2007, ഒക്‌ടോബർ 17, ബുധനാഴ്‌ച

ചൂഷിതര്‍

ഉപഭോഗ സംസ്കാരം നമ്മളെ ചൂഷിതരാക്കിമാറ്റിയിരിക്കുന്നു.
നമ്മുടെ പണം തന്ത്രങ്ങളിലൂടെ പിടുങ്ങി തടിച്ചുകൊഴുക്കുന്നവര്‍ തടിച്ചുകൊഴുത്തുകൊണ്ടേയിരിക്കുന്നു.

അവശ്യ വസ്തുക്കളെല്ലാം വിലകൊടുത്ത്‌ വാങ്ങേണ്ട ഇന്നത്തെ അവസ്ഥയില്‍ ഓരോദിവസവും നാം ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. പരസ്യങ്ങളിലും കോര്‍പ്പറേറ്റ്‌ തട്ടിപ്പുകളിലും വഞ്ചിതരാകുന്നവര്‍ നിരവധിയാണ്‌.

ആംവേയും കോണിബയോയും അവസാനം RMP യുമെല്ലാം നമ്മുടെ നാട്ടില്‍ നിന്ന്പോലും പലരെയും പറ്റിക്കുകയുണ്ടായി. അധ്വാനമൊന്നുമില്ലാതെ ലഭിക്കുന്ന കമ്മീഷനുകളുടെ ഗുണിതങ്ങളുടെ മോഹിപ്പിക്കുന്ന കണക്കുകള്‍കാണിച്ച്‌ എം.ബി.എ ക്കാരന്റെ നാട്യത്തില്‍ 'സിനര്‍ജി' യും 'സ്റ്റാറ്റജി' യും പ്രസംഗിക്കുന്ന കോട്ടും ടൈയും കെട്ടിയ ബിസിനസ്‌ പേക്കോലങ്ങളുടെ വാക്കുകള്‍ കേട്ട്‌ കണ്ണ് മഞ്ഞളിച്ച്‌ പണം നഷ്ടപ്പെട്ടവര്‍ക്ക്‌ ആകാര്യം നാണക്കേടോര്‍ത്ത്‌ പുറത്ത്‌ പറയാന്‍പോലും പറ്റാത്ത അവസ്ഥയാണ്‌.

ലോകത്ത്‌ ഒരുകമ്പനിയും സ്വയം നന്നാവാനല്ലാതെ നമ്മളെ നന്നാക്കാന്‍ വരില്ലെന്ന് തിരിച്ചറിയാന്‍ പറ്റാത്തതാണ്‌ ഇത്തരം ചതികളില്‍പലരും വീണുപോകാന്‍ കാരണം.

ബൈക്കും പൊന്നും വീട്ടുപകരണങ്ങളും കാണിച്ച്‌ വ്യാമോഹിപ്പിച്ച്‌ ചിട്ടിയില്‍ ചേര്‍ത്ത്‌ വന്‍തുകകൊയ്തെടുത്ത്‌ പണം നല്‍കിയവരുടെ കണ്ണില്‍ പൊടിയിടാന്‍ അടച്ച പണത്തിന്റെ പത്തിലൊന്ന് പോലുമില്ലാത്ത 'സമ്മാനങ്ങള്‍' നല്‍കുന്ന തരികിടക്കാരും നമ്മുടെ നാട്ടില്‍ വിലസുന്നു.

ഏറ്റവും കൂടുതല്‍ നമ്മുടെ സ്ത്രീജനങ്ങള്‍ വഞ്ചിതരാകുന്നത്‌ ടെക് സ്റ്റയില്‍സുകളിലാണ്‌. വന്‍പരസ്യങ്ങളും വര്‍‌ണ്ണപ്പൊലിമകളും നല്‍കുന്ന ടെക് സ്റ്റയില്‍സുകള്‍ കൊള്ളലാഭത്തിന്റെ ആശാന്മാരാണ്‌. 200 രൂപാ മുതലുള്ള ഒരു വസ്ത്രം 500 രൂപക്ക്‌ വിറ്റാല്‍ ചെലവാകുന്നതിനേക്കാളേറെ അതേവസ്ത്രം 800 രൂപയിലധികം വിലയിട്ട്‌ വിറ്റാല്‍ ചെലവാകുമെന്നാണ്‌ ഒരു ടെക്സ്റ്റയില്‍സുഹൃത്ത്‌ പറഞ്ഞത്‌.

വിലകൂടുന്നത്‌ ഗുണനിലവാരത്തിന്റെ രഹസ്യമായിപലരും കരുതുന്നു. കൂടാതെ എന്തെങ്കിലും ഫ്രീ ഉണ്ടായാല്‍ പലരും കണ്ണുമടച്ച്‌ വാങ്ങുന്നു. രണ്ട്‌ സാധനത്തിന്റെ വിലകൂട്ടിയാണ്‌ ഒന്നിന്‌ വിലയിടുന്നത്‌. എന്നിട്ട്‌ ഒന്നെടുത്താല്‍ മറ്റേത്‌ ഫ്രീയാകുന്നു.

ഇത്തരത്തില്‍ ഒരുതമാശയുണ്ട്‌.നൂറ്‌ രൂപയുടെ സാരിയുടെ പരസ്യം കണ്ട്‌ വാങ്ങാന്‍ പോയ ഭാര്യ ആയിരം രൂപയുടെ സാരിയും വാങ്ങിതിരിച്ചുവന്നത്‌ കണ്ട്‌ ഭര്‍ത്താവ്‌ കാര്യമന്വേഷിച്ചപ്പോള്‍ ഭാര്യപറഞ്ഞത്‌ ഇപ്രകാരമാണത്രേ!.
'നൂറ്‌ രൂപയുടെ സാരിക്കൊപ്പം ഒന്നും ഫ്രീ ഇല്ല, ആയിരം രൂപയുടെ സാരിവാങ്ങിയപ്പോള്‍ ഒരു ബ്രാ സൗജന്യമായി കിട്ടി!'
ഇതാണ്‌ ഇന്നത്തെ ഉപഭോക്തൃ മനസ്സ്‌!.

പതിനഞ്ചും അന്‍പതുമെല്ലാം ശതമാനം കിഴിവ്‌ നല്‍കുന്നതും ഇതേതന്ത്രത്തിലാണ്‌ അല്ലാതെ ഉപഭോക്താക്കളെ നന്നാക്കാനല്ല.

അതുപോലെ യാതൊരു പോഷകചേരുവകളുമില്ലാത്ത വിഷാംശം കലര്‍ന്ന കുപ്പിപാനീയങ്ങള്‍ വന്‍ പരസ്യങ്ങളിലൂടെ വിറ്റഴിക്കപ്പെടുന്നു. രാസവസ്തുക്കളടങ്ങിയ ബേക്കറി പലഹാരങ്ങള്‍ വാങ്ങിക്കൊണ്ടുവന്ന് നാം പ്രിയപ്പെട്ട അതിഥികളെ സല്‍ക്കരിക്കുന്നു,

കാര്‍‌ബൈഡ്‌ പോലുള്ള മാരകവിഷങ്ങള്‍ പുരട്ടിയ പഴങ്ങള്‍ വാങ്ങിക്കൊണ്ടുവന്ന് നാം നമ്മുടെ അരുമമക്കളെ ഊട്ടുന്നു, (ഭോപ്പാലില്‍ ആയിരങ്ങളുടെ മരണത്തിന് കാരണമായവാതകദുരന്തം വിതച്ചത് ഈ കാര്‍‌ബൈ‌ഡ് നിര്‍മ്മാണശാലയായിരുന്നു)

കുരുഡാന്‍പോലുള്ള മാരകവിഷമുള്ള വളങ്ങള്‍ വലിച്ചെടുത്ത്‌ വളര്‍ന്ന പച്ചക്കറികള്‍ കഴിച്ച്‌ നാം നമ്മുടെ ആരോഗ്യം കാക്കുന്നു.
(കുരുഡാന്‍ എന്ന വളമിട്ട്‌ വളര്‍ന്ന ചെടിയുടെ ഇലതിന്ന പ്രാണികള്‍ നിമിഷങ്ങള്‍ക്കകം ചത്തുവീഴുമത്രെ!. മനുഷ്യന്‍ താരതമ്യേന വലുതായത്‌കൊണ്ട്‌ ചാകുന്നില്ലെങ്കിലും മനുഷ്യന്റെ ആന്തരാവയവങ്ങക്കെയെല്ലാം അത്‌ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കും.)

ഇതെല്ലാം തിന്ന് വളരുന്നവര്‍ അവസാനം എത്തിപ്പെടുന്നതോ മറ്റൊരു ചൂഷണകേന്ത്രമായ ആശുപത്രികളിലും!. പിന്നീട്‌ അവര്‍ ഏറ്റെടുക്കും കാര്യങ്ങള്‍. സ്കാന്‍,ടെസ്റ്റ്‌,ന്യൂക്ലിയാര്‍ മെഡിസിന്‍,സര്‍ജറി, ഐ.സി.യു, ഐ.സി.സി.യു...... അങ്ങനെ അകാലത്ത്‌ പരലോകം പൂകുന്നഹതഭാഗ്യാരായി നാം മാറിക്കൊണ്ടിരിക്കുന്നു.

എല്ലാവര്‍ക്കും പണമേവേണ്ടൂ മാനുഷികമൂല്യങ്ങളെല്ലാം പ്രസംഗിക്കുവാനുള്ളത്‌ മാത്രമാണ്‌, പ്രവര്‍ത്തിക്കുവാനുള്ളതല്ല എന്നതാണ്‌ എല്ലാവരുടെയും മനസ്സിലിരിപ്പ്‌.

കൊന്നോ കഴുത്തറുത്തോ എങ്ങിനെയെങ്കിലുമാവട്ടെ പണമുണ്ടാക്കണം അതിനപ്പുറത്താര്‍ക്കും ചിന്തയില്ല.

സ്വയം കൃഷിചെയ്ത്‌ ജീവിക്കാന്‍ അല്‍പ്പം മണ്ണ് പോലും ആര്‍ക്കുമില്ല. ഉള്ള വയലുകള്‍ കൂടിനികത്തി അവിടെ കോണ്‍ക്രീറ്റ്‌കൃഷിനടത്താന്‍ തുനിയുകയാണെല്ലാവരും.

അണ്ണാച്ചികള്‍ കയറ്റിവിടുന്ന വിഷം തിന്നുവാന്‍ തന്നെയാണ്‌ എല്ലാവര്‍ക്കും വിധി. കടുത്ത കീടനാശിനികളിട്ട്‌ കൃഷിചെയ്യുന്നതിനെ തമിഴകത്തെ ഒരു പരിസ്തിഥിപ്രവര്‍ത്തകന്‍ ചോദ്യം ചെയ്തപ്പോള്‍ അണ്ണന്മാര്‍ പറഞ്ഞമറുപടി നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്‌.
'ഇതെല്ലാം കേരളാവിലേക്ക്‌ അണ്‌പ്പര്‍ത്‌ക്കാ നമ്പള്‍ക്ക്‌ എതും വരാത്‌!' (ഇതെല്ലാം കേരളത്തിലേക്ക്‌ കയറ്റിവിടാനുള്ളതാണ്‌ നമുക്കൊന്നും വരില്ല)

കണ്ണ് തുറന്നിട്ടും വലിയ കാര്യമൊന്നുമില്ല. പിന്നെ നാം എന്ത്‌തിന്നും?.

ഇത്തിരിയെങ്കിലും സ്ഥലമുള്ളവര്‍ അവിടെ മുരിങ്ങയും ചീരയും പയറും ചേമ്പും ചേനയുമെല്ലാം കൃഷിചെയ്താല്‍ അത്രയെങ്കിലും നമ്മുടെ ആരോഗ്യം കാക്കാം. അതുകഴിച്ച്‌ ബാക്കിവാങ്ങിയാല്‍മതിയല്ലോ മാര്‍ക്കറ്റിലെ വിഷം!

13 അഭിപ്രായങ്ങൾ:

zuba പറഞ്ഞു...

വളരെ പ്രസക്തമായ ലേഖനം , മനുഷ്യ ചിന്തകള്‍ ആഗോളവല്‍ക്കരണത്തിന്റെ വൃത്തത്തിനുള്ളില്‍ കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ മാനുഷികമൂല്യങ്ങളെ കാറ്റില്‍പറത്തി മൂന്നാം ലോകരാജ്യങ്ങളിലേക്ക്‌ വന്‍കിടരാജ്യങ്ങളുടെ ഉച്ചിഷ്ടം ഇറക്കുമതിചെയ്യപ്പെടുന്നു. കുമിഞ്ഞ്‌ കൂടിയമാലിന്യങ്ങളില്‍ പൊറുതിമുട്ടിയ ഒരു ജനതക്ക്‌ രാസവളത്തിന്റെ അതിഭീകരമായ വ്കൃതികളില്‍ പരിണാമം സംഭവിച്ച്‌ കൊണ്ടിരിക്കുന്നതിന്റെയും അനുകരണ ഭ്രമികളായ നമ്മുടെ അസ്ഥിത്വത്തിന്‌ നാമറിയാതെ കച്ചവടവല്‍ക്കരിക്കുന്നതിന്റെയും പരീക്ഷണ വസ്തുക്കളായി ഉപയോഗപ്പെടുത്തുന്നതിനേയും കുറിച്ച്‌ റുമാനപടിക്കലിന്റെ ഒരു ലേഖനം ഈയിടെ വായിക്കാനിടയായി ,അതില്‍ നിന്നും പ്രസക്തമെന്ന് തോന്നിയ ചില നിരീക്ഷണങ്ങളാണ്‌ താഴെ കാണുന്നത്‌.

"ഉല്‍പാദന വര്‍ദ്ധനവിന്റെ പേര്‌പറഞ്ഞ്‌ കര്‍ഷകരുടെ അറിവില്ലായ്മയെ ചൂഷണം ചെയ്ത്‌ പുറം രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത രാസവളങ്ങള്‍ നമ്മുടെ മണ്ണിനേയും നമ്മുക്ക്‌ ശ്വസിക്കാനുള്ള വായുവിനേയും മലിനമാക്കിയവര്‍ ഒരു പരീക്ഷണശാലയായി ദൈവത്തിന്റെ നാടെന്നറിയപ്പെടുന്ന കേരളത്തെയും നമ്മേയും ഒരുപോലെ ഉപയോഗപ്പെടുത്തി അവരുടെ പരീക്ഷണ ശാലകളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന മാരക വിഷങ്ങള്‍ വിറ്റാമിനുകളായി ജീവന്‍ രക്ഷാമരുന്നുകളായി ഉപയോകപ്പെടുത്തുന്നു എന്ന നിരീക്ഷണത്തില്‍ അല്‍പമെങ്കിലും സത്യമുണ്ടെങ്കില്‍ നമുക്ക്‌ മുമ്പുണ്ടായിരുന്നവര്‍ സ്വയം പാകപ്പെടുത്തിയെടുത്ത വിറ്റാമിനുകള്‍ കഴിച്ചാണ്‌ ഇത്രയും ചിന്തിക്കാനുതുകുന്ന ഒരു സമൂഹത്തിനെ വളര്‍ത്തിയെടുത്തത്‌ എന്ന് നാം മനസിലാക്കിയേ മതിയാകൂ.
ഇനി നമ്മളിലൂടെ ഉല്‍പാതിപ്പിച്ചെടുത്ത രാസവളത്തിന്റെ മക്കളില്‍ നമുക്ക്‌ കാണാനാകുന്നത്‌ ഇടുങ്ങിയ മനോഗതിയുള്ളവരേയും നിഷ്‌ക്രിയരായി ചിന്തിക്കുന്നവരെയും ജീവിത യാധാര്‍ത്യങ്ങളെ നേരിടാനാകാതെ മുഖം തിരിഞ്ഞിരിക്കുന്നവരെയുമായിരിക്കും.
കെട്ടുറപ്പുള്ള ഒരു സമൂഹത്തെ പടുത്തുയര്‍ത്തുക എന്നകാര്യം നിസാരവല്‍ക്കരിക്കപ്പെടേണ്ടതല്ല.അങ്ങിനെയൊരു സല്‍കര്‍മത്തിന്ന് ഇറങ്ങിപ്പുറപ്പെടുന്നതിന്ന് മുമ്പ്‌ നമ്മുടെ ചുറ്റുപാടും സാഹചര്യവും നമുക്കനുകൂലമാക്കിതീര്‍ക്കേണ്ടതുണ്ട്‌".

