2010 ജനുവരി 6, ബുധനാഴ്‌ച

അണ്ണാച്ചി കോപം.

ശ്രീലങ്കൻ അണ്ണന്മാരുടെ ദണ്ണം വിറ്റ് അവർകളായി വിലസിയ അണ്ണന് എന്താണെന്നറിയില്ല ‘പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ലേ‘ എന്നൊരുശങ്ക!.
അടുപ്പ് കാണുമ്പോഴേക്ക് തിളച്ചുമറിയുന്ന തമിഴ് വികാരം പുലിഅരസിയലുകളെല്ലാം മൊത്തമാ അരഞ്ചുപോയിട്ടും തണുത്തുറഞ്ഞുതന്നെ നിൽക്കുന്നത് കണ്ടിട്ടാണ് അണ്ണന് ഇങ്ങിനെ തോന്നിയത് എന്നകാര്യം ഏത് തമിൾതിരിയാത്തവനും തിരിഞ്ചവിഷയം!.

എന്തെങ്കിലും ഒരുകൊസറാകൊള്ളികത്തിച്ച് തമിൾമക്കളുടെ ‘രത്തം‘ തിളപ്പിച്ചുനിർത്തിയില്ലെങ്കിൽ നമ്മ എം.ഡി.എം.കെ യുടെ കാര്യം കട്ടപ്പൊകൈ' എന്ന് നിനച്ചിരിക്കുമ്പോഴാണ് അണ്ണന്റെ തലയിൽ വെള്ളിടിവെട്ടിയത്!.

അന്തകാലത്തെന്നോ കേരളത്തിലെ ഒരുപൈത്യക്കാരൻ രാജാവുമായി ഉണ്ടാക്കിയ കരാർപ്രകാരം കേരളത്തിനവകാശപ്പെട്ട മുല്ലപ്പെരിയാറിലെ ജലം കേരളത്തിൽ തന്നെ തടഞ്ഞുനിർത്തി നമ്മ അണ്ണാച്ചികൾ നമ്മൂരിലേക്ക് കണ്ടുവരുന്നുണ്ട്.

ഇക്കാലമത്രയും കൃഷിചെയ്യുവാനും കറന്റുണ്ടാക്കുവാനും വെള്ളമില്ലാതെ വലഞ്ഞിട്ടും കേരളക്കാരാരും കുറച്ചുവെള്ളവും ചോദിച്ച് കുടവുംതൂക്കി മുല്ലപ്പെരിയാറിലേക്ക് വന്നിട്ടില്ല. (അങ്ങിനെ ചോദിക്കാൻ നട്ടെല്ലുള്ളവാലിബന്മാരാരും കേരളം ഭരിച്ചിട്ടില്ല.) അതുകൊണ്ടുതന്നെ നനഞ്ഞിടം കുഴിക്കാൻ മിടുക്കന്മാരായ നമ്മൾ ജാംബവാന്റെ കാലത്ത് പണിത ആ അണക്കെട്ടിനുമുകളിൽ വീണ്ടും മണ്ണിട്ട് കിട്ടാവുന്നത്രയും വെള്ളം ഊറ്റിക്കൊണ്ടിരുന്നതാണ്.

നാടിനെ ബാധിക്കുന്ന പ്രശ്നങ്ങളൊന്നും നോക്കാതെ പരസ്പരം പാരപണിതും ഗ്രൂപ്പ്കളിച്ചും ഇടതും വലതും മാറിമാറികളിക്കുന്ന കേരളത്തിലെ ഉടയോന്മാരാരോ മറക്കിരിക്കാൻ വന്നപ്പോഴാണെന്നുതോന്നുന്നു അബദ്ധത്തിൽ സംഗതികണ്ടുപിടിച്ചു. ഈമണ്ണാംകട്ട അണക്കെട്ട് ഏതുനിമിഷവും ഇടിഞ്ഞുപൊളിഞ്ഞുവീഴാം.വെള്ളം ഇനിയും പൊക്കിയാൽ അണപൊട്ടി കേരളാവിലെ ഒന്നുരണ്ടുജില്ലകൾ മൊത്തമായി ഡിലീറ്റായികിട്ടും!.

സംഗതിപൊല്ലാപ്പായി. കേരളം കരച്ചിലായി,പിഴിച്ചിലായി.....

അവസാനം കോടതിവിധിയും വന്നു. ‘അളവ്ക്ക് അധികമാ തണ്ണി തമിൾനാട് എടുക്കക്കൂടാത്!‘

അന്ത അളവെല്ലാം തിരുട്ടി കേരളത്തെ ഇന്തനാൾ വരെഏമാത്തി ഇരുന്തതാണ്.

അപ്പൊഴാണ് അന്ത അറിവുകെട്ടമുണ്ടങ്ങള് ശൊല്ലുന്നത് ഉങ്കളുക്ക് നമ്മ പുതുസ്സാ ഒരു അണകെട്ടിത്തരാമെന്ന്!

അവരെ വിടക്കൂടാത്!

പുതുസ്സാ അണ അവർകെട്ടിയാൽ കൊഞ്ചം തണ്ണി അവർക്കും കൊടുക്കവേണ്ടിവരും.അത് നടക്കക്കൂടാത്! നമ്മ സമ്മതിക്കക്കൂടാത്!!.

തമിൾ രക്തം തിളപ്പിക്കാൻ ഇതിൽകൂടുതൽ എന്തുവേണം?

ഇന്തവൈക്കോ അണ്ണാവുടെ തലയിൽ വൈക്കോലല്ലെന്ന് നാൻ കേരളാവുങ്കൾക്ക് കാട്ടിക്കൊടുക്കപ്പോറേൻ!‘

ഗ്രഹണിപിടിച്ച പിള്ളേർക്ക് ചക്കക്കൂട്ടാൻ കിട്ടിയപോലെ ആക്രാന്തത്തോടെ അണ്ണൻ തമിഴ് മക്കളെകൂട്ടി സമരത്തിനിറങ്ങി.

പെരിയനാക്കിനാലെ ആദ്യവെടിപൊട്ടിച്ചു.

അന്തമുല്ലപ്പെരിയാറിനെ തൊട്ടാൽ നാം കേരളത്തെ പട്ടിണിക്കിടുവേൻ! ഹ് ഹാ ഹഹഹാ! ജാഗ്രതൈ!.

ഈ അണ്ണാച്ചി ഗർജ്ജനം കേട്ട് വയസ്സ് എഴുപതോടടുത്തിട്ടും ഒരുയുവാവിന്റെ പ്രസരിപ്പോടെ ഇന്നും ആരോഗ്യവാനായി കൃഷിപ്പണിചെയ്ത് ജീവിക്കുന്ന ഏറനാട്ടിലെ ഒരു സീനിയർ കർഷകൻ ആത്മഗതം ചെയ്തതിങ്ങനെയാണ്.


ഇങ്ങിനെ ഒരു അണ്ണാച്ചിവൈക്കോൽ കുറേ മുമ്പ് നമ്മെ പേടിപ്പിച്ചിരുന്നെങ്കിൽ എത്രനന്നായിരുന്നു!.

തമിഴൻ യൂറിയകേറ്റിത്തരുന്ന പാളേങ്കോടൻ പഴവും മാരക രാസവളമിട്ട് കൃത്രിമമായി വിളയിച്ച പച്ചക്കറികളും ഹോർമോണും പ്രോട്ടീനും കയറ്റിവീർപ്പിച്ച ഇറച്ചിക്കോഴിയുമെല്ലാം തിന്ന് നിത്യരോഗികളും അകാലത്ത് വെടിതീരുന്നവരുമായി ഹോസ്പിറ്റലുകാർക്ക് കാശുണ്ടാക്കിക്കൊടുക്കുന്നവരായി മലയാളികൾ മാറാൻകാരണം ഇതുപോലുള്ള വൈക്കോലുകൾ തമിഴകത്ത് മുൻപേ ഇല്ലാത്തതുകൊണ്ടല്ലെ?

കൃഷിചെയ്യാനും കാലിയെയും കോഴിയേയും വളർത്താനും കേരളത്തിൽ എത്രയോ സ്ഥലമുണ്ട്. ഈപണിക്കൊന്നും സ്റ്റാറ്റസ് പോരാത്തതിനാൽ എല്ലാവരും ഐടിയുടേയും മെഡിസിന്റെയുംമറ്റു വൈറ്റ്കോളർ ഉഡായിപ്പുകളുടേയും പിന്നാലെ ഓടുകയും അതിന് ഗതിയില്ലാത്തവർ പാസ്പോർട്ടുമെടുത്ത് വിദേശത്ത് പോയി ദേഹണ്ണമോ മറ്റെന്ത് പണ്ടാരമായാലും ചെയ്ത് കാശുണ്ടാക്കുവാൻ പോവുകയും കൂലിവേലചെയ്യുവാൻ ഇറങ്ങിയവർ വിളവിന്റെ പത്തിരട്ടി കൂലിവാങ്ങി കൊള്ളക്കാരാവുകയും കർഷകർ പെട്ടെന്ന് കാശുണ്ടാക്കാൻ കൃഷിഭൂമിയിൽ റബറിന്റെ വിഷവിത്ത് നട്ട് തരികിടകൃഷിനടത്തുകയും ചെയ്തതുകൊണ്ടല്ലേ മലയാളിക്കീ ഗതിവന്നത്?

പട്ടിണികിടക്കേണ്ടിവന്നാൽ മലയാളിതാനേ തൂമ്പായെടുക്കും!. .ടിക്കും മറ്റുവ്യവസായങ്ങൾക്കും ഏക്കറുകൾ വാങ്ങിനൽകി അതിന് സകലതൊഴിൽനിയമങ്ങളും ബാധകമല്ലാത്ത ‘സെസ്‘ നൽകാനും തയ്യാറാകുന്ന സർക്കാർ കൃഷിക്കും ഇത്പോലെ പരിഗണന നൽകും. വ്യവസായികമായി കൃഷിയും കാലി, കോഴിവളർത്തലും തമിഴ്നാടിൽ വിജയകരമായി നടത്താമെങ്കിൽ സമൃദ്ധമായ പുഴകളും ഫലപുഷ്ടമായ മണ്ണുമുള്ള കേരളത്തിൽ എന്തുകൊണ്ട് പറ്റുകയില്ല?.കേരളത്തിലെ സർക്കാർ ഫാമുകളിലധികവും പൂട്ടിക്കിടക്കുകയോ തൊഴിലാളികൾ ഒപ്പിടുക എന്നജോലിമാത്രം ചെയ്ത് ശമ്പളം പറ്റുകയോ ചെയ്യുന്നവയാണ്. പട്ടിണികിടക്കേണ്ടിവന്നാൽ ഈ അവസ്ഥയൊക്കെമാറും. ആത്മാർത്ഥമായി തൊഴിൽ ചെയ്യുക എന്ന തൊഴിൽ മാന്യതമറന്ന് അയോഗ്യമായ അവകാശങ്ങൾക്ക് വേണ്ടി മാത്രം നിലകൊള്ളുന്നതൊഴിലാളികളും അവരെതലതിരിക്കുവാൻവേണ്ടിരാഷ്ട്രീയക്കാർ ഉണ്ടാക്കിയ സംഘടനകളും എല്ലാം യാഥാർത്ഥ്യങ്ങൾ തിരിച്ചറിയും. കൃഷിചെയ്ത് ദേഹത്ത് ചെളിപുരളുന്നതാണ് അന്തസ്സെന്ന് വൈറ്റ് കോളർ വണ്ണങ്ങളും തിരിച്ചറിയും. റബർപാൽ കുടിച്ചാൽ വിശപ്പ് മാറില്ലെന്ന് തിരിച്ചറിയുന്ന തരികിടകർഷകർ റബർ വെട്ടി വാഴയും വഴുതനയും വെണ്ടക്കയുമെല്ലാം കൃഷിചെയ്യും.

അങ്ങിനെ അണ്ണൻസ് കേരളാവുക്ക് അണുപ്പാൻ വീർപ്പിച്ച കോഴിയും തക്കാളി മത്തങ്ങ വെണ്ടക്കകളും വൈക്കോലണ്ണനും മക്കളും തന്നെ തിന്ന് കുമ്പവീർത്ത് ചാകും!.

വാൽ കഷണം:-

സ്മാർട്ട് സിറ്റിക്ക് അനുവദിച്ച സ്ഥലത്ത് മാത്രം പച്ചക്കറി കൃഷിചെയ്താൽ തെക്കൻ കേരളത്തിലേക്ക് തമിഴ് നാട്ടിൽ നിന്നും പച്ചക്കറിലോറികൾ പോകേണ്ടിവരില്ല!.

വിവരസാങ്കേതിക വിദ്യയല്ലനമുക്ക് ആദ്യം വേണ്ടത്.

ഉദരപൂരണ വിദ്യയാണ്!...........

2010 ജനുവരി 1, വെള്ളിയാഴ്‌ച

പുതുവത്സരാശംസകൾ!.....


പുതിയൊരു പുതുവർഷം കൂടി....
നിനവിന്റെ കൈലോസിൽ സന്തോഷ സന്താപങ്ങളുടെ നൂറു നൂറു പൂക്കൾ തുന്നിച്ചേർത്ത് ഒരു വർഷം കൂടി നമ്മെ വിട്ടുപോയി.

പകലോന്റെ കോപം തളർത്തിയ ഗ്രീഷ്മവും മഴനൂലുകളിൽ സംഗീതം പെയ്ത പെരുമഴക്കാലവും പൂക്കളുടെ കളിചിരികളിലുണർന്ന വസന്തവുമെല്ലാം കടന്ന് രണ്ടായിരത്തി ഒൻപത് എത്രപെട്ടെന്നാണ് നമ്മോട് യാത്ര ചോദിച്ചത്?.

ഒരായിരം പുതുപ്രതീക്ഷകളുടെ കനകച്ചെപ്പായ് രണ്ടായിരത്തിപത്ത് നമ്മുടെ മുന്നിൽ തുറക്കപ്പെടുകയാണ്. സന്തോഷകരമായ ഒരു പുതുവർഷത്തിനായി നമുക്ക് പ്രാർത്ഥിക്കാം. ഓരോ ചുവടും നമുക്ക് കരുതലോടെ മുന്നോട്ട് വെക്കാം.
ചതിക്കുഴികളേറെയുള്ളതാണ് നമ്മുടെ പാത. ചതിയോ വഞ്ചനയോ തീവ്രവാദമോ തീവ്രവാദ വിരുദ്ധതയുടെ മേലങ്കിയണിഞ്ഞ ഭരണകൂടഭീകരതയോ മറ്റു അത്യാഹിതങ്ങളോ ഒന്നും നമ്മുടെ സ്വസ്ഥത കെടുത്താതിരിക്കട്ടെ.

ആണ്ടറുതികൾ ഭാവിയുടെ പ്രതീക്ഷകളുടെ പടിവാതിലുകളെന്നതിനേക്കാളേറെ നഷ്ടകാലത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.

ഒരു തിരിഞ്ഞുനോട്ടം നമുക്ക് നടത്താം. പോയവർഷത്തിലെ നമ്മുടെ നേട്ടങ്ങളും കോട്ടങ്ങളും നന്മതിന്മകളും ഒന്ന് കൂട്ടിക്കിഴിച്ചു നോക്കാം. ശിഷ്ടം പാപത്തിന്റെ നഷ്ടക്കണക്കുകൾ മാത്രമാണെങ്കിൽ ഇനിയുമൊരവധിക്ക് കാക്കാതെ ഈ പുതുവർഷപ്പുലരിയെ ഒരു മാറ്റത്തിന്റെ പടിവാതിലായി നമുക്ക് സ്വീകരിക്കാം. നമ്മുടെ നന്മകളേ നമുക്ക് മിച്ചമുണ്ടാകൂ എന്നകാര്യം മറക്കാതിരിക്കുക.

ഇനിയുമൊരുപാട് പുതുവർഷങ്ങൾ സന്തോഷത്തോടെ സ്വീകരിക്കാൻ ഭാഗ്യമുണ്ടാവട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
ഏവർക്കും പടിക്കൽ വിചാരവേദിയുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ!.

2009 നവംബർ 16, തിങ്കളാഴ്‌ച

അനുശോചനങ്ങൾ

നമ്മുടെ നാടിനെനടുക്കി ഏവരെയും തീരാദുഃഖത്തിലാഴ്ത്തി രണ്ടു സുഹൃത്തുക്കൾ നമ്മെ വിട്ടുപോയി. കുതിച്ചുചാടിയ മലവെള്ളത്തിൽഅവരുടെ നിലവിളികളലിഞ്ഞുചേർന്നു.

നാടിന്റെ പൊന്നോമനകളുടെ വേർപാട് വിശ്വസിക്കാനാവാതെ കേട്ടത്അസത്യമാവണേ എന്ന് ഒരു ഗ്രാമമൊന്നിച്ചു പ്രാർത്ഥിച്ചു. അവസാനം യാഥാർത്ഥ്യം അംഗീകരിക്കേണ്ടിവന്നപ്പോൾ അനേകം

കണ്ണുകൾ നിറഞ്ഞൊഴുകി, അനേകം കണ്ഠങ്ങളിൽ നിന്ന് നിലവിളികളുയർന്നു. തേങ്ങാത്ത ഹൃദയങ്ങളില്ല.
സൗഹൃദത്തിന്റെ യുവസംഗമങ്ങളായി പടിക്കലിന്റെ ഹൃദയത്തിൽ നിറഞ്ഞുനിന്ന, ഒരുകാലത്ത് കലാ കായിക-സാമൂഹിക രംഗത്ത് പടിക്കലിന്റെ അഭിമാനമായി ഉയർന്നു നിന്നിരുന്ന ‘യുവസംഗമം ക്ലബ്ബി‘ന്റെ കരുത്തരായ പ്രവർത്തകരായിരുന്ന നൗഷാദും ഫസ്‌ലുവും ഇനിയൊരിക്കലും കൂട്ടുകാരോടൊത്തുചേരാനാവാതെ ഭൂമിയെന്ന ഈ ഇടത്താവളമുപേക്ഷിച്ചു പോയി.

വിവാഹ ജീവിതം തുടങ്ങിയിട്ട് അധികമൊന്നുമാവാത്ത അവരുടെ വേർപാട് വൈധവ്യവും അനാഥത്വവും നൽകിയവരുടെ മുഖങ്ങൾ നമ്മുടെ ഓരോരുത്തരുടെയും നെഞ്ചിൽ നീറ്റലായി നിലനിൽക്കുന്നു.

പക്ഷേ എന്തുചയ്യാം സർവ്വശക്തന്റെ വിധിഅതായിരുന്നു. നമുക്കെല്ലാം നടക്കേണ്ട വഴിയിലൂടെ അവരെ സൃഷ്ടാവ് മുൻപേ നടത്തി എന്നുമാത്രം.

ഏത് ഭൂമിയിൽ വെച്ചാണ് ഓരോരുത്തരുടെയും അന്ത്യമെന്ന് നിങ്ങൾക്കാർക്കുമറിയില്ല’ എന്നർത്ഥം വരുന്ന സർവ്വശക്തന്റെ വചനം അവൻ നമ്മെ ഒരിക്കൽകൂടി ഓർമ്മപ്പെടുത്തുന്നു.

ഓരോരുത്തർക്കും കണക്കാക്കിയ ഭൂമികയിലേക്ക് സമയമെത്തുമ്പോൾ മൃത്യുവിനെ പുൽകാൻ അവനെത്തിക്കുകതന്നെ ചെയ്യും.

ജീവിതസാഹചര്യങ്ങളിലെ മുഷിപ്പ് മാറ്റാൻ ആശ്വാസതീരങ്ങൾ തേടുമ്പോഴോ, ജോലിയോ വിദ്യയോതേടി അതിരുകൾ താണ്ടുമ്പോഴോ വെറുതെ വീട്ടിലിരിക്കുമ്പോഴൊ എപ്പോഴാണ് നമ്മുടെ അന്ത്യസമയവും നമുക്ക് കണക്കാക്കിയ അന്ത്യ സ്ഥലവും ഒന്നിക്കുക എന്ന് നമുക്കാർക്കുമറിയില്ല. അതുകൊണ്ട് തിന്മകൾ ഉപേക്ഷിച്ച് പരമാവധി നന്മകൾ ചെയ്ത് ഏത് സമയവും മടക്കയാത്രക്ക് നമുക്ക് തയ്യാറായി നിൽക്കാം.

ഈ ജീവിതത്തിന്റെ നിസ്സാരത മനസ്സിലാക്കാൻ നാമിനിയും വൈകിക്കൂടാ. ഏത് സെക്കന്റിലും അവസാനിക്കാവുന്ന ഈജീവിതത്തേക്കാൾ ഒരിക്കലും അവസാനിക്കാത്ത പാരത്രിക ജീവിതത്തിനു വേണ്ടി നാം കൂടുതൽ പരിശ്രമിക്കേണ്ടിയിരിക്കുന്നു. ഓരോ അത്യാഹിതങ്ങളും അല്ലാഹു നമുക്ക് തരുന്ന ഉണർത്തലുകളാണെന്ന കാര്യം നാം വിസ്മരിക്കരുത്. അതുകൊണ്ട് ഈ നിസ്സാരജീവിതത്തിന്റെ നിരർത്ഥകമായ ഗുണങ്ങൾക്കും സുഖങ്ങൾക്കും വേണ്ടി യഥാർത്ഥജീവിതം നാം നഷ്ടപ്പെടുത്താതിരിക്കുക.

നമ്മുടെ മുൻപേ നടന്ന ഈ സുഹൃത്തുക്കൾക്ക് വേണ്ടി നമുക്ക് സർവ്വശക്തനോട് പ്രാർത്ഥിക്കാം.

