2007, ജൂലൈ 1, ഞായറാഴ്‌ച

ഒളിക്യാമറക്കാലം

ആധുനികയുഗം വിവരസാങ്കേതിക വിദ്യയുടെയും ഇലക്‌‍ട്രോണിക്‌‍സ്‌ ഉപകരണങ്ങളുടെയും മേഖലയില്‍ വന്‍ വിപ്ലവം സൃഷ്ടിക്കുമ്പോള്‍ നാം സദാ നമ്മുടെ കണ്ണുകള്‍ തുറന്നുവച്ചേതീരൂ. മനുഷ്യരെ നന്മയിലെത്തിക്കുന്നതും ഉപകാരപ്രതവുമായ പലതും ഈ മേഖലയിലുണ്ടെങ്കിലും അതിനേക്കാലേറെ മനുഷ്യനെ ചീത്തയാക്കുന്ന കാര്യങ്ങളാണ്‌ വിവര സാങ്കേതികരംഗത്ത്‌ വളര്‍ന്നുവരുന്നത്‌. മൂല്യച്യുതികളാണ്‌ പുതുലോകത്തിന്റെ മൂല്യങ്ങളായി മാറിക്കൊണ്ടിരിക്കുന്നത്‌.

കമ്പ്യൂട്ടറും ഇന്റര്‍‌നെറ്റുമെല്ലാം പുതുയുഗത്തില്‍ ഒഴിച്ചുകൂടാനാകാത്തവയായി വളര്‍ന്നുവരികയായതിനാല്‍ നമ്മുടെ മക്കള്‍ക്കും അത്തരം വിദ്യനല്‍കല്‍ അത്യാവശ്യമായിവരുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ശ്രദ്ധ സദാസമയവും അവരില്‍ പതിയേണ്ടിയിരിക്കുന്നു. അവര്‍ വിസിറ്റ്‌ ചെയ്യുന്ന സൈറ്റുകള്‍ അവര്‍ചാറ്റുചെയ്യുന്ന സുഹൃത്തുക്കള്‍ എല്ലാം രഹസ്യമായി നിരീക്ഷിച്ചേപറ്റൂ.

സദാസമയം കമ്പ്യൂട്ടറിനുമുമ്പിലിരിക്കുന്ന മക്കളെ അവര്‍നന്നായിപഠിക്കുകയാണെന്ന് കരുതി ശ്രദ്ധിക്കാതിരിക്കരുത്‌. നിരീക്ഷിക്കാനും നിയന്ത്രിക്കാനും ആളില്ലാത്തവരാണ്‌ അധാര്‍മ്മികതയുടെയും കുറ്റകൃത്യങ്ങളുടെയും ലോകത്തെത്തിപ്പെടുന്നത്‌.

ഇലക്‌‍ട്രോണിക്‌ വ്യവസായം നമുക്കെത്തിക്കുന്ന പുതിയപുതിയ കണ്ടുപിടുത്തങ്ങള്‍ പുതുതലമുറ അനാരോഗ്യകരമായ നിലയില്‍ ദുരുപയോഗം ചെയ്യുന്നു എന്നുനാം തിരിച്ചറിയേണ്ടിയിരിക്കുന്നു. മൊബെയില്‍ ഫോണുകളും അവയില്‍ ഘടിപ്പിച്ചതും അല്ലാത്തതുമായ ക്യാമറകളും ഇന്ന് നമ്മുടെ സ്വകാര്യതകളെ വരെ ഒപ്പിയെടുത്ത്‌ മാലോകരെ കാണിച്ചേക്കാം .വിളഞ്ഞ ഏതെങ്കിലും ഒരു വിത്തിന്റെ കയ്യില്‍ ഇത്തരം ഉപകരണം കിട്ടിയാല്‍ എവിടെയും ഇത്‌ സംഭവിക്കാം. നമ്മള്‍ സുരക്ഷിതമെന്നുകരുതുന്ന നമ്മുടെ ചുമര്‍‌കെട്ടുകള്‍ക്കുള്ളിലുള്ള സ്വകാര്യതപോലും നമുക്കന്യമായിക്കൊണ്ടിരിക്കുന്നു.

നിഷ്കളങ്കരായ ഗ്രാമീണപെണ്‍കുട്ടികളുടെയും അമ്മമാരുടെയുമെല്ലാം മാനം ഇന്റര്‍നെറ്റിലൂടെ വിറ്റഴിക്കപ്പെടുന്നുവെന്ന് നാം ഞെട്ടലോടെ അറിയുന്നു. അറിവ്‌ കൂടുംതോറും മനുഷ്യന്‍ അധപതിച്ചുകൊണ്ടിരിക്കുന്നു.

സെക്സ്‌ ടൂറിസത്തിന്‌ വേരുറപ്പിക്കുവാന്‍ ഗ്രാമീണ നിഷ്കളങ്കതയെ പാകപ്പെടുത്തുവാന്‍ പറന്നുനടക്കുന്ന കഴുകദംഷ്ടങ്ങള്‍ക്ക്‌ കൈമെയ്‌ മറന്ന് സഹായം ചെയ്യുന്ന നമ്മുടെ ഭരണകര്‍ത്താക്കള്‍ ഇതിനെ നിയന്ത്രിക്കുകയോ അവര്‍ക്കതിന്‌ കഴിയുകയോ ഇല്ല. നമ്മള്‍ ഓരോരുത്തരും അതിന്‌ തയ്യാറാകണം.

സ്വന്തം മക്കളെമാത്രമല്ല നമ്മുടെ സമൂഹത്തെ തന്നെ ധാര്‍മ്മികമായി ഉദ്ധരിക്കാന്‍ നാം പാടുപെടേണ്ടിയിരിക്കുന്നു. കുട്ടികളിലെ അക്രമ അശ്ലീല വാസനകളെ 'സ്മാര്‍ട്ട്‌നെസ്‌' ആയികാണാതെ കര്‍ശനമായി നിയന്ത്രിക്കണം അല്ലെങ്കില്‍ അവര്‍ നമുക്ക്‌ കൈവിട്ടുപോകും സമൂഹത്തിനുമുമ്പില്‍ ഒരുചോദ്യചിഹ്നമായി അവര്‍മാറും.

ഇന്റര്‍‌നെറ്റിനെയും ആധുനികരീതികളെയും കുറ്റപ്പെടുത്തി നാം ഒരിക്കലും കൈകഴുകരുത്‌. ഇന്റര്‍‌നെറ്റ്‌ പുതുയുഗത്തിന്റെ അനിവാര്യതയാണ്‌.പുതുയുഗജീവികളിലെ ഭൂരിപക്ഷത്തിന്റെ അധാര്‍മ്മികത അതില്‍ മുഴച്ചുനില്‍ക്കുന്നുണ്ടെങ്കിലും ഇനിയുള്ളകാലത്ത്‌ നന്‍മപകര്‍ന്നുനല്‍കാനും ഇതിനോളം നല്ല മാ‌ര്‍‌ഗ്ഗം വേറെയില്ല എന്നും നാം മനസ്സിലാക്കണം.നല്ലതും ചീത്തയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇന്റര്‍‌നെറ്റിലുണ്ട്‌. നല്ലത്‌ മാത്രം തിരഞ്ഞെടുക്കുക. തിന്മയെ കയ്യൊഴിയുക,അതിന്റെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കുക.

നമ്മുടെ മക്കളെ നന്മയുടെ വഴിയെ നടത്തുക, നാം നേര്‍വഴിക്ക്‌ നടന്നുകൊണ്ട്‌ അവരെ കൂടെനടത്തുക. നമ്മുടെ സമൂഹത്തെയും അങ്ങനെ നടത്താന്‍ പരിശ്രമിക്കുക.

8 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

പടിക്കല്‍ വിചാരവേദിയുടെ ബ്ലോഗിനേപറ്റി എന്റെ കൂട്ടുകാരി സൌദാ സുബൈര്‍ പറഞപ്പോള്‍ ഇത്ര നന്നാകുമെന്ന് കരുതിയില്ല. ബ്ലോഗിലൂടെ വരമോഴി പഠിക്കാന്‍ കഴിഞതില്‍ ഞാന്‍ ക്ര്തക്ഞതരേഖപ്പെടുത്തുന്നു. തുടക്കം മുതലുള്ള ലേഖനങള്‍ വായിച്ചു. ഉപകാരപ്രതമായി തോന്നിയത് “ഒളിക്യാമറക്കാലമാണ്” ഞങള്‍ പെന്നുങളാണ് ഇതിന്റെ ഇരകളായിത്തീരുന്നത്. വഴിയോരത്ത് കാത്ത് നില്‍ക്കുന്ന ഒളിക്ക്യാമറാമാന്‍ മാര്‍ പെണ്ണുങളെ കാണാത്തപോലെ വളിച്ച ചിരിയുമായി ഒളിയാതെ തന്നെ ഫോട്ടോയെടുത്ത് പൊല്ലാപ്പുണ്ടാക്കുന്നു.ഗള്‍ഫില്‍ നിന്നും ഇങിനേയുള്ള വളിയന്‍ മാര്‍ക്ക് സെല്‍ ഫോണ്‍ അയച്ചുകോടുക്കുന്നവര്‍ അറിയുന്നുണ്ടോ ആവോ ? “ഞാന്‍ അയച്ച് കൊടുത്ത കേമറാഫോണ്‍ ആരുടെയോക്കെ സ്വകാര്യതയില്‍ കടന്ന് കയറിയെന്ന്” നിങള്‍ എല്ലാം തികഞവരെന്ന് കരുതി വിശ്വസിക്കുന്ന നിങളുടെ മക്കള്‍ പ്പോലും കയ്യില്‍ കിട്ടുന്ന എലക്‍ട്രോണിക് മാധ്യമത്തെ ഒരു രസത്തിന്ന് വേണ്ടി ദുരുപയോഗം ചെയ്യുന്നു. ഒരുപക്ഷേ അടുത്ത ഇര നിഗളുടെ ബീവിയേ കുട്ടികളോ ആവാം സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.
ജന്‍സി ചേളാരി

അജ്ഞാതന്‍ പറഞ്ഞു...

കൊച്ചു കേമറാമാന്മാര്‍ മുതല്‍ കുഴിയിലേക്കെടുക്കാറായ കേമറാമാന്മാരെക്കൊണ്ടുവരെ പൊറുതിമുട്ടുന്ന നമ്മുടെ എല്ലാവരുടെയും നാട്ടില്‍ ഇത്തരം ബോധവല്‍ക്കരണം ആവശ്യമാണ്. പടിക്കല്‍ വിചാരവേദി പ്രവര്‍ത്തന മേഘല ഒന്നുകൂടി വിപുലപ്പെടുത്തിയാല്‍ കൂടുതല്‍ പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമായിരുന്നു. ആശംസകളോടെ

മനോജ് കെ.ടി. വേങ്ങര

അജ്ഞാതന്‍ പറഞ്ഞു...

പടിക്കല്‍ വിചാരവേദിക്ക് എല്ലാ ആശംസകളും നേരുന്നു. നല്ല നല്ല ലേഖനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
മന്‍സൂര്‍ ചൊക്കളങ്ങര പടിക്കല്‍.

അജ്ഞാതന്‍ പറഞ്ഞു...

പുതിയ വാര്‍ത്താ വിനിമയ സംവിധാനമായ “ ടാന്‍‌ജിബിള്‍ ത്രി-ഡി’ കൂടി പ്രചാരത്തില്‍ വരുന്നതോടുകൂടി ഞരമ്പ് രോഗികളായ കുട്ടികേമറാമാന്‍‌ക്കും ഊന്നുവടിയില്‍ ബാലന്‍സ് നിയത്രിക്കുന്ന യുവാക്കള്‍ക്കും(മനസ്സിന്ന്)സ്ക്രീനില്‍ കാണുന്ന മാംസള കുമാരികളെ തൊട്ടും തലോടിയും സായൂജമടയാമല്ലോ!!. ജന്‍സി ചേളാരി പറഞത് പോലെ ഇതിന്റെ യോക്കെ ഇരകളായി തീരുന്നത് മാനംകാക്കാന്‍ പാടുപെടുന്ന നിഷ്കളങ്കരായ ഗ്രാമീണ പെണ്‍കുട്ടികളായിരിക്കും. സ്നേഹിച്ച കുട്ടിയുടെ സ്നേഹം തിരിച്ച് കിട്ടിയില്ലെങ്കില്‍ കത്തികള്‍ക്കിരയാകുന്ന കാലത്തില്‍നിന്ന് ഒരു ഫോട്ടോയുണ്ടെങ്കില്‍ സമ്മതം കൂടാതെ മാനഭംഗപ്പെടുത്തുന്ന കാലത്തേക്കിനി അതിക ധൂരമില്ലാ എന്ന് സാരം.“എല്ലാം സഹിക്കാം എന്തിനും ഞങളുണ്ടല്ലോ യുഗത്തിന്റെ കണ്ട്പിടുത്തങള്‍ക്കിരയാകാന്‍‘.
പ്രമീള പടിക്കല്‍ (കൊച്ചി) ദുബൈ.

അജ്ഞാതന്‍ പറഞ്ഞു...

ഒരു നാണയത്തിന്ന് രണ്ട് വശങളുണ്ട്,നന്മയും തിന്മയും തിരിച്ചറിഞിട്ടും ഒരു രസത്തിന്ന് വേണ്ടി തിന്മ കൂട്ടായി സ്വീകരിക്കുന്ന ഒരുകൂട്ടരും ഇത് രണ്ടും തിരിച്ചറിയാത്ത നിഷ്ക്രിയരായ മ‌റ്റൊരു കൂട്ടരും .നന്മകളെ യും തിന്മകളെയും വേര്‍തിരിച്ച് എലക്‍ട്രോണിക് മധ്യമങളെ ഉപയോഗിക്കാന്‍ ശ്രമിക്കുക.അവിടെ വിജയമുണ്ട്.ദുരുപയോകമെന്നത് മലയാളി സമൂഹത്തിന്റെ അല്ലെങ്കില്‍ ഈയുഗത്തിന്റെ ഹരമായിതീര്‍ന്നിരിക്കുന്നു.സൂക്ഷിക്കുക.
അല്‍കോബാറില്‍നിന്നും
മുഹമ്മദ് റിയാസ് പേട്ട.