പൂര്‍ണമായ ലേഖനം http://rumanapadikkal.blogspot.com/എന്ന ബ്ലോഗില്‍ കാണാവുന്നതാണ്‌.

ഇവിടെ നാം ആരാണെന്നും ആരായിരുന്നു എന്നും അരാകേണ്ടിയിരുന്നു എന്നുമുള്ള പ്രസക്തമായ ഒരുചോദ്യം ബാക്കിയാവുകയാണ്
“ നാമാരാണെന്ന് നമുക്ക് തന്നെ അറിയാതായിരിക്കുന്നു അല്ലെങ്കില്‍ മറന്നിരിക്കുന്നു “ എന്നതല്ലെ വാസ്തവം.

അജ്ഞാതന്‍ പറഞ്ഞു...

RMP യുടെ കോട്ടും ടൈയും കെട്ടിയ ബിസിനസ്‌ ദല്ലാള്‍മാര്‍ മാസങള്‍ക്ക് മുന്‍പ് ഗള്‍ഫ് രാജ്യങളില്‍ ഇരകളെതേടിയിരുന്നതായിട്ടറിയാം,പടിക്കല്‍ വിചാരവേദിയുടെ ശില്പികള്‍ക്ക് അക്കിടി പറ്റിയിട്ടുണ്ടോന്നൊരു സംശയം .വെറുതേ തോന്നിയതാണെങ്കിലും ഒരു പടിക്കല്‍ക്കാര്അനെങ്കിലും ഇവരുടെ വലയില്‍ പെട്ടിട്ടുണ്ടാവും എന്നതില്‍ സംശയിക്കേണ്ടതില്ല.

ലേഖനം നന്നായിട്ടുണ്ട് , പാശ്ചാത്യ രാജ്യങളില്‍ നിന്ന് കൊച്ചിയിലേക്ക് മാലിന്യമിറക്കിയ പശ്ചാത്തലത്തില്‍ ചുഷിതരാകുന്ന സാധാരണക്കാരായ കേരളീയരേകുറിച്ചും ലേഖനത്തില്‍ പരാമര്‍ഷിക്കേണ്ടിയിരുന്നു,ഈ വിഷയത്തെ കുറിച്ച് സുബൈര്‍ പടിക്കലിന്റെ കമന്റില്‍ ഒരു സൂചനമാത്രം നല്‍കി അവസാനിപ്പിച്ചത് അടുത്ത പോസ്റ്റില്‍ ചര്‍ച്ചചെയ്യാമെന്ന് കരുതിയാവും എന്ന് കരുതുന്നു.

മായീന്‍ കുട്ടി റിയാദ്.

salim | സാലിം പറഞ്ഞു...

കണ്ണൂരില്‍ ജോലിചെയ്ത കാലത്ത് ആംവേ ക്കെതിരെ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ഒരു സഹപ്രവര്‍ത്തകനുമായി അടി നടത്തേണ്ടിവന്നിട്ടുണ്ട്. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോഴാണ് എന്റെ ഒരു ബന്ധു എന്നെRMP യില്‍ ചേരാന്‍ നിര്‍ബന്ധിച്ചത്. അവന്‍ നല്ലൊരുസംഖ്യ അടച്ച് ചേര്‍ന്നിട്ട് കുറച്ചുനാളായിട്ടുള്ളുവത്രെ. അവന്‍പറഞ്ഞു നമ്മള്‍ കൊടുക്കുന്ന തുകക്ക് തുല്യ മൂല്യമുള്ള സാധനം ഉടനെ കിട്ടും മറ്റ് ആനുകൂല്യങ്ങളെല്ലാം കൂടുതല്‍ ആളുകളെ ചേര്‍ക്കുന്ന മുറക്ക് ലഭിക്കും. ഞാന്‍ പഞ്ഞു ആദ്യം തുല്യ മൂല്യമുള്ള സാധനം കാണട്ടെ എന്നിട്ടാകാം ബാക്കികാര്യം! ദിവസങള്‍ക്കുശേഷം അവന്‍ എന്നെ വിളിച്ചു. ‘ആതുല്യമൂല്യമുള്ള സാധനം കിട്ടിയിട്ടുണ്ട്. വെളം ശുദ്ധിയാക്കുന്ന ഉഗ്രന്‍ യന്ത്രമാണ് പക്ഷെ അതെങ്ങിനെയാണ് പ്രവര്‍ത്തിപ്പിക്കുന്നത് എന്നറിയില്ല നീ ഒന്ന് വന്നുനോക്ക്’. ഞാന്‍ ഉടനെ ആയന്ത്രം കാണാന്‍ പോയി. സാധനത്തിന്റെ കവര്‍ പരിശോധിച്ചു. വെള്ളം ഓസോണൈസ് ചെയ്ത് ശുദ്ദിയക്കുന്ന് സാങ്കേതികവിദ്യ യാണത്രെ! തുറന്നുനോക്കിയപ്പോഴല്ലെ സംഗതിമനസ്സിലായത്. വീടുകളിലെ ചില്ല് അക്വേറിയങ്ങളില്‍ വെള്ളത്തില്‍ നിന്ന് കുമിള വരുത്തുന്ന നിസ്സാരവിലയുടെ സാധനം! അതിന്റെ തലപ്പത്ത് ഒരു സോപ്പ്കഷണം പോ ലൊരു വസ്തുകറങ്ങുന്നു അത് വെള്ളത്തിലിട്ടാല്‍ ആവെള്ളം ശുദ്ധമാകുമത്രെ!. ഞാന്‍ അല്‍പ്പം ശുദ്ധവെള്ള മെടുത്ത് അതില്‍ യന്ത്രമിട്ട് പ്രവര്‍ത്തിപ്പിച്ചു. നല്ലതെളിഞ്ഞ ആവെള്ളം സോപ്പ് കലക്കിയവെള്ളം പോലെ യായി. ഞാന്‍ ബന്ധുവിനോട് പറഞ്ഞു. ‘നല്ല ഓസോണൈസ് ചെയ്ത വെള്ളമാണ് തങ്കള്‍ ഇതൊന്ന് കുടിക്കൂ...’.
പണം പോയ കാര്യം മനസ്സിലാക്കാന്‍ ഇത്പോലെ പലര്‍ക്കും അനുഭവം തന്നെവേണ്ടിവരും.
സ്നേഹബന്ധങ്ങളും കുടുംബ ബന്ധങളും ചൂഷണം ചെയ്ത് തടിച്ചുകൊഴുക്കുന്ന ഇത്തരം ചതിയന്മാരെ കായികമായിതന്നെ നേരിടണം എന്നാണ് എന്റെ അഭിപ്രായം.ഒന്നോ രണ്ടോ പേര്‍ക്ക് നക്കാപിച്ച കൊടുത്ത് അവര്‍ ബിസിനസ് വ്യാപിപ്പിക്കുന്നു. പണം കിട്ടുമെന്നറിഞ്ഞാല്‍ ജനം എല്ലാം മറക്കും ആയിരം ചിട്ടിക്കമ്പനികള്‍ പൊട്ടി‌യാലും പിന്നെയും ചിട്ടിക്ക് പിന്നിലോടാന്‍ ആളുണ്ടാകും. മനുഷ്യന്റെ ആര്‍ത്തിയെ ചൂഷണം ചെയ്യാന്‍ അങ്ങനെ എത്ര കമ്പനികള്‍...

rumana | റുമാന പറഞ്ഞു...

