2007, ഒക്‌ടോബർ 30, ചൊവ്വാഴ്ച

മനാഫ്...പ്രിയപ്പെട്ട മനാഫ്...വിട!

ദാരുണമായ മറ്റൊരു ദുരന്തം കൂടി ചക്കാല പോക്കര്‍ക്കായുടെ കുടുംബത്തെയും നാട്ടുകാരെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിരിക്കുന്നു.

ജ്യേഷ്ഠന്റെ മരണത്തിന്റെ മുറിവുണങ്ങും മുമ്പ്‌ അനിയന്റെ മുന്നിലേക്കും മരണം രംഗബോധമില്ലാത്ത കോമാളിയായി കടന്നുവന്നു.

രണ്ട്‌ പിഞ്ചുമക്കളെ അനാധരാക്കി, തന്നോടൊപ്പം ജീവിതം തുടങ്ങി മൂന്നാണ്ട്‌പോലും പൂര്‍ത്തിയാക്കിയിട്ടില്ലാത്ത ഒരു പെണ്‍കുട്ടിയെ വിധവയാക്കി, മനാഫിന്‌ ഒരാള്‍ക്കും മാറ്റിയെഴുതാനാവാത്ത, സമയമെത്തിയാല്‍ ഒരാളെയും ഒരുസെക്കന്റ്‌പോലും പിന്തിക്കപ്പെടാത്ത സര്‍വ്വശക്തന്റെ വിധിക്ക്‌ കീഴ്പ്പെടേണ്ടിവന്നു.

കുടുംബക്കാരെയും കൂട്ടുകാരെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി മനാഫ്‌ കാണാമറയത്ത്‌ നിന്നും നമ്മോട്‌ വിടചൊല്ലി.

സുസ്‌മേരവദനനായി എല്ലാസഹജീവികളോടും ഇടപെട്ട, യുവത്വത്തിന്റെ തിന്മകളില്‍നിന്നെല്ലാം അകന്ന് ജീവിച്ച നല്ലവനായ ആകൂട്ടുകാരന്‍ അവന്റെ യഥാര്‍ത്ഥ ജീവിതം ആരംഭിച്ചുകഴിഞ്ഞു.

സര്‍വ്വശക്തന്‍ അവന്റെ പുതിയജീവിതം സന്തോഷകരമാക്കട്ടെ!. അവന്റെയും നമ്മുടെയും സര്‍വ്വപാപങ്ങളും കരുണാമയന്‍ പൊറുക്കുമാറാവട്ടെ! അവനോടൊത്ത്‌ സ്വ‌ര്‍‌ഗ്ഗീയസൌഭാഗ്യങ്ങളനുഭവിക്കാന്‍ സര്‍‌വ്വേശ്വരന്‍ നമുക്കും ഭാഗ്യം നല്‍കട്ടെ! അവന്റെ കുടുംബത്തെ എന്നെന്നും കാരുണ്യവാന്‍ കാത്തുരക്ഷിക്കട്ടെ! അവരുടെ ഹൃദയങ്ങളില്‍ അവന്‍ ക്ഷമയും സമാധാനവും ചൊരിയട്ടെ!

ഇനിയൊരു സൌഹൃതസംഭാഷണത്തിന്‌, ഒരു ഒത്തുകൂടലിന്‌ മനാഫ്‌ നമ്മളോടൊപ്പമുണ്ടാവില്ല. നമ്മുടെനാട്ടിന്റെ ആ സല്‍പുത്രന്‌, നമ്മുടെയെല്ലാം കൂട്ടുകാരന്‌ നമുക്ക്‌ വിടനല്‍കാം...
സുഹൃത്തേ... ഞങ്ങള്‍ക്കും വൈകാതെവന്നെത്താനുള്ള നിന്റെലോകത്ത്‌ നിനക്ക്‌ നിത്യശാന്തിനേരുന്നു!

വാക്കുകള്‍ക്കതീതമായ ഞങ്ങളുടെ അനുശോചനങ്ങള്‍.

6 അഭിപ്രായങ്ങൾ:

Rashid Padikkal പറഞ്ഞു...

إنّا لله وإنّا إليه راجعون
അപകട മരണത്തില്‍ നിന്നും അള്ളാഹു നാമെല്ലാവരേയും രക്ഷിക്കുമാറാവട്ടേ...ആമീന്‍

salim | സാലിം പറഞ്ഞു...

إنّا لله وإنّا إليه راجعون
മനാഫിന്റെ പരലോകജീവിതം അല്ലാഹു സന്തോഷകരമാക്കട്ടെ! അവന്റെകുടുംബക്കാര്‍ക്ക് ക്ഷമയും സമാധാനവും പ്രധാനം ചെയ്യട്ടെ!...ആമീന്‍.

zuba പറഞ്ഞു...

പ്രിയപ്പെട്ട മനാഫ്,അങേക്ക് വേണ്ടി ഇനി ഞങള്‍ക്ക് ചെയ്യാവുന്നതായി ഈ പ്രാര്‍ഥനമത്രമേയുള്ളൂ. അള്ളാഹു സ്വീകരിക്കുമാറാകട്ടെ.. (ആമീന്‍)

اللَّهُمَّ اغْفِرْ لَهُ ، وارْحمْهُ ، وعافِهِ ، واعْفُ عنْهُ ، وَأَكرِمْ نزُلَهُ ، وَوسِّعْ مُدْخَلَهُ واغْسِلْهُ بِالماءِ والثَّلْجِ والْبرَدِ ، ونَقِّه منَ الخَـطَايَا، كما نَقَّيْتَ الثَّوب الأبْيَضَ منَ الدَّنَس ، وَأَبْدِلْهُ دارا خيراً مِنْ دَارِه ، وَأَهْلاً خَيّراً منْ أهْلِهِ، وزَوْجاً خَيْراً منْ زَوْجِهِ ، وأدْخِلْه الجنَّةَ ، وَأَعِذْه منْ عَذَابِ القَبْرِ ، وَمِنْ عَذَابِ النَّار

Riyas പറഞ്ഞു...

إِنَّا للَّهِ وَإِنَّا إِليهِ رَاجِعُونَ : اللَّهمَّأجرني في مُصِيبَتي ، وَاخْلُف لي خَيْراً مِنْهَا، إِلاَّ أَجَرَهُ اللَّهُ تعَالى في مُصِيبتِهِ وَأَخْلَف له خَيْراً مِنْهَا .

അല്ലാഹുവേ നീതന്നെയാണ് നാഥന്‍ നിന്നിലേക്ക് തന്നെയാണ് മടക്കം,മനാഫ് കായുടെ കുരുന്നുകള്‍ക്ക് നീതുണയാകണെ..അവര്‍ക്കും ഞങള്‍ക്കും നീ നേര്‍വഴി കാണിക്കണേ!.... ആമീന്‍.

rumana | റുമാന പറഞ്ഞു...

إنّا لله وإنّا إليه راجعون

അല്ലാഹുവേ ജീവിത യാഥാര്‍ത്യങളുമായി പൊരുത്തപ്പെട്ടു പോകാന്‍ മനാഫിന്റെ വിധവക്കും മക്കള്‍ക്കും കുടുംബത്തിന്നും നാട്ടുകാര്‍ക്കും സുഹ്ര്ത്തുക്കള്‍ക്കും നീ ക്ഷമയും കരുത്തും നല്‍കുമാറാകണെ!.
നിന്റെ പരീക്ഷണങളില്‍ ആശാഭംഗരായി ഞങളെ സന്മാര്‍ഗം വെടിയാന്‍ ഇടവരുത്തല്ലെ തമ്പുരാനെ!.. (( ആമീന്‍ ))

Nizar പറഞ്ഞു...

إنّا لله وإنّا إليه راجعون

മനാഫിന്റെ പരലോകജീവിതം അല്ലാഹു സന്തോഷകരമാക്കട്ടെ!