അജ്ഞാതന്‍ പറഞ്ഞു...

ഒരു ദേശക്കൂട്ടയ്മകപ്പുറത്തേക്ക് പടുത്തുയര്‍ത്തേണ്ടതായിരുന്നു ഈ വിചാരവേതി ആനുകാലിക സമ്പവങളോട് പ്രതികരിക്കുന്ന ഈ വേദി എല്ലാവര്‍ക്കും ഉപകാരപ്രതമാകുന്നുണ്ട് എന്ന് ഞാന്‍ കരുതുന്നു. മാത്രവുമല്ല ഇതില്‍ കൂടുതലായും പടിക്കല്‍ നിവാസികളുടെതല്ലാത്ത വരുടെ കമന്റ്സാണ് കാണാന്‍ കഴിയുന്നത്!!. എന്തുകോണ്ടാണ് പടിക്കല്‍ നിവാസികളുടെ കമന്റ്സൊന്നും കാണാത്തത്? പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വേണ്ടത്ര പ്രജാരണം കൊടുത്തില്ലാ എന്നോ പടിക്കക്കാര്‍ മൌനികളാണ് എന്നാണോ ആധുനിക വാര്‍ത്താവിനിമയ സംവിധാനങളുമായി ബന്തമില്ലാത്തവരാണെന്നാണോ കരുതേണ്ടത്? സാലിമും സുബൈറും മറുപടി പറയണം.
നൌഫല്‍ സൂപ്പര്‍ബസാര്‍.

Rashid Padikkal പറഞ്ഞു...

ഒളിക്യാമറക്കാലം,എന്ന ലേഖനം വളരെ നന്നയിട്ടുണ്ട്‌ .ഇലക്ടോണിക്‌ ഉപകരണങ്ങളുടെ ദുരുപയോഗം കൂടിക്കൊണ്ടിരിക്കുകയണു.അതില്‍ പ്രധാനി ക്യമറാമൊബയില്‍ തന്നെ.എവിടെയും എപ്പോഴും ഒളിഞ്ഞും തെളിഞ്ഞും ഉപയോഗിക്കാന്‍ പറ്റും എന്നത്‌ തന്നെ.
പിന്നെ അക്കരയില്‍ നിന്നും (സൂപ്പര്‍ബസാര്‍) നൗഫലിന്റെ കമന്റ്‌ കണ്ടു. പടിക്കല്‍ കാര്‍ക്ക്‌ സമയക്കുറവ്‌ മാത്രമാണ്‌ പ്രഷ്ണം. അല്ലതെ ആധുനിക വാര്‍ത്താവിനിമയ സംവിധാനങളുമായി ബന്തമില്ലാത്തതു കൊണോന്നുമല്ല.പിന്നെ കീമാനും വരമൊഴിയും പടിച്ച് വരുന്നതേയുള്ളൂ. വഴങിത്തുടങിയാല്‍ ഞങളും കാച്ചും.എന്തായാലും നൌഫല്‍ പടിക്കല്‍ക്കര്‍ക്കിട്ട് ഒരുതാങ് താങി.
റാഷിദ് പടിക്കല്‍

Padikkal vicharavedi പറഞ്ഞു...

നന്ദി. ജന്‍സി,മനോജ്‌,മന്‍സൂര്‍,പ്രമീള,മുഹമ്മെദ്‌ റിയാസ്‌,നൗഫല്‍, റാഷിദ്‌ എല്ലാ വായിച്ചവര്‍ക്കും കമന്റെഴുതിയവര്‍ക്കും നന്ദി.
പിന്നെ നൗഫലേ പടിക്കല്‍കാര്‍ മൗനികളായതുകൊണ്ടൊന്നുമല്ല. പടിക്കല്‍ വിചാരവേദി രൂപീകൃതമായിട്ട്‌ വളരെക്കുറച്ച്‌ നാളേ ആയിട്ടുള്ളൂ. പടിക്കല്‍ കാരെല്ലാം അറിഞ്ഞുവരുന്നേ ഉള്ളൂ. എല്ലാവരും അറിഞ്ഞാല്‍ വായിക്കാനും കമന്റെഴുതാനും എല്ലാവരും തയ്യാറാകും എല്ലാവരും സഹകരിക്കുക. വീണ്ടും സന്ദര്‍ശിക്കുക.നന്മകള്‍ നേരുന്നു.