കരുണാമയനായ അല്ലാഹു അവർക്ക് മഗ്‌ഫിറത്ത് നൽകട്ടെ. നമ്മെയും അവരെയും അവന്റെ സ്വർഗ്ഗത്തിൽ ഒരുമിച്ചുകൂട്ടട്ടെ. അവർകാരണം അനാഥമായ അവരുടെ കുടുംബങ്ങൾക്ക് അല്ലാഹു ക്ഷമയും ക്ഷേമവും നൽകട്ടെ. ഏറ്റവും നല്ല സംരക്ഷകനായ അല്ലാഹുവിന്റെ സംരക്ഷണം അവർക്കുണ്ടാവട്ടെ. പ്രിയപ്പെട്ട കൂട്ടുകാർ നഷ്ടപ്പെട്ട നമ്മുടെ സഹോദരങ്ങൾക്ക് അല്ലാഹു സമാധാനവും നന്മയും വർഷിക്കട്ടെ!

2009 മാർച്ച് 23, തിങ്കളാഴ്‌ച

ഗുണപാഠം!.


ഏതാനും ദിവസങ്ങൾക്കുമുമ്പ് പത്രത്തിൽ നാം വായിച്ച വാർത്തയാണിത്. അരുൺ എന്ന പ്രവാസി ഗൾഫിൽനിന്നും വന്നതിന്റെ അടുത്ത ദിവസം ആത്മഹത്യ ചെയ്തതായിരുന്നു വാർത്ത!.
കൌശലക്കാരിയായ ഒരു പെൺകുട്ടി വളരെ ആസൂത്രിതമായി ചെയ്ത ക്രൂരമായ വഞ്ചനയുടെ ഫലമായിരുന്നു ഈയുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് മാലോകരറിഞ്ഞത് ഈ വഞ്ചകിയായ പെണ്ണിന്റെ സഹപാഠിക്ക് അരുൺ അയച്ച ഈ മെയിൽ അദ്ദേഹം എല്ലാവർക്കും ഫോർവേഡ് ചെയ്തപ്പോഴാണ്. നമ്മളിൽ ചിലർക്കൊക്കെ ലഭിച്ച ആ ഈമെയിലിലെ വരികളാണ് താഴെ.
I deserve It
My name is Arun. May I request a few seconds your precious time to know a little about me. I am married and was having a pleasant marriage life with my wife and two kids. From my childhood itself I was a very reserved person. Not having much friendship even in college days. I was not aware much about the internet world. One day accidentally I entered chat world and I happened to chat with Renjumol NV. You all know her. Your MCA friend. The most unfortunate moment in my life. Gradually it become a very close friendship and then a physical relation. I am working as a senior engineer in Kuwait for a UK Based company and drawing $8200/ monthly since Nov'2005.. I forgot my family and the kids. We met on Dec 2006 first and we stayed at Cochin Taj Hotel for 10days. That time I gifeted her laptops and digital camera. All her MCA friend know she stared in Taj with a cousin and family. But Taj record will sasy it only me and her. She wanted me to marry her. We went to Guruvayur temple, and in one hotel I put the Thali on her.. She always used to say she cannot live with me. Orelse she will die.

Daily we used to talk hours and hours. You feel it is a lie. Since I am working in Kuwait Border, I have both Saudi (0966506503724) and Kuwait(0096566169142) Number. Her idea mobile 9947273931 bill was always more than 20,000/- month which I used to pay through online account (Check just the last month Bill attached,this happens from last two year). Only to call me in night she have one more Wodaphone number (9745949664) a prepaid connection. You can check with cochin store at pathanamthitta, how much mone she pay there for paying recharging. It was always more than 15000 per month.

An entirely dream world for me. When my wife and parents came to know about this I least cared. She and my parents called renju and her parents and was begging for to stop the relation. But renju always used to say if I am not there, she will not be in this world. We met stayed together in Hotel Taj (02 Times), Hotel Abad Plaza at Ernakulam many times. Then she wanted to come to Kuwait. I brought her to Kuwatit and Bahrain for 15 days. I was in a dream world. For such trips, she always used to tell her home, she is doing online job with Xtreme Software's at Trivandrum(04712310706) where she did her MCA project work. Check with xtreme, whether any renjumol ever worked there. Laptop, Camera, dresses, whatelse even TVs, mobole phones not only to her, but to her father, brother. My SBT NRE account will say how much money I was sending to her SBT bank account. Then at last even gold for her around 70 pavan from Bhima jewellay Ernakulam. The payment was through my credit cards. She was studying by bank loan. Even I had to pay that.

At last time has come. Now she wanted to marry Soju, whom she is in love since 08 years, while she already married me without any records. Now for her family and she wanted to get rid off me,

Now I understand that reality that it was a planned love drama played by her with me. Of course I cannot marry her but the sudden change in her nature as if she never knows any arun. Just last aug'08 I had to come here and take her to Amrita Hospital at Ernakulam as her blood group is hepatitis B. Gastrilogy Surgen Dr.Gaurav took all the test and he knows who brought her to the hospital

Their main intention was my money. They claim I am a coward running behind girls. Check her bank account in SBT. Check where from she purchased all the gold and who paid for it. The total money I spend for her for gold, phone calls, house electronics in last three year is more than 30 Lakh. Won't believe.

I got the punishment for betraying my family. I am not worried about the money. But the cheating. Believed whatever she told me. Few of her friends during MCA and project work at trivandrum definitely know that she used to talk for hours in night. She used to tell everybody that it is soju. But it was me. A few photos are here, otherwise you won't believe I knowme.

Now I won't deserve to stay in this world. I can't. Totally cheated. Mentallay, pysically.

She will have a happy marriage life I know. Only my small kids will become orphans.

By the time you read this I wont be in this world.

But please do call her on 0468 233429. Please do call her and convey the best regards for her marriage.

Only one question, when I was having a very pleasant life with my family till I met her, am I the only one culprit for my kids fate????

ഒന്നിച്ചുള്ള ഫോട്ടോകളും അവർതമ്മിൽ വിളിച്ച ഫോൺ കോളുകളുടെ ഞെട്ടിക്കുന്ന ബില്ലുകളു മടങ്ങുന്ന തെളിവുകളുമെല്ലാം അറ്റാച്ച് ചെയ്ത ആ മെയിൽ വായിച്ച ആരുടെയും കണ്ണുകൾ ജലാർദ്രമാകും.
മുപ്പത് ലക്ഷത്തോളം രൂപയും മാനവും നഷ്ടപ്പെട്ട അയാൾ താൻ വഞ്ചിക്കപ്പെട്ടതോർത്ത് സ്വയം ജീവനൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യ വിധവയായി. പറക്കമറ്റാത്ത രണ്ടുമക്കൾ അനാഥരായി!.
സത്യത്തിൽ ഇത് ഒരു അരുണിന്റെ മാത്രം കഥയല്ല. എത്രയോ പേർ ഇതുപോലെ വഞ്ചിതരാകുന്നുണ്ട്. ചിലരെങ്കിലും അരുണിനെപ്പോലെ ആത്മഹത്യയും ചെയ്യുന്നു.
പ്രവാസികളും അല്ലാത്തവരുമായ നല്ലൊരു വിഭാഗം ഇത്തരം ചതികളിൽ അറിഞ്ഞോ അറിയാതെയോ പെട്ടുപോകുന്നു. പ്രവാസികളാണ് ഇതിൽ കൂടുതലെന്ന് വിവിധ സംഭവങ്ങൾ തെളിയിക്കുന്നു.
വിദേശത്ത് പലരും രഹസ്യമായും ചിലർ പരസ്യമായിത്തന്നെയും അന്യസ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നു.വിവാഹിതരാണിതിൽ കൂടുതലും. ഫിലിപ്പിനോകളേയോ സിലോണികളേയോ ഒക്കെ കൂടെകൂട്ടി നാടും വീട്ടുകാരെയുമെല്ലാം അവർ മറന്നുപോകുന്നു.
പലരും തിരിച്ചുകയറാനാവാത്തവിധം പടുകുഴിയിൽ വീണുപോകുന്നു. അവസാനം മാനവും സമ്പത്തും കുടുംബ ബന്ധവുമെല്ലാം നഷ്ടപ്പെട്ട ഇവരുടെമുന്നിൽ ആത്മഹത്യ മാത്രം പരിഹാരമായി നിലകൊള്ളുന്നു.
എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു?.
ഇതിന്റെ കാരണം മനുഷ്യന്റെ മനസ്സിൽ കടന്നുകൂടിയ പൈശാചികതയുമായി ബന്ധപ്പെട്ടുകിടക്കുന്നു. ആദിപിതാവ് മുതൽ മനുഷ്യകുലത്തിന് മുഴുവൻ ശാപമാണ് വിലക്കപ്പെട്ട കനിയോടുള്ള ആർത്തി. പിശാച് അത് ഓരോ മനുഷ്യന്റെ ഉള്ളിലും നട്ടുവളർത്തുന്നു. വിലക്കപ്പെട്ട എന്തിനോടും വല്ലാത്തൊരു ആർത്തിയാണ് മനുഷ്യർക്ക്. ഒളിഞ്ഞും തെളിഞ്ഞും ഈ വിലക്കപ്പെട്ടവ സ്വന്തമാക്കാൻ മനുഷ്യൻ പ്രയത്നിക്കുന്നു. ഇനിസ്വന്തമാക്കിയാലും വൈകാതെ അതിനോട് മടുപ്പ് തോന്നുകയും ആഗ്രഹം മറ്റൊരു വിലക്കപ്പെട്ടതിലേക്ക് നീങ്ങുകയും ചെയ്യും.

ഭൂമിയിലെ എല്ലാവസ്തുക്കളും മനുഷ്യനെ സംബന്ധിച്ചിടത്തോളം സ്വന്തമായാൽ വൈകാതെ മടുപ്പുളവാക്കുന്നതാണ്. ഉദാഹരണത്തിന് അതിമനോഹരമായ ഒരു കൌതുകവസ്തു നോക്കൂ. അത് കടയിലോ മറ്റൊരാളുടെ കയ്യിലോ കാണുമ്പോൾ നമുക്കെന്തുമാത്രം ഇഷ്ടം തോന്നും? മറിച്ച് അത് സ്വന്തമാക്കിനോക്കൂ അതിനെ എപ്പോഴും കണ്ടുകൊണ്ടിരിക്കുകയോ ഉപയോഗിച്ചുകൊണ്ടിരിക്കുകയോ ചെയ്യുമ്പോൾ നമുക്കതിനോടുള്ള താൽ‌പ്പര്യം കുറഞ്ഞുവരുന്നു. മറ്റൊരു കൌതുകവസ്തു കാണുമ്പോൾ നമുക്ക് ഇഷ്ടം അതിനോടാകുന്നു. ഇതാണ് മനുഷ്യന്റെ ചിന്താഗതി.
ഇതാണ് വിവാഹിതരിലും മറ്റും സംഭവിക്കുന്നത്. വിവാഹം കഴിഞ്ഞ് അൽ‌പ്പകാലം കഴിയുമ്പോൾ പലരിലും ഈ പ്രതിഭാസം സംഭവിക്കുന്നു. അതിസുന്ദരിയായ ഭാര്യ വീട്ടിലുണ്ടായിട്ടും റെയിൽ‌വേ പുറം‌പോക്കുകളും വേശ്യാപുരകളും തേടിപോകുന്നവരെ കാണുന്നില്ലേ?
ഭാര്യാസമേതം വിദേശത്ത് കഴിയുന്നവർ പോലും ഭാര്യയുടെ കണ്ണുവെട്ടിച്ച് അന്യ സ്ത്രീകളെ പ്രാപിക്കുന്നത് പ്രവാസിൾക്ക് പുതിയവാർത്തയല്ല. അപ്പോൾ ബാച്ചിലേഴ്സായി കഴിയുന്ന പ്രവാസികളുടെ കാര്യം പറയണോ?
പ്രവാസികളാകുമ്പോൾ സം‌ഗതി കൂടുതൽ സങ്കീർണ്ണമാകുന്നു. അവർക്ക് പ്രവാസജീവിതത്തിൽ പലസ്ത്രീകളേയും കണ്ടുമുട്ടേണ്ടിവരുന്നു. പലരും നമ്മുടെനാട്ടിൽനിന്നും വ്യത്യസ്ഥമായി സദാചാരത്തിന് വലിയവിലയൊന്നും കൽ‌പ്പിക്കാത്തവരായിരിക്കും. പലരും പുരുഷന്മാരെ ചൂഷണംചെയ്ത് സ്വന്തം കാര്യം കാണുന്നവരുമായിരിക്കും. പ്രവാസികൾ വളരെ പെട്ടെന്ന് ഇത്തരം ചൂഷകകളായ സ്ത്രീകളുടെ കെണിയിൽ പെട്ടുപോകുന്നു. സ്വന്തം ഭാര്യയേക്കാൾ നിരവധി ഗുണങ്ങൾ അവരിൽ കണ്ടെത്തുന്നു. നാട്ടിലെ അടുക്കളയും കുട്ടികളുമായി കഴിയുന്ന അവളേക്കാൾ ഈ കെട്ടിയെഴുന്നള്ളത്തുകാരികളിൽ അവൻ പലതും കാണുന്നു. അങ്ങിനെ ഭാര്യയേക്കാൾ, കുടും‌ബത്തേക്കാൾ വലുത് അവളായി മാറുന്നു. സകലതും അവൾക്കായി ത്യജിക്കുന്നു. ഭാര്യ ,മക്കൾ, മാതാപിതാക്കൾ... ഇവരുടെയൊന്നും കണ്ണുനീരിന് ഈഅവസ്ഥയിൽ അവനെ പിന്തിരിപ്പിക്കാൻ കഴിയണമെന്നില്ല. അവസാനം യാഥാർത്യങ്ങൾ കണ്ടുതുടങ്ങുമ്പോൾ കണ്ടതെല്ലാം വ്യർത്ഥസ്വപ്നങ്ങളായിരുന്നെന്ന് തിരിച്ചറിയുമ്പോഴേക്ക് തിരിച്ചുകയറാനാവാത്ത വൻ‌ കുഴിയിലാണ് താൻ എത്തിപ്പെട്ടത് എന്നവന് മനസ്സിലാകുന്നു. അപ്പോഴാണ് ആത്മഹത്യ അവന്റെ മുന്നിൽ ഏകപരിഹാരമായി അവതരിക്കുന്നത്!.

അതുകൊണ്ടുതന്നെയാണ് മനുഷ്യനെ സൃഷ്ടിച്ച സൃഷ്ടാവ് തന്നെ അവർക്ക് കുറേ നിയന്ത്രണങ്ങളും വച്ചത്. അവിഹിതബന്ധങ്ങളെ കർശന നിശിദ്ദമാക്കിയത്. അതിലേക്കടുക്കാവുന്ന എല്ലാവഴികളേയും നിശിദ്ദമാക്കി കൊട്ടിയടച്ചത്. ദൈവശാസനകളനുസരിക്കാൻ തയ്യാറാകാത്തവർക്ക് അങ്ങിനെ ഇഹവും പരവും നരകമായി മാറുന്നു.

2008 നവംബർ 27, വ്യാഴാഴ്‌ച

മൊബൈല്‍ നീലതരംഗം

നമ്മുടെ അയല്‍ ദേശങ്ങളില്‍ അശ്ലീല വീഡിയോ ക്ലിപ്പുകള്‍ മൊബൈല്‍ ഫോണുകളിലേക്ക് പകര്‍ത്തിവില്‍പ്പനനടത്തുന്ന നിരവധി മൊബൈല്‍ കടക്കാരെ പോലീസ് അറസ്റ്റ് ചെയ്തത് വായിച്ച് നമ്മളാരും ഞെട്ടിയില്ല.

കാരണം നമുക്കെല്ലാം അറിയാവുന്ന കാര്യമായിരുന്നല്ലോ ഈകച്ചവടം!.

കാലിനടിയിലെ ചുവപ്പ് മാറാത്ത കുട്ടികള്‍ മുതല്‍ ബലിക്കാക്ക കൊതിയോടെ നോട്ടമിട്ട കുഴിയിലേക്ക് കാലെടുത്ത് വെക്കാനിരിക്കുന്നവര്‍ വരേ ഈ ക്ലിപ്പുകളുടെ ഉപഭോക്താക്കളാണെന്ന് പോലീസിനുമുമ്പില്‍ പ്രതികള്‍ വെളിപ്പെടുത്തിയപ്പോഴും നമ്മൊളൊന്നും ഞെട്ടിയില്ല. കാരണം നമ്മുടെ മനസ്സ് ഇതിനെല്ലാം പാകപ്പെട്ടുകഴിഞ്ഞു.

സ്കൂളുകളിലും കോളേജുകളിലുമെല്ലാം മൊബൈല്‍ വ്യാപകമാവുകയും സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ലൈംഗിക വിദ്യാഭ്യാസം കുട്ടികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുകയും ചെയ്യുകയാണിപ്പോള്‍!.

കുരുന്നിലേ രതിവൈകൃതങ്ങള്‍ കണ്ട് ശീലിക്കുന്ന നമ്മുടെ ഭാവിതലമുറ നമ്മുടെ നാട്ടിലുണ്ടാക്കാനിടയുള്ള ലൈംഗിക അരാജകത്വത്തെകുറിച്ചെവിടെയും ചര്‍ച്ചയില്ല.

ഇതെല്ലാം പുതിയ കാലത്തിന്റെ പുരോഗതികളായി കാണുന്ന നാം സത്യത്തില്‍ കാറ്റ് വിതക്കുകയാണ്. കൊടുങ്കാറ്റായി ഇത് കൊയ്തെടുക്കേണ്ടി വരുമെന്ന സത്യം നാം മറക്കരുത്.

ലാഭക്കൊതിമൂത്ത നമ്മളില്‍ പലരും മുറിച്ചുകൊണ്ടിരിക്കുന്നത് സ്വന്തം ഇരിക്കും‌കൊമ്പാണ്.

അന്ന്യര്‍ക്ക് വിറ്റ് കാശ്‌വാങ്ങുന്ന ക്ലിപ്പുകള്‍ സ്വന്തം മക്കളുടേയോ സഹോദരങ്ങളുടേയോ കയ്യില്‍തന്നെ എത്തിപ്പെട്ടേക്കാമെന്ന് പലരും ചിന്തിക്കുന്നില്ല.

മതപരമായി അറിവുള്ളവര്‍ പോലും ഇതിന്റെ ഭവിഷത്തിനെ ചില്ലിക്കാശിന്റെ ലാഭത്തിനുമുന്നില്‍ മറന്നുപോകുന്നു.

താന്‍ വില്‍ക്കുന്ന ഓരോക്ലിപ്പും നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് പോലെ പലരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട് വ്യാപിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും കിട്ടുന്ന ദൈവികശിക്ഷയുടെ നല്ലൊരുപങ്ക് ഇത് കൈമാറ്റം ചെയ്ത ഓരോകണ്ണിക്കും ലഭിക്കുമെന്ന സത്യം എത്രപേര്‍ ഓര്‍ക്കുന്നുണ്ട്?

ഇനി എല്ലാം നിര്‍ത്തി നന്നാവാന്‍ തീരുമാനിച്ചാലും ഈ പങ്ക് അവന് കിട്ടിക്കൊണ്ടിരിക്കും. മരിച്ച് ഖബറില്‍ ചെന്നാലും പാപം തീരാതെ കിട്ടിക്കൊണ്ടിരിക്കുന്ന മറ്റെന്ത് ജോലിയാണുള്ളത്?

കൌമാരക്കാര്‍ക്ക് ലൈംഗികത കൌതുകമാണ്. അവരുടെ നാശത്തിന് പോലും കാരണവാവുന്ന ഈകൌതുകത്തെ മുതലെടുത്ത് അവരിലേക്ക് രതിവൈകൃതങ്ങളെത്തിക്കാന്‍ ശ്രമിക്കുന്നവരെ നാം ശക്തമായി തടഞ്ഞേതീരൂ.

സമൂഹത്തിനു മുന്നില്‍ മാന്ന്യന്മാരായി വിലസുന്ന ചില ‘കമ്പ്യൂട്ടറിസ്റ്റു‘കളുമാണീവൃത്തികെട്ട ജോലിചെയ്യുന്നതെന്നത് നാം ശ്രദ്ദിക്കേണ്ടിയിരിക്കുന്നു. നമ്മുടെ സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്ന ഇവരെ നിലക്ക് നിര്‍ത്തിയേതീരൂ.

അതിനുമുമ്പ് നാം ഓരോരുത്തരും ചെയ്യേണ്ടത് ത്രീ.ജി. സൌകര്യങ്ങളുള്ള മൊബൈല്‍ ഫോണുകള്‍ കൌമാരക്കാര്‍ക്ക് നല്‍കാതിരിക്കുകയാണ്. സ്നേഹത്തോടെ നാം നല്‍കുന്ന മൊബൈല്‍ ഫോണ്‍ അവരെ തമ്മാടികളാക്കാന്‍ ഇടയുണ്ട് എന്നത് നാം മറക്കാതിരിക്കുക.

ടീവിയിലായാലും കമ്പ്യൂട്ടറിലായാലും കുട്ടികള്‍ കാണുന്ന വീഡിയോകളും മറ്റുപരിപാടികളും മുതിര്‍ന്നവര്‍ സെന്‍സര്‍ ചെയ്തശേഷം മാത്രമായിരിക്കാന്‍ ശ്രദ്ദിക്കുക.

2008 ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

പുരികം പ്ലക്കിംഗ്

അടുത്ത കാലത്ത് നമ്മുടെ അയല്‍ ദേശത്ത് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ കഥാ ആവിഷ്കാരം.

പുരികം പ്ലക്കിംഗ്.
ആഴ്ചകള്‍ക്ക് മുമ്പ്മാത്രം വിവാഹിതരായ മിഥുനങ്ങള്‍ ഹണിമൂണിന്റെഭാഗമായ സര്‍ക്കീട്ടിനിടയില്‍ .
ഇവര്‍ ടൌണ്‍ യാത്രയിലാണ്....
സുന്ദരിയുടെ കൈ ചേര്‍ത്തുപിടിച്ച് തലയുയര്‍ത്തിപ്പിടിച്ച് ഗര്‍വ്വോടെ വരന്‍ ശ്രീമാന്‍ നടക്കവെ, പെട്ടെന്ന് സുന്ദരി അവനെ തോണ്ടി.
ബ്യൂട്ടീപാര്‍ലറിനു മുന്നിലായിരുന്നു അവരപ്പോള്‍ .
‘ഞാനെന്റെ പുരികം ഒന്ന് പ്ലക്ക് ചെയ്തോട്ടെ’ എന്ന തേനൊലിപ്പന്‍ അഭ്യര്‍ത്ഥനക്ക് മുമ്പില്‍ കണവന്‍ പച്ചക്കൊടികാട്ടി.
അവളുടെ തിളങ്ങുന്ന വാനിറ്റി ബാഗ് ഏറ്റുവാങ്ങിയ ശേഷം അവന്‍ ബ്യൂട്ടിപാര്‍ലറിനു മുന്നില്‍ വെയ്‌റ്റുചെയ്തു.
നിമിഷങ്ങള്‍ മിനുറ്റുകളും ഒരുപാടു മിനുറ്റുകള്‍ ചേര്‍ന്ന് മണിക്കൂറുകളുമായിട്ടും പ്ലക്ക് ചെയ്യാന്‍ പോയ പുരികവും തലയും പുറത്തുവന്നില്ല.
വീണ്ടും കുറേ നേരങ്ങള്‍ ......
പൊങ്ങച്ച സഞ്ചിയും കയ്യിലേന്തി മാന്യ വസ്ത്രം ധരിച്ച വിഢിയായി സൌന്ദര്യ വര്‍ദ്ദക പീടികയുടെ കോലായില്‍ അവന്‍ കാത്തുനിന്നു.
ഏതാണ്ട് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം വല്ലാത്തൊരു കേശ, വദന,പുരിക,അധര,നയന സൌന്ദര്യവുമായി സുന്ദരി എത്തിയപ്പോള്‍ അതുവരെ കാത്തിരുന്നതിന്റെ മുഷിപ്പ് മാറി അവന്.
അവള്‍ അപ്സരസ്സിനെപ്പോലെ സുന്ദരിയായിരിക്കുന്നു. (ഒന്ന് കുളിക്കുംവരെ മാത്രം)
നേര്‍ത്ത പുഞ്ചിരിയുമായി അവള്‍ ബില്ലുകൈമാറി.
അവന്‍ ബോധം കെട്ടുവീണില്ല എന്നതു സത്യം. എങ്കിലും അതിന്റെ അടുത്തെത്തുന്ന അവസ്ഥകള്‍ അവനില്‍ ഉടലെടുത്തു. ബില്ല് വെറും 2400 ക ഒണ്‍ലി!.
പുരികം മിനുക്കാന്‍ പോയവള്‍ മൊത്തത്തില്‍ മിനുങ്ങിയപ്പോള്‍ ഭര്‍ത്താവ് ഫ്ലാറ്റ്!.
ബില്ലുകണ്ട നിമിഷം അവന്റെ സംസാര ശേഷി നഷ്ടപ്പെട്ടു. അഥവാ ഒരക്ഷരം അവന്‍ മിണ്ടിയില്ല. നിശ്ശബ്ദനായി ബില്ലുപേചെയ്തു.
ഹണിമൂണ്‍ വെട്ടിച്ചുരുക്കി നേരെ വീട്ടിലെത്തി ഭാര്യയുടെ വസ്ത്രങ്ങള്‍ , ചെരിപ്പ്,കുട,etc... എന്നിവ നിശബ്ദമായി പേക്ക് ചെയ്തു.
നിശ്ശബ്ദനായിത്തന്നെ അവളെയും കൂട്ടി അവളുടെ വീട്ടിലേക്ക് വെച്ചടിച്ചു.
തിരിച്ചുവരുമ്പോള്‍ ബൈക്കിനുപുറകില്‍ അവള്‍ ഉണ്ടായിരുന്നില്ല.
ശുഭം മംഗളം.....

2008 സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

പുണ്യങ്ങളുടെ പൂക്കാലമെ.. വിട...

Myspace Layouts



ആത്മ സംസ്കരണത്തിന്റെ നിയോഗവുമായെത്തിയ റംസാന്റെ അവസാനത്തെ രാപകലും നമ്മോട് വിടചൊല്ലുകയായി. വ്രത ശുദ്ധിയില്‍ ശോഭ പരന്ന മനസ്സുമായി ഈദിനെ സ്വീകരിക്കുമ്പോഴും വിടചൊല്ലിയ രാപകലുകള്‍ തേങ്ങലായി അവശേഷിക്കുകയാണ്‍. ആതിഥേയന്റെ ആത്മ സംസ്കരണത്തിനായെത്തിയ അതിഥി യാത്രപറയുമ്പോള്‍ ആരാണ്‍ തേങ്ങാതിരിക്കുക..!
ഭക്ഷണമെന്ന അടിമത്തത്തില്‍ നിന്നുള്ള മോചനം മാത്രമല്ല ,വാക്കും നോക്കും പ്രഭാതവും പ്രദോഷവുമെല്ലാം ഈ അതിഥിയുടെ സാനിധ്യം പ്രകടമായിരുന്നു,
ആത്മാവും ശരീരവും സമ്പത്തും സംസ്കരിച്ച് കൊണ്ട് പുത്തനുടുപ്പും അത്തറും പൂശി തക്‍ബീര്‍ മന്ത്രവുമുരുവിട്ട് മസ്ജിദിലേക്കെത്തി മടങ്ങിയവര്‍ക്ക് മുപ്പത് രാപകലുകള്‍ കൊണ്ട് നേടിയെടുത്ത വിശുദ്ധി ആയുസ്സ് മൊഴുവന്‍ നിലനിര്‍ത്താന്‍ കഴിയട്ടെ.

എല്ലാവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍.

2008 ജൂലൈ 7, തിങ്കളാഴ്‌ച

മൃഗത്തേക്കാള്‍ അധഃപതിച്ചവര്‍....

മൃഗത്തേക്കാള്‍ അധഃപതിച്ചവരെന്ന് ചില മനുഷ്യരെക്കുറിച്ച്‌ വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചതിലെ ദൃഷ്ടാന്തം ഇന്നത്തെ വാര്‍ത്തകളറിയുമ്പോള്‍ നമ്മെ ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ ലൈംഗികമായി പീഠിപ്പിക്കപ്പെടുന്നത്‌ ഇന്നൊരു പുതുമ നഷ്ടപ്പെട്ട വാര്‍ത്തയായിമാറിയിരിക്കുന്നു.

മൃഗങ്ങള്‍ സ്വന്തം മാതാവിനെയോ സഹോദരിയേയോ എല്ലാം ലൈംഗിക ആവശ്യ പൂര്‍ത്തീകരണത്തിന്‌ ഉപയോഗിച്ചേക്കാം. പക്ഷേ അവപോലും പ്രായപൂര്‍ത്തിയായ മൃഗത്തോട്‌ മാത്രമേ ഇണ ചേരുകയുള്ളൂ.

എന്നാല്‍ മനുഷ്യന്‍ ദുഷിച്ച്‌ മൃഗത്തേക്കാള്‍ അധഃപതിച്ചവര്‍ പിഞ്ചുകുഞ്ഞുങ്ങളെ പോലും വെറുതെ വിടുന്നില്ല. എട്ടും പൊട്ടും തിരിയാത്ത പിഞ്ചുകുഞ്ഞുങ്ങളെ പൈശാചികമായി ഉപയോഗിച്ച്‌ കൊന്നുകളയുന്ന പിശാചുക്കളെ മനുഷ്യനെന്ന് വിളിക്കുന്നതുപോലും പാപമാണ്‌. ഒരു ദയയും അവര്‍ അര്‍ഹിക്കുന്നില്ല.

വിചാരവേദി പ്രസിദ്ദീകരിച്ച ബീരാന്റെ കഥ അന്വര്‍ത്ഥമാക്കിക്കൊണ്ട്‌ നമ്മുടെ നാട്ടില്‍ മറ്റൊരു ബീരാന്‍ കൂടി സമാന സംഭവത്തില്‍ പിടിക്കപ്പെട്ടിരിക്കുന്നു. (യഥാര്‍ത്ഥ പേര്‌ ബീരാനല്ല) ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാവപ്പെട്ട ബന്ധുവിന്റെ വീട്ടില്‍ അവര്‍ വിശ്വസിച്ചേല്‍പ്പിച്ച താക്കോല്‍ ഉപയോഗിച്ച്‌ അവര്‍ക്കാകെയുള്ള സമ്പാദ്യം മോഷ്ടിച്ചുകളഞ്ഞുടിയാന്‍! എന്നിട്ട്‌ ഒന്നുമറിയാത്തവനെപ്പോലെ പോലീസിലറിയിക്കലും കള്ളനെപിടിക്കാന്‍ നെട്ടോട്ടമോടലും പാവപ്പെട്ട ബന്ധുവിനോടിത്ചെയ്തവനെ തലയില്‍ കൈവച്ച്‌ ശപിക്കലുമെല്ലാം നന്നായി അഭിനയിച്ചു.

പക്ഷേ സ്വര്‍‌ണ്ണപാത്രം കൊണ്ട്‌ സത്യം മറച്ചുവെച്ചാലും അതൊരുനാള്‍ പുറത്തുവരുമെന്നസത്യം മറന്നുപോയി മിടുക്കന്‍!.

യാതൊരു കയ്യറപ്പും കൂടാതെ ആപാവങ്ങളുടെ മുതല്‍ കൈക്കലാക്കാന്‍ ശ്രമിച്ച അവന്‍ തന്റെ ഗതികേടുകൊണ്ടാണത്‌ ചെയ്തുപോയതെന്ന് ആശ്വസിക്കാന്‍ പോലും വകയില്ല. കാരണം ഒരു കത്രികയും ചീര്‍പ്പും ഉണ്ടെങ്കില്‍ നാട്ടില്‍തന്നെ എവിടെതന്റെ കുലത്തൊഴില്‍ ചെയ്താലും ശരാശരി ഗള്‍ഫുകാരന്‍ മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി നേടുന്നതിനേക്കാള്‍ വരുമാനമുണ്ടാക്കാന്‍ കഴിയുന്നവനാണവന്‍!.

മോഷണം ചൂതുകളിയേക്കാള്‍ മാരകമാണ്‌. ഒന്നോരണ്ടോതവണ വിജയിച്ചാല്‍ അതൊരു ഹരമാകുന്നു. കുറ്റബോധം മനസ്സില്‍നിന്നില്ലാതാകുന്നു. അവസാനം പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടുമെന്ന സത്യം പുലരുകതന്നെ ചെയ്യുന്നു.! ഒരുകള്ളനെ കോടതിശിക്ഷിച്ചാലും വെറുതെവിട്ടാലും അവന്‍ ആജീവനാന്തം കള്ളന്‍ തന്നെയാകുന്നു. ബീരാനിലൂടെ നാം അതാണല്ലോ മനസ്സിലാക്കിയത്‌.

2008 ജനുവരി 7, തിങ്കളാഴ്‌ച

ബീരാന്റെ കഥ

പുതുതലമുറ ആഡംബര ഭ്രമത്തിന്റെ പിടിയിലാണ്‌. കഞ്ഞികുടിക്കാന്‍ ഗതിയില്ലാത്തവനും ത്രീജി മൊബൈ‌ലും പുതുപുത്തന്‍ ബൈക്കുമെല്ലാം സ്വന്തമാക്കാനുള്ള പരക്കം പാച്ചിലിലാണ്‌.
എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള ത്വര പലരെയും കൊള്ള-മോഷണ സംഘങ്ങളില്‍ കണ്ണികളാക്കുന്നു. ചിലര്‍ സ്വന്തമായി മോഷണങ്ങള്‍ ആസൂത്രണം ചെയ്യുന്നു. സ്വന്തക്കാരും അയല്‍വാസികളുമെല്ലാം ഇങ്ങിനെ മോഷണത്തിനിരയാകുന്നു. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടുമെന്നപതിരില്ലാത്ത സത്യം ആഡംബരഭ്രമത്തിന്റെ പ്രലോഭനത്തില്‍ ഇവര്‍ മറന്നുപോകുന്നു. മോഷ്ടിച്ചിട്ടും പിടിച്ചുപറിച്ചിട്ടുമെല്ലാം ആരെങ്കിലും മനസ്സമാധാനത്തോടെ അത്‌ അനുഭവിച്ചിട്ടുണ്ടോ?എന്ന ചോദ്യമൊന്നും ഇത്തരക്കാരുടെ ബധിരകര്‍‌ണ്ണങ്ങളില്‍ പതിയില്ല. അടുത്തിടെ കേരളത്തില്‍ നടന്ന മിക്ക മോഷണങ്ങളുടെയും പിന്നിലെ ലക്ഷ്യം ആഡംബര ജീവിതമായിരുന്നു എന്ന് വാര്‍ത്തകള്‍‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. എന്തായാലും നമുക്ക്‌ ആഡംബരഭ്രമത്തിന്റെ ദുരന്തപ്രതീകമായ ബീരാന്റെ കഥ കേള്‍ക്കാം.
ബീരാന്‍.
ലോക്കപ്പിനകത്തിരുന്ന് ബീരാന്‍ നാട്ടുകാരുടെയും പോലീസിന്റെയും അടികൊണ്ട്‌ വീര്‍ത്ത തന്റെ ശരീരത്തിലേക്ക്‌ നോക്കി. നടുനിവര്‍ത്താന്‍ വയ്യ!. നീരുകെട്ടാത്തൊരു ഭാഗവും ബാക്കിയില്ല. ഇത്രക്കും കരുണയില്ലാതെ എല്ലാവരും കൂടി എന്നെ പെരുമാറിയല്ലോ! മുമ്പ് എന്നോട്‌ ഏറെ സ്‌നേഹത്തോടെ പെരുമാറിയവരാണല്ലോ എന്നെ ഈവിധം പെരുമാറിയത്‌? ലോക്കപ്പിന്‌ മുന്നില്‍ കാവല്‍നില്‍ക്കുന്ന പോലീസുകാരന്‍ ഏതോ പുഴുത്തപട്ടിയെന്നപോലെ തന്നെ നോക്കുന്നു. ആക്രൂരമുഖത്തേക്ക്‌ നോക്കാനാവാതെ അവന്‍ തറയില്‍ ഒരുമൂലയില്‍ കണ്ണടച്ചിരുന്നു.ഓര്‍മ്മകള്‍ തന്നെ ഇവിടെ എത്തിച്ച വഴികള്‍ പരതി.

ആമൊയ്തീനാണിതിനെല്ലാം കാരണം. അവന്‍ എന്റെ ചങ്ങാതിയായതിന്‌ ശേഷമാണ് ഞാന്‍ ഞാനല്ലാതായത്‌.
അന്നാണ്‌ മൊയ്തീന്റെ കയ്യില്‍ ഞാനാ യന്ത്രം കണ്ടത്‌. നെറച്ചും സുച്ചുകളുള്ള സുച്ചുകളില്‍ ഞെക്കിയാല്‍ അക്കങ്ങളും അക്ഷരങ്ങളും കാണുന്ന ആയന്ത്രം! അതിലൂടെ അവന്‍ ഏഴാനാകാശത്തും മലക്കൂത്തുസ്സമാഇലുമെല്ലാമുള്ളവരോടെല്ലാം സംസാരിക്കുന്നു. നാലാള്‍ കൂടുന്നിടത്തും നെറച്ചും പെണ്ണുങ്ങളുള്ള ബസ് റ്റോപ്പിലുമെല്ലാം അവന്‍ അത്‌ ഞെക്കി ആരോടൊക്കെയോ കിന്നാരം പറയുന്നു!. പെണ്‍കുട്ടികള്‍ക്കെല്ലാം നമ്പര്‍ കൊടുക്കുന്നു. എപ്പോഴും ഒരുകൈ ചെവിയിലും വച്ചുകൊണ്ടുള്ള ആനടത്തം എന്നെ അസൂയാലുവാക്കി. അതൊന്ന് എനിക്കും സ്വന്തമാക്കണ മെന്ന ആഗ്രഹം മൊയ്തീനെ അറിയിച്ചപ്പോഴാണ്‌ അതിന്റെ മുടിഞ്ഞ വിലയെക്കുറിച്ചറിഞ്ഞത്‌.

ബാപ്പ മരിച്ചതില്‍ പിന്നെ കുടുംബത്തിന്റെ മൊത്തം ഭാരം താങ്ങുന്ന എനിക്കൊരിക്കലും അത്‌ വാങ്ങാനാവില്ല. ഒരുദിവസം ജോലിക്ക്‌ പോയില്ലെങ്കില്‍ പിറ്റേദിവസം വീട്ടുകാര്‍ പട്ടിണി കിടക്കേണ്ടി വരും.എന്റെ അവസ്ഥ മൊയ്തീനോട്‌ പറഞ്ഞപ്പോള്‍ മൊയ്തീന്‍ തന്നെയാണ്‌ അതിനൊരു പരിഹാരം പറഞ്ഞുതന്നത്‌. നിന്റെ ഉമ്മന്റേല്‍ സ്വര്‍‌ണ്ണമെന്തെങ്കിലുമുണ്ടെങ്കില്‍ തല്‍ക്കാലം ഊരി വാങ്ങ്‌. പിന്നെ പൈസണ്ടാകുമ്പോള്‍ പുത്യേത്‌ വാങ്ങിക്കൊടുത്താല്‍ മതിയല്ലോ.
അങ്ങനെ എന്തൊക്കെയോ പറഞ്ഞ്‌ പാവം ഉമ്മയുടെ ആകെഉണ്ടായിരുന്ന കാതിലെ കമ്മലുകള്‍ വാങ്ങിവിറ്റാണ്‌ ഞാന്‍ ആദ്യമായി ആയന്ത്രം സ്വന്തമാക്കിയത്‌. അതും കീശയിലിട്ട്‌ പിന്നെ ഞാനും ബസ് റ്റോപ്പിലും ആളുകള്‍ കൂടുന്നിടത്തുമെല്ലാം ചെവിയില്‍ കൈവച്ചുനടന്നു. ആദ്യമാദ്യം കൗതുകത്തോടെ ആളുകള്‍ നോക്കിയിരുന്നെങ്കിലും പിന്നീട്‌ സംഗതി എല്ലാവരുടെയും കയ്യില്‍ ഈയന്ത്രം എത്തിയതോടെ പുതുമ നഷ്ടപ്പെട്ടു. ആരും പ്രത്യേകം ശ്രദ്ദിക്കാതായി. മാത്രമല്ലവീട്ടില്‍ നല്ലസമൃദ്ദമായി ഭക്ഷണമുണ്ടാക്കിയിരുന്നത്‌ പറമ്പില്‍ നിന്ന് കിട്ടുന്ന കിഴങ്ങുകളോ അയല്‍പക്കത്ത്‌ നിന്ന് ഉമ്മ കടം വാങ്ങിക്കൊണ്ടുവരുന്ന കറികളോ ഒക്കെയായി മാറി.വീട്ടുകാരെ മാത്രമല്ല ഇപ്പോള്‍ മൊബെയിലിനെയും തീറ്റിപ്പോറ്റണമല്ലോ!.

അങ്ങിനെയിരിക്കെയാണ്‌ ഞാന്‍ മൊയ്തീനെ വീണ്ടും കാണുന്നത്‌. ഇത്തവണ മൊയ്തീന്റെ കയ്യിലെ പുതിയ യന്ത്രം കണ്ട്‌ ഞാന്‍ ശരിക്കും ഞെട്ടി!. ഒരു സ്വിച്ച്‌ ഞെക്കിയാല്‍ നല്ല മാപ്പളപ്പാട്ട്‌, ഹിന്ദിപ്പാട്ട്‌,സിനിമാപ്പാട്ട്‌ എന്ന് വേണ്ട ഭൂലോകത്തെ സകല പാട്ടുകളും കേള്‍ക്കാം. വേറെ ഒന്ന് ഞെക്കിയാല്‍ ടീവികാണുംപോലെ പാട്ടും സിനിമിം ഒക്കെ കാണാം. വേറെ ഒന്ന് ഞെക്കിയാല്‍ അതിലെ കേമറകൊണ്ട്‌ പോട്ടം പിടിക്കാം ഫോണിന് ഫോണും വിളിക്കാം!. അവന്‍ ആരും കാണാതെ ബസ്സിനുള്ളില്‍ നിന്ന് പിടിച്ച ചോലേലെ സീനത്തിന്റെ ഫോട്ടോ കൂടികണ്ടതോടെ എനിക്ക് അതിശയം കൊണ്ട്ബോധം പോവാറായി.
‘എടാ മൊയ്തീനെ ഇതിനെന്ത്‌ വെലണ്ട്‌?'
' പുത്യേതിന്‌ പന്ത്രണ്ടായിരത്തഞ്ഞൂറ്‌!'
അന്ന് രാത്രി ഞാന്‍‍ ഉറങ്ങിയില്ല. ആസാധനം ഒന്ന് സ്വന്തമാക്കിയാല്‍ എന്റെ ജീവിതം തന്നെ സഫലമായി. ആരും കാണാതെ ന്റെ സല്‍മത്തിന്റെ ഒരു പോട്ടം പിടിക്കാന്‍, പുതിയ ഡബ്ബാംകുത്ത്‌ പാട്ടുമിട്ട്‌ ചങ്ങായ്മാരുടെ ഇടയില്‍ മൊയ്തീനെപ്പോലെ ചെത്തിനടക്കാന്‍! എങ്ങിനെയെങ്കിലും അതൊന്ന് വാങ്ങിയേതീരൂ. ഇപ്പോഴുള്ള ഈ പഴഞ്ചന്‍ സാധനവും തൂക്കി നടക്കുന്നത്‌ തന്നെ നാണക്കേടാണ്‌. പക്ഷേ എങ്ങിനെ? എവിടുന്ന് കിട്ടും പന്ത്രണ്ടായിരത്തഞ്ഞൂറ്‌?.

ഉറക്കമില്ലാത്ത ആരാത്രിയുടെ അന്ത്യയാമത്തില്‍ എന്റെ ബുദ്ദിയില്‍ ആതന്ത്രമുദിച്ചു.അടുത്ത വീട്ടിലെ സൈനബതാത്താന്റെ കഴുത്തില്‍ ഒരു മാലയുണ്ട്‌. അതുവിറ്റാല്‍ പന്ത്രണ്ടായിരം ഉറപ്പ്‌!എങ്ങിനെയെങ്കിലും അത്‌ കൈക്കലാക്കണം. അല്ലെങ്കിലും വയസ്സായ സൈനബതാത്താക്കെന്തിനാ ഒരു മാല?. പക്ഷേ അതെങ്ങിനെകിട്ടും? ഒരുപാട്‌ ചിന്തകള്‍ക്കൊടുവില്‍ അവനൊരു തീരുമാനത്തിലെത്തി. രാത്രി അവരുടെ മുറിക്കുമുമ്പിലുള്ള പ്ലാവില്‍ കയറി ഓടടത്തി അകത്തുകടന്ന് മാലപൊട്ടിച്ച്‌ രക്ഷപ്പെടാം ഉറക്കമുണര്‍ന്ന് അവര്‍ കണ്ടാലും മുഖം മൂടി ധരിച്ചാല്‍ ആളെ മനസ്സിലാകില്ല അവര്‍ ഒച്ച വെച്ച്‌ ആളെക്കൂട്ടുമ്പോഴേക്കും പുറത്ത്‌ കടന്ന് മാലയും മുഖം മൂടി യും ഒളിപ്പിച്ച്‌ വെച്ച്‌ നാട്ടുകാരോടൊപ്പം തനിക്കും കള്ളനെ പിടിക്കാന്‍ തിരച്ചില്‍ നടത്താം ആര്‍ക്കും സംഗതി മനസ്സിലാവില്ല.
ഇതുവരേ ആരുടേയും ഒന്നും മോഷ്ടിച്ചിട്ടില്ല. ഇതുവേണോ എന്ന് മനസ്സ്‌ പലവട്ടം ചോദിച്ചതാണ്‌. പക്ഷേ അത്തരം ചിന്തകളെല്ലാം ആയന്ത്രത്തിന്റെ അതിശയത്തില്‍ മുങ്ങിപ്പോയി.
അങ്ങിനെ യാണ് അന്ന് രാത്രി സൈനബത്താത്തയുടെ വീട്ടിന്റെ ഓടിളക്കി അകത്തുകടന്നത്‌. അകത്ത്‌ കടന്നതും സൈനബത്താത്തയുടെ ഡോള്‍ബി ഡിജിറ്റല്‍ അണ്ണാക്ക്‌ തുറന്നതും ഒന്നിച്ചായിരുന്നു.
" ആള്ളോ.. കള്ളന്‍ ... കള്ളന്‍..."
നിമിശങ്ങള്‍ക്കകം എവിടെ നിന്നാണെന്നറിഞ്ഞില്ല സ്വിച്ചിട്ടപോലെ നാട്ടുകാര്‍ ഓടിക്കൂടി പുറത്തിറങ്ങും മുമ്പേ എല്ലാവരും കൂടി എന്നെ പിടികൂടി. അവര്‍ എന്റെ മേനി ഉഴുതുമറിച്ചു. കണ്ണീ ചോരയില്ലാതെ എല്ലാവരും മത്സരിച്ചു പെരുമാറി. അവസാനം മുഖം മൂടി അഴിച്ചപ്പോള്‍ എല്ലാവരും എന്നെ കണ്ട്‌ അന്തം വിട്ട്‌ നിന്നു. എന്റെ ഉമ്മ ബോധം കെട്ടു വീണു!.
ഉടനെ എത്തിയ പോലീസുകാര്‍ക്ക്‌ എന്റെ മേനിയില്‍ കൂടുതലൊന്നും ചെയ്യാനില്ലായിരുന്നു. എന്നിട്ടും എസ്‌.ഐ തന്റെ കൈത്തരിപ്പ്‌ ലോക്കപ്പിലിട്ട്‌ തീര്‍ത്തു.
ഇനി പുറത്തിറങ്ങിയാലും ജോലിയെന്തെങ്കിലും ചെയ്യാനാകുമോ എന്നറിയില്ല.

പോലീസുകാരന്‍ കട്ടന്‍ ചായ നീട്ടിയപ്പോള്‍ ബീരാന്‍ ചിന്തകളില്‍ നിന്നുണര്‍ന്നു. ഏതോ ഔദാര്യം പോലെ കിട്ടിയ ആ ചുടുചായ കുടിച്ചപ്പോള്‍ എന്തോ ഒരു ഉന്മേഷം തോന്നി. അല്‍പ്പം കഴിഞ്ഞപ്പോള്‍ പുറത്തുനിന്നും പരിചിതമായ ശബ്ദം കേട്ടു.
' എന്ത് ചെയ്യാനാ പെങ്ങളുടെ കുട്ട്യായിപ്പോയീലെ ഓളെ കണ്ണീര്‌ കാണാന്‍ വയ്യാഞ്ഞിട്ടാസാറേ'.
അതെ എന്റെ അമ്മാവന്‍ എസ്‌.ഐയോട്‌ സംസാരിക്കുകയാണ്‌. കൂടെ ഒരു രാഷ്ട്രീയ നേതാവുമുണ്ട്‌. ജാമ്മ്യത്തിലെടുക്കാന്‍ വന്നതാണ്‌. സ്റ്റേഷനില്‍ നിന്നിറങ്ങുമ്പോള്‍ നേതാവ്‌ മുനവച്ചുള്ള വാക്കുകളുരുവിട്ടുകൊണ്ടിരുന്നു.
'ജ്ജ്‌ പാര്‍ട്ടി മറ്റേതാന്ന് ഞമ്മക്കറ്യാം. ന്നാലും ഇങ്ങനെ ഒര്‌ എടങ്ങറ്‌ വരുമ്പം ഞമ്മളേണ്ടാകുള്ളൂന്ന് അനക്ക്പ്പം മനസ്സിലായില്ലേ?'
അമ്മാവന്‍ ഇടക്ക്‌ കയറിപറഞ്ഞു. 'ന്ന ഓര്‍ത്ത്ട്ടാ മൂപ്പര്‌ ഇത്‌ന്‌ നിന്നത്‌. അന്റമ്മാനെ ഓര്‍ത്ത്ട്ടാ ഞാനും ഇതിന്‌ നിന്നത്‌. ജ്ജ്‌ ചെയ്തതോന്ന്യാസത്തിന്‌ അബടത്തന്നെ കെടക്കാബേണ്ടത്‌!'.
ബീരാന്‌ ദേഹമാസകലം ചൊറിഞ്ഞ്‌ കയറി. 'എന്നെ ഓര്‍ത്തിട്ടല്ലെങ്കില്‍ പിന്നെ ങ്ങള്‌ എടങ്ങേറാവണ്ടില്ലേര്‌ന്ന്!' എന്ന് പറയാന്‍ ബീരാന്റെ നാവില്‌ വന്നതാണ്‌. പക്ഷേ അവന്‍ നിയന്ത്രിച്ചു. തെറ്റ്‌ ചെയ്തുപോയി അനുഭവിച്ചേതീരൂ.
'ജ്ജേതായാലും ബണ്ടീല്‌ കേര്‌!' അമ്മാവന്റെ ആജ്ഞ.
' ങ്ങള്‌ പോയ്ക്കോളി ഞാന്‍ വന്നോളാ!'.
'എന്താ ഞ്ഞും എബടേങ്കിലും കയറാന്‍ ബാക്കിണ്ടോ?.... പറഞ്ഞില്ലാന്ന് ബേണ്ട ഞ്ഞ് ഈപണിക്ക്‌ ഞമ്മളെ കിട്ടൂല'.
കേട്ട പാതി കേള്‍ക്കാത്ത പാതി ബീരാന്‍ നടന്നകന്നു.
'ങ്ങള്‌ ബരീന്‍' എന്നുംപറഞ്ഞ്‌ അമ്മാവന്‍ നേതാവിനെയും കൂട്ടി വന്ന ഓട്ടോയില്‍ തന്നെ തിരിച്ചുപോയി .

ബീരാന്‍ എങ്ങോട്ടെന്നില്ലാതെ നടന്നു. കയ്യില്‍ പണമില്ല. നന്നായി വിശക്കുന്നു. പരിചയക്കാരാരെ ആരെയും കാണാനില്ല.
നടന്ന് ബസ്റ്റോപ്പിലെത്തി. സ്കൂളില്‍ പോകാന്‍ ബസ്സ്‌ കാത്തിരിക്കുന്ന കുട്ടികളെല്ലാം തന്നെ തുറിച്ചുനോക്കുന്നു. അത്‌ തനിക്ക്‌ തോന്നിയതായിരിക്കും ബീരാന്‍ ആശ്വസിച്ചു. അപ്പോഴാണ്‌ ബസ്‌റ്റോപ്പില്‍ പെണ്‍കുട്ടികള്‍ നില്‍ക്കുന്നതിനടുത്തായി നിര്‍ത്തിയിട്ട ബൈക്കില്‍ ചാരിനിന്ന് മൊയ്തീന്‍ മൊബെയിലില്‍ ആരോടോ സൊള്ളുന്നത്‌ കണ്ടത്‌.
അവന്‌ ആശ്വാസമായി മൊയ്തീനോട്‌ ചില്ലറകടം വാങ്ങാം. അവന്‍ നേരെ മൊയ്തീന്റെ അടുത്തേക്ക്‌ നടന്നു. അവനെ ഇനിഒരിക്കലും കാണരുതെന്ന് കരുതിയതാണ്‌ പക്ഷേ ഇപ്പോള്‍ അവനോട്‌ കടം വാങ്ങാതെ നിവൃത്തിയില്ല.
‘മൊയ്തീന്‍...‘ അവന്‍ നീട്ടിവിളിച്ചു.
അവന്‍ കേട്ടഭാവം നടിച്ചില്ല. പതുക്കെ അവന്റെ അടുത്തേക്ക്‌ നടന്നടുത്തപ്പോള്‍ പെട്ടെന്ന് അവന്‍ ബൈക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്‌ത് ഓടിച്ചുപോയി.
നിരാശയേക്കാളേറെ ബീരാന്‌ അത്ഭുതമാണ്‌ തോന്നിയത്‌. ഇവനെന്ത്‌ പറ്റി? ബീരാന്‍ നേരെ അങ്ങാടിയിലേക്ക്‌ നടന്നു.
ഒരു ബാര്‍ബര്‍ ഷോപ്പിന്റെ മുന്നില്‍ മൊയ്തീന്റെ ബൈക്ക്‌ വീണ്ടും കണ്ടു. ബീരാന്‍ ബാര്‍ബര്‍ ഷോപ്പില്‍ കയറി. മൊയ്തീന്‍ കസേരയില്‍ ഞെളിഞ്ഞിരുന്ന് ആര്‍ക്കോ വിളിക്കുകയാണ്‌.
ബീരാന്‍ കയറിവരുന്നത്‌ കണ്ടതും തെല്ലസഹ്യതയോടെ മൊയ്തീന്‍ ചോദിച്ചു.
‘ഹോ!ജ്ജ് ഇവടിം എത്ത്യോ? എടാ നമ്മളെരണ്ടാളെയും കൂടി ആബസ്റ്റോപ്പില്‍ വെച്ച്‌ ആരെങ്കിലും കണ്ടിരുന്നെങ്കില്‍ പിന്നെ പോയി തൂങ്ങിച്ചാവുന്നതാകും നല്ലത്‌‘.
ബീരാന്‌ കാര്യം മനസ്സിലായി. താന്‍ പിടിക്കപ്പെട്ടത്‌ ഇതിനകം നാട്ടില്‍ എല്ലാവരും അറിഞ്ഞിരിക്കുന്നു!. എനിക്ക്‌ നാട്ടില്‍ കള്ളനെന്ന് പേര്‌ വന്നിരിക്കുന്നു!.
വിശപ്പിന്റെ കൂടെ ശരീരമാകെ തളര്‍ച്ചയും ബാധിക്കുന്നതായി അവന്‌ തോന്നി. വളരെ ദയനീയമായി അവന്‍ മൊയ്തീനോട്‌ തന്റെ ആവശ്യം അറിയിച്ചു.
‘ നിന്റെ കയ്യില്‌ പൈസണ്ടേങ്കില്‍ എന്തെങ്കിലും കൊണ്ടാ. ഒന്നും കഴിച്ചിട്ടില്ല. നാളെ തിരിച്ചുതരാം‘.
മൊയ്തീന്റെ മറുപടി പുഛത്തോടെ യായിരുന്നു. ‘ന്റേയ്‌ല്‌ ആകെ നൂറുര്‍പ്പ്യണ്ട്‌. അത്‌ ഞാന്‍ മൊബെയില്‌ റീചാര്‍ജ്ജ്‌ ചെയ്യാന്‍ വച്ചതാണ്‌. അത്‌ തരാന്‍ പറ്റൂല. അത്യാവശ്യായിട്ട്‌ ന്‍ക്ക്‌ കൊറേ കോള്‌ ചെയ്യാനുണ്ട്‌’. എന്നും പറഞ്ഞ്‌ മൊയ്തീന്‍ വീണ്ടും ബൈക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്തുപോയി.
ബീരാന്റെ ഉള്ളില്‍ പക പതഞ്ഞ്‌പൊങ്ങി. അവനെ തടഞ്ഞ്‌ നിര്‍ത്തി മാറ്‌ പിടിച്ച്‌ ‘എടാ ജ്ജ്‌ കാരണാടാ ഞാനീഗതീലായത്‌!, അന്നപ്പോലത്തോരെക്കൊണ്ട്‌ ഞമ്മക്കൊന്നും ഇവട ജീവിക്കാന്‍ പറ്റാണ്ടായി!. പൈച്ചിട്ട്‌ വയ്യാത്തോന്‌ ഒരു പത്തുറുപ്പ്യ കൊടുക്കുന്നതിലും വല്‌താണോടാ അന്റെമ്മാമാന്റെ അട്യേന്തരം മൊബെയിലില്‌ വിളിച്ച്‌ പറയല്‌?’ എന്നട്ടഹസിക്കാന്‍ തോന്നി. പക്ഷേ അവന്‍ സ്വയം നിയന്ത്രിച്ചു.
അവന്‍ തിരിച്ച്‌ എന്നോട്‌ ചിലത്‌ ചോദിച്ചാലോ?
‘ഞാന്‍ നിന്നോട്‌ പോയി കക്കാന്‍ പറഞ്ഞോ?’
‘ഞാനിങ്ങനെ നടക്ക്ണ്‌ കണ്ട്‌ ജ്ജെന്തിനാ അതുപോലെ നടക്കാന്‍ നോക്കീത്‌?’
‘കായില്ല്യേങ്കില് അതിന്റെ നെലക്ക്‌ നില്‍ക്കണ്ടേ?’
എന്നെല്ലാം അവന്‍ ചോദിച്ചാല്‍ ഞാനെന്ത്‌ മറുപടിപറയും? എല്ലാം എന്റെ പിഴവാണ്‌ മറ്റുള്ളവനെപ്പോലെ നടക്കാന്‍ ഞാന്‍ നോക്കി. എന്റെ നിലമറന്നു. എനിക്ക്‌ ഞാനായി അന്തസ്സോടെ ജീവിക്കാമായിരുന്നു. എന്നിട്ടും ഞാനെന്താണോ അതല്ലഞാനെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ ഞാന്‍ പരക്കം പാഞ്ഞു. ആപാച്ചിലാണ്‌ എന്നെ ഇവിടെകൊണ്ട്‌ ചെന്നെത്തിച്ചത്‌. എനിക്കെന്തിനാണ്‌ മൊബൈല്‍? ഒരുആവശ്യവുമില്ലാഞ്ഞിട്ടും ഞാന്‍ മറ്റുള്ളവരെ അനുകരിച്ച്‌ അതും തൂക്കി നടന്നു. ഉള്ളത്‌ പോരാഞ്ഞിട്ട്‌ പുതിയ മോഡല്‍ വാങ്ങാന്‍ നടന്നു. എന്റെ വീട്ടുകാര്‍ക്ക്‌ ചെലവാക്കേണ്ട പണം കുത്തക കമ്പനികള്‍ക്ക്‌ കൊടുത്തു എന്തിന്‌?
കിട്ടുന്ന പണം എന്റെ വീട്ടുകാര്‍ക്ക്‌ വേണ്ടിചെലവാക്കി അവരുടെ സന്തോഷം എന്റെ സന്തോഷമായികണ്ടിരുന്ന കാലം ഞാനെന്തിന്‌ നഷ്ടപ്പെടുത്തി?ഇന്ന് വീട്ടില്‍ എന്തായിരിക്കും അവസ്ഥ?

നിന്ന നില്‍പ്പില്‍ ചിന്താമഗ്നനായ ബീരാന്‍ പുറത്തൊരു തലോടലേറ്റപ്പോഴാണ്‌ ചിന്തയില്‍നിന്നുണര്‍ന്നത്‌. ബാര്‍ബര്‍ മജീദാണ്‌.
‘എന്തുപറ്റി? ഇന്നൊന്നും കഴിച്ചില്ലേ?’
‘ഇല്ലാ അതിനാഞാന്‍ അവനോട്‌ കടം ചോദിച്ചത്‌’. ബീരാന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
‘സാരമില്ല ഇന്നാ നീപോയി വല്ലതും കഴിച്ചിട്ട്‌ വാ’. ബാര്‍ബര്‍ മജീദ്‌ ഒരു ഇരുപത്‌ രൂപാ നോട്ട്‌ ബീരാന്‌ നേരെ നീട്ടി.
നിറകണ്ണുകളോടെ ബീരാന്‍ അതുവാങ്ങി അടുത്ത ഹോട്ടലിനടുത്തേക്ക്‌ നടന്നു.
വീണ്ടും അവന്റെ ചിന്തയില്‍ മറ്റൊരുകാര്യം തെളിഞ്ഞുവന്നു. ഇപ്പോള്‍ ഈ പണം കൊണ്ട്‌ വിശപ്പിന്‌ ചെറിയൊരാശ്വാസം കിട്ടും പക്ഷേ വീണ്ടും എത്രപേരോട്‌ കൈനീട്ടും? വീട്ടില്‍ ചെല്ലാനുള്ള ധൈര്യം ഇനിയും വന്നിട്ടില്ല. ചെന്നാലും അവിടുള്ളവരുടെ പട്ടിണികിടന്ന മുഖം കാണാനെനിക്ക്‌ വയ്യ.

മേസ്തിരിയെ ചെന്ന് കണ്ടാല്‍ അയാള്‍ വല്ലതും തരും . നാളെമുതല്‍ അയാള്‍ക്കൊപ്പം മുടങ്ങാതെ ജോലിക്ക്‌ പോവണം ഇനിയൊരിക്കലും ഇത്തരം കെണികളില്‍ ചെന്ന് ചാടാതെ കുടുംബം നോക്കി മാന്ന്യനായി ജീവിക്കണം. മേസ്തിരിക്കെന്നെ നല്ല ഇഷ്ടമാണ്‌. അദ്ദേഹത്തിന്റെ വീട്ടില്‍ പലതവണ ഞാന്‍ പോയിട്ടുണ്ട്‌ പോകുമ്പോഴെല്ലാം ഒരു ചെറിയ മിഠായിപ്പൊതിയും കയ്യില്‍ കരുതും മേസ്തിരിക്ക്‌ രണ്ട്‌ ചെറിയ മക്കളുണ്ട്‌ അവര്‍‌ക്കെന്നെന്നെ വലിയ ഇഷ്ടമാണ്‌ ഞാന്‍ ചെന്നാല്‍ അവര്‍ ഓടി എന്റെ അടുത്തെത്തും മിഠായിപ്പൊതി തിരയും.

പിന്നെ ഒന്നും ചിന്തിച്ചില്ല ബാര്‍ബര്‍ തന്നപണത്തിന്‌ കുറച്ച്‌ മിഠായിയും വാങ്ങി മേസ്തിരിയുടെ വീട്ടിലേക്ക്‌ നടന്നു. മിഠായിക്കായി ഓടിവരുന്ന മേസ്തിരിയുടെ മക്കളെ ഓര്‍ത്തപ്പോള്‍ മനസ്സിലെ സങ്കടപര്‍വ്വമെല്ലാം മഞ്ഞായി ഉരുകി ഒലിച്ചുപോയി.
നടന്ന് മേസ്തിരിയുടെ വീടിനു മുന്നിലെത്തി. കുട്ടികള്‍ വീട്ടുമുറ്റത്ത്‌ കളിക്കുന്നുണ്ട്‌. ബീരാന്‍ തൊണ്ടയനക്കി.
അവനെകണ്ടതും കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ ഉടന്‍ കളിനിര്‍ത്തി പേടിച്ചരണ്ട പോലെ വീട്ടിനകത്തേക്കോടി. രണ്ടാളും ഉറക്കെ വിളിച്ചുപറഞ്ഞു.
‘ ഉമ്മാ ബീരാന്‍കാക്ക വര്‌ണ്‌ണ്ട്‌!’
അകത്ത്‌ നിന്നും കുട്ടികളുടെ ഉമ്മയുടെ ശബ്ദം കേട്ടു. ‘ഏത്‌ ബീരാങ്കാക്കയാ മക്കളേ?’
‘കള്ളന്‍!...കള്ളന്‍ ബീരാങ്കാക്ക!’

