
ആത്മ സംസ്കരണത്തിന്റെ നിയോഗവുമായെത്തിയ റംസാന്റെ അവസാനത്തെ രാപകലും നമ്മോട് വിടചൊല്ലുകയായി. വ്രത ശുദ്ധിയില്‍ ശോഭ പരന്ന മനസ്സുമായി ഈദിനെ സ്വീകരിക്കുമ്പോഴും വിടചൊല്ലിയ രാപകലുകള്‍ തേങ്ങലായി അവശേഷിക്കുകയാണ്‍. ആതിഥേയന്റെ ആത്മ സംസ്കരണത്തിനായെത്തിയ അതിഥി യാത്രപറയുമ്പോള്‍ ആരാണ്‍ തേങ്ങാതിരിക്കുക..!
ഭക്ഷണമെന്ന അടിമത്തത്തില്‍ നിന്നുള്ള മോചനം മാത്രമല്ല ,വാക്കും നോക്കും പ്രഭാതവും പ്രദോഷവുമെല്ലാം ഈ അതിഥിയുടെ സാനിധ്യം പ്രകടമായിരുന്നു,
ആത്മാവും ശരീരവും സമ്പത്തും സംസ്കരിച്ച് കൊണ്ട് പുത്തനുടുപ്പും അത്തറും പൂശി തക്‍ബീര്‍ മന്ത്രവുമുരുവിട്ട് മസ്ജിദിലേക്കെത്തി മടങ്ങിയവര്‍ക്ക് മുപ്പത് രാപകലുകള്‍ കൊണ്ട് നേടിയെടുത്ത വിശുദ്ധി ആയുസ്സ് മൊഴുവന്‍ നിലനിര്‍ത്താന്‍ കഴിയട്ടെ.
എല്ലാവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍.