2007, ജൂൺ 20, ബുധനാഴ്‌ച

ആമുഖം

പടിക്കല്‍ വിചാരവേദിക്ക്‌ കുറഞ്ഞനാളുകള്‍കൊണ്ടുതന്നെ വന്‍പിന്തുണയാണ്‌ പടിക്കല്‍ കാരായ പ്രവാസികളില്‍നിന്നും സ്വദേശികളില്‍നിന്നും ലഭിക്കുന്നത്‌.വിഭാഗീയതകള്‍ക്കതീതമായി പടിക്കലെ എല്ലാജനവിഭാഗങ്ങള്‍ക്കിടയിലും ഐക്ക്യവും സ്‌നേഹവും വളര്‍ത്താനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ക്ക്‌ എല്ലാവരുടെയും പിന്തുണ ഇനിയും ഞങ്ങള്‍പ്രതീക്ഷിക്കുകയാണ്‌.
ജോലിതേടി കടല്‍കടന്നവരും ഇന്ത്യയുടെ തന്നെ വിവിധകോണുകളില്‍ ജീവിക്കുന്നവരും നാട്ടുകാരുമായ എല്ലാപടിക്കല്‍കാരെയും ഒന്നിച്ചിരുത്താന്‍ പടിക്കല്‍ വിചാരവേദി ഒരുക്കുന്ന ഒരു വേദിയാണ്‌ ഈബ്ലോഗ്‌. ഇന്റര്‍നെറ്റുമായി ബന്ധമുള്ള എല്ലാ പടിക്കല്‍കാരും ഈബ്ലോഗുമായി സഹകരിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇതില്‍ എഴുതുക. ഇതിലേക്ക്‌ ലേഖനങ്ങള്‍ എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ padikkalvicharavedi@gmail.com എന്ന വിചാരവേദിയുടെ മെയിലിലേക്ക്‌ മെയില്‍ അയക്കുകയോ 02 6746195 എന്ന നമ്പറിലേക്ക്‌ ഫാക്സ്‌ ചെയ്യുകയോ ചെയ്യുക.
പടിക്കല്‍ വാര്‍ത്തകള്‍
‍ നാട്ടിലെ വിശേഷങ്ങള്‍ നെറ്റിലൂടെ അറിയിക്കുന്ന ഒരുബ്ലോഗാണിത്‌.ഇതിലേക്ക്‌ വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ഇ.മെയില്‍ അയക്കുകയോ 00966 502637945(ജിദ്ദ) 00973 39849420(ബഹ്‌റൈന്‍)എന്നതില്‍ ഏതെങ്കിലും നമ്പറിലേക്ക്‌ SMSഅയക്കുകയോ വിളിച്ച്‌ അറിയിക്കുകയോ ചെയ്യുക.
പടിക്കല്‍ വീഡിയോ ചാനല്‍
യൂ ട്യൂബില്‍ പടിക്കല്‍ വിചാരവേദി ഒരുക്കുന്ന വീഡിയോ ചാനലാണിത്‌. പടിക്കലുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഞങ്ങള്‍ ഇതില്‍ പ്രക്ഷേപണം ചെയ്യും.favorites എന്ന സെക്ഷനില്‍ രസകരവും പഠനാര്‍ഹവുമായ വീഡിയോകള്‍ ഉള്‍ക്കൊള്ളിക്കുന്നതാണ്‌.അത്യാവശ്യം സ്പീഡുള്ള ഇന്റര്‍നെറ്റ്‌ കണക്ഷനും ഫ്ലാഷ്‌ പ്ലെയറുമുള്ള കമ്പ്യൂട്ടറുകളില്‍ ഇത്‌ കാണാം.
മാഗസിന്‍
‍ പടിക്കല്‍ വിചാരവേദിയുടെ കീഴില്‍ നാട്ടിന്റെ ചരിത്രവും, നാട്ടുകാരുടെ അനുഭവങ്ങളും, ഓര്‍മ്മകളും, ലേഖനങ്ങളും,മറ്റുസാഹിത്യസൃഷ്ടികളുമെല്ലാം ഉള്‍പ്പെടുത്തി ഒരു മാഗസിന്‍ പ്രസിദ്ധീകരിക്കുന്നു. ഇതിലേക്ക്‌ നിങ്ങളുടെ രചനകള്‍ ഞങ്ങള്‍ക്കയച്ചുതരിക.ചരിത്രരചനയിലേക്ക്‌ നിങ്ങള്‍ക്കറിയുന്ന വിവരങ്ങള്‍ നല്‍കുക.നിങ്ങളുടെ രചനകള്‍ നല്‍കേണ്ട വിലാസം

Padikkal vicharavedi
C/o.Subairkottayi
PB.No:13538
Jeddah 21414
Kingdom of Soudi arebia
Fax: 026746195

Padikkal Vicharavedi
C/O Ummer K Chelari
Mullanmadakkal House
Po.Velimukku 676317
Malappuram Dt
Kerala

7 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

വളരെ നന്നായിരിക്കുന്നു. ഇങിനേയൊരു വേദി സംഘടിപ്പിച്ച ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് എന്റെ അഭിനന്തനങള്‍. യാദര്‍ഷികമായാണ് വേദിയുടെ ബ്ലോഗ് കാണാനിടയായത്. സങ്കുചിത താള്ല്പര്യങള്‍ക്ക് വേണ്ടി ചരിത്രങള്‍ തന്നെ മാറ്റി എഴുതപ്പെടുന്ന ഈ കാലത്ത് ചരിത്രമുത്തുകള്‍ തേടിയിറങിയ പടിക്കള്ല് നിവാസികളുടെ പാത പിന്‍പറ്റുവാന്‍ ഞങളും ഒരുങുകയാണ്.അതിന്നായി പടിക്കല്‍ വിചാരവേദിയുടെ പൂര്‍ണമായ സഹായം ഞങള്‍ ക്കാവശ്യമുണ്ട്. ഞങളുടെ പ്രൊഫൈല്‍ വേദിയുടെ ഇ മെയ്ലില്‍ അയച്ചിട്ടുണ്ട്.സഹകരിക്കുമെന്ന പ്രതീക്ഷയോടെ..
ആലിന്‍ ചുവട്ടില്‍ നിന്നും അഷ്‌റഫ് വെങളം.

അജ്ഞാതന്‍ പറഞ്ഞു...

ചരിത്ര താല്‍ പര്യമുള്ള ഏതൊരാള്‍ക്കും ഇഷ്ടപ്പെടുന്ന ഇങിനേയുള്ള പ്രവര്‍ത്തനങളെ പ്രോത്സഹിപ്പിക്കുവാന്‍ എല്ലാവരും തയ്യാറാകണമെന്നാണ് എന്റെ അഭിപ്രായം. കൂടാതെ ഇതിന്റെ എല്ലാ ഭാഗങളും മലയാളത്തില്‍ പാകപ്പെടുത്തുകയും പ്രൊഫൈല്‍ മാത്രം ഇംഗ്ലീഷില്‍ എഴുതുകയും ചൈതത് എന്തുകൊണ്ടാണ് ? അത് കൂടി മലയാളത്തിലാക്കരുതായിരുന്നോ..നന്നായിരിക്കുന്നു എന്ന് പറയാമെങ്കിലും തുടര്‍ന്നുള്ള കാര്യ പരുപാടികള്‍ വീക്ഷിച്ച് കൂടുതള്ല് അഭിപ്രായം പറയാം .ഉദ്ദേഷം നന്മയിലേക്ക് നയിക്കട്ടെ..
അല്‍കോബാറില്‍ നിന്നും മുഹമ്മദ് റിയാസ്,പേട്ട.

അജ്ഞാതന്‍ പറഞ്ഞു...

ഞാന്‍വിക്കി മാപ്പിയയിലെ ലിങ്കില്‍നിന്നാണ് ഇവിടെ എത്തിയത് .വളരെ നന്നായിരിക്കുന്നു. പടിക്കല്‍ ഇത്തരക്കാരും ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം .എന്റെ കമ്പ്യൂട്ടറില്‍ മലയാളം എനാബിള്‍ ചെയ്യാനുള്ള നിര്‍ദേശം തന്നതിന്‍ നന്ദി.ഇളമൊഴി ഓണ്‍ലൈനായാണ് ഇത് എഴുതുന്നത്.വരമൊഴി ഇന്‍സ്റ്റാള്‍ ചെയ്ത് എഴുതാന്‍ ശ്രമിക്കാം എല്ലാ നല്ല മലയാളം എഡിറ്ററുകളിലേക്കും ലിങ്ക് കൊടുത്തതിന് ആയിരം നന്ദി.നിങളുടെ വാര്‍ത്തകളും വീഡിയോ ചാനലുമെല്ലാം നന്നായിട്ടുണ്ട് ആശംസകളോടെ
അനീസ് ചാലക്കല്‍ രാമനാട്ടുകര

അജ്ഞാതന്‍ പറഞ്ഞു...

നല്ല സയിറ്റ് വലരെ നന്നായിറ്റുണ്ട്.
സലീന കോഹിനൂര്‍

Padikkal vicharavedi പറഞ്ഞു...

അഷ്‌റഫ്,മുഹമ്മദ് റിയാസ്,അനീസ്,സലീന,നന്ദി.വായിച്ചവര്‍ക്കും കമന്റ് എഴുതിയവര്‍ക്കും എല്ലാം നന്ദി.പടിക്കല്‍ നിവാസികളാരും കമന്റെഴുതാത്തതില്‍ വിഷമമുണ്ട്.
മുഹമ്മെദ് റിയാസിന്റെ സംശയം പ്രസക്തമാണ്.എല്ലാം മലയാളത്തിലെഴുതിയിട്ടും ബ്ലോഗ് നെയിമും പ്രൊഫൈലും ഇംഗ്ലീഷില്‍ എഴുതാന്‍ കാരണം ഇതൊരു പ്രാദേശിക ബ്ലോഗ് മാത്രമായതിനാലാണ്. മലയാളത്തില്‍ ബ്ലോഗ് നെയിം കൊടുത്താല്‍ മലയാളം ബ്ലോഗ് റോളുകള്‍ ഈബ്ലോഗ് ലിസ്റ്റ് ചെയ്യപ്പെട്ടേക്കാം.നമുക്ക് അതിന്റെ ആവശ്യമില്ല. ഈബ്ലോഗിലേക്ക് ഞങ്ങള്‍ വിക്കിമാപ്പിയയില്‍ നല്‍കിയ ലിങ്കുകള്‍ വഴി എത്തുന്നവരും ഞങ്ങള്‍ ഇ മെയില്‍ വഴി ലിങ്ക് നല്‍കിയവരുമായ പടിക്കല്‍ സ്വദേശികളും അയല്‍നാട്ടുകാരും എത്തുന്നതാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.ബ്ലോഗ് റോളില്‍ ലിസ്റ്റ് ചെയ്താല്‍ ലോകത്തെ എല്ലാ മലയാളം ബ്ലോഗര്‍മാരും ബ്ലോഗ് വായിക്കും നമുക്കതിന്റെ ആവശ്യമില്ലല്ലോ. നെറ്റുമായി ബന്ധമുള്ള എല്ലാപടിക്കല്‍ കാരും വിക്കിമാപ്പിയ യുടെ പടിക്കല്‍ ഭാഗംസന്ദര്‍ശിക്കും അവിടെ ഞങ്ങള്‍ നല്‍കിയ ലിങ്ക് വഴി ഈബ്ലോഗില്‍ എത്തുകയും ചെയ്യും എന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി, വീണ്ടും ഈബ്ലോഗ് സന്ദര്‍ശിക്കുക.

Rashid Padikkal പറഞ്ഞു...

പടിക്കല്‍ വിചാരവേദിക്ക്‌ എല്ലാ ഭാവുകങ്ങളും നേരുന്നു.

Padikkal vicharavedi പറഞ്ഞു...

പ്രിയപ്പെട്ട റാഷിദ്
ബ്ലോഗ് വായിച്ചതിനും കമന്റിയതിനും നന്ദി. റാഷിദിന്റെ നാട് അറിയിച്ചില്ല.പടിക്കല്‍കാരനാണെന്ന് തോന്നുന്നു.