മേസ്തിരിയുടെ ഭാര്യ പേടിച്ചരണ്ട രണ്ട്‌ കുട്ടികളെയും കൂട്ടി മുറ്റത്തിറങ്ങി നോക്കിയിട്ടും ബീരാനെ കണ്ടില്ല. ഗൈറ്റിനു സമീപം കിടന്ന ആപൊതിയെടുത്ത്‌ കുട്ടികള്‍ തുറന്ന് നോക്കി.
കുറേ മിഠായികള്‍!. .

2007 ഡിസംബർ 31, തിങ്കളാഴ്‌ച

നവവത്സരാശംസകള്‍!

പൂത്തുലഞ്ഞ ജമന്തിപ്പൂക്കളോടും ഡിസംബറിന്റെ മഞ്ഞണിഞ്ഞ പ്രഭാതങ്ങളോടും വിടചൊല്ലി രണ്ടായിരത്തി ഏഴ് ചരിത്രത്തിന്റെ ഭാഗമായി മാറുന്നു.
പുതിയ പ്രതീക്ഷകളും ആശങ്കകളും മനസ്സിലൊതുക്കി രണ്ടായിരത്തി എട്ട് നമുക്ക് മുന്നില്‍ മന്ദസ്മിതം തൂകി നില്‍ക്കുന്നു.
ഗിരികളും ഗര്‍ത്തങ്ങളും സമതലങ്ങളും മറികടന്ന് നമ്മുടെ ജീവിതയാത്ര ഒരുവര്‍ഷം കൂടി പൂര്‍ത്തിയാക്കിയിരിക്കുന്നു. പുതിയ ശുഭപ്രതീക്ഷയുടെ പുതുപുലരികളിലേക്ക്‌ നമുക്ക്‌ പുതുവര്‍ഷത്തെ സ്വാഗതം ചെയ്യാം.

മദ്യലഹരിയില്‍ ഉന്മത്തരായി ആഭാസനൃത്തം ചവിട്ടി പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന വിഢികളെ നമുക്ക്‌ കാണാം. മദ്യവില്‍പ്പന പുതുവത്സരാഘോഷനാളുകളില്‍ സകല റെക്കോര്‍ഡുകളും മറികടക്കുന്നത്‌ നമ്മുടെനാടിന്റെ പോക്കിനെക്കുറിച്ച്‌ നമ്മെ വ്യാകുലപ്പെടുത്തുന്നു. ഐശ്വര്യപൂര്‍ണ്ണമായ ഒരു പുതുവര്‍ഷത്തിനായി ഇത്തരക്കാര്‍ ഏത്‌ പിശാചിനെയാണാവോ ഉപാസിക്കുന്നത്‌?.
ഒരുപുതുവത്സരാഘോഷം പടര്‍ത്തിയ തീ ഒരുവന്‍ വ‌ര്‍‌ഗ്ഗീയ‍കലാപവും കൂട്ടക്കൊലയുമെല്ലാമായിമാറിയ സംഭവം നമ്മുടെ നാട്ടില്‍നിന്നധികം ദൂരമില്ലാത്ത ഒരു ദേശത്ത്‌ നടന്നത്‌ ഇത്തരം വഴിവിട്ട ആഘോഷങ്ങള്‍ നമ്മെ എവിടെകൊണ്ട്‌ ചെന്നെത്തിക്കുമെന്ന് നമ്മെ ചിന്തിപ്പിക്കണം.

സത്യത്തില്‍ സാധാരണയില്‍ കവിഞ്ഞ ഒരാഘോഷവും പുതുവത്സരദിനം അര്‍ഹിക്കുന്നില്ല. പക്ഷെ നമുക്കെല്ലാം അതൊരു ഓര്‍മ്മപ്പെടുത്തല്‍ ദിനമാവണം.
നമ്മുടെ ജീവിതത്തില്‍ നിന്നും ഒരു വര്‍ഷംകൂടി പടിയിറങ്ങിയിരിക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തലിന്റെ ദിനം, ആയുസ്സില്‍ ഒരിക്കലും തിരികെലഭിക്കാത്ത ഒരുവര്‍ഷം കൂടി നഷ്ടപ്പെട്ടിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന തിരിച്ചറിയലിന്റെ ദിനം. ധൂര്‍ത്തും അസാന്മാ‌ര്‍‌ഗ്ഗികതയും കൊണ്ട്‌ കൂത്താടേണ്ട ദിനമല്ലഇത്.

പോയ വര്‍ഷം നാം എന്തെല്ലാം ചെയ്തുവെന്ന് കണക്കെടുക്കേണ്ട സമയമാണിത്‌, വരും വര്‍ഷം എങ്ങിനെ ജീവിക്കണമെന്ന് പ്ലാന്‍ ചെയ്യേണ്ട ദിനമാണിത്‌.
പോയ വര്‍ഷത്തെ എല്ലാ അനുഭവങ്ങളും വിചിന്തനം ചെയ്യുക. നന്മയില്‍ നിന്ന് വ്യതിചലിച്ചിട്ടുണ്ടോ? തെറ്റുകള്‍ പറ്റിയിട്ടുണ്ടോ? വഞ്ചിതരായിട്ടുണ്ടോ? ധൂര്‍ത്തോ അസാന്മാ‌ര്‍‌ഗ്ഗികതയോ സംഭവിച്ചിട്ടുണ്ടോ? എങ്കില്‍ ഇതൊന്നും പുതിയ വര്‍ഷം ആവര്‍ത്തിക്കുകയില്ലെന്ന് നമുക്ക്‌ ശപഥം ചെയ്യാം. പോയവര്‍ഷം ചെയ്തതിനേക്കാളേറെ നന്മകള്‍ പുതിയവര്‍ഷം ചെയ്യുമെന്ന് നമുക്ക്‌ തീര്‍ച്ചപ്പെടുത്താം. അങ്ങിനെ നിറഞ്ഞമന‌സോടെ വിശുദ്ധിയോടെ നമുക്കീ പുതുവര്‍ഷത്തെ വരവേല്‍ക്കാം.

അത്യാഹിതങ്ങളോ, ദുര്‍നിമിത്തങ്ങളോ ഇല്ലാത്ത ഒരു പുതുവര്‍ഷം സര്‍വ്വശക്തന്‍ നമുക്ക്‌ പ്രധാനം ചെയ്യട്ടെ! പ്രതിസന്ധികളും അരക്ഷിതാവസ്ഥകളുമില്ലാത്ത സന്തോഷകരമായ ഒരു പുതുവര്‍ഷം നല്‍കി കരുണാമയന്‍ നമ്മെ അനുഗ്രഹിക്കട്ടെ!.
ഏവര്‍ക്കും പടിക്കല്‍ വിചാരവേദിയുടെ നവവത്സരാശംസകള്‍!

2007 ഡിസംബർ 18, ചൊവ്വാഴ്ച

ബലിപെരുന്നാള്‍ ആശംസകള്‍!

ഇബ്രാഹീം നബിയുടെ ത്യാഗോജ്ജ്വല ജീവിതത്തിന്റെ ഓര്‍മ്മകളില്‍ ഒരിക്കല്‍ കൂടി ബലിപെരുന്നാള്‍.

ഏവര്‍ക്കും പടിക്കല്‍വിചാരവേദിയുടെ
ബലിപെരുന്നാള്‍ ആശംസകള്‍

2007 നവംബർ 12, തിങ്കളാഴ്‌ച

ഉപേക്ഷിക്കൂ... ഈ വിഭാഗീയവെറി!

മനുഷ്യര്‍ വ്യത്യസ്ഥകോണുകളില്‍ ചിന്തിക്കുന്നവരാണ്‌. ഒരാളുടെ ചിന്തയുമായി മറ്റൊരാളുടെ ചിന്ത യോജിക്കണമെന്നില്ല.

അമ്മയെതല്ലിയവനെതല്ലിയാലും അതില്‍ രണ്ടഭിപ്രായമുണ്ടാകും എന്ന് നമ്മുടെ നാട്ടില്‍ ഒരു ചൊല്ലുതന്നെയുണ്ട്‌. അതുകൊണ്ടുതന്നെ ഏതൊരുമതമായാലും പ്രത്യായശാസ്ത്രമായാലും രാഷ്ട്രീയമായാലും അതിന്റെയെല്ലാം ഉള്ളില്‍ വിഭാഗീയതകള്‍ സ്വാഭാവികമാണ്‌.

വിശാലമായ കാഴ്ചപ്പാടുകളും അനുഷ്ടാനങ്ങളും ആചാരങ്ങളും നിയമങ്ങളുമുള്ള മതമാകുമ്പോള്‍ തീര്‍ച്ചയായും അതില്‍ വിവിധ ചിന്താധാരകള്‍ ഉടലെടുക്കും. അതുകൊണ്ടുതന്നെ ഇത്തരം വിഭാഗീയതകളെ അസഹിഷ്ണുതയോടെ കാണുന്നത്‌ യുക്തിസഹമല്ല.

എന്റെവിശ്വാസമേ ഭൂമിയില്‍ എല്ലാവര്‍ക്കും പാടുള്ളൂ അല്ലാത്തവരെല്ലാം നശിക്കേണ്ടതാണ്‌ എന്ന് കരുതുന്നതാണ്‌ ഫാഷിസം. നെഞ്ചത്ത്‌ കൈവച്ചുനോക്കൂ നമ്മുടെയെല്ലാം ഉള്ളില്‍ ഇത്തരം ഒരു ഫാഷിസ്റ്റ്‌ ഇല്ലേ? ഉണ്ടെന്നാണ്‌ ഉത്തരമെങ്കില്‍ നാം സ്വയം ചികിത്സിക്കാന്‍ ഇനിയും വൈകിക്കൂടാ.

തന്റെ സഹജീവി മറ്റൊരു ആശയം വച്ചുപുലര്‍ത്തുന്നത്‌ പൂര്‍‌ണ്ണമായും അവന്റെ ആശയം ശരിയാണ്‌ എന്ന വിശ്വാസത്തിലായിരിക്കും. നമ്മുടെ ചിന്തയില്‍ ഒരുപക്ഷേ അവന്റെ ആശയം പിന്തിരിപ്പനായിരിക്കാം. അതുപോലെ അവന്റെ ചിന്തയില്‍ നമ്മുടെ ആശയവും പിന്തിരിപ്പനായിരിക്കാം. ഇത്‌ ഒരിക്കലും രണ്ട്‌കൂട്ടരുടെയും ചിന്തയിലെ വൈകല്യമല്ല. ഓരോരുത്തര്‍ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞത്‌ രണ്ട്‌ വിധത്തിലായതുകൊണ്ടാണ്‌.

അപ്പോള്‍ രണ്ട്‌ ആശയങ്ങള്‍ തമ്മില്‍ സ്വാഭാവികമായും ആശയസംഘട്ടനമുണ്ടാകാം പക്ഷേ ഇത്‌ ആശയപരമായി മാത്രമായിരിക്കണം. ഒരിക്കലും വ്യക്തിപരമായിരിക്കരുത്‌. പരസ്പര സ്‌നേഹബന്ധത്തെയോ ബഹുമാനത്തെയോ ഇത്‌ ബാധിക്കരുത്‌.

സംവാദങ്ങള്‍ ആരോഗ്യകരമാണ്‌ പക്ഷേ അത്‌ വെല്ലുവിളികളാവരുത്‌. സ്വന്തം ആശയം മറ്റുള്ളവരില്‍ പ്രബോധനം ചെയ്യലാവാം എന്നാല്‍ മറ്റുള്ളവരെ നിര്‍ബന്ധിക്കലാവരുത്‌. മറുവിഭാഗത്തെ അധിക്ഷേപിക്കലാവരുത്‌.

നമ്മുടെ നാട്ടില്‍ ഈ വിഭാഗീയത സംഘട്ടനാത്മകമായിരിക്കുന്നു. ഇതര ആശയക്കാരനെ കാണുന്നത്‌ പോലും പലര്‍ക്കും വെറുപ്പാണ്‌. ഒരാളെ പരിചയപ്പെടുമ്പോള്‍ അയാളാരാണെന്നതിനേക്കാളേറെ അവനേത്‌ വിഭാഗക്കാരനാണ്‌ എന്നന്വേഷിക്കുന്നവരായിരിക്കുന്നു നമ്മളില്‍ പലരും. സഹായം വേണ്ടവനെ സഹായിക്കുന്നവര്‍‌പോലും വിഭാഗീയത നോക്കുന്നു. എന്തിന്‌ അപകടപ്പെടുകയോ മരണപ്പെടുകയോ ചെയ്താല്‍ പോലും അവന്‍ തന്റെവിഭാഗക്കാരനല്ലെങ്കില്‍ സന്തോഷിക്കുന്ന ദുഷിച്ചമനസ്സുള്ളവര്‍ വരേ നമുക്കിടയിലുണ്ട്‌.

ഏതുവിഭാഗക്കാരനായാലും അവന്‍ നമ്മുടെ നാട്ടുകാരനോ അയല്‍ വാസിയോ ആണ്‌, സര്‍വ്വോപരി അവനൊരു മനുഷ്യനാണ്‌ എന്ന് ചിന്തിക്കുന്ന മനുഷ്യത്വമുള്ള ഒരു മനസ്സ്‌ നമുക്കെല്ലാം ഉണ്ടാകേണ്ടിയിരിക്കുന്നു.

ഏത്‌ മനുഷ്യനും ഏത്‌ വിശ്വാസവും വച്ച്‌ പുലര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ട്‌. മറ്റൊരുത്തന്റെ വിശ്വാസം പിഴച്ചതാണെങ്കില്‍ അതിന്‌ നമുക്ക്‌ ഉത്തരവാദിത്തമില്ല. വേണമെങ്കില്‍ നമുക്ക്‌ നമ്മുടേത്‌ ശരിയാണെന്ന് പറഞ്ഞുകൊടുക്കാം. അതവന്‌ സ്വീകാര്യമല്ലെങ്കില്‍ അതവന്റെ സ്വന്തം കാര്യമായി നമുക്ക്‌ കണക്കാക്കാം. അതിനപ്പുറം അവനെ ഭീഷണിപ്പെടുത്താനോ അധിക്ഷേപിക്കാനോ ആക്രമിക്കാനോ നമുക്ക്‌ അവകാശമില്ല.

അവന്റെ വിശ്വാസം പിഴച്ചതാണെങ്കില്‍ നഷ്ടം അവനല്ലേ? നമുക്കെന്ത്‌ ചേതം? പിന്നെന്തിനാണ്‌ നാം പരസ്പരം കടിച്ചുകീറുന്നത്‌? വിദ്വേഷത്തോടെ അന്യനെനോക്കുന്നത്‌? അവരും നമ്മളുമായി അകലുന്നത്‌?.

യഥാര്‍ത്ഥ സംവാദങ്ങള്‍ വിവിധ ആശയങ്ങള്‍ തമ്മിലുണ്ടാകുന്നത്‌ ഗുണകരമാണ്‌. എന്നാല്‍ അത് പരസ്പരം താറടിക്കാനോ ചെളിവാരി എറിയുവാനോ ആവരുത്‌. പ്രതിപക്ഷബഹുമാനത്തോടെയും സ്‌നേഹത്തോടെയും ആവണം . മറ്റുള്ളവര്‍ക്ക്‌ സത്യം തിരിച്ചറിയുവാനുള്ള വേദികളാവണമത്‌. അല്ലാതെ ഓരോരുത്തരുടേയും മൃഗീയ വാസനകളെത്രത്തോളമെന്ന് കാണിക്കുവാനുള്ള വേദികളാവരുത്‌. ഇങ്ങനെ എഴുതാന്‍ കാരണം അടുത്തകാലത്തായി പലയിടങ്ങളിലും നടന്ന സംവാദങ്ങളുടെ അവസ്ഥ കണ്ടതുകൊണ്ടാണ്‌ (കാണാത്തവര്‍ക്ക് യൂട്യൂബില്‍ സെര്‍ച്ച് ചെയ്താല്‍ സംവാദങ്ങളുടെ ഒരു ഏകദേശരൂപം പിടികിട്ടും യൂട്യൂബ് കാണുന്നവര്‍ ഈതമ്മിലടിക്കുന്ന വിഭാഗങ്ങള്‍ മാത്രമല്ല എന്നകാര്യം അത്തരം വീഡിയോകള്‍ അപ്‌ലോഡ് ചെയ്തവരൊന്നും ചിന്തിക്കാഞ്ഞിട്ടല്ല. അന്യനെ താറടിക്കാനുള്ള ഒരു അവസരവും നഷ്ടപ്പെടുത്തരുത് എന്നചിന്തയാണവരെ അതിന് പ്രേരിപ്പിച്ചത്. )

സത്യം മനസ്സിലാക്കണമെന്ന ഉദ്ദേശത്തോടെ‌ ഏതെങ്കിലും ഒരു സംവാദം നടന്നിട്ടുണ്ടോ? പുറമെ വാചകമടി അങ്ങിനെയൊക്കെ ആയിരിക്കുമെങ്കിലും യഥാര്‍ത്ഥ ഉദ്ദേശം അവനവന്‌ ജയിക്കണം എന്നത്‌ മാത്രമല്ലേ? അതിന്‌ സഭ്യതയുടെ ഏത്‌ സീമയും ലംഘിക്കുവാന്‍ ആര്‍ക്കും ഒരു മടിയും ഉണ്ടാകുന്നില്ല.ഇത്തരം സംവാദങ്ങള്‍ അതില്‍ സംവദിക്കുന്നവരെ മറ്റുള്ളവരുടെ മുന്നില്‍ നാണം കെടുത്തുകയേ ഉള്ളൂ.

എല്ലാവരോടും ‘സഹിഷ്ണുത‘യോടെ(ഇഷ്ടമില്ലാത്തതിനെ ഇഷ്ടമില്ലാതെതന്നെ അംഗീകരിച്ചുകൊണ്ട്) ജീവിച്ചാല്‍ ആര്‍ക്കും ഒന്നും നഷ്ടപ്പെടുന്നില്ല. അതുകൊണ്ട്‌ വിഭാഗീയ വിഷം മനസ്സിലേറ്റി മറ്റുള്ളവരെ ശത്രുക്കളായി കാണാതിരിക്കുക. നമ്മളെല്ലാം ഒന്നാണ്‌. നമുക്കിടയിലുള്ള വിവിധ വിശ്വാസങ്ങള്‍ നമ്മുടെഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്‌. നമ്മുടെ സ്വാതന്ത്ര്യം അന്യന്റെ മൂക്കിന്റെ തുമ്പത്തവസാനിക്കണം. പരസ്പരം ശത്രുത വെച്ച്‌ പുലര്‍ത്താതെ സ്‌നേഹത്തോടെ സമാധാനത്തോടെ നമുക്ക്‌ ജീവിക്കാം.

---------------------------------------

2007 നവംബർ 9, വെള്ളിയാഴ്‌ച

ഹര്‍ത്താല്‍ ദുരിതം

വളരെ ആശാവഹമായ ഒരു കാര്യമായിരുന്നു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ് കോടതി ബന്ദ്‌ നിരോധിച്ചത്‌.

പക്ഷേ അത്‌ ചാരായം നിരോധിച്ചപ്പോള്‍ ചാരായം പായ്കറ്റിലായ പോലെ ബന്ദിനെ ഹര്‍ത്താലെന്ന പുതിയപായ്കറ്റിലാക്കി നമ്മുടെ രാഷ്ട്രീയക്കാരും മറ്റും ഇടക്കിടെ ജനത്തിനെ ബുദ്ദിമുട്ടിക്കാന്‍ പ്രയോഗിക്കുന്നു.

തങ്ങളുടെ ശക്തികാണിക്കുവാനും സാന്നിധ്യമറിയിക്കുവാനും ഇടക്കിടെ ഇങ്ങിനെ ചിലകലാപരിപാടികള്‍ നടത്തണമെന്നാണ്‌ അവര്‍ ധരിച്ചുവശായിരിക്കുന്നത്‌.

സത്യത്തില്‍ ഒരു ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ഒരുപാട്‌ ജനപിന്തുണയൊന്നും വേണ്ട. അവിടെയും ഇവിടെയുമായി രണ്ട്‌ കല്ലെടുത്തെറിഞ്ഞാല്‍ മതി,അല്ലെങ്കില്‍ എറിയുമെന്ന് ഭീഷണിപ്പെടുത്തിയാല്‍ മതി. ഈ ഒരു ഭീഷണിയില്ലെങ്കില്‍ കേരളത്തില്‍ ഒരുബന്ദ്‌ പോലും വിജയിക്കില്ല.

ചില്ലിക്കാശ്‌ ചെലവില്ലാതെ വിയര്‍‌പ്പൊഴുക്കാതെ കേവലം ഒരുപത്രക്കുറിപ്പിലൂടെ ഏത്‌ ഈര്‍ക്കിളിപാര്‍ട്ടിക്കും വിജയിപ്പിക്കാവുന്ന പ്രാകൃതമായ ഒരു സമരതോന്ന്യാസമായി അധപതിച്ചിരിക്കുന്നു ഹര്‍ത്താലുകള്‍.

ഈഹര്‍ത്താലുകള്‍ കൊണ്ട്‌ പാവപ്പെട്ട ജനങ്ങള്‍ക്ക്‌ കഷ്ടപ്പാടല്ലാതെ എന്തെങ്കിലും ഒരു ഗുണം ഉണ്ടായിട്ടുണ്ടോ?

ഒരുഹര്‍ത്താല്‍ കൊണ്ട്‌ എന്തുമാത്രം നഷ്ടമാണ്‌ നമ്മുടെ സര്‍ക്കാറിനും സാമ്പത്തിക മേഖലക്കും ഉണ്ടാകുന്നത്‌? കിട്ടുന്ന വരുമാനം കൊണ്ട്‌ സര്‍ക്കാര്‍ജീവനക്കാര്‍ക്ക്‌ ശംബളം കൊടുക്കാന്‍ പോലും തികയാതെ കടമെടുക്കുന്ന ഒരു സര്‍ക്കാറാണ്‌ നമ്മുടേത്‌.

കരാറുകാര്‍ക്ക്‌ കൊടുക്കാന്‍ പണമില്ല, സര്‍ക്കാറാശുപത്രികളില്‍ മരുന്നില്ല,ദുരിതാശ്വാസത്തിന്‌ വകയില്ല,ഇങ്ങിനെകഷ്ടപ്പെടുന്നസര്‍ക്കാറാണ്‌ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇടതും വലതുമായി നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്നത്‌.

ഭരണയന്ത്രം തിരിക്കുന്നവര്‍ നാം നിയോഗിച്ച തൊഴിലാളികളാണ്‌. സത്യത്തില്‍ ഭരണകര്‍ത്താക്കള്‍ നമ്മളാകുന്ന ജനങ്ങളാണ്‌. അതുകൊണ്ട്‌ നാംതന്നെ നമുക്ക്‌ നഷ്ടങ്ങള്‍ വരുത്തിക്കൂടാ.

സമരങ്ങളുണ്ടാകുമ്പോള്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കുനേരെയും സ്ഥാപനങ്ങള്‍ക്ക്‌ നേരെയും അക്രമം അഴിച്ചുവിടല്‍ ചിലര്‍ക്ക്‌ പുണ്യകര്‍മ്മം പോലെയാണ്‌. ആര്‍ക്കാണിതിന്റെ നഷ്ടമെന്ന് ചിന്തിക്കാന്‍ തലച്ചോറുകള്‍ പ്രസ്ഥാനങ്ങള്‍ക്ക്‌ പണയപ്പെടുത്തിയവര്‍ക്കൊന്നുമാകുന്നില്ല.

കെ. എസ്‌. ആര്‍.ടി. സി.ബസ്സ്‌ ഒരുദിവസം ഓടിയില്ലെങ്കില്‍ അതിന്റെ നഷ്ടം നമുക്ക് തന്നെയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നാല്‍ തൊഴിലാളികള്‍ക്ക്‌ പണിയെടുക്കാതെ ശംബളം കൊടുക്കാന്‍ നമ്മുടെയെല്ലാം നികുതിപ്പണത്തില്‍ നിന്നാണ്‌ പണം പോകുന്നത്‌. ഓരോ ഹര്‍ത്താലിനും ഇതുപോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടവും ഒടുക്കേണ്ടത്‌ നമ്മള്‍ തന്നെ.

അങ്ങനെ വികസനത്തിന്‌ പണമില്ലാതെ ഭരണകര്‍ത്താക്കള്‍ നമ്മളെത്തന്നെ ലോകബാങ്കിനും ഐ.എം.എഫിനും എ.ഡി.ബി ക്കുമെല്ലാം പണയം വെച്ച്‌ തല്‍ക്കാലം രക്ഷപ്പെടും. ഇതിന്റെയെല്ലാം പരിണതഫലം അനുഭവിക്കേണ്ടത്‌ നമ്മളെല്ലാവരുമായിരിക്കും.

അതുകൊണ്ട്‌ ആര്‌ ആഹ്വാനം ചെയ്താലും ഹര്‍ത്താല്‍ വിജയിപ്പിക്കുക എന്ന ഇരിക്കും കൊമ്പ്‌ മുറിക്കുന്ന പണി നാം നിര്‍ത്തേണ്ടിയിരിക്കുന്നു. ഓരോ ഹര്‍ത്താല്‍ പ്രഖ്യാപനവും ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമായികണ്ട് നാം അതിനെതിരെ പ്രതികരിക്കെണ്ടിയിരിക്കുന്നു.

ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവന്റെയൊന്നും അമ്മയോ ഭാര്യയോ ഒന്നും ചികിത്സകിട്ടാതെ നടുറോഡില്‍ കിടന്ന് മരിക്കേണ്ടി വരില്ല. നഷ്ടങ്ങളെന്നും ഇവര്‍ കഴുതകളെന്ന് വിളിക്കുന്ന ജനത്തിന്‌ മാത്രമായിരിക്കും.

2007 നവംബർ 6, ചൊവ്വാഴ്ച

വേദനകളുടെ ഒരാഴ്ച.

കഴിഞ്ഞവാരം മൂന്ന് അസ്വാഭാവിക മരണങ്ങളാണ്‌ നമ്മുടെ നാട്ടിലുണ്ടായത്‌.

ചക്കാല പോക്കര്‍ക്കായുടെ മകന്‍ മനാഫ്‌ ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറുന്നതിന്റെ മുമ്പേ നമുക്കെല്ലാവര്‍ക്കും പ്രിയങ്കരനായ സാഹിബ്‌ മുഹമ്മദ്ക്കയുടെ മരണവും ഒരു അപകടത്തിന്റെ രൂപത്തില്‍ സംഭവിക്കുകയുണ്ടായി. ഒരുദിവസത്തിന്‌ ശേഷം വീണ്ടും പാലക്കല്‍ വെച്ച്‌ മറ്റൊരു വാഹനാപകടത്തില്‍ ചെറാശേരി അസീസ്‌ക്കയുടെ മകന്‍ മുഹമ്മദ്‌ അഷ്‌റഫും ദാരുണമായി മരണപ്പെടുകയുണ്ടായി.

നമ്മുടെ നാട്ടിന്‌ വേണ്ടപ്പെട്ട ഈ മൂന്ന് വ്യക്തിത്വങ്ങളും അകാലത്ത്‌ നമ്മെ വിട്ട്‌ പിരിഞ്ഞ്‌ പോയി.

നമ്മുടെ നാട്ടിന്റെ നായകസ്ഥാനത്ത്‌ നിലയുറപ്പിച്ചിരുന്ന ആദരണീയനായ സാഹിബ്‌ മുഹമ്മദ്‌ക്ക യുടെ നിര്യാണം നമ്മുടെ നാട്ടിന്‌ വന്‍ നഷ്ടംതന്നെയാണ്‌. രാഷ്ട്രീയ രംഗത്തെ കര്‍മ്മയോഗിയായിരുന്ന അദ്ദേഹം നമ്മുടെ നാട്ടിന്റെ പുരോഗതിക്ക്‌ വേണ്ടി അര്‍പ്പിച്ച സേവനങ്ങള്‍ നിസ്തുല്യമാണ്‌. ആസേവനങ്ങള്‍ അദ്ദേഹത്തെ എന്നെന്നും നമ്മുടെ മനസ്സുകളില്‍ ജീവിപ്പിക്കും.

അതുപോലെ മനാഫ്‌ നമ്മുടെ നാട്ടുകാരുടെ യെല്ലാം ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയായിരുന്നു. കളങ്കമില്ലാത്ത ആസ്‌നേ‌ഹിതനും നമുക്ക്‌ ഒരുപിടി നല്ല ഓര്‍മ്മകളും വേര്‍പാടിന്റെ നൊമ്പരവുംതന്ന് യാത്രയായി.

നമ്മുടെ നാട്ടിലെ പുതിയതലമുറയിലെ ശ്രദ്ദേയനായ വ്യക്തിയായിരുന്നു മുഹമ്മദ്‌ അഷ്‌റഫ്‌.
പ്രയത്നശാലിയും നിരവധി സുഹൃത്‌ സഞ്ചയവുമുള്ള ആനല്ല സുഹൃത്തും എന്നെന്നേക്കുമായി നമ്മോട്‌ വിടപറഞ്ഞു.

നമ്മില്‍നിന്ന് വിട്ട്‌പിരിഞ്ഞ ഈ മൂന്ന് വ്യക്തിത്വങ്ങളുടെയും വേര്‍പാടില്‍ പടിക്കല്‍ വിചാരവേദി അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. സര്‍വ്വശക്തന്‍ അവര്‍ക്കും നമുക്കും പരലോക വിജയം നല്‍കട്ടെ.
മരിച്ചുപോയവരുടെ കുടുമ്പങ്ങള്‍ക്ക്‌ ക്ഷമയും സമാധാനവും നല്‍കട്ടെ. കരുണാമയന്‍ ഇവരുടെ വേര്‍പാട്‌ തീര്‍ത്ത എല്ലാ ആഘാതങ്ങളില്‍നിന്നും അവരുടെ ബന്ധുമിത്രാദികളെ രക്ഷിക്കട്ടെ.

അപകടമരണങ്ങളില്‍നിന്ന് ജഗനിയന്താവ്‌ നമ്മളെയെല്ലാവരെയും കാത്ത്‌ രക്ഷിക്കട്ടെ!.

നമ്മുടെ നാട്ടില്‍ ഒരുപാട്‌ ജീവിതങ്ങള്‍ ബൈക്കുകള്‍ തട്ടിയെടുത്തു. അതുകൊണ്ട്‌ തന്നെ ബൈക്കുകള്‍ നമ്മുടെ സമൂഹത്തിലുണ്ടാക്കുന്ന പ്രശ്നത്തെകുറിച്ച്‌ പടിക്കല്‍ വിചാരവേദി മുമ്പ്‌ പ്രസിദ്ധീകരിച്ച ‘വേണോ നമുക്കീ മരണത്തിന്റെ ഇരുചക്രരഥം?‘ എന്ന പോസ്റ്റ്‌ കൂടുതല്‍ വിചിന്തനം ചെയ്യപ്പെടേണ്ടിയിരിക്കുന്നു. വായിക്കാത്തവര്‍ മുകളിലെ ലിങ്കില്‍ ക്ലിക്ക്‌ ചെയ്ത്‌ വായിക്കുക.

2007 ഒക്‌ടോബർ 30, ചൊവ്വാഴ്ച

മനാഫ്...പ്രിയപ്പെട്ട മനാഫ്...വിട!

ദാരുണമായ മറ്റൊരു ദുരന്തം കൂടി ചക്കാല പോക്കര്‍ക്കായുടെ കുടുംബത്തെയും നാട്ടുകാരെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിരിക്കുന്നു.

ജ്യേഷ്ഠന്റെ മരണത്തിന്റെ മുറിവുണങ്ങും മുമ്പ്‌ അനിയന്റെ മുന്നിലേക്കും മരണം രംഗബോധമില്ലാത്ത കോമാളിയായി കടന്നുവന്നു.

രണ്ട്‌ പിഞ്ചുമക്കളെ അനാധരാക്കി, തന്നോടൊപ്പം ജീവിതം തുടങ്ങി മൂന്നാണ്ട്‌പോലും പൂര്‍ത്തിയാക്കിയിട്ടില്ലാത്ത ഒരു പെണ്‍കുട്ടിയെ വിധവയാക്കി, മനാഫിന്‌ ഒരാള്‍ക്കും മാറ്റിയെഴുതാനാവാത്ത, സമയമെത്തിയാല്‍ ഒരാളെയും ഒരുസെക്കന്റ്‌പോലും പിന്തിക്കപ്പെടാത്ത സര്‍വ്വശക്തന്റെ വിധിക്ക്‌ കീഴ്പ്പെടേണ്ടിവന്നു.

കുടുംബക്കാരെയും കൂട്ടുകാരെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി മനാഫ്‌ കാണാമറയത്ത്‌ നിന്നും നമ്മോട്‌ വിടചൊല്ലി.

സുസ്‌മേരവദനനായി എല്ലാസഹജീവികളോടും ഇടപെട്ട, യുവത്വത്തിന്റെ തിന്മകളില്‍നിന്നെല്ലാം അകന്ന് ജീവിച്ച നല്ലവനായ ആകൂട്ടുകാരന്‍ അവന്റെ യഥാര്‍ത്ഥ ജീവിതം ആരംഭിച്ചുകഴിഞ്ഞു.

സര്‍വ്വശക്തന്‍ അവന്റെ പുതിയജീവിതം സന്തോഷകരമാക്കട്ടെ!. അവന്റെയും നമ്മുടെയും സര്‍വ്വപാപങ്ങളും കരുണാമയന്‍ പൊറുക്കുമാറാവട്ടെ! അവനോടൊത്ത്‌ സ്വ‌ര്‍‌ഗ്ഗീയസൌഭാഗ്യങ്ങളനുഭവിക്കാന്‍ സര്‍‌വ്വേശ്വരന്‍ നമുക്കും ഭാഗ്യം നല്‍കട്ടെ! അവന്റെ കുടുംബത്തെ എന്നെന്നും കാരുണ്യവാന്‍ കാത്തുരക്ഷിക്കട്ടെ! അവരുടെ ഹൃദയങ്ങളില്‍ അവന്‍ ക്ഷമയും സമാധാനവും ചൊരിയട്ടെ!

ഇനിയൊരു സൌഹൃതസംഭാഷണത്തിന്‌, ഒരു ഒത്തുകൂടലിന്‌ മനാഫ്‌ നമ്മളോടൊപ്പമുണ്ടാവില്ല. നമ്മുടെനാട്ടിന്റെ ആ സല്‍പുത്രന്‌, നമ്മുടെയെല്ലാം കൂട്ടുകാരന്‌ നമുക്ക്‌ വിടനല്‍കാം...
സുഹൃത്തേ... ഞങ്ങള്‍ക്കും വൈകാതെവന്നെത്താനുള്ള നിന്റെലോകത്ത്‌ നിനക്ക്‌ നിത്യശാന്തിനേരുന്നു!

വാക്കുകള്‍ക്കതീതമായ ഞങ്ങളുടെ അനുശോചനങ്ങള്‍.

2007 ഒക്‌ടോബർ 17, ബുധനാഴ്‌ച

ചൂഷിതര്‍

ഉപഭോഗ സംസ്കാരം നമ്മളെ ചൂഷിതരാക്കിമാറ്റിയിരിക്കുന്നു.
നമ്മുടെ പണം തന്ത്രങ്ങളിലൂടെ പിടുങ്ങി തടിച്ചുകൊഴുക്കുന്നവര്‍ തടിച്ചുകൊഴുത്തുകൊണ്ടേയിരിക്കുന്നു.

അവശ്യ വസ്തുക്കളെല്ലാം വിലകൊടുത്ത്‌ വാങ്ങേണ്ട ഇന്നത്തെ അവസ്ഥയില്‍ ഓരോദിവസവും നാം ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. പരസ്യങ്ങളിലും കോര്‍പ്പറേറ്റ്‌ തട്ടിപ്പുകളിലും വഞ്ചിതരാകുന്നവര്‍ നിരവധിയാണ്‌.

ആംവേയും കോണിബയോയും അവസാനം RMP യുമെല്ലാം നമ്മുടെ നാട്ടില്‍ നിന്ന്പോലും പലരെയും പറ്റിക്കുകയുണ്ടായി. അധ്വാനമൊന്നുമില്ലാതെ ലഭിക്കുന്ന കമ്മീഷനുകളുടെ ഗുണിതങ്ങളുടെ മോഹിപ്പിക്കുന്ന കണക്കുകള്‍കാണിച്ച്‌ എം.ബി.എ ക്കാരന്റെ നാട്യത്തില്‍ 'സിനര്‍ജി' യും 'സ്റ്റാറ്റജി' യും പ്രസംഗിക്കുന്ന കോട്ടും ടൈയും കെട്ടിയ ബിസിനസ്‌ പേക്കോലങ്ങളുടെ വാക്കുകള്‍ കേട്ട്‌ കണ്ണ് മഞ്ഞളിച്ച്‌ പണം നഷ്ടപ്പെട്ടവര്‍ക്ക്‌ ആകാര്യം നാണക്കേടോര്‍ത്ത്‌ പുറത്ത്‌ പറയാന്‍പോലും പറ്റാത്ത അവസ്ഥയാണ്‌.

ലോകത്ത്‌ ഒരുകമ്പനിയും സ്വയം നന്നാവാനല്ലാതെ നമ്മളെ നന്നാക്കാന്‍ വരില്ലെന്ന് തിരിച്ചറിയാന്‍ പറ്റാത്തതാണ്‌ ഇത്തരം ചതികളില്‍പലരും വീണുപോകാന്‍ കാരണം.

ബൈക്കും പൊന്നും വീട്ടുപകരണങ്ങളും കാണിച്ച്‌ വ്യാമോഹിപ്പിച്ച്‌ ചിട്ടിയില്‍ ചേര്‍ത്ത്‌ വന്‍തുകകൊയ്തെടുത്ത്‌ പണം നല്‍കിയവരുടെ കണ്ണില്‍ പൊടിയിടാന്‍ അടച്ച പണത്തിന്റെ പത്തിലൊന്ന് പോലുമില്ലാത്ത 'സമ്മാനങ്ങള്‍' നല്‍കുന്ന തരികിടക്കാരും നമ്മുടെ നാട്ടില്‍ വിലസുന്നു.

ഏറ്റവും കൂടുതല്‍ നമ്മുടെ സ്ത്രീജനങ്ങള്‍ വഞ്ചിതരാകുന്നത്‌ ടെക് സ്റ്റയില്‍സുകളിലാണ്‌. വന്‍പരസ്യങ്ങളും വര്‍‌ണ്ണപ്പൊലിമകളും നല്‍കുന്ന ടെക് സ്റ്റയില്‍സുകള്‍ കൊള്ളലാഭത്തിന്റെ ആശാന്മാരാണ്‌. 200 രൂപാ മുതലുള്ള ഒരു വസ്ത്രം 500 രൂപക്ക്‌ വിറ്റാല്‍ ചെലവാകുന്നതിനേക്കാളേറെ അതേവസ്ത്രം 800 രൂപയിലധികം വിലയിട്ട്‌ വിറ്റാല്‍ ചെലവാകുമെന്നാണ്‌ ഒരു ടെക്സ്റ്റയില്‍സുഹൃത്ത്‌ പറഞ്ഞത്‌.

വിലകൂടുന്നത്‌ ഗുണനിലവാരത്തിന്റെ രഹസ്യമായിപലരും കരുതുന്നു. കൂടാതെ എന്തെങ്കിലും ഫ്രീ ഉണ്ടായാല്‍ പലരും കണ്ണുമടച്ച്‌ വാങ്ങുന്നു. രണ്ട്‌ സാധനത്തിന്റെ വിലകൂട്ടിയാണ്‌ ഒന്നിന്‌ വിലയിടുന്നത്‌. എന്നിട്ട്‌ ഒന്നെടുത്താല്‍ മറ്റേത്‌ ഫ്രീയാകുന്നു.

ഇത്തരത്തില്‍ ഒരുതമാശയുണ്ട്‌.നൂറ്‌ രൂപയുടെ സാരിയുടെ പരസ്യം കണ്ട്‌ വാങ്ങാന്‍ പോയ ഭാര്യ ആയിരം രൂപയുടെ സാരിയും വാങ്ങിതിരിച്ചുവന്നത്‌ കണ്ട്‌ ഭര്‍ത്താവ്‌ കാര്യമന്വേഷിച്ചപ്പോള്‍ ഭാര്യപറഞ്ഞത്‌ ഇപ്രകാരമാണത്രേ!.
'നൂറ്‌ രൂപയുടെ സാരിക്കൊപ്പം ഒന്നും ഫ്രീ ഇല്ല, ആയിരം രൂപയുടെ സാരിവാങ്ങിയപ്പോള്‍ ഒരു ബ്രാ സൗജന്യമായി കിട്ടി!'
ഇതാണ്‌ ഇന്നത്തെ ഉപഭോക്തൃ മനസ്സ്‌!.

പതിനഞ്ചും അന്‍പതുമെല്ലാം ശതമാനം കിഴിവ്‌ നല്‍കുന്നതും ഇതേതന്ത്രത്തിലാണ്‌ അല്ലാതെ ഉപഭോക്താക്കളെ നന്നാക്കാനല്ല.

അതുപോലെ യാതൊരു പോഷകചേരുവകളുമില്ലാത്ത വിഷാംശം കലര്‍ന്ന കുപ്പിപാനീയങ്ങള്‍ വന്‍ പരസ്യങ്ങളിലൂടെ വിറ്റഴിക്കപ്പെടുന്നു. രാസവസ്തുക്കളടങ്ങിയ ബേക്കറി പലഹാരങ്ങള്‍ വാങ്ങിക്കൊണ്ടുവന്ന് നാം പ്രിയപ്പെട്ട അതിഥികളെ സല്‍ക്കരിക്കുന്നു,

കാര്‍‌ബൈഡ്‌ പോലുള്ള മാരകവിഷങ്ങള്‍ പുരട്ടിയ പഴങ്ങള്‍ വാങ്ങിക്കൊണ്ടുവന്ന് നാം നമ്മുടെ അരുമമക്കളെ ഊട്ടുന്നു, (ഭോപ്പാലില്‍ ആയിരങ്ങളുടെ മരണത്തിന് കാരണമായവാതകദുരന്തം വിതച്ചത് ഈ കാര്‍‌ബൈ‌ഡ് നിര്‍മ്മാണശാലയായിരുന്നു)

കുരുഡാന്‍പോലുള്ള മാരകവിഷമുള്ള വളങ്ങള്‍ വലിച്ചെടുത്ത്‌ വളര്‍ന്ന പച്ചക്കറികള്‍ കഴിച്ച്‌ നാം നമ്മുടെ ആരോഗ്യം കാക്കുന്നു.
(കുരുഡാന്‍ എന്ന വളമിട്ട്‌ വളര്‍ന്ന ചെടിയുടെ ഇലതിന്ന പ്രാണികള്‍ നിമിഷങ്ങള്‍ക്കകം ചത്തുവീഴുമത്രെ!. മനുഷ്യന്‍ താരതമ്യേന വലുതായത്‌കൊണ്ട്‌ ചാകുന്നില്ലെങ്കിലും മനുഷ്യന്റെ ആന്തരാവയവങ്ങക്കെയെല്ലാം അത്‌ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കും.)

