2007, ജൂൺ 22, വെള്ളിയാഴ്‌ച

ചെമ്മിണിക്കല്‍ മമ്മുദുകാക്ക

അങ്ങിനെ ചെമ്മിണിക്കല്‍ മമ്മുദുകാക്ക നമ്മോട്‌ വിടപറഞ്ഞു. ഒരുനൂറ്റാണ്ടോളം ജീവിച്ച ആസേവനത്തിന്റെ ആള്‍രൂപം മണ്‍മറഞ്ഞു.

പടിക്കല്‍മഹല്ലില്‍ മമ്മുദുകാക്കയെ അറിയാത്തവരായും ഓര്‍ക്കാത്തവരായും ആരുംതന്നെ ഉണ്ടാവില്ല. നിരവധിപേര്‍ക്ക്‌ അന്ത്യയാത്രചൊല്ലിയ, നിരവധിപേര്‍ക്ക്‌ ബര്‍സഖിന്റെ വീടുകള്‍പണിത കര്‍മ്മോത്സുകനായ മമ്മുദുകാക്ക, സമയമെത്തിയാല്‍ ആരെയും ഒരു നിമിഷം പോലും ബാക്കിവെക്കാത്ത സര്‍വ്വശക്തന്റെ വിളിക്കുത്തരമേകി. സ്വന്തമായുള്ള എല്ലാറ്റിനേക്കാളും പള്ളിയെ സ്‌നേഹിച്ച ആമഹാനുഭാവനോടൊപ്പം നമ്മെയും സര്‍വ്വശക്തന്‍ സ്വര്‍ഗ്ഗാവകാശികളാക്കട്ടെ.

പള്ളിക്കാട്ടിലെ പരേതാത്മാക്കളുടെ തോഴനായി ഇക്കാലമത്രയും കഴിച്ചുകൂട്ടിയ അദ്ധേഹം ഇന്ന് അവരിലൊരാളായി മാറി. നട്ടപ്പാതിരാക്കും ഒരു പാനീസിന്റെയോ ഓലച്ചൂട്ടിന്റെയോ വെളിച്ചത്തില്‍ പള്ളിക്കാട്ടിലൂടെ സഞ്ചരിച്ചിരുന്ന ആ നിര്‍ഭയത്തം അദ്ധേഹത്തിന്റെ ജീവിതമുദ്രയായിരുന്നു. ഒറ്റമുണ്ടും തോളിലൊരു തോര്‍ത്തുമുണ്ടുമണിഞ്ഞ്‌ ജീവിച്ച അദ്ധേഹം വസ്ത്രധാരണത്തിലെന്നപോലെ ജീവിതത്തിന്റെ എല്ലാമേഖലയിലും ആലാളിത്യം കാത്തുസൂക്ഷിച്ചിരുന്നു. ഉഛത്തില്‍ സംസാരിക്കുകയോ അനാവശ്യ വാഗ്വാദങ്ങളിലേര്‍പ്പെടുകയോ ഭൗതികമായ കാര്യങ്ങളില്‍ താല്‍പ്പര്യം കാണിക്കുകയോ ചെയ്യാതെ സാത്വികനും സൗമ്യനുമായ മമ്മുദുകാക്കയുടെ നിര്യാണത്തില്‍ പടിക്കല്‍ വിചാരവേദി അനുശോചനം രേഖപ്പെടുത്തുന്നു.
അദ്ധേഹത്തിന്റെ കുടുംബ മിത്രാദികള്‍ക്ക്‌ സര്‍വ്വശക്തന്‍ ക്ഷമയും സമാധാനവും പ്രധാനം ചെയ്യട്ടെ.

4 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ഇന്നാലില്ലാഹി....
വളരെ യാദര്‍ക്ഷികമായാണ് പടിക്കല്‍ വിചരവേദിയുടെ ബ്ലോഗ് കാണാനിടായത്.
കോഴിക്കോട് മിട്ടായിത്തെരുവിലെ അബു തങളുടെ ഓഫീസിലിരുന്ന് വെറുതെ സമയം കൊല്ലാനായി ബ്ലോഗുകള്‍ നോക്കിയതിനാല്‍ പണിക്കോട്ടും പടിയിലെ പള്ളി പരിപാലകന്‍ മമ്മുദുകാക്ക മരണമടഞ വിവരമറിഞത്. ഞങളുടെ കുടുമ്പവുമായി അടുത്ത ബന്തം പുലര്‍ത്തിയിരുന്ന നിഷ്കളങ്കനായ ഈ പരോപകാരിയുടെ ജനാസനമസ്കാരത്തിന്ന് പങ്കെടുക്കാന്‍ എനിക്ക് സാദിച്ചില്ലെങ്കിലും എന്റെ കുടുമ്പത്തിന്ന് തക്ക സമയത്ത് വിവരമെത്തിക്കാന്‍ കഴിയുകയും അതുപ്രകാരം ചിനക്കലങാടിയില്‍ കഴിയുന്ന അവര്‍ക്ക് ജനാസ നമസ്കാരത്തിന്ന് പങ്കെടുക്കാന്‍ സാധിക്കുകയും ചെയ്തു. വിചരവേദിയുടെ നല്ല പ്രവര്‍ത്തനങള്‍ക്ക് ഞങളുടെ പൂര്‍ണ പിന്തുണയുണ്ടായിരിക്കുന്നതാണ്.
സാദത്ത് ചിനക്കല്‍

അജ്ഞാതന്‍ പറഞ്ഞു...

പടിക്കല്‍ വിചാര വേദിയുടെ ആദ്യത്തെ വാര്‍ത്ത മരണമായത് യാദ്ര്ക്ഷികമാണെങ്കിലും ഒരിക്കലും മരിക്കാത്ത ചരിത്ര സത്യങള്‍ നിങളുടെ താളുകള്‍ക്ക് ജീവന്‍ നല്‍കുവാന്‍ സഹായിക്കുമെന്നതില്‍ തര്‍ക്കമില്ല.വേദിയുടെ തുടക്കം നന്നായെങ്കിലും യവ്വനം നിലനിര്‍ത്താന്‍ അണിയറപ്രവര്‍ത്തകര്‍ക്കാകട്ടെ എന്ന് പ്രാര്‍ത്തിക്കുന്നു.
ഡോക്ടര്‍:കുഞിമുഹമ്മദ്, മോങം

അജ്ഞാതന്‍ പറഞ്ഞു...

പടിക്കല്‍ വിചാരവേദിക്ക്‌ എന്റെ എല്ലാവിധ ആശംസകളും നേരുന്നു

അബുദാബിയില്‍നിന്നും കോയമോന്‍ കൈതകത്ത്‌ [വെളിമുക്ക്‌] Tel,0097150 5122871
0097155 9151488
009712 6727725

Padikkal vicharavedi പറഞ്ഞു...

അന്‍‌വര്‍സാദത്ത്,ഡോക്ടര്‍ കുഞ്ഞിമുഹമ്മദ്,കോയമോന്‍ കൈതകത്ത്... വായിച്ചവര്‍ക്കെല്ലാം നന്ദി.വീണ്ടും വരിക അപിപ്രായങ്ങള്‍ അറിയിക്കുക.