ആട് തേക്ക് മാഞ്ചി ഒട്ടകം എന്ന സമവാക്യത്തിലാണെന്ന് ആംവേ പോലെയുള്ള കണ്ണികള്‍ ആദ്യമായി സാംസ്കാരിക കേരളത്തില്‍ വല വിരിച്ചെതെന്നു തോന്നുന്നു.
കൌമാര പ്രയത്തിലുള്ള വിദ്ധ്യര്‍ത്ഥികളിലൂടെ ചൂഷണത്തിന്റെ കണ്ണികള്‍ പച്ചപിടിക്കാന്‍ അധിക കാലമൊന്നും കാത്തിരിക്കേണ്ടിവന്നില്ല. മാറിവരുന്ന ഉപഭോഗ സംസ്കാരത്തെ തോളിലേറ്റാന്‍ പാകത്തിന് കേരളീയ സംസ്കാരത്തെ പാകപ്പെടുത്തിയെടുക്കാന്‍ എന്നും ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് അനുകരണ ഭ്രമികളായ യുവതീ യുവാക്കളെയാണല്ലോ.
അവരിലൂടെ തന്നെയാണ് കേരളത്തിന്റെ തനതായ സംസ്കാരത്തെ മാറ്റിയെടുക്കാന്‍ പുരോഗമന വാദികള്‍ ഇന്നും ശ്രമിച്ച് കൊണ്ടിരിക്കുന്നത്,

അണു കുടുംബ വ്യവസ്ഥയും നഗരവല്‍ക്കരണവും നമ്മുടെ സംസ്കാരത്തെ മാറ്റിയെടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നു എന്നതും നാം കാണാതിരുന്നുകൂടാ.ഭ്രൂണാവസ്ഥയില്‍ തുടങുന്ന ആധുനിക വല്‍ക്കരണം നമ്മേ വിട്ട് പിരിയുന്നത് നാം മണ്ണോടലിയുമ്പോള്‍ മാത്രമാണ് എന്ന യാധാര്‍ഥ്യം എല്ലാവരും അംഗീകരിച്ച് അതിന്റെ വാക്താക്കളായി തീര്‍ന്നിരിക്കുന്നു. നമുടെ ഭക്ഷണവും വത്രവും ശ്വസിക്കുന്ന വായുവും ഏത് രീതിയിലുള്ളതാവണമെന്ന് തീരുമാനിക്കുന്നതിന്ന് സ്വതന്ത്ര്യ രാജ്യത്ത് ജനായത്തില്‍ വിശ്വസിക്കുന്ന ഒരു ഇന്ത്യക്കാരനും സ്വാതന്ത്ര്യ മില്ലാതായിരിക്കുന്നു .
എല്ലാം തീരുമാനിക്കപ്പെടുന്നത് പരസ്യ കോര്‍പ്പറേറ്റുകളും പാ‍ശ്ചാത്യരാജ്യങളില്‍നിന്ന് കുപ്പത്തൊട്ടിയിലെറിഞ മഞ സംസ്കാരത്തെ പച്ചയണിയിപ്പിച്ച് സ്വീകരണമുറിയിലെത്തിക്കാന്‍ മല്‍ സരിക്കുന്ന ചാനലുകാരുമാണ്. അവര്‍ പറയുന്നതേ നാം സ്വീകരിക്കൂ എന്ന അവസ്ഥയിലേക്ക് കാര്യങളെത്തിക്കാന്‍ വര്‍ഷങളുടെ തപസാണ് നീല രഷ്മികളുടെ ദല്ലാള്‍മാര്‍ക്ക് ചെയ്യേണ്ടിവന്നത്.

മുമ്പ് ഒരു “കോടി“ ഉടുപ്പിന്ന് നാം കാത്തിരുന്നത് വിശേഷപ്പെട്ട ദിവസങളില്‍ മാത്രമായിരുന്നു.അത് തന്നെ അലക്കിയും കഞി പ്പശ മുക്കിയും അണിഞിരുന്നവര്‍ക്ക് കഞിപോലും എന്തെന്ന്നറിയാതായിരിക്കുന്നു എന്ന് മാത്രമല്ല ഒരുകോടി ഉടുപ്പും അവര്‍ക്കുണ്ടായിരിക്കുന്നു.

കാലം മാറുന്നതിന്നനുസരിച്ച് കോലം കെട്ടുന്നതില്‍ മിടുക്ക് കാട്ടാന്‍ കേരളീയരേപ്പോലെ ഒരു കൂട്ടരും മുന്നിലുണ്ടാവില്ലാ എന്ന തിരിച്ചറിവാകും കേരളീയരെ ചൂഷണം ചെയ്യാന്‍ ഒരേകമ്പനികള്‍ തന്നെ പല പേരുകളിലും ഓഫറുകളിലും നമ്മേതേടിയെത്തുന്നത് ,
മുമ്പൊക്കെ ഒരു മാളത്തില്‍ നിന്ന് പാമ്പ് കടിയേറ്റാല്‍ പിന്നെ ആപരിസരത്ത് നിന്ന് കേരളീയര്‍ക്ക് പാമ്പ് കടിയേല്‍ക്കില്ലായിരുന്നു.ഇന്ന് സ്തിഥി മറിച്ചാണ് മുമ്പ് കടിച്ച പാമ്പിന്റെ പൂട മാറിയാല്‍ തിരിച്ചറിയാതിരിക്കാന്‍ പാകത്തിന് മഞളിച്ച് പോയിരിക്കുന്നു കേരളീയന്റെ കണ്ണുകള്‍.

ആഗോളവല്‍ക്കരണത്തിന്റെ പായസം കുടിച്ച് മദിക്കുന്ന നമുക്ക് ചൂഷിതര്‍ എന്ന വിശേഷണം ചേരുമോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.കാരണം നാം എല്ലാം അറിഞിട്ടും ഒന്നും അറിയാത്തവരാണ് എന്നത് തന്നെ, വാസ്തവം ഇതായിരിക്കെ നമുക്ക് ചേരുന്ന വിശേഷണം “ മൂഢന്മാരായ ചൂഷിതര്‍ “ എന്നായിരിക്കും.

vineethan പറഞ്ഞു...

ഒന്നില്‍കൂടുതല്‍ മസ്തിഷ്കങ്ങളൊന്നായിട്ടിരുന്നാലോചിച്ചാല്‍ രക്ഷപ്പെടാവുന്നകാര്യമാണിത്‌ ആഗോളവല്‍ക്കരണം/ഉപഭോഗസംസ്കാരം കൊണ്ടുവരാന്‍ സഹാീച്ചതൊരു മനുഷ്യമസ്തിഷ്കപ്രസരണ ബിന്ദു അതിനെതിരെ വിരല്‍ ചൂണ്ടിയതൊരു പടിക്കല്‍ വിചാരവേദിലെ മറ്റൊരു മസ്തിഷ്കപ്രസരണ ബിന്ദു ഇതില്‍നിന്നും നാം മനസ്സിലാക്കേണ്ടത്‌ ഒന്നിലതികം മസ്തിഷ്ക്കമുണ്ടെങ്കില്‍ നമുക്ക്‌ ഒരുമിച്ചിരുന്നാല്‍ പലതും സാധിക്കും അതിനു നാം ചെയ്യേണ്ടത്‌ ഒന്നിലതികം കല്യാണം കഴിക്കണം എന്നാല്‍ ഇതിനെല്ലാം പരിഹാരമാകും വിനീതന്‍

അജ്ഞാതന്‍ പറഞ്ഞു...