ഇതെല്ലാം തിന്ന് വളരുന്നവര്‍ അവസാനം എത്തിപ്പെടുന്നതോ മറ്റൊരു ചൂഷണകേന്ത്രമായ ആശുപത്രികളിലും!. പിന്നീട്‌ അവര്‍ ഏറ്റെടുക്കും കാര്യങ്ങള്‍. സ്കാന്‍,ടെസ്റ്റ്‌,ന്യൂക്ലിയാര്‍ മെഡിസിന്‍,സര്‍ജറി, ഐ.സി.യു, ഐ.സി.സി.യു...... അങ്ങനെ അകാലത്ത്‌ പരലോകം പൂകുന്നഹതഭാഗ്യാരായി നാം മാറിക്കൊണ്ടിരിക്കുന്നു.

എല്ലാവര്‍ക്കും പണമേവേണ്ടൂ മാനുഷികമൂല്യങ്ങളെല്ലാം പ്രസംഗിക്കുവാനുള്ളത്‌ മാത്രമാണ്‌, പ്രവര്‍ത്തിക്കുവാനുള്ളതല്ല എന്നതാണ്‌ എല്ലാവരുടെയും മനസ്സിലിരിപ്പ്‌.

കൊന്നോ കഴുത്തറുത്തോ എങ്ങിനെയെങ്കിലുമാവട്ടെ പണമുണ്ടാക്കണം അതിനപ്പുറത്താര്‍ക്കും ചിന്തയില്ല.

സ്വയം കൃഷിചെയ്ത്‌ ജീവിക്കാന്‍ അല്‍പ്പം മണ്ണ് പോലും ആര്‍ക്കുമില്ല. ഉള്ള വയലുകള്‍ കൂടിനികത്തി അവിടെ കോണ്‍ക്രീറ്റ്‌കൃഷിനടത്താന്‍ തുനിയുകയാണെല്ലാവരും.

അണ്ണാച്ചികള്‍ കയറ്റിവിടുന്ന വിഷം തിന്നുവാന്‍ തന്നെയാണ്‌ എല്ലാവര്‍ക്കും വിധി. കടുത്ത കീടനാശിനികളിട്ട്‌ കൃഷിചെയ്യുന്നതിനെ തമിഴകത്തെ ഒരു പരിസ്തിഥിപ്രവര്‍ത്തകന്‍ ചോദ്യം ചെയ്തപ്പോള്‍ അണ്ണന്മാര്‍ പറഞ്ഞമറുപടി നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്‌.
'ഇതെല്ലാം കേരളാവിലേക്ക്‌ അണ്‌പ്പര്‍ത്‌ക്കാ നമ്പള്‍ക്ക്‌ എതും വരാത്‌!' (ഇതെല്ലാം കേരളത്തിലേക്ക്‌ കയറ്റിവിടാനുള്ളതാണ്‌ നമുക്കൊന്നും വരില്ല)

കണ്ണ് തുറന്നിട്ടും വലിയ കാര്യമൊന്നുമില്ല. പിന്നെ നാം എന്ത്‌തിന്നും?.

ഇത്തിരിയെങ്കിലും സ്ഥലമുള്ളവര്‍ അവിടെ മുരിങ്ങയും ചീരയും പയറും ചേമ്പും ചേനയുമെല്ലാം കൃഷിചെയ്താല്‍ അത്രയെങ്കിലും നമ്മുടെ ആരോഗ്യം കാക്കാം. അതുകഴിച്ച്‌ ബാക്കിവാങ്ങിയാല്‍മതിയല്ലോ മാര്‍ക്കറ്റിലെ വിഷം!

2007 ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

ഈദ് മുബാറക്!

മുപ്പത്‌ നാളത്തെ വ്രതവിശുദ്ധിയുടെ ചൈതന്യവുമായി ശവ്വാല്‍ ചന്ദ്രിക വിണ്ണിലുയര്‍ന്നു.
നമ്മുടെ സല്‍കര്‍മ്മങ്ങളെല്ലാം സര്‍വ്വശക്തന്‍ സ്വീകരിക്കുമാറാവട്ടെ.

ത്യാഗത്തിന്റെയും സഹനത്തിന്റെയും നാം നേടിയ പാഠങ്ങളുള്‍ക്കൊണ്ട്‌ ഇനിയുള്ള ജീവിതം നന്മ നിറഞ്ഞതാക്കാന്‍ നമുക്ക്‌ സര്‍ വ്വേശ്വരാനുഗ്രഹമുണ്ടാവട്ടെ.

ഈ ചൈതന്യം അടുത്ത റംസാന്‍ വരെ നിലനിര്‍ത്താന്‍ നമുക്ക്‌ പരിശ്രമിക്കാം. മരമോ മണ്ഡൂകമോ ആക്കാതെ നമുക്ക്‌ മര്‍ത്യജന്മവും സന്മാര്‍ഗ്ഗവും തന്ന സര്‍വ്വശക്തന്‌ നന്ദിചെയ്യുന്നവരായി നമുക്ക്‌ മാറാം.

ഈ ഈദുല്‍ ഫിത്വര്‍ദിനം നമുക്കും നമ്മുടെ കുടുംബത്തിനും നാട്ടുകാര്‍ക്കുമെല്ലാം ഐശ്വര്യസമ്പന്നമായിരിക്കട്ടെ!

ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ്‌ ആശംസകള്‍!

2007 സെപ്റ്റംബർ 8, ശനിയാഴ്‌ച

പുണ്യവസന്തം.

റംസാനിന്റെ പുണ്യനാളുകള്‍ സമാഗതമാകുന്നു. വിശ്വാസികളുടെ ഹൃദയത്തില്‍ ആഹ്ലാദവും അതിരറ്റ ദൈവഭക്തിയും നിറയുന്ന നാളുകള്‍.

ഓരോപുണ്യങ്ങള്‍ക്കും അനേകമടങ്ങ്‌ പ്രതിഫലം ലഭിക്കുന്ന അപൂര്‍വ്വദിനരാത്രങ്ങള്‍!. ചെയ്തുപോയ തെറ്റുകള്‍ പൊറുപ്പിക്കാന്‍ സര്‍വ്വശക്തന്‍ കനിഞ്ഞുനല്‍കിയ അപൂര്‍വ്വാവസരം!.

ലൈലത്തുല്‍ ഖദ്‌ര്‍ എന്ന ആയിരം മാസങ്ങളേക്കാള്‍ സ്രേഷ്ടമായ ഒരൊറ്റരാവ്‌ ഉള്‍ക്കൊള്ളുന്ന കരുണാമയന്റെ കാരുണ്യം കരകവിഞ്ഞൊഴുകുന്ന നാളുകള്‍....
പരനൂറ്റാണ്ടുകള്‍ ഭൂമിയില്‍ ജീവിച്ച ആദിമമനുഷ്യര്‍ ചെയ്തപുണ്യങ്ങളോടൊപ്പം അറുപതോ എഴുപതോ ശരാശരി ആയുസ്സുള്ള പ്രവാചകാനുയായികള്‍ക്കെത്താന്‍ ലോകരക്ഷിതാവ്‌ നല്‍കിയ അസുലഭമുഹൂര്‍ത്തം.


റംസാന്‍ നമ്മുടെ ജീവിതത്തിലെ കേവലം ഒരുമാസമല്ല.അതില്‍ ചെയ്യുന്ന പുണ്യങ്ങള്‍ അനേകം മടങ്ങായാണ്‌ വിശ്വാസിയുടെ കണക്കില്‍ വരവ്‌ വെക്കപ്പെടുന്നത്‌.അതുകൊണ്ട്‌ വിശ്വാസികള്‍ റംസാനിലെ ഓരോ സെക്കന്റിനേയും അമൂല്യമായി കരുതുന്നു.

നന്മകള്‍ക്ക്‌ അനേകമടങ്ങ്‌ പുണ്യമുള്ളത്‌പോലെ തിന്മകള്‍ക്ക്‌ അനേകമടങ്ങ്‌ ശിക്ഷയും ലഭിക്കും.ഒരു കൊച്ചുതെറ്റായാലും അത്‌ അനേകമാസങ്ങള്‍ ചെയ്ത കൊടും പാപമായേക്കാം.


റംസാനിലെ പകല്‍ വ്രതമനുഷ്ടിക്കല്‍ വിശ്വാസികള്‍ക്ക്‌ നിര്‍ബന്ധമാണ്‌. വ്രതം ആത്മശുദ്ധീകരണത്തിനുള്ള മാര്‍‌ഗ്ഗമാണ്‌. അതിന്‌ ശാരീരികമായി ഒരുപാട്‌ ഗുണങ്ങളുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ആഗുണങ്ങള്‍ക്ക്‌ വേണ്ടിയാവരുത്‌ വിശ്വാസി വ്രതമനുഷ്ടിക്കുന്നത്‌. സര്‍വ്വശക്തന്റെ കല്‍പ്പന അനുസരിച്ച്‌ അവന്റെ പ്രീതിനേടുക മാത്രമാവണം അവന്റെലക്ഷ്യം.

ഒരു വര്‍ഷത്തില്‍ ഒരുമാസം വ്രതമനുഷ്ടിച്ചാല്‍ ശാശ്വതമായ ഒരു സുഭിക്ഷജീവിതം ലഭിക്കുമെങ്കില്‍ അതുപേക്ഷിക്കുന്നവനേക്കാള്‍ വിഢി ആരുണ്ട്‌?.

ഒരു ഉച്ചഭക്ഷണം മാത്രമേ സത്യത്തില്‍ നമുക്ക്‌ ഉപേക്ഷിക്കേണ്ടതുള്ളൂ. പ്രാതല്‍ അത്താഴസമയത്തും വൈകുന്നേര ഭക്ഷണം നോമ്പ്‌ തുറക്കുമ്പോഴും നാം കഴിക്കുന്നുണ്ടല്ലോ!

പക്ഷെ ദൈവ കല്‍പ്പനക്ക്‌ എതിരുചെയ്യുവാന്‍ നമ്മെ സദാപ്രേരിപ്പിക്കുന്ന പിശാചിന്റെ തോഴനായ നമ്മുടെ ദേഹേഛ നമുക്കത്‌ കഠിനമായി തോന്നിക്കുന്നു.നോമ്പുകാരന്‍ ഭക്ഷണമുപേക്ഷിക്കുന്നതിനേക്കാളേറെ വിഷമിക്കുന്നത്‌ ഈദേഹേഛയെ കീഴ്പ്പെടുത്തുന്നതിലാണ്‌.

സര്‍വ്വശക്തനിലുള്ള അചഞ്ചലമായ വിശ്വാസമുള്ളവന്‌ ഇതൊന്നുമൊരു ബുദ്ധിമുട്ടാവുകയില്ല. വിശ്വാസത്തില്‍ ചാഞ്ചല്യമുള്ളവര്‍ക്ക്‌ നിസ്സാരകാരണങ്ങള്‍ മതിയാകും നോമ്പുപേക്ഷിക്കുവാനും നിസ്കാരം ഉപേക്ഷിക്കുവാനുമെല്ലാം.

പലരും നോമ്പുപേക്ഷിക്കാന്‍പല പല കാരണങ്ങളും കണ്ടെത്തും. എന്നാല്‍ യുദ്ധത്തില്‍ മാരകമായി മുറിവേറ്റ്‌ മരണത്തോട്‌ മല്ലടിക്കുമ്പോള്‍ വെറും സുന്നത്ത്‌നോമ്പെടുത്ത സ്വഹാബികള്‍പോലും ആനോമ്പുപേക്ഷിച്ച്‌ സൂര്യാസ്തമയത്തിന്‌മുമ്പ്‌ അവസാനതുള്ളിദാഹജലം കുടിക്കാന്‍ തയ്യാറായിരുന്നില്ല എന്ന് നാം‍ ഓര്‍ക്കണം.

സത്യത്തില്‍ ഈ നശ്വരലോകത്ത്‌ സമ്പാദിച്ചുകൂട്ടാനല്ല അല്ലാഹുനമ്മെ ഇങ്ങോട്ട്‌ പടച്ചുവിട്ടത്‌. അവനെ ആരാധിക്കാന്‍ വേണ്ടിമാത്രമാണെന്ന് പരിശുദ്ധ ഖുര്‍ആന്‍ സംശയലേശമില്ലാതെ പ്രഖ്യാപിച്ചതാണ്‌.എന്നാല്‍ നമുക്കിന്ന് ആരാധനകള്‍ തികച്ചുംഒരു സൈഡ് ബിസിനസ്സാണ്.

അതുകൊണ്ട്‌ പരിശുദ്ധറംസാനിലെങ്കിലും നാം അവന്റെകല്‍പ്പനകള്‍ക്ക്‌ മുന്‍‌തൂക്കം നല്‍കണം.ഒരു ഉച്ചഭക്ഷണം പോലും അല്ലാഹുവിന്റെ കല്‍പ്പനക്ക്‌ വഴങ്ങി ഉപേക്ഷിക്കാന്‍ കഴിയാത്തവന്‌ അവന്റെ ഭൂമിയില്‍ അവന്‍ തന്ന ഭക്ഷണംകഴിച്ച്‌, അവന്‍തന്ന വെള്ളം കുടിച്ച്‌ അവന്‍തരുന്ന വായുശ്വസിച്ച്‌ ജീവിക്കാനെന്തവകാശമാണുള്ളത്‌?.

‘ഹോട്ടെല്‍ പെട്ടെന്നു‘കളിലും‘ റംസാന്‍ സ്പെഷല്‍ ‘കഞ്ഞി-പൂള‘കളിലുമെല്ലാം കയറി റംസാനിന്റെ പകലുകളെ നശിപ്പിക്കുന്നവര്‍ നശിപ്പിക്കുന്നത്‌ അവനവന്റെ ഒരിക്കലും അവസാനിക്കാത്ത പാരത്രികജീവിതത്തെതന്നെയാണ്‌.


നാം പട്ടിണികിടന്നത്‌ കൊണ്ട്‌ സര്‍വ്വശക്തന്‌ എന്തെങ്കിലും ഗുണമുണ്ടായിട്ടല്ല.മറിച്ച്‌ അവന്റെ കല്‍പ്പനകള്‍ അനുസരിക്കുന്നവര്‍‌ക്കേ അവന്റെ സ്വ‌ര്‍‌ഗ്ഗം ലഭിക്കൂ എന്നതിനാല്‍ നോമ്പ്‌ ഉപേക്ഷിക്കുന്നത്‌ കൊണ്ട്‌ നഷ്ടം നോമ്പുപേക്ഷിക്കുന്നവന്‌മാത്രമാണ്‌.

എല്ലാവരും നോമ്പെടുക്കുന്നത്‌ കൊണ്ട്‌ നിര്‍ബന്ധിതനായി നോമ്പെടുത്തത്‌കൊണ്ടോ മറ്റുള്ളവര്‍ കാണാന്‍‌വേണ്ടി നോമ്പെടുത്തത്‌കൊണ്ടോ ഒരു പ്രയോജനവുമില്ല.കാരണം നോമ്പെടുത്തവന്റെ വയറ്റിലേക്കല്ല സര്‍വ്വശക്തന്‍ നോക്കുക അവന്റെ ഹൃദയത്തിലേക്കാണ്‌.

നോമ്പെടുത്ത്‌ അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങള്‍ ചെയ്യുന്നവന്റെയും കാണുന്നവന്റെയും കേള്‍ക്കുന്നവന്റെയും പറയുന്നവന്റെയുമെല്ലാം നോമ്പ്‌ നിശ്ഫലമാകും.


നിര്‍ബന്ധമായ ആരാധനകള്‍ കൃത്യസമയത്ത്‌ തന്നെ നിര്‍വ്വഹിക്കുക, ഫര്‍ള്‌ നിസ്കാരങ്ങള്‍ ജമാഅത്തായിതന്നെനിര്‍വ്വഹിക്കുക,സുന്നത്ത്‌ നിസ്കാരങ്ങളും ദിക്‍ര്‍,ദുആകളെല്ലാം വര്‍ദ്ധിപ്പിക്കുക തറാവീഹ്‌ പോലുള്ള പുണ്യകൂമ്പാരങ്ങള്‍ ഉപേക്ഷിക്കാതിരിക്കുക,പരിശുദ്ധ ഖുര്‍ആന്‍ അതിന്റെ സര്‍വ്വാദരവുകളോടെയും പാരായണം ചെയ്യുകയും പഠിക്കുകയും ചെയ്യുക. നിശ്ചയം നമ്മുടെ ജീവിതം പുണ്യങ്ങള്‍കൊണ്ട്‌ സമ്പന്നമാവും.

കഴിഞ്ഞ പതിനൊന്ന് മാസം നാം ആസ്വദിച്ച സകല വിനോദങ്ങളെയും ഈ ഒരുമാസം ഉപേക്ഷിക്കാന്‍ നാം തയ്യാറാവണം. ടെലിവിഷന്‍ ഷോകള്‍, സംഗീതം,തമാശകള്‍,വിനോദത്തിന്‌ വേണ്ടിയുള്ള ഇന്റര്‍‌നെറ്റ് ഉപയോഗം,തുടങ്ങിയ എല്ലാ നേരംകൊല്ലികളെയും നമുക്കൊരുമാസം ഉപേക്ഷിക്കാം.

പൂ‌ര്‍‌ണ്ണമായി ഈമാസത്തെ സര്‍‌വ്വേ‌ശ്വരന്‌ സമര്‍പ്പിക്കാം. നമ്മുടെ ജീവിതോപാധിയായ തൊഴിലുകള്‍ ചെയ്യുന്നതും ഒരു ആരാധനതന്നെയാണ്‌.അതുകൊണ്ട്‌ അതിനിടക്ക്‌ നിര്‍ബന്ധിത ആരാധനകള്‍ മുടങ്ങാതിരിക്കാനും തെറ്റുകള്‍ കടന്നുകൂടാതിരിക്കാനും ശ്രദ്ധിക്കുക.


റംസാന്‍ മാസത്തില്‍ മാത്രം പൂര്‍‌ണ്ണ ആരാധനകളില്‍ മുഴുകുന്നവരെ 'റംസാനില്‍മാത്രം പടച്ചോനെ പേടിക്കുന്നവര്‍' എന്ന് പലരും പരിഹസിക്കാറുണ്ട്‌.ഒരിക്കലും അങ്ങിനെ ചെയ്തുകൂടാ കാരണം റംസാനിനെ ബഹുമാനിച്ചത്‌ കൊണ്ട്‌മാത്രം സ്വര്‍‌ഗ്ഗത്തില്‍ കടക്കുന്നവരുണ്ട്‌. എന്നാല്‍ റംസാനില്‍ നേടിയ ആത്മവിശുദ്ധി അടുത്ത റംസാന്‍വരെ നിലനിര്‍ത്തുന്നവരാണ്‌ യഥാര്‍ത്ഥ വിജയികള്‍


കാരുണ്യവും പാപമോചനവും നരകമോചനവും മര്‍ത്യര്‍ക്ക്‌ സ‌ര്‍‌വ്വേശ്വരന്‍ കനിഞ്ഞ്‌ നല്‍കുന്ന ഈമുപ്പത്‌ നാളുകള്‍ നാം ഒരിക്കലും പാഴാക്കരുത്‌.

ഒരിക്കലും പിന്നീടാവാം എന്ന് നീട്ടിവെക്കരുത്‌ അടുത്തറംസാന്‍ വരെ നമുക്ക്‌ ആയുസ്സുണ്ടാകുമോ എന്ന് നമുക്കാര്‍ക്കും ഉറപ്പിക്കാനാവില്ല.പെട്ടെന്ന് പിടികൂടുന്ന ഒരു രോഗത്തിനപ്പുറമോ ഒരുവാഹനത്തിന്റെ കറങ്ങുന്ന ചക്രത്തിനപ്പുറമോ നമുക്കെല്ലാം ആയുസ്സ്‌ ബാക്കിയുണ്ടാകുമോ എന്നാര്‍ക്കറിയാം!.

അതുകൊണ്ട്‌ ഈറംസാന്‍ മുപ്പത്‌ നാളും ആരാധനകള്‍കൊണ്ട്‌ നിറക്കുക. വിശ്രമമെല്ലാം റംസാന്‌ ശേഷത്തേക്ക്‌ നീട്ടിവെക്കുക എല്ലാതെറ്റുകളും തെറ്റിലേക്ക്‌ നീങ്ങുന്നകാര്യങ്ങളും വര്‍ജ്ജിക്കുക.ഉള്ളുരുകി പ്രാര്‍ത്ഥിച്ച്‌ പാപങ്ങളെ പൊറുപ്പിക്കുക.അങ്ങിനെ ഈറംസാന്‍ നമ്മുടെ ജീവിതത്തിലെ നന്മനിറഞ്ഞ ഒരു യുഗമാവട്ടെ!.

പരിശുദ്ധ റംസാന്‍ നല്ല നിലയില്‍ സര്‍വ്വശക്തന്‌ മുന്നില്‍ നമുക്ക് വേണ്ടി സാക്ഷിനില്‍ക്കട്ടെ!പൂ‌ര്‍‌ണ്ണമായി റംസാന്‍ പുണ്യങ്ങള്‍കൊണ്ട്‌ സമ്പന്നമാക്കാന്‍ സര്‍വ്വശക്തന്‍ നമുക്ക്‌ തൗഫീക്‌ നല്‍കി അനുഗ്രഹിക്കട്ടെ!

എല്ലാവര്‍ക്കും റംസാന്‍ ആശംസകള്‍!

2007 ഓഗസ്റ്റ് 26, ഞായറാഴ്‌ച

ഓണാശംസകള്‍!....



വട്ടിയും തൂക്കി പൂവേപൊലിപാടി പൂപറിക്കുന്ന കുട്ടികളെയൊന്നും നമ്മുടെനാട്ടില്‍ കാണില്ലെങ്കിലും മലയാളിമനസ്സുകള്‍ ജാതിമത ഭേതമന്യേ ഓണനാളുകളില്‍ ഗൃഹാദുരത്വത്തിന്റെ പൂക്കള്‍കൊണ്ട് മനസ്സിലും മുറ്റത്തും പൂക്കളങ്ങള്‍ തീര്‍ക്കാറുണ്ട് .

സമൃദ്ധിയും സമാധാനവും നിലനിന്ന ഒരു കാലത്തിന്റെയും ജനപ്രിയനായ ഒരു ഭരണാധികാരിയുടെയും സങ്കല്‍പ്പങ്ങളാണ് ഓണം നമ്മുടെ മനസ്സിലെത്തിക്കുന്നത്. അങ്ങിനെയുള്ള ഒരുകാലത്തിനായുള്ള പ്രതീക്ഷകളും പ്രാര്‍ത്ഥനകളുമാണ് നമ്മുടെ മനസ്സില്‍ വിരിയുന്നത്.

പൂക്കളങ്ങള്‍ നമ്മുടെ കലാബോധത്തിന്റെയും സാംസ്കാരിക വിശുദ്ധിയുടെയും സമാധാനത്തിന്റെയും‌പ്രതീകങ്ങളാണ്.

നമ്മളെല്ലാം ഒന്നാണെന്നും എല്ലാവരും സന്തോഷത്തൊടെ ജീവിക്കണമെന്നും ഉപദേശിക്കാന്‍ ഉടലോടെ മഹാബലി എത്തുമോ എന്നതിനേക്കാളേറെ അങ്ങിനെ ഒരു മാവേലിമന്നന്‍ നമ്മുടെയെല്ലാം മനസ്സുകളില്‍ വരണം.

അങ്ങിനെ എല്ലാവരെയും ഒന്നായി കാണാന്‍ നമുക്ക് കഴിയണം. കള്ളവും ചതിയുമില്ലാത്ത,കൊള്ളയും കൊലയുമില്ലാത്ത,വെല്ലുവിളികളും പൊളിവചനങ്ങളുമില്ലാത്ത ഒരു നല്ലകാലത്തിനായി നമുക്ക് കാത്തിരിക്കാം.

എല്ലാവര്‍ക്കും ഓണാശംസകള്‍!

2007 ഓഗസ്റ്റ് 19, ഞായറാഴ്‌ച

ഭാര്യമാര്‍ ഒളിച്ചോടുമ്പോള്‍....

കഴിഞ്ഞതിനു മുമ്പത്തെ പോസ്റ്റില്‍ തീപാറുന്ന ചര്‍ച്ച നടന്ന ബഹുഭാര്യത്വത്തെ ക്കുറിച്ചുള്ള ചര്‍ച്ചയില്‍(വിഷയം അതായിരുന്നില്ലെങ്കിലും) സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും അവരെ വേദനിപ്പിക്കാതിരിക്കേണ്ടതിനെക്കുറിച്ചും അവരുടെ വികാരങ്ങളെ മാനിക്കേണ്ടതിനെക്കുറിച്ചുമെല്ലാം ഒരു മാരത്തോണ്‍ ചര്‍ച്ചതന്നെ നടക്കുകയുണ്ടായി.

സ്ത്രീകള്‍ക്ക്‌ സ്വാതന്ത്ര്യത്തോടൊപ്പം സംരക്ഷണവും വേണം. അതിന്‌ അവര്‍ക്ക്‌ ചില നിയന്ത്രണങ്ങള്‍ ആവശ്യമാണ്‌. ഈ നിയന്ത്രണങ്ങള്‍ അവരുടെ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യാനല്ല. മറിച്ച്‌ അവരുടെ ജീവിതം തട്ടിപ്പറിക്കാനെത്തുന്ന പിശാചുക്കളില്‍നിന്ന് അവളെ രക്ഷിക്കാനാണ്‌. ‘behind every successful man there is a woman‘ എന്നാണല്ലോ. ഓരോ വിജയിയായ പുരുഷന്റെ പിന്നിലും ഒരുസ്ത്രീ ഉണ്ടാകും.

സ്ത്രീകള്‍നല്‍കുന്ന സ്‌നേഹമായിരിക്കും പുരുഷന്റെ ഊര്‍ജ്ജമായിമാറുന്നത്‌. പരാജിതനായി തളര്‍ന്ന് വീട്ടിലെത്തുമ്പോള്‍ സ്‌നേഹത്തോടെ ആശ്വസിപ്പിക്കുന്ന ഭാര്യ അയാളെ പുതിയ വിജയത്തിന്റെ സോപാനത്തിലെത്തിക്കും. പുരുഷമനസ്സിലെ പ്രതിസന്ധിയുടെ പര്‍വ്വതങ്ങളെ മഞ്ഞാക്കി ഉരുക്കിക്കളയാന്‍ സ്ത്രീയുടെ ഒരുപുഞ്ചിരിമതിയാകും. തെറ്റുകളിലൂടെ അധാര്‍മ്മികനായി സഞ്ചരിക്കുന്ന പുരുഷനെ ധാര്‍മ്മികതയുടെ മകുടോദാഹരണമാക്കാനും സ്ത്രീക്കാകും.

പക്ഷേ ഇതിനൊരു മറുവശമുണ്ട്‌. പുരുഷന്റെ എല്ലാ ഉന്നതികളെയും തകര്‍ത്ത്‌ തരിപ്പണമാക്കാന്‍ ഭാര്യ എന്ന സ്ത്രീയുടെ വീര്‍ത്തമുഖത്തിനാവും. അവളുടെ തലയണ മന്ത്രംകാരണം അതുവരെ തന്റെ എല്ലാമെല്ലാമായിരുന്ന മാതാപിതാക്കളെയും സഹോദരങ്ങളെയുമെല്ലാം പുരുഷന്‌ നഷ്ടന്മായേക്കാം. തനിക്കും മക്കള്‍ക്കും അന്നം തേടി മണലാരണ്ണ്യത്തില്‍ കഷ്ടപ്പെടുന്ന ഭര്‍ത്താക്കന്മാരെ വരേ വഞ്ചിക്കുന്ന എത്രയോ ഭാര്യമാരുടെ കഥകള്‍ നാം പത്രങ്ങളില്‍ വായിക്കുന്നു.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്‌ കൊന്ന് ശരീരം കഷ്‌ണങ്ങളാക്കി വിവിധസ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീയും ഒരു ഗള്‍ഫുകാരനായ ഭര്‍ത്താവിനെ വഞ്ചിച്ച്‌ മറ്റൊരുത്തന്റെ പഞ്ചാരവാക്ക്‌ വിശ്വസിച്ച്‌ ഇറങ്ങിപ്പുറപ്പെട്ടവളായിരുന്നെന്ന് നാം പത്രത്തില്‍ വായിച്ചു. ഭര്‍ത്താവിനെ വഞ്ചിച്ചതിള്ള ശിക്ഷ അവള്‍ക്ക്‌ കിട്ടിയതാണത്‌. ഇതുതന്നെയാണ്‌സ്ത്രീകള്‍ക്ക്‌ നിയന്ത്രണങ്ങളില്ലാതിരുന്നാലുള്ള പരിണതഫലം.

ഭര്‍ത്താവിനെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുന്ന സ്ത്രീ ഭര്‍ത്താവ്‌ യുഗങ്ങള്‍തന്നെ തന്നോട്‌ വിട്ടുനിന്നാലും അദ്ദേഹത്തെ വഞ്ചിക്കാന്‍ തയ്യാറാവില്ല. സ്‌നേഹമില്ലാത്ത ഭാര്യമാര്‍ ഒളിച്ചോടി വെട്ടിമുറിക്കപ്പെടുന്നത്‌ തന്നെയാണ്‌ നല്ലത്‌.

എന്നാലും ഭര്‍ത്താക്കന്മാര്‍ വിദേശത്ത്‌ ദീര്‍ഘനാള്‍ നിന്ന് ഭാര്യമാരുടെ ക്ഷമ പരീക്ഷിക്കരുത്‌. ബാക്കിയാകുമോ എന്ന് ഒരു ഉറപ്പുമില്ലാത്ത നാളത്തേക്ക്‌ കൊട്ടാരങ്ങള്‍ പണിയുന്നതിന്‌ വേണ്ടി ഇന്നിന്റെ ജീവിതം ഹോമിക്കരുത്‌. നല്ല സാമ്പത്തികശേഷിയും സൗകര്യങ്ങളുമുള്ള പ്രവാസികള്‍ ഭാര്യമാരെ കൂടെകൂട്ടാന്‍ മടികാണിക്കരുത്‌. അത്‌ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെങ്കിലും പണത്തിനേക്കാള്‍ വലുതാണ്‌ ജീവിതമെന്നവര്‍ തിരിച്ചറിയണം.

ഗള്‍ഫുകാരുടെ ഭാര്യമാര്‍ക്കുനേരെ വലവിരിച്ചുനടക്കുന്ന ഒരുപാട്‌ ചൂഷകരായ സൗഹൃതത്തിന്റെയും പ്രണയത്തിന്റെയും ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കള്‍ എല്ലായിടത്തും നടക്കുന്നുണ്ട്‌. ഗള്‍ഫ്‌ വിധവകളെന്നറിയപ്പെടുന്ന ഗള്‍ഫുകാരുടെ ഭാര്യമാര്‍ പെട്ടെന്ന് തങ്ങളുടെ കെണിയിലകപ്പെടുമെന്നവര്‍ കണക്കുകൂട്ടുന്നു. പഞ്ചാരവാക്കുകളും ചില്ലറ സേവനങ്ങളും ചെയ്തുകൊണ്ടാണവര്‍ രംഗത്തുവരുന്നത്‌. പലസ്ത്രീകളും ഇത്തരം കെണികളില്‍ വീണുപോകുന്നു.

സ്‌നേഹവും സൗഹൃദവുമെല്ലാം വച്ചുനീട്ടുമ്പോള്‍ അത്‌ തിരസ്കരിക്കാന്‍ അപക്വമതികളായ സ്ത്രീകള്‍ക്കാവില്ല. ഇത്‌ മുതലെടുക്കുന്ന ഇവരിലെ പുറമെ യുള്ള ആട്ടിന്‍തോലിനകത്തെ ചെന്നായ പതുക്കെ പതുക്കെ പുറത്തുവരുന്നു. അത്‌ ഒരുപക്ഷെ സ്ത്രീ തിരിച്ചറിയുമ്പോഴേക്കും അവള്‍ ഒരിക്കലും രക്ഷപ്പെടാനാവാത്ത കെണിയിലകപ്പെട്ടുകഴി‍ഞ്ഞിരിക്കും.

എന്നാല്‍ പക്വമതികളായ സ്ത്രീകള്‍ ഈ ചെന്നായ്ക്കളെ പെട്ടെന്ന് തിരിച്ചറിയുന്നു. അത്തരം സ്ത്രീകളുടെ ശക്തമായ ഒരു നോട്ടം മതി ഏതു ചെന്നായമനസ്സും ഭസ്മമാവാന്‍!.

മേല്‍പറഞ്ഞ സ്ത്രീ വെട്ടിമുറിക്കപ്പെട്ട്‌ ഉപേക്ഷിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ കാണാതായ സ്ത്രീകളെക്കുറിച്ചറിയിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഗള്‍ഫില്‍നിന്നുമാത്രം ഇരുപതിലധികം ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ ഭാര്യയെ കാണാനില്ലെന്ന് അറിയിച്ചുവത്രെ!. ഭര്‍ത്താക്കന്മാര്‍ കൂടെയില്ലാത്ത ഭാര്യമാര്‍ വളരെ യധികം ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. ജാഗ്രതകുറവുള്ള സ്ത്രീകളെ അവരുടെ വീട്ടുകാര്‍ ജാഗ്രതയോടെ നിയന്ത്രിക്കേണ്ടിയിരിക്കുന്നു.

എന്നാല്‍ നമ്മുടെ നാട്ടില്‍ അടുത്തകാലത്തായൊരു സംഭവമുണ്ടായത്‌ പക്ഷെ ഗള്‍ഫുകാരുമായി ബന്ധപ്പെട്ടകാര്യമായിരുന്നില്ല. അത്‌ നാട്ടില്‍ ജോലിചെയ്യുന്ന ഒരാളുടെ കുടുംബത്തിലാണുണ്ടായത്‌. അതുകൊണ്ട്‌ ഗള്‍ഫുകാരായാലും നാട്ടുകാരായാലും സ്ത്രീകളെ നിയന്ത്രിക്കേണ്ട രീതിയില്‍ നിയന്ത്രിക്കേണ്ടിയിരിക്കുന്നു. സ്ത്രീകള്‍ പക്വമതികളായി സ്വയം ഈ നിയന്ത്രണങ്ങള്‍ പാലിക്കുന്നവരാകേണ്ടിയിരിക്കുന്നു.

അവരെ വഴിപിഴപ്പിക്കാന്‍ നടക്കുന്ന പൈശാചിക മനസ്സുള്ളവരുടെ ശ്രമങ്ങളെ മുളയിലേ കണ്ടെത്തി നുള്ളിക്കളയണം, സ്വന്തക്കാരനെന്നോ ബന്ധുക്കാരനെന്നോ പണച്ചാക്കെന്നോ നോക്കാതെ അത്തരക്കാരെ താക്കീത്‌ ചെയ്യാനും വേണ്ടിവന്നാല്‍ കയ്കാര്യം തന്നെ ചെയ്യാനും നാം നട്ടെല്ല് കാണിക്കണം. അല്ലെങ്കില്‍ ഇതുപോലെ യുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

കുംഭമാസ നിലാവ്‌ പോലെയാണ് സ്ത്രീകളുടെ മനസ്സ്‌ എപ്പോഴും തെന്നിമാറിക്കൊണ്ടിരിക്കും അതിനെ അവര്‍ക്ക്‌ നിയന്ത്രിക്കുക പ്രയാസമാണ്‌. അതുകൊണ്ട്‌ മതവും സമൂഹവും അവള്‍ക്ക്‌ നല്‍കിയ നിയന്ത്രണങ്ങളെ പാലിക്കുകയേ നിവൃത്തിയുള്ളൂ. തെറ്റുകളിലെത്തിപ്പെടുന്നതിനുള്ള വഴികള്‍പോലും അടച്ചുകളയുകയാണ്‌ മതം ഇതിന്‌ നിര്‍ദ്ദേശിക്കുന്നമാ‌ര്‍‌ഗ്ഗംഅതുതന്നെയാണ്‌ ശരിയായ മാ‌ര്‍‌ഗ്ഗവും.

സ്വന്തം വീട്ടില്‍ അന്യപുരുഷന്മാര്‍ക്ക്‌ അമിതമായ സ്വാതന്ത്ര്യം അനുവദിക്കാതിരിക്കുക. തന്റെ ഭാര്യയും മക്കളുമെല്ലാം നല്ല'സോഷ്യലാണ്‌' എന്ന് പറയുന്നവര്‍ ഓര്‍ക്കുന്നില്ല. തങ്ങള്‍ തിന്നുന്നത്‌ ഉപ്പാണ്‌ വൈകാതെ വെള്ളം കുടിക്കേണ്ടിവരുമെന്ന്.

വിശ്വാസികളുടെ മാതാക്കളായ പ്രവാചകപത്നിമാരോട്‌ പോലും മറയില്ലാതെ സംസാരിക്കരുതെന്ന് വിശുദ്ധ ഖുര്‍ആന്‍ കല്‍പ്പിക്കുമ്പോള്‍ അതെല്ലാം യാഥാസ്തികതയാണെന്ന് കരുതുന്നവര്‍ക്ക്‌ ശിക്ഷനല്‍കാന്‍ ദൈവം പരലോകംവരേ പോലും കാത്തുനില്‍ക്കുന്നില്ല എന്നതാണ്‌ നമ്മുടെ നാട്ടിലടക്കമുണ്ടായതടക്കമുള്ള സംഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്‌.

ഏതുമനുഷ്യനിലും ഒരു പിശാചുണ്ട്‌. അനുയോജ്യമായ സാഹചര്യത്തില്‍ അവന്‍ പുറത്തിറങ്ങും. അതുകൊണ്ട്‌ അവന്‌ അനുയോജ്യമായ സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയേ വഴിയുള്ളൂ.

'ഒരു സ്ത്രീയും ഒരു പുരുഷനും ഒരിക്കലും ഒറ്റക്കാവില്ല , അവര്‍ക്കിടയിലൊരു പിശാചിന്റെ സാന്നിധ്യമില്ലാതെ' എന്ന സത്യം പരിഷ്കാരികള്‍ക്ക്‌ പിന്തിരിപ്പനായിരിക്കാം.

അന്യ സ്ത്രീപുരുഷന്മാര്‍ ഒന്നിച്ചിരുന്ന് സൊള്ളുന്നതും നൃത്തമാടുന്നതുമെല്ലാം അവര്‍ക്ക്‌ സാംസ്കാരിക നവോത്ഥാനമായിരിക്കാം. പക്ഷേ ഈ നവോത്ഥാനത്തിന്റെ പരിണതി ലൈംഗിക അരാജകത്വമായിരിക്കുമെന്ന് തിരിച്ചറിയാന്‍ ആധുനികതയുടെ തിമിരം ഭാധിച്ചവര്‍‌ക്കൊന്നുമാവില്ല.

കേരളത്തില്‍ സ്ത്രീപീഡനം വര്‍ദ്ധിക്കാന്‍ കാരണം മുംബെയിലെ പോലെ ലൈസന്‍സുള്ള വേശ്യാലയങ്ങളില്ലാത്തതുകൊണ്ടാണെന്ന വിചിത്രമായ കണ്ടെത്തലുകളില്‍ വരേ അവര്‍ എത്തിച്ചേരും.

കണ്‍നുതുറന്നു നോക്കൂ സ്ത്രീക്ക്‌ പൂ‌ര്‍‌ണ്ണമായുള്ള സ്വാതന്ത്ര്യം നല്‍കണം പക്ഷെ അത്‌ അന്യപുരുഷനുമുന്നില്‍ അഴിഞ്ഞാടാനുള്ള സ്വാതന്ത്ര്യമാവരുത്‌. എന്തൊക്കെ ന്യായീകരണങ്ങളുണ്ടായാലും അന്യ സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള സമ്പര്‍ക്കങ്ങളും സംസാരങ്ങളും സൗഹൃദങ്ങളുമെല്ലാം അപകടങ്ങള്‍ വരുത്തിയ ചരിത്രമേഉണ്ടായിട്ടുള്ളൂ.

പലരും 'സോഷ്യല്‍' എന്ന് ഓമനപ്പേരിട്ട്‌ വാഴ്ത്തുന്ന ഈ വര്‍‌‌ണ്ണക്കൂടിനകത്തെ അപകടം തിരിച്ചറിയാന്‍ നാം തയ്യാറാകണം. അതിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ ആര്‍‌ക്കൊ‌ക്കെ വേദനിച്ചാലും സ്വന്തം കുടും‌ബത്തിന്റെയും നമ്മുടെ സമൂഹത്തിന്റെയും കെട്ടുറപ്പിനെയോര്‍ത്ത്‌ അത്‌ സഹിച്ചേപറ്റൂ.

പടിഞ്ഞാറന്‍ സംസ്കാരത്തിലെ വൈകൃതങ്ങളെ മുഴുവന്‍ പരിഷ്കാരത്തിന്റെ പേരില്‍ നമ്മുടെ നാട്ടിലേക്ക്‌ പറിച്ചുനടാന്‍ ശ്രമിക്കുന്നവരാരായാലും അതിന്റെ പരിണതഫലം അനുഭവിക്കേണ്ടിവരും.

അതുകൊണ്ട്‌ നാമോരോരുത്തരും നമ്മുടെ കുടുംബത്തില്‍ ഇത്തരം കാര്യങ്ങള്‍ അനുവദിക്കാതിരിക്കുക. ജാഗ്രതയോടെ ജീവിക്കുക. അല്ലെങ്കില്‍ ഭാര്യമാരും സഹോദരിമാരുമെല്ലാം ഇനിയും ഒളിച്ചോടിയേക്കാം.

വാല്‍കഷ്ണം:-
പിതാരക്ഷിതി കൗമാരേ
ഭര്‍ത്താരക്ഷിതി യവ്വനേ
പുത്രോരക്ഷിതി വാര്‍ദ്ദക്യേ
നഃസ്ത്രീ സ്വാതന്ത്ര്യമര്‍ഹതി!.
(കൗമാരത്തില്‍ പിതാവിനാലും യവ്വനത്തില്‍ ഭര്‍ത്താവിനാലും വാര്‍ദ്ദക്യത്തില്‍ മക്കളാലും സംരക്ഷിക്കപ്പെടേണ്ടവളാണ്‌ സ്ത്രീ; സ്ത്രീ സ്വാതന്ത്ര്യമര്‍ഹിക്കുന്നില്ല.)
എന്ന് മനുസ്മൃതിപറഞ്ഞതിനെ വിമര്‍ശിക്കുന്നവരാണ്‌ മിക്ക സ്ത്രീവാദികളും ഈസംരക്ഷണമല്ലാതെ കയറൂരിവിടുന്ന സ്വാതന്ത്ര്യമാണോ അവര്‍ക്ക്‌ വേണ്ടത്‌?