2008, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

പുരികം പ്ലക്കിംഗ്

അടുത്ത കാലത്ത് നമ്മുടെ അയല്‍ ദേശത്ത് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ കഥാ ആവിഷ്കാരം.

പുരികം പ്ലക്കിംഗ്.
ആഴ്ചകള്‍ക്ക് മുമ്പ്മാത്രം വിവാഹിതരായ മിഥുനങ്ങള്‍ ഹണിമൂണിന്റെഭാഗമായ സര്‍ക്കീട്ടിനിടയില്‍ .
ഇവര്‍ ടൌണ്‍ യാത്രയിലാണ്....
സുന്ദരിയുടെ കൈ ചേര്‍ത്തുപിടിച്ച് തലയുയര്‍ത്തിപ്പിടിച്ച് ഗര്‍വ്വോടെ വരന്‍ ശ്രീമാന്‍ നടക്കവെ, പെട്ടെന്ന് സുന്ദരി അവനെ തോണ്ടി.
ബ്യൂട്ടീപാര്‍ലറിനു മുന്നിലായിരുന്നു അവരപ്പോള്‍ .
‘ഞാനെന്റെ പുരികം ഒന്ന് പ്ലക്ക് ചെയ്തോട്ടെ’ എന്ന തേനൊലിപ്പന്‍ അഭ്യര്‍ത്ഥനക്ക് മുമ്പില്‍ കണവന്‍ പച്ചക്കൊടികാട്ടി.
അവളുടെ തിളങ്ങുന്ന വാനിറ്റി ബാഗ് ഏറ്റുവാങ്ങിയ ശേഷം അവന്‍ ബ്യൂട്ടിപാര്‍ലറിനു മുന്നില്‍ വെയ്‌റ്റുചെയ്തു.
നിമിഷങ്ങള്‍ മിനുറ്റുകളും ഒരുപാടു മിനുറ്റുകള്‍ ചേര്‍ന്ന് മണിക്കൂറുകളുമായിട്ടും പ്ലക്ക് ചെയ്യാന്‍ പോയ പുരികവും തലയും പുറത്തുവന്നില്ല.
വീണ്ടും കുറേ നേരങ്ങള്‍ ......
പൊങ്ങച്ച സഞ്ചിയും കയ്യിലേന്തി മാന്യ വസ്ത്രം ധരിച്ച വിഢിയായി സൌന്ദര്യ വര്‍ദ്ദക പീടികയുടെ കോലായില്‍ അവന്‍ കാത്തുനിന്നു.
ഏതാണ്ട് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം വല്ലാത്തൊരു കേശ, വദന,പുരിക,അധര,നയന സൌന്ദര്യവുമായി സുന്ദരി എത്തിയപ്പോള്‍ അതുവരെ കാത്തിരുന്നതിന്റെ മുഷിപ്പ് മാറി അവന്.
അവള്‍ അപ്സരസ്സിനെപ്പോലെ സുന്ദരിയായിരിക്കുന്നു. (ഒന്ന് കുളിക്കുംവരെ മാത്രം)
നേര്‍ത്ത പുഞ്ചിരിയുമായി അവള്‍ ബില്ലുകൈമാറി.
അവന്‍ ബോധം കെട്ടുവീണില്ല എന്നതു സത്യം. എങ്കിലും അതിന്റെ അടുത്തെത്തുന്ന അവസ്ഥകള്‍ അവനില്‍ ഉടലെടുത്തു. ബില്ല് വെറും 2400 ക ഒണ്‍ലി!.
പുരികം മിനുക്കാന്‍ പോയവള്‍ മൊത്തത്തില്‍ മിനുങ്ങിയപ്പോള്‍ ഭര്‍ത്താവ് ഫ്ലാറ്റ്!.
ബില്ലുകണ്ട നിമിഷം അവന്റെ സംസാര ശേഷി നഷ്ടപ്പെട്ടു. അഥവാ ഒരക്ഷരം അവന്‍ മിണ്ടിയില്ല. നിശ്ശബ്ദനായി ബില്ലുപേചെയ്തു.
ഹണിമൂണ്‍ വെട്ടിച്ചുരുക്കി നേരെ വീട്ടിലെത്തി ഭാര്യയുടെ വസ്ത്രങ്ങള്‍ , ചെരിപ്പ്,കുട,etc... എന്നിവ നിശബ്ദമായി പേക്ക് ചെയ്തു.
നിശ്ശബ്ദനായിത്തന്നെ അവളെയും കൂട്ടി അവളുടെ വീട്ടിലേക്ക് വെച്ചടിച്ചു.
തിരിച്ചുവരുമ്പോള്‍ ബൈക്കിനുപുറകില്‍ അവള്‍ ഉണ്ടായിരുന്നില്ല.
ശുഭം മംഗളം.....