വളരെ പ്രയാസപ്പെട്ടാണ് ഡാര്‍ക്ക് റൂമിലിരിക്കുന്ന റുമാന എന്ന ഈ എഴുത്തുകാരിയെ തിരിച്ചറിഞത്.ഇങിനെ ഒരാള്‍ ഞങളുടെ നാട്ടിലില്ലാ എന്ന് ഞാന്‍ പലപ്രാവശ്യം ഈ കോളത്തിലൂടെ വാദിച്ചിരുന്നു ക്ഷമിക്കണം , എങ്കിലും ഈ മിടുക്കി പടിക്കല്‍ സ്വദേശിയല്ലാ എന്ന് ഞാന്‍ ഇപ്പോഴും വാദിക്കുന്നു. താല്‍കാലികമായി കുറഞ കാലയളവില്‍ പടിക്കല്‍ വന്ന് താമസിച്ചവരൊന്നും പടിക്കലിന്റെ വിലാസം വെച്ച് കസര്‍ത്താറില്ലല്ലോ.. ഇങിനേ ഒരു വേദി കിട്ടിയപ്പോള്‍ സാലിമിന്റെയും സുബൈറിന്റെയും അറിവോടുകൂടി യാവും ആ പഴയ അട്രസ്സ് തന്നെ കൊടുക്കാന്‍ പ്രേരിപ്പിച്ചത്.ഏതായാലും പടിക്കല്‍കാരിയല്ലാത്ത ഒരു എഴുത്ത് കാരി പടിക്കലിന്ന് വേണ്ടി എഴുതുമ്പോള്‍ മനസിലാക്കാനാവുന്നത് സ്വ സ്വദേശം വെളിപ്പെടുത്താന്‍ ഭയപ്പെടുന്നു എന്ന് തന്നെയാണ്‌,..പ്രിയപ്പെട്ട റുമാനാ നിങള്‍ ധൈര്യമായി സ്വ ദേശം വെളിപ്പെടുത്തുക .നിങളുടെ എഴുത്തുകളിലും നീരീക്ഷണങളിലും കഴമ്പുണ്ട്.ആരും തിരിച്ചറിയാതിരിക്കാന്‍ മാത്രം കുഴപ്പമൊന്നും ഒരു വായനക്കാരനെന്ന നിലക്ക് എനിiക്കിത്വരെ തോന്നിയിട്ടില്ല. എന്നാലും കേരള ജനതയെ ഒന്നടങ്കം മൂഢന്മാരെന്ന് വിളിക്കാന്‍ മാത്രം എന്ത് പ്രകോപനമാണ് ഉണ്ടായതെന്ന് മനസിലായില്ല.

ഒരു വിവാദം ഉണ്ടാക്കാന്‍ മാത്രമാണ് വിനീതന്‍ എന്ന കല്യാണ രാമന്‍ ആഗോളവല്‍ക്കരണത്തെ ഇപ്പോള്‍ ഇതുമായി ബന്തപ്പെടുത്തിയതെന്നറിയാം പ്രിയപ്പെട്ട വിനീതാ അഗോളവല്‍ക്കരണവും അതുപോലെ മറ്റ് പല വ്ര്ത്തികേടുകളും ചുമക്കുന്നതിന്റെ മുമ്പ് തന്നെ ബഹുഭാരിത്വമെന്ന ഈ വിഴുപ്പ് കേരളത്തിലും പുറ്രത്തും ചുമക്കാന്‍ തുടങിയിട്ടുണ്ട് എന്നതാണ് യാധാര്‍ത്യം. അതുകൊണ്ട് ആരെയാണോ താങ്കള്‍ ഉന്നവെക്കുന്നതെന്ന് മനസിലാക്കാന്‍ വായനക്കാര്‍ക്ക് കഴിയും , റുമാന യെന്ന പൊണ്‍ പുലി ഈ കോളത്തിലുള്ള കാലത്തോളം ഈ വിശയത്തെ കുറിച്ച് ഞങള്‍ പ്രതികരിക്കേണ്ടതുണ്ട് എന്ന് തോന്നുന്നില്ല.റുമാന പ്രതികരിക്കുമെന്ന വിശ്വസത്തോടെ
ഒരു വായനക്കാരന്‍.......

vineethan പറഞ്ഞു...

മാന്യവായനക്കാരാ നാട്ടിലുള്ളനാട്ടിലുള്ളപെണ്‍കുട്ടികളെയെല്ലാം പേരു ശേഖരിക്കുന്ന ബ്രോക്കര്‍[കല്യാണ]ആയിരുന്നെന്നാരോമുമ്പെഴുതിയിരുന്നെന്ന് കണ്ടിരുന്നു

അതെല്ലാം നിറുത്തി അന്ധകാരത്തില്‍ ആവരണം ചെയ്തിരിക്കുന്ന അദ്ര്ശ്യരെ കണ്ട്‌ പിടിക്കാന്‍ ഇറങ്ങിയതാണെന്നു തോന്നുന്നു സ്വദേശം ഇത്‌ വരെ കിട്ടിയിട്ടില്ല താമസം പടിക്കലാണെന്നു മുമ്പെ അറിയാം പിന്നെണ്‍താണാവോ പ്രയാസപ്പെട്ട്‌ തിരിച്ചറിഞ്ഞത്‌

ഒന്നുകൂടി പതപ്പിച്ച്‌ നോക്കു
ചിലപ്പോള്‍ സ്വദേശം കിട്ടിയേക്കും ഇത്‌ വരേ ഒരു വായനക്കാര്‍ക്കും തോന്നാത്ത ഓരോകാര്യമാണീ വായനക്കാരനുള്ളത്‌ അപ്പം തിന്നാല്‍ പോരേ കുഴിയെണ്ണുന്നതെന്തിനാ?

വിനീതനുമായുള്ള ഗുസ്തിക്ക്‌ ആത്മ വിശ്വാസം കുറവായിട്ടാണോ മണ്ണെണ്ണയൊഴിച്ച്‌
ആപാവം റുമാനയെ രങ്ങത്തേക്ക്‌ ഇറക്കാന്‍ ശ്രമിക്കുന്നത്‌ ഇത്രയേറെപുകഴ്ത്തിയ റുമാനക്ക്‌ വായനക്കാരന്റെ ഈജാക്കി പ്രയോകം മാത്രം മനസ്സിലാക്കാന്‍ കഴിയില്ലെന്നാണൊ താങ്കളുടെധാരണ?
അതോ ഈകല്ല്യാണരാമന്റെ ബ്രോക്കറേജ്‌ ഫീ കിട്ടാത്ത നൈരാശ്യമോ??????

അജ്ഞാതന്‍ പറഞ്ഞു...

വിനീതന്റെ കല്യാണസൂക്കേടിന് എന്തെങ്കിലും മരുന്നുണ്ടോ റുമാനാ? എന്തിനെയും ഏതിനെയും മൂപ്പര്‍ പെണ്ണ്കെട്ടില്‍ കൊണ്ടുപോയി എത്തിക്കുന്നു. ഉപഭോഗസംസ്കാരത്തിന്റെ ദുരന്തഫലങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ അതിനും പരിഹാരം പെണ്ണ്കെട്ടലാണ് എന്ന് കണ്ടെത്തിയ വിനീതന് നന്നായിമരുന്ന് കഴിക്കേണ്ട അസുഖം തന്നെയുണ്ട്. മൂപ്പര്‍ക്ക് പെണ്ണ് വെറും ഉപയോഗവസ്തുവായത് കൊണ്ടായിരിക്കുമോ ഇങ്ങിനെ തോന്നിയത്?. കാര്യമാത്രപ്രസക്തമായി നാം ചിന്തിക്കേണ്ടതും ചര്‍ച്ച ചെയ്യേണ്ടതുമായ ഈ വിഷയത്തെ ഒരു പൈങ്കിളി ചര്‍ച്ചയാക്കാന്‍ ദയവ് ചെയ്ത് ആരും മിനക്കെടരുത്.
muhammadasgarkm@yahoo.co.in

rumana | റുമാന പറഞ്ഞു...

“ഒരു ബ്രോക്കറും കുറെ പുയ്യാപ്പിളമാരും” എന്നായിരുന്നു ഈ വിഷയത്തിന്റെ തലക്കെട്ടെങ്കില്‍ ബോക്സില്‍ ഇപ്പോള്‍ വരുന്ന കമന്റിന്ന് പ്രതികരിക്കാന്‍ രസമുണ്ടാകുമായിരുന്നു.പ്രസ്ക്തമായ ഒരു വിഷയത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഈ ലേഖനത്തിന്റെ ഗൌരവം കുറച്ച് കാണിക്കാനെ പലകമന്റുകളും ഉപകരിക്കുന്നുള്ളൂ എന്നാണ് ഞാന്‍ മനസിലാക്കുന്നത് , പടിക്കല്‍ വിചാരവേദിയുടെ തുടക്കത്തില്‍ ഇതിന്റെ ലക്ഷ്യത്തെക്കുറിച്ചും ആവശ്യകതയെ കുറിച്ചും ഞാന്‍ അന്വോഷിച്ചറിഞപ്പോള്‍ മഹത്തായ ഒരു കര്‍മത്തിന്റെ തുടക്കം രണ്ട് ചെറുപ്പക്കാരിലൂടെ ആരംഭം കുറിച്ചു എന്ന് കരുതി ഞാന്‍ സന്തോഷിച്ചിരുന്നു. ഒരു പരുതിവരെ അണിയറപ്രവര്‍ത്തകര്‍ക്ക് അവരുടെ (നമ്മുടെ എന്ന് പറയുന്നതാകും ശരി) ഉദ്ദ്യമം പൂര്‍ത്തീകരിക്കാനായി എന്നത് വലിയ കാര്യം തന്നെയാണ്,

