2007, ജൂലൈ 24, ചൊവ്വാഴ്ച

തലയടിയുടെ പടിക്കല്‍ചരിതം.

തലയടി എന്നത്‌ ഒരു തൃശൂര്‍ ശൈലിയാണ്‌. അതായത്‌ തങ്ങള്‍ തിന്നതിന്റെ പണം മറ്റൊരുത്തനെക്കൊണ്ട്‌ കൊടുപ്പിക്കുന്ന ഏര്‍പ്പാട്‌. ഈ ഓസിതീറ്റക്ക്‌ ഇരയാകാത്തവര്‍ പടിക്കലങ്ങാടിയില്‍ വിരളമായിരിക്കും.

തലയടിയുടെ ആശാന്മാര്‍ക്കും ഇടക്ക്‌ തലവെച്ചുകൊടുക്കേണ്ടി വരുമെങ്കിലും നിത്യവും പലരില്‍നിന്നുമായി അതിന്റെ മുതലും പലിശയും കൂട്ടുപലിശയുമെല്ലാം അവര്‍ ഈടാക്കിയിരിക്കും.

നമ്മുടെ അയല്‍നാട്ടിലെ ഹോട്ടല്‍ വ്യാപാരത്തെ താങ്ങിനിര്‍ത്തുന്നത്‌ ഈ തലയടിസംഘങ്ങളാണെന്നകാര്യത്തില്‍ തര്‍ക്കമില്ല. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഓരോ കാരണങ്ങള്‍ കണ്ടെത്തി തങ്ങളുടെ തീറ്റയുടെ ചെലവ്‌ തലയിലിടാന്‍ ഒരു ഇരയെയും തേടി നടക്കുന്ന സൗഹൃതകൊള്ളക്കാര്‍ക്ക്‌ തങ്ങള്‍ തിന്നുന്നതിന്റെ പണം കൊടുക്കേണ്ടിവരുന്നവന്‍ അത്‌ മനസ്സില്‍ ശപിച്ചുകൊണ്ടാണോ കൊടുക്കുന്നത്‌ എന്നൊന്നും ചിന്തിക്കേണ്ട കാര്യമില്ല. തങ്ങളുടെ ആമാശയത്തില്‍ ഒരുത്തന്റെ മുതല്‌ കൂടി കയറിയതിലുള്ള ആശ്വാസത്തിലായിരിക്കും അവര്‍.

ഭാര്യ പെറ്റതിന്‌മുതല്‍ ബാപ്പമരിച്ചതിന്‌ വരേ ചെലവ്‌ ചെയ്യിക്കുന്നു.(ബാപ്പ മരിച്ചില്ലെ? ഇനി സ്വത്തെല്ലാം നിനക്കല്ലെ? എന്നുംചോദിച്ച്‌ ചെലവ്‌ ചെയ്യിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്‌.)

ഇനി ഒരു ഇരയെയും കിട്ടിയില്ലെങ്കില്‍ തലയടിക്കാര്‍ പുതിയ തന്ത്രം പയറ്റും. 'സൂപ്പറിടല്‍!' കൂടെയുള്ളവരുടെയെല്ലാം പേരെഴുതി നറുക്കിടും അതില്‍ ആര്‍ക്കാണോ നറുക്ക്‌ വീണത്‌ അയാള്‍ വേണം അവിടെയുള്ളവര്‍ടെ മുഴുവന്‍ തീറ്റയുടെചെലവും വഹിക്കാന്‍! നാണക്കേട്‌ ഭയന്ന് നറുക്ക്‌ വീണവന്‍ ചെലവ്‌ ചെയ്യേണ്ടിവരുന്നു.

ഒരുപക്ഷെ നറുക്ക്‌ വീണവന്‍ നാളെ വീട്ടിലേക്ക്‌ അരിവാങ്ങാന്‍ വെച്ചപണമായിരിക്കുംഹോട്ടലില്‍ കൊടുക്കേണ്ടിവരുന്നത്‌. എല്ലാവരും ഹോട്ടലിലിരുന്ന് കടിച്ചുകീറുമ്പോള്‍ നാളെ അരിവാങ്ങാന്‍ എവിടുന്ന് കടം വാങ്ങുമെന്നറിയാതെ പിടക്കുന്ന ഒരു ഹൃദയം അവര്‍ക്കിടയിലുണ്ടാകും.

മറ്റുള്ളവരുടെ കഫം തിന്നുന്ന, സൗഹൃദത്തിന്‌ വിലപറയുന്ന ഈ ഏര്‍പ്പാട്‌ നാം നിര്‍‌ത്തേണ്ടിയിരിക്കുന്നു.

ആവശ്യമില്ലാതെ അജീനാമോട്ടോ പോലുള്ള വിഷപദാര്‍ത്ഥങ്ങളടങ്ങിയ ഹോട്ടല്‍ ഭക്ഷണമാണെന്നറിയാമെങ്കിലും വെറുതെകിട്ടിയാല്‍കുമ്മായവും തിന്നുന്ന ഈ ആര്‍ത്തി നാം നിര്‍ത്തിയേതീരൂ.

മനസ്സറിഞ്ഞ്‌ ആരെങ്കിലും മറ്റുള്ളവരെ സല്‍ക്കരിക്കുന്നതോ,കൂട്ടുകാരന്റെ സാമ്പത്തികസ്ഥിതി അറിഞ്ഞ്‌ ബില്ല് പേ ചെയ്യുന്നതോ അല്ല തലയടി. നിര്‍ബന്ധിച്ചോ ആവശ്യപ്പെട്ടോ മറ്റൊരുത്തനെ കൊണ്ട്‌ ബില്‍ പേ ചെയ്യിക്കുന്നതാണ്‌. കൊടുത്തില്ലെങ്കില്‍ നാണക്കേടല്ലേ എന്നോര്‍ത്ത്‌ ഇരയാക്കപ്പെടുന്നവന്‍ പണം കൊടുക്കേണ്ടി വരുന്നു.

തന്മൂലം നമ്മുടെ സൗഹൃദങ്ങള്‍ ചെലവേറിയതാകുന്നു. സാമ്പത്തിക അച്ചടക്കം പാലിക്കുന്നവര്‍ പിശുക്കന്മാരായി മുദ്രയടിക്കപ്പെടുന്നു. നാട്ടില്‍ കഷ്ടപ്പെട്ട്‌ അധ്വാനിക്കുന്നവന്റെ പണം ഒന്നിനും തികയാതെവരുന്നു. ഈ ദുരവസ്ഥ നാമൊന്ന് മനസ്സ്‌ വെച്ചാല്‍ നമുക്ക്‌ മാറ്റിയെടുക്കാന്‍ പറ്റുന്നതല്ലെ?.

അനാവശ്യമായ ഇത്തരം ശാപ്പാടുകള്‍ മൂലം ആരോഗ്യവും സമ്പത്തും സ്‌നേഹവും നഷ്ടപ്പെടുത്തണോ?
അതിക്രൂരമായി ഇങ്ങനെ ഇരയാക്കപ്പെട്ട ശേഷം പടിക്കലെ എല്ലാകമ്പനികളുമായും ബന്ധം വിഛേദിച്ച്‌ ഇന്നും കഴിയുന്ന ഒരുകാലത്തെ പടിക്കലെ സൗഹൃദങ്ങളുടെ കേന്ദ്രബിന്ദുവായിരുന്ന ഒരു മാന്യ ദേഹത്തെ ഈവേളയില്‍ അനുസ്മരിക്കുകയാണ്‌. ഇന്നും അദ്ധേഹം മനസ്സില്‍ ആദുരനുഭവം കൊണ്ടുനടക്കുന്നുണ്ടെങ്കില്‍ സൗഹൃദത്തിന്റെ പേരില്‍ അവനോട്‌ നമ്മില്‍ ചിലര്‍ ചെയ്തത്‌ എന്തുമാത്രം കൊടിയപാപമായിരുന്നു എന്ന് നാം ഓര്‍ക്കണം. ഒരിക്കലും പണം കൊടുക്കേണ്ടിവന്നതായിരിക്കില്ല അദ്ധേഹത്തെ വേദനിപ്പിച്ചത്‌ തന്നെ ഇരയാക്കിയതിലെ ചതി തിരിച്ചറിഞ്ഞതായിരിക്കണം.

അതുകൊണ്ട്‌ നമ്മുടെ നാട്ടിലെ സൗഹൃദങ്ങള്‍ ഊഷ്മളമായി നിലനില്‍ക്കാന്‍ ഈ ചൂഷണം നാം നിര്‍‌ത്തേണ്ടിയിരിക്കുന്നു. ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചാല്‍ അവനവന്റെ പണം അവനവന്‍ കൊടുക്കട്ടെ. അതൊരു കുറച്ചിലായി കാണേണ്ടതില്ല. സ്വന്തം ബില്ല് അന്യനെക്കൊണ്ട്‌ പേചെയ്യിക്കാതിരിക്കുക. സുഹൃത്ത് സാമ്പത്തിക പരാധീനത അനുഭവിക്കുന്നവനല്ലെങ്കില്‍ അവന്റെ ബില്ല് കയറി പേചെയ്യാതെയുമിരിക്കുക. അങ്ങനെ ഇതൊരു നാട്ടുനടപ്പായി മാറട്ടെ.

വാല്‍കഷണം:- എം.ടി. തന്റെ ഒരുകഥയില്‍ ഒരു സുഹൃത്തിനെ പരിചയപ്പെടുത്തുന്നുണ്ട്‌. അദ്ധേഹം തന്റെ സുഹൃത്തിനോടൊന്നിച്ച്‌ ബസ്‌ യാത്രചെയ്യുമ്പോള്‍ സുഹൃത്തിന്റെ ബസ്‌ചാര്‍ജ്ജായ എട്ടണകൂടി കണ്ടെക്ടറെ ഏല്‍പ്പിച്ചു. ബസ്സിറങ്ങി രണ്ടുപേരും നടന്നുപോകുമ്പോള്‍ സുഹൃത്ത്‌ തന്റെ ബസ്‌ചാര്‍ജ്ജായ എട്ടണ അദ്ധേഹത്തിനു കൊടുക്കുന്നു. വാങ്ങാന്‍ കൂട്ടാക്കാത്ത അദ്ധേഹത്തെ അത്‌ നിര്‍ബന്ധപൂര്‍വ്വം ഏല്‍പ്പിച്ചുകൊണ്ട്‌ സുഹൃത്ത്‌ പറയും
'സ്‌നേഹത്തിലേ എനിക്ക്‌ വിശ്വാസമുള്ളൂ. കടപ്പാടുകള്‍ വേണ്ടാ...
എട്ടണയായാലും കടപ്പാടാണ്‌. നമ്മള്‍തമ്മിലായാല്‍ കൂടി!'.

16 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

അതുശരി, അപ്പോള്‍ ഈ ഏര്‍പ്പാട് ഞങ്ങളുടെ നാട്ടില്‍ മാത്രമല്ല.പടിക്കല്‍ പോലുള്ള നാടുകളിലും നടക്കുന്നുണ്ടല്ലേ? പടിക്കല്‍ ഇതിനെതിരെ പ്രതികരിക്കാനാളുണ്ടായല്ലോ ഞങ്ങളുടെ നാട്ടില്‍ നിവര്‍ന്നുനിന്ന് ഇങ്ങിനെ കാര്യം പറയാനുള്ള ധൈര്യം ഈഉള്ളവനുപോലുമില്ല.
വളരെ നല്ല സാമൂഹിക ഉദ്ബോധനങ്ങളാണ് പടിക്കല്‍ വിചാര വേദിയുടെ ഓരോ പോസ്റ്റുകളും ഇതിന്റെ പിന്നണിക്കാര്‍ക്ക് അഭിനന്ദനങ്ങള്‍!
muhammedasgarkm@yahoo.co.in

അജ്ഞാതന്‍ പറഞ്ഞു...

thalayadi thozhilaakkiyavar orupaadundu nammude naattil pakshe avaraarum internet kaanunnillallo avarilekk koodi ithetthikkaan enthenkilum vazhiyundo?
Ismail KV

rumana | റുമാന പറഞ്ഞു...

“തലയടി“ എന്ന പ്രയോഗം ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്. പെണ്ണായ എനിക്ക് തലയടിക്കണമെങ്കില്‍ എന്റെ “സ്വന്തത്തിന്റെ”തലയടിക്കേണ്ടി വരും അത് ഞാന്‍ സൌകര്യമ്ം കിട്ടുമ്പോഴെക്കെ ചെയ്യാറുണ്ട്.(വെള്ളിയ്യാഴ്ചകളില്‍ കിച്ചണ്‍ കോളേജൊന്ന് ലീ‍ീവായികിട്ടാന്‍ ‍ തലയടിതന്നെ ശരണം)പിന്നെ ഈ സുപ്പറിടുന്നത് തലയടി പോലെയാണെന്നെനിക്കഭിപ്രായമില്ല. പങ്കെടുക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ പങ്കെടുക്കാതിരൂന്നാല്‍ മതിയല്ലോ.പിന്നെ തലയടിയുടെ ഇരയായി സൊഹ്ര്ദങള്‍വേണ്ടെന്ന് വെച്ച ആമഹാന്‍ ആരാണെന്ന് കൂടീ പറയാമായിരുന്നു..ആരായാലും ആമാന്യന്‍ രക്ഷപ്പെട്ടു!ഇനി തലയടികാണന്റല്ലോ.
പിന്നെ എടുത്ത് പറയാനുള്ളത് വാല്‍കഷ്ണം നന്നായിട്ടോ. അവസരത്തിനൊത്ത് പടിക്കല്‍ വിചാരവേദി ഉണര്‍ന്ന് പ്രവര്‍ത്തിക്കൂന്നു എന്ന് പറയുമ്പോള്‍ തന്നെ ആവശ്യട്ട്tഹിന്നും അനാവശ്യത്തിന്നും കടപ്പാടുകളുണ്ടാക്കി മനം മടുപ്പിക്കുന്ന നാട്ടു നടപ്പിനെതിരെയും കൂടി വിചാരവേദി ഉണര്‍ന്ന് പ്രവര്‍ത്തിക്കണം വിചാരവേദിക്ക് മാമൂലൂകള്‍ക്കെതിരെ യുവനിരയെ അണിനിരത്താന്‍ പ്രയാസമുണ്ടാകില്ലാ എന്ന് ഞാന്‍ കരുതുന്നു. എല്ലാ ഭാവുകങളും നേരുന്നു..

അജ്ഞാതന്‍ പറഞ്ഞു...

ഓ .കഴിഞ ആഴ്ചയില്‍ ഒരു തലയടിയില്‍ കുടുങി കുറിക്ക് കൊടുക്കാനുള്ള പണം നഷ്ടപ്പെട്ടിരിക്കുമ്പോഴാണ് വിചാരവേദിയുടെ തലയടി വായിക്കുന്നത് . ഈ തലയടി യെന്ന പ്രയോഗാം ആദ്യമായിട്ടാണ് കേള്‍ക്കുന്നതെങ്കിലും ഞങളുടെ ഭാഷയില്‍ “ചിലവ് ചെയ്യിക്കുകാ” എന്ന പ്രയോഗമാണ് നിലവിലുള്ളത് . തലയടിയാലും ചിലവ് ചെയ്യിക്കുകാ എന്നതും രണ്ടെല്ലാ എന്ന് പൂര്‍ണമായി വായിച്ചപ്പോള്‍ മനസിലായി.

പ്രമീള പടിക്കല്‍ (കൊച്ചി) ദുബൈ.

Rashid Padikkal പറഞ്ഞു...

ഓ... ഈ വിചാരവേദിക്കാരുടെ ഒരു വിചാരം!! ഓസിന് വയറ് നിറക്കാനും സമ്മതിക്കൂലാ...

ഈ സാലിമിന്നും സുബൈറിന്നും എവിട്ന്നോ തലക്കടികിട്ടിയിട്ടുണ്ട് അല്ലാതെ ഇപ്പോ ഇങിനോ ഒരു വിചാരം വിചാരവേദിയിലൂടെ വിചാരിക്കാന്‍ തരമില്ല.

ഏതായാലും നന്നായിരിക്കുന്നു. എന്നാലും ഞങളുടെ വിചാരം ചെറിയ തോതിലൊക്കെ തലക്കടിയാകാമെന്ന് തന്നെയാണ് അതിന്ന് കഫം തിന്നുന്നവര്‍ എന്നൊക്കെ പറയാന്ന് വച്ചാല്‍..അല്പം കൂടിപ്പോയിട്ടോ.

അജ്ഞാതന്‍ പറഞ്ഞു...

ഹ ഹ ഹാ‍ാ‍ാ...റാഷിദ് കലക്കി

അടികിട്ടിയവര്‍ക്കല്ലെ അതിന്റെ വേദനയറിയുകയുള്ളൂ.ഇവര്‍ക്ക് കിട്ടിയ തലയടിയും വിചാരവേദിയിലൂടെ പുറത്ത് കൊണ്ട് വരണം. കിട്ടോണ്ടത് കിട്ടുമ്പം ഇങിനേയുള്ള വിചാരങളൊക്കെ താനെ വരും . ന്നാലും നന്നായിക്ക്ണ്ട്ടോ.
ജലീല്‍ രാമനാട്ടുകര

salim | സാലിം പറഞ്ഞു...

ഹഹഹ! .ഇടക്കെന്നെല്ല എപ്പോഴും തലയടിക്കാം പക്ഷെ തലയടിക്കുന്നത് റാഷിദിനെപ്പോലുള്ളവരുടെതാകണമെന്ന് മാത്രം കാരണം അവന്‍ ഗള്‍ഫുകാരനല്ലെ?
ഇവിടെ നാട്ടുകാരായ പലര്‍ക്കും നല്ലവേദനം നാട്ടില്‍കിട്ടിയിട്ടും ഒന്നിനും തികയാതെവരുന്ന തിന്റെ പലകാരണങ്ങളില്‍ ഒന്നായ തലയടി നാം ഉപേക്ഷിക്കേണ്ടതാണ് എന്നൊന്നൊന്ന് ഉദ്ബോധിപ്പിച്ചതാണ്.
പിന്നേയ്... റാഷിദേ എന്നാ നാട്ടില്‍ പോണത്? ഒന്ന് കാണണം!

zuba പറഞ്ഞു...

സുബൈറിന് ഇതുവരെ കിട്ടാത്ത ഒന്നാണ് ഈ തലയടി സാലിമിന് കിട്ടിയോ ഇല്ലയോന്ന് വെക്തവുമല്ല.ഏതയാലും ഒരുമിച്ച് നാട്ടില്‍ പോകാം ..ഇനിയൊന്ന് തലയടിച്ചിട്ട്തന്നെ ബാക്കികാര്യം പരിചയസമ്പന്നര്‍ കൂടെയുണ്ടാവുമ്പം കാര്യം എളുപ്പമാവുകയും ചെയ്യും.ജലദോഷം പിടിച്ചോന് പനി മരുന്നായി കൊടുക്കുന്ന കാലം!! സഹിക്കല്ലാതെ എന്താ ചെയ്യാ..

Rashid Padikkal പറഞ്ഞു...

Thursday, July 19, 2007
thank for Padikkal Vicharavedi

പ്രിയപെട്ട പദിക്കല്‍ വിചരവെദി പ്രവര്തകരെ,
പദിക്കല്‍ വിചാര വെദി എന്ന വെബ്സ്റ്റ് വലെര്‍ അദികം പ്രസമ്സനീയവും പ്രയൊജങ്കരവുമനു, ഇതിന്റെ പ്രവര്തകര്കെ പ്രത്യകം നന്ദി അരിയികുന്നു
നമ്മുദെ നദിനെ കുരിചും നദിന്റ്റ്റെ ഒര്മകലും പരസ്പരം പങ്കുവെക്കുവനും വലിയൊരു അവസരം തന്നെയനെ ഈ ഒരു വെബ്സൈറ്റ് .
ഈ വിവര സങ്കെതികത നമ്മല്‍ ഒരൊരുതരും വലരെ അദികം പ്രയൊജനപെദുദുതുകയും അതിലൂദെ നദിനും സമൂഹതിനും ഉപകര പ്രദമയ ഒരുപദ് കര്യങല്‍ ചെയ്യന്‍ കഴിയറ്റെ എന്നെ പ്രര്തിചുകൊദു നിര്തുന്നു

Abdul Latheef,
Riyadh, latheef_us @yahoo.com
ph: +966 56437781


സുഹ്ര്ത്തെ നിങള്‍ ഇവിടെ യാണ് കമന്റ് എഴുതേണ്ടത് . പുതിയ ഒരുബ്ലോഗുണ്ടാക്കി പോസ്റ്റ് ചെയ്ത ത് പരിചയക്കുറവ് കാരണമായിരിക്കും എന്ന് കരുതുന്നു.

അജ്ഞാതന്‍ പറഞ്ഞു...

പടിക്കലെ തലക്കടീ വീരന്മാരെ ....
ഞാനും അതിന്ന് വീ‍തെയനായതാണ്.നാട്ടിലുള്ളവര്‍ക്ക് അതൊരു രസവും നേരം കളയലും നമ്മളീല്ലാത്ത നെരം നമ്മളെ തിന്നാന്‍ ഒരവസരവുമാണ്.
കഴിയുന്നതും ഒഴിയുക.FRIENDSHIP
നിലനിര്‍ത്തുക.....

അജ്ഞാതന്‍ പറഞ്ഞു...

പടിക്കലെ തലക്കടീ വീരന്മാരെ ....
ഞാനും അതിന്ന് വീ‍തെയനായതാണ്.നാട്ടിലുള്ളവര്‍ക്ക് അതൊരു രസവും നേരം കളയലും നമ്മളീല്ലാത്ത നെരം നമ്മളെ തിന്നാന്‍ ഒരവസരവുമാണ്.
കഴിയുന്നതും ഒഴിയുക.FRIENDSHIP
നിലനിര്‍ത്തുക.....

അന്‍വര്‍ സാദത്ത്
anwarsadathpalathingal@yahoo.co.in

അജ്ഞാതന്‍ പറഞ്ഞു...

ഇങ്ങനെ സൂപ്പറിട്ട് മുടിപ്പിക്കുന്ന പരിപാടി ഞങ്ങളുടെ നാട്ടിലുമുണ്ട്.സൂപറില്‍ കുടുങ്ങിയവന്റെ ചെലവില്‍ വെട്ടിവിഴുങ്ങാന്‍ എല്ലാവരുമുണ്ടാകും പിറ്റേന്ന് അത്യാവശ്യത്തിന് കടം ചോദിച്ചാല്‍ ആരുടെകയ്യിലും കാണില്ല.
പടിക്കല്‍ വിചാരവേദിക്ക് എല്ലാവിധ ആശംസകളും നേരുന്നു.
മാജിദ് കൊടക്കാട്

അജ്ഞാതന്‍ പറഞ്ഞു...

പടിക്കല്‍ വിചാരവേദിയുടെ ഓരോബ്ലോഗും സമകാലിക പ്രഷ് നങളില്‍ ഊന്നി അതിന്റെ മികവ് തെളിയിക്കുന്നു എന്നതില്‍ തര്‍ക്കമില്ല.എന്നാല്‍ കഴിഞ ലേഖനം വരെ കമന്റ് ബോക്സില്‍ എഴുതുന്നവര്‍ സ്ഥിരമായിട്ടെഴുതുന്നവരാണെന്ന് കമന്റ് കണ്ടാല്‍ മനസിലാക്കാം.അതിന്ന് വിത്യസ്ഥമായി തലയടിയഉടെ കമന്റില്‍ ഒന്നു രണ്ട് പുതുമുഖങള്‍ കൂടി വന്നത് വേദിയുടെ പ്രവര്‍ത്തനം പതുക്കെയാണെങ്കിലും പടിക്കല്‍ നിവാസികളില്‍ ചലനം ശ്ര്ഷിടിക്കുന്നുണ്ട് എന്നതിന്ന് തെളിവാണ്.അതുപോലെതന്നെ പല സന്ദര്‍ഷകര്‍ക്കും കമന്റ് എങിനെ എഴുതണം എന്ന് അറിയാത്തതിനാലാകും അവര്‍ അതിന്ന് തുനിയാന്‍ മടിക്കുന്നത് .റിയാദില്‍ നിന്നും ലത്തീഫ് എന്ന സുഹ്ര്ത്ത് അറിയുന്നരീതിയില്‍ എഴുതാന്‍ ശ്രമിച്ച് പുതിയ ഒരു ബ്ലോഗായി മാറിയതും നാം കണ്ടു. ആസുഹ്ര്ത്തിന്റെ ടെലിഫോണ്‍ നമ്പര്‍ ശരിയായിരുന്നെങ്കില്‍ അദ്ദേഹവുമായി ആശയവിനിമയം നടത്തി എനിക്കറിയാവുന്ന കര്യങള്‍ പറഞ് കൊടുക്കാമായിരുന്നു. ഇങിനെ ഒരുപാട് നല്ല സുഹ്ര്ത്തുക്കള്‍ എങിനെ തുടങണമെന്നറിയാതെ വിശമിക്കുന്നുണ്ടെന്ന് വിചാരവേദിയുടെ പ്രവര്‍ത്തകര്‍ക്ക് അറിയാമായിരിക്കും.തീര്‍ച്ചയായും ഇങിനെയുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ വിചാരവേദിക്ക് കഴിയുമെന്ന് ഞാന്‍ പ്ര്റ്റ്യാശിക്കുന്നു.....(പടിക്കലില്