4 അഭിപ്രായങ്ങൾ:

rumana | റുമാന പറഞ്ഞു...

ഹോ... ഞാന്‍ പെട്ടെന്ന് എന്റെ പുരികത്തിലൊന്ന് തടവിപ്പോയി..

ന്നാലും.... ഇത്രയും കടുത്ത ഒരു തീരുമാനം വേണ്ടിയിരുന്നോ ?
പല നവവരന്മ്‍ാരും ആദ്യനാളുകലില്‍ തന്നെ തന്റെ വരുമാനത്തില്‍ കവിഞ്ഞ പത്രാസ്കാണിക്കുന്നത് തന്റെ ബാപ്പയുടെ കയ്യില്‍ നിന്ന് സ്ത്രീധനമായി വാങ്ങിയ കാശ്കൊണ്ടാണെന്ന് ഇന്നത്തെ തലമുറയിലെ പെണ്‍കുട്ടികള്‍ ശരിക്കും മനസ്സിലാക്കിയിരിക്കുന്നു. ഒരു ലക്ഷത്തില്‍ കുറയാതെ സ്ത്രീധനം വാങ്ങി പത്രാസ്കാണിക്കുന്ന ഇവന്മാരെ ഒക്കെ ഒരു പരുവത്തിലാക്കാന്‍ ബ്യൂട്ടീപാര്‍ലറും അനുബന്ധ ജാടകളും ഇമപൂട്ടാതെ കാത്തിരിക്കൂമ്പോള്‍ ഇത്തരത്തിലുള്ള സംബവങ്ങള്‍ ആവര്‍ത്തിക്കുകയെ ഉള്ളൂ.. ഒരു പക്ഷെ ഈ കഥയിലെ നായിക “എന്റെ ബാപ്പ കൊടുത്ത ലക്ഷങ്ങളല്ലെ ഇതിയാന്റെ ബാപ്പയുടെ അലമാലയിലിരിക്കുന്നത്...അതീന്ന് ഒരു 2400 ഈ വഴിക്കും പോകട്ടെ ”എന്ന് കരുതിയെങ്കില്‍ തെറ്റ് പറയാനാകില്ല. ഇങ്ങനെയൊക്കെ അല്ലാതെ ആകാശ് എങ്ങിനെയാ വസൂലാക്കുക.... നമ്മുടെ ഒരു സംസ്കാരമെ!!

afsal പറഞ്ഞു...

ഇതാണ് പറയുന്നത് ‘പെണ്‍ബുദ്ദി ‘പിന്‍’ബുദ്ദീന്ന്. പിന്നിന്റെ അത്രയെങ്കിലും ബുദ്ദിയുണ്ടായിരുന്നെങ്കില്‍ കെട്ടിയ കണവനെ ഒരാഴ്ച തികയും മുമ്പേ ഈവിധം ഫ്ലാറ്റാക്കുമായിരുന്നോ?
നായകന്‍ മാന്യനായതുകൊണ്ട് ബൈക്കില്‍ വീട്ടില്‍ കൊണ്ടുവിട്ടു. ഇവറ്റെയൊക്കെ വല്ല ഞെളിയന്‍പറമ്പിലുമാണ് കൊണ്ടിടേണ്ടത്. മുഖത്ത് വാരിപ്പൊത്തിയ പടിഞ്ഞാറന്‍ സംസ്കാരത്തിന്റെ തിയറിയും അത് തന്നെ യാണല്ലോ യൂസ്... ആന്റ് ത്രോ...!

Unknown പറഞ്ഞു...

അവന്ന് വെറൂം 2400RS കൊണ്ടു രഷപ്പെട്ടു . After 2 week or കൂടൂദലാനെങ്കില്‍ ഒരു സംക്യ പോകുമായിരുന്നു.his escape
by
rubyneb@gmail.com

THE CITTY OF CHELARI പറഞ്ഞു...

salim bhai avanaayadhu konde athre cheydholloooo ...avanippol vere vivaham kazichu swasthamayirikkunnu avaloooo? veettilirikkunnu ... avale paranjittu kaaryamilla valarthu dhoshamaaa salim bhaai.... rumaanayude MARUPADI kuranju poyo yennoru samshayam