ഇവിടെ അജണ്ടയായി കൊടുക്കുന്ന വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന്ന് പകരം വെക്തികളെ വിഷകലനം ചെയ്യുന്നതിന്റെ യുക്തിമനസിലാവുന്നില്ല. ഞാന്‍ ആരെന്നുള്ളത് ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമല്ല. നമുക്ക് ചര്‍ച്ച ചെയ്യാനായ് തന്ന വിഷയം “ചൂഷിതര്‍” എന്നതലക്കെട്ടില്‍ നമുക്ക് മുമ്പിലിരിക്കുമ്പോള്‍ എന്തിനാണ് ആര്‍ക്കും ഉപകാരപ്രദമല്ലാത്ത പ്രസക്തിയില്ലാത്ത ഒരു വിഷയം തിരുകിക്കയറ്റി ചര്‍ച്ച ചെയ്യുന്നത്?

നാം ഒരു വിഷയം ചര്‍ച്ച ചെയ്യാന്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതും അറിഞിരിക്കേണ്ടതു മായ പലകാര്യങളുണ്ട്. അതിലൊന്നാണ് ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയത്തിലൂന്നി പ്രതികരിക്കുകാ എന്നത്. പ്രതികരണം കൊണ്ട് നാം മനസിലാക്കുന്നതും വിലയിരുത്തപ്പെടുന്നതും എത്രകണ്ട് ഈ വിഷയം വായനക്കാര്‍ അംഗീകരിക്കുന്നുണ്ട് എന്നും പോരായ്മകള്‍ ചുണ്ടിക്കാണിക്കുന്നുണ്ട് എന്നും വിമര്‍ഷനങളിലൂടെ വിഷയത്തിന്റെ അപ്രസ്ക്തി വായന ക്കാരെ ഉല്‍ഭോതിപ്പിക്കുകയും പ്രസക്തമായ ലേഖനങളില്‍ വരുന്ന വിക്ജാനത്തെ ഒട്ടും വൈമനസ്സ്യം കൂടാതെ അംഗീകരിക്കുകയും ചെയ്യുകാ എന്നതാണ്.

ഇവിടെ ഇപ്പോള്‍ നടക്കുന്നത് വിക്ജാനപ്രദമല്ലാത്ത ചില വാചകക്കസ്ര്ത്തുകള്‍ മാത്രമാണെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. തന്റെ മനസില്‍ തിളച്ച് മറയുന്ന വിചാരങളെ അക്ഷരങളാക്കി ഒരുവേദിയിലൂടെ പ്രസിദ്ധപ്പെടുത്തുമ്പോള്‍ രണ്ട് ലക്ഷ്യങള്‍ നാം പൂര്‍ത്തിയാക്കുന്നുണ്ട്, അതിലൊന്ന് തന്റെ അറിവിനെയും നിരീക്ഷണങളെയും വായനക്കാര്‍ക്ക് സമര്‍പ്പിച്ച് അതിന്റെ പോരയ്മകള്‍ മനസിലാക്കി തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലും നടത്തി സാമൂഹികമായും അല്ലാതെയും നമുക്ക് മുപിലൂടെ കടന്ന് വരുന്ന വിഷയങളില്‍ പ്രതികരിക്കാനും വിഷകലനം ചെയ്യാനും പ്രാപ്തരാക്കുക എന്നതാണ്, മറ്റൊന്ന് ഉറങിക്കെടുക്കുന്ന വെക്തി വിഭവങളെ ഉണര്‍ത്തിയെടുത്ത് തന്റെ ചുറ്റിനും നടക്കുന്ന പ്രസക്തമായ സംഭവങളിലെക്കും തനിക്ക് തന്റെ അക്ജതകൊണ്ടോ അശ്രദ്ധകൊണ്ടോ വന്നേക്കാവുന്ന വിഷയത്തിന്റെ വിപത്തിനേക്കുറിച്ചും ഭോതവാനാക്കി അവരെ എഴുത്തിന്റെയും വായനയുടെയും ലോകത്തെക്ക് കൈപിടിച്ചുയര്‍ത്തുക എന്നതുമാണ്... അതുകൊണ്ട് മാന്യ വായനക്കാരനും വിനീതനായവരും മുഹമ്മദ് തേടുന്ന മരുന്ന് കുടിക്കാന്‍ വിധിക്കപ്പെടാതെ പ്രസക്തിയുള്ള ഈ വിഷയത്തിലൂന്നി ചര്‍ച്ച ചെയ്യണമെന്ന് വിനീതയായിഞാന്‍ ആവശ്യ പ്പെടുകയാണ്.

വിനീതന്‍ “ഒന്നില്‍കൂടുതല്‍ മസ്തിഷ്കങ്ങളൊന്നായിട്ടിരുന്നാലോചിച്ചാല്‍ രക്ഷപ്പെടാവുന്നകാര്യമാണിത്‌ ആഗോളവല്‍ക്കരണം“ എന്ന് സമര്‍ത്തിച്ചതിന്റെ പൊരുള്ഉം യുക്തിയും മനസിലായില്ല. ഞാന്‍ മനസിലാക്കുന്നത് “ഒന്നില്‍കൂടുതല്‍ കല്യാണം കഴിച്ച് മസ്തിഷ്ക വലുപ്പം കൂട്ടിയാല്‍ ആഗോളവല്‍ക്കരണം തടയാന്‍ കഴിയുന്നതിന്ന് പകരം ആഗോള ജനസംഖ്യാ നിരക്ക് വര്‍ദ്ധിപ്പാക്കാമെന്നല്ലാതെ ആഗോളവല്‍ക്കരണവും ഭഹുഭാര്യത്വ വുമായി യാതൊരു ചേര്‍ച്ചയുമില്ലാ എന്നാണ്.
വിനീതന്‍ പറഞതും പറയാനിരുന്നതും “ഒന്നില്‍ കൂടുതല്‍ മസ്തിഷ്കങ്ങളൊന്നായിട്ടിരുന്നാലോചിച്ചാല്‍ രക്ഷപ്പെടാവുന്നകാര്യമാണ് ആഗോളവല്‍ക്കരണം“ എന്ന് മാത്രമായിരിക്കും എന്ന് ഞാന്‍ ഊഹിക്കുന്നു. അത് ഒരു പക്ഷേ ചര്‍ച്ച ചെയ്യപെടുമെങ്കില്‍ ഉപകാരപ്രദമായ പലനിര്‍ദേഷങളും ഉയര്‍ന്ന് വന്നേക്കാം , എന്നാല്‍ കമന്റിന്റെ അവസാന ഭാഗമെത്തിയപ്പോഴേക്കും മൂപ്പര്‍ അതിന്ന് പരിഹാരമായി നിര്‍ദേഷിച്ചത് കല്യാണമെന്ന പോംവഴിമാത്രമാണ്. ഈ ഒരു നിര്‍ദേഷം അറിഞ് കൊണ്ട് വിനീതന്‍ നടത്തിയതല്ലാ എന്നാണ് ഞാന്‍ നിരീക്ഷിക്കുന്നത്. ചെറുപ്പത്തിലുള്ള ശീലം മറക്കുമോ.....(വിനീതന്‍ ) ഉള്ള കാലം. എന്ന് മാത്ര മേ എനിക്കതിനേകുറിച്ച് പറയാനുള്ളൂ.

(ഒന്നില്‍കൂടുതല്‍ കല്യാണം കഴിച്ചാല്‍ ആഗോളവല്‍ക്കരണം കൊണ്ട് ചൂഷിതരായ ഒരു സമുഹത്തിന് പരിഹാരം കാണാനാകുമെന്ന നിര്‍ദേഷം വെച്ച വിനീതന്‍ അതിന്റെ മെക്കാനിസം വായനക്കാരുമായി പങ്ക് വെച്ച് മാന്യതപുലര്‍ത്തണമെന്ന് കൂടിഞാന്‍ ആവശ്യപ്പെടുന്നു.അതിന്ന് കഴിയുന്നില്ലെങ്കില്‍ കമന്റില്‍ വന്ന പിഴവായി പരിഗണിച്ച് തിരുത്താന്‍ വിചാരവേദീയുടെ ശില്പികളോട് ആവശ്യപ്പെടുകയോ സ്വയം തിരുത്തുകയോചെയ്യണം,കാരണം ഈ വേദി വായിക്കുന്നതും വിലയിരുത്തുന്നതും നമ്മള്‍ മാത്രമല്ല . ലോക ജന്നതയ്ക്ക് മുമ്പില്‍ തുറന്ന പുസ്തകമായിട്ടാണ് നാം ഈ ആധുനിക മാധ്യമത്തെ കാണുന്നത്, ഒരു ഗ്രാമത്തിന്റെയും ദേശത്തിന്റെയും സ്പന്ദനങള്‍ ജന കോടികള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കപ്പെടും‌മ്പോള്‍ തെറ്റായ സന്ദേശം നകാതിരിക്കാന്‍ ശ്രദ്ദിക്കേണ്ടതുണ്ട്).

യു.കെ.മുള്ളന്‍‌മടക്കല്‍ പറഞ്ഞു...

ജൈവ വിഭവങ്ങളൊന്നും നമുക്ക് ഇന്ന് മാര്‍ക്കറ്റുകളില്‍ നിന്ന് കിട്ടില്ല. നമുക്ക് നല്ലത് ഭക്ഷിക്കാന്‍ അല്‍പ്പം നഷ്ടവും ബുദ്ധിമുട്ടും ഉണ്ടായാലും സ്വയം കൃഷി ചെയ്യുകയേ നിവത്തിയുള്ളൂ. പക്ഷെ എവിടെകൃഷിചെയ്യും? എന്നതൊരു പ്രശ്നമാണ് പലര്‍ക്കും.
നമ്മളില്‍ സ്ഥലമുള്ളവര്‍ തന്നെ കൃഷിയൊന്നും ചെയ്യുന്നില്ല ഒരുകൃഷിഭവനുള്ളത് ശരിക്കും ഒരു വെള്ളാനയാണ് (വെള്ളാനയെ പോറ്റാന്‍ വലിയചെലവാണത്രെ എന്നാല്‍ അതിനെക്കൊണ്ടൊരു കാര്യവും ഇല്ലതാനും.) കൃഷിഭവനില്‍ വരുന്ന കര്‍ഷകര്‍ക്കാവശ്യമായ വസ്തുക്കളോ സേവനങളോ എന്തെല്ലാമാണെന്ന് ആര്‍ക്കെല്ലാം അറിയാം? ഒരു കൃഷിയും ചെയ്യാത്ത ഏതാനും ചിലര്‍ക്ക് വര്‍ഷാവര്‍ഷം വിളനാശത്തിനുള്ള നഷ്ടപരിഹാരം പാസാകുന്നുണ്ട്. നമ്മുടെ നാട്ടുകാര്‍ക്ക് ഒരുഡോക്യൂമെന്റ് അറ്റസ്റ്റ് ചെയ്തുകിട്ടാനുള്ള ഉപകാരം പോലും മിക്കപ്പോഴും കൃഷിഭവന്‍ കൊണ്ട് കിട്ടാറില്ല.
ജൈവകൃഷിയെക്കുറിച്ചെല്ലാം കൃഷിഭവന്‍ വഴി ബോധവല്‍ക്കരണം നടത്തി നമ്മുടെ നാട്ടിലെ വയലുകളിലും മറ്റുമെല്ലാം നമ്മുടെ ആരോഗ്യം കാക്കുന്ന വിളകള്‍ വിളയിക്കാവുന്നതാണ്.
എന്നാല്‍ ഇന്ന് നമ്മുടെമണ്ണില്‍ കൃഷിചെയ്യാനല്ല പലര്‍ക്കും താല്‍പ്പര്യം . നമ്മുടെനാട്ടിലെ പല ബൂര്‍ഷ്വാ മുതലാളിമാരും പാവങ്ങളില്‍നിന്നും ചുളുവിലക്ക് ഭൂമി അടിച്ചെടുത്ത് വന്‍ലാഭത്തില്‍ വിറ്റഴിക്കുകയാണ്. പാവപ്പെട്ടവന് ഒരുകൂരവെക്കാന്‍ ഒരുസെന്റ് ഭൂമിവാങ്ങാന്‍ കഴിയാത്തവിധം ഭൂമിയുടെ വില അവര്‍ കൂട്ടിയിരിക്കുന്നു.
അതെ! നമ്മുടെ മണ്ണും പണമെറിഞ്ഞ് പണം വാരുന്ന മാഫിയയുടെ കരാളഹസ്തത്തില്‍ പിടയുകയാണ്.
കച്ചവടം! എന്തും ഇവിടെകച്ചവടച്ചരക്കാണ്
കവിയുടെ വാക്കുകള്‍ ഓര്‍ത്തുപോകുകയാണ്
നീരുവിറ്റമ്മതന്‍ മാറുവിറ്റു!
ക്ഷീരവും കറവക്കണക്കുപെറ്റു...

അജ്ഞാതന്‍ പറഞ്ഞു...

പ്രവാസത്തിന്റെ ഒറ്റപ്പെടലില്‍ സമയം കൊല്ലാനായി നെറ്റ് തുറക്കുമ്പോഴല്ലാം കാണാനും വായിക്കാനും ഇഷ്ടപ്പെടുന്ന വേദിയാണിത്.
എഴുതി തുടങിയവരും എഴുതാന്‍ ഇഷ്ടപ്പെടുന്നവരും ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യുമ്പോള്‍ വിഷയത്തിനപ്പുറം ചര്‍ച്ചചെയ്യുന്നത് സ്വഭാവികം മാത്രമാണ്.എന്നാല്‍ അതിര് കടന്ന പദപ്രയോഗങള്‍ ചര്‍ച്ചയ്യുടെ മാറ്റ് കുറക്കുന്നു എന്ന റുമാനയുടെ വിലാപം മുഖവിലക്കെടുക്കേണ്ടതുണ്ട്.

വിനീതന്‍ ആഗോളവല്‍ക്കരണത്തെ കല്യാണവുമായി ബന്തിച്ചപ്പോള്‍ ‍ റുമാന കൊടുത്തമറുപടിക്ക് വിനീതന്‍ ഇതുവരെ പ്രതികരിച്ച് കണ്ടില്ല.മറുപടിപ്രതീക്ഷിച് ദിവസ്ങളെണ്ണിയിട്ടും ആളെകാണാതിരിക്കുന്നതിന്റെ കാരണം ആക്കിടിപറ്റിയതായിട്ടാണോ ?? എങ്കില്‍ ഒരു തിരുത്തെങ്കിലും കൊടുത്ത് മാന്യത പുലര്‍ത്താമായിരുന്നു.
ഒരു പാവം പ്രവാസി.

vineethan പറഞ്ഞു...

നേരമുണ്ടായിട്ടല്ല
വിരഹവേദനനെഞ്ചില്‍നിന്നിറക്കാന്‍ നെറ്റിലൂടെ വിഹരിക്കുന്ന പാവം പ്രവാസിയെ ഓര്‍ത്തപ്പോള്‍
ഉള്ള്നേരംകൊണ്ട്‌ രണ്ട്‌ വാക്ക്‌ എഴുതാമെന്നു വച്ചു കാരണം ഈയാഴ്ച ഫുള്‍ഡ്യുട്ടി യായതിനാല്‍ നെറ്റ്‌ തുര്‍ക്കാനേ കഴിഞ്ഞീട്ടില്ല അല്ലാതെ അക്കിടി ഇക്കിടിയും ഒന്നും പറ്റിയതല്ല സ്നേഹിതാ ,,,
രുമാനക്കുള്ള മറുപടി ചോദ്യത്തില്‍ തന്നെയുണ്ട്‌
rumana | റുമാന?
വിനീതന്‍ “ഒന്നില്‍കൂടുതല്‍ മസ്തിഷ്കങ്ങളൊന്നായിട്ടിരുന്നാലോചിച്ചാല്‍ രക്ഷപ്പെടാവുന്നകാര്യമാണിത്‌ ആഗോളവല്‍ക്കരണം“ എന്ന് സമര്‍ത്തിച്ചതിന്റെ പൊരുള്ഉം യുക്തിയും മനസിലായില്ല.,,,|
vineethan,,,
നാമിപ്പോള്‍ ചെയ്ത്‌ കൊണ്ടിരിക്കുന്നത്‌ തന്നെ ഒടുവില്‍ ഏതെങ്കിലുമൊരു മസ്തിഷ്ക്കത്തില്‍ നിന്നുറയുന്ന ഒരുപോം വഴിയായിരിക്കും നമുക്കെല്ലം നല്ലതെന്നു തോന്നുക
അത്‌ ആരുടെതായിരിക്കുമെന്നു അറിയാത്തത്‌ കൊണ്ട്‌ പലമസ്തിഷ്ക്കങ്ങളില്‍നിന്നുമുതിരും അഭിപ്രായങ്ങള്‍ പടിക്കല്‍ വിചാരവേദിയെന്ന പാത്രത്തില്‍ ഷേഖരിച്ച്‌ രുമാനയെന്ന ഫില്‍ട്ടറില്‍ അരിച്ച്‌ റീപ്രൊസ്‌ സ്സിങ്ങ്കഴിഞ്ഞതിനുശേഷമേ പറയാന്‍ പറ്റു

എന്റെ പ്രവാസ്സി ദ്ര് തി പിടിക്കല്ലേ ഞാനും എന്റെ ബീവിമാരും കൂടി യിരുന്ന് കുറേ കാര്യങ്ങള്‍ക്ക്‌ പരിഹാരം കണ്ടിട്ടുണ്ട്‌ നൂറു ശതമാനവും സ്വന്തമായാലേ ശരിക്കുള്ള പരിഹാരം കാണാന്‍ പറ്റു

കടമെടുക്കാതെ മസ്തിഷ്ക്കം സ്വന്തമാക്കാന്‍ മറ്റുമാര്‍ഗ്ഗങ്ങളുണ്ടോയെന്നു എനിക്കറിയില്ല അത്‌ കൊണ്ടാണു കല്ല്യാണം കഴിക്കാന്‍ പറഞ്ഞത്‌
സ ഹോദരന്മാര്‍ക്കായാലും ഇത്‌ പോലുള്ള യോജിപ്പുണ്ടാകില്ല

ഇനി അങ്ങിനെയല്ലെങ്കില്‍ ഊഹിച്ചപോലെ
ആഗോളവല്‍ക്കരണം മാത്രമാക്കി

കല്ല്യാണം ഒഴിവാക്കി ചര്‍ച്ചതുടരാനും വിരോധമില്ല [ചിലര്‍ക്ക്‌ ദഹിക്കുന്നില്ലെങ്കില്‍]

കോടികള്‍ക്ക്‌ മുമ്പില്‍ ഈവിനീതന്റെ ഹ്ര്ര്‍ദയം ഒരുതുറന്ന പുസ്തകമായി വച്ചിരിക്കുന്നു
ഈ ആധുനിക യുഗത്തില്‍ കളങ്കലേശ മന്യേ മായം ചേര്‍ക്കാതെ എല്ലാം പറഞ്ഞത്‌ കൊണ്ടാണു രുചിയില്ലാ എന്നുതോന്നുന്നത്‌
കളറും അജീനാമോട്ടൊയുമെല്ലാം കുറേശ്ശെ ചേര്‍ത്തിരുന്നെങ്കിലേ പൊന്നുപ്രവാസ്സി ഇവിടെ രക്ഷയുള്ളു പക്ഷേ ഞാനത്‌ ചെയ്യില്ല ,,,,

അജ്ഞാതന്‍ പറഞ്ഞു...

പ്രിയപ്പെട്ട വിനീതാ..താങ്കളുടെ മറുപടികണ്ടു.
എന്താണ് മനസിലാക്കേണ്ടതെന്നറിയാതെ പലയാവര്‍ത്തി വായിച്ചു എന്നിട്ടും ഒന്നും മനസിലായില്ല റുമാന ഒരു അരിപ്പയാണെന്നതെഴിച്ച്,അതും പറയാന്‍ ഉദ്ദേഷിച്ചത് മറ്റെന്തോ ആണെന്നമട്ടിലാണ് വായിക്കാനാവുക.ഒരുപക്ഷേ എനിക്ക് മാത്രം അനുഭവപ്പെട്ടതായിരിക്കുമോ ഈ നിരീക്ഷണം എന്നറിയില്ല മറ്റെരു നിരീക്ഷണത്തിലെത്താന്‍ മറ്റാരും പ്രതികരിച്ച് കണ്ടില്ല. ഏതായാലും അവ്യക്തമായ ഒരു തിരുത്തല്ല ഞാന്‍ ഉദ്ദേഷിച്ചതും പ്രതീക്ഷിച്ചതും. മസ്തിഷ്കമെന്ന സാധനം കടമെടുക്കാന്‍ പറ്റുന്നതാണെന്ന വിവരം എനിക്കാദ്യമായിട്ടുള്ള അറിവാണ്.ബുദ്ദി കൂര്‍മതക്ക്വേണ്ടി ഒരാള്‍ രണ്ട് പത്നിമാരെ സ്വീകരിക്കാന്‍ തയ്യാറായി എന്ന് തന്നെ കരുതുക അതുരണ്ടും പ്രവര്‍ത്തനയോഗ്യമല്ലെങ്കില്‍ മൂന്നാമതും കെട്ടി എന്നും അനുമാനിക്കുക.എന്താണ് സംഭവിക്കാന്‍ ഇടയുള്ളതെന്ന് സാമാന്യ ബുദ്ദിയുള്ളവര്‍ക്ക് ചിന്തിച്ചാല്‍ മനസിലാക്കാം.അംഗവൈകല്യം സംഭവിച്ച ഒരാള്‍ ആയാളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ കഴിവുള്ള സ്ത്രീകളില്‍ നിന്ന് വിവാഹാന്വാഷണം തേടുന്നതും വിവാഹിതരാവുന്നതും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ആഗോളവല്‍ക്കരണത്തെയും അതുപോലെ ജനദ്രോഹപരമായ മറ്റ് കാര്യങളെയും തടയാനോ ബുദ്ദി വികാസത്തിനോ ഒന്നില്‍ കൂടുതല്‍ കല്യാണം കഴിക്കുക എന്നത് കേട്ട് കേള്‍വി പോലുമില്ല.
ഭഹു ഭാര്യത്വത്തെ അംഗീകരിച്ച് കൊണ്ട് തന്നെ പറയട്ടെ വിനീതന്റെ പത്നിമാര്‍ക്ക് സമൂഹത്തിലിടപെട്ട് ഉപകാരപ്രതമായ വല്ലതും ചെയ്യാന്‍ കഴിഞിട്ടുണ്ടെങ്കില്‍ അതായിരുന്നു വിഷദീകരിക്കേണ്ടിയിരുന്നത്.എന്നാലെ സ്വന്തമാക്കിയ മസ്തിഷ്കത്തെ ഉപകാരപ്രതമായി ഉപയോഗിച്ചോഎന്ന് വിലൈരുത്താനാവൂ..

“രുമാനയെന്ന ഫില്‍ട്ടറില്‍ അരിച്ച്‌ റീപ്രൊസ്‌ സ്സിങ്ങ്കഴിഞ്ഞതിനുശേഷമേ പറയാന്‍ പറ്റു“
എന്ന് നിരീക്ഷിക്കാന്‍ കാരണമെന്താണെന്ന് വെക്തമാക്കിയാല്‍ മനസിലാക്കാമായിരുന്നു. അല്ലെങ്കില്‍ റുമാന ഒരു അരിപ്പയാണെന്ന്(ഫില്‍റ്റര്‍)മാത്രമെ വായനക്കാര്‍ക്ക് മനസിലാക്കാന്‍ കഴിയുകയുള്ളൂ.
പാവം പ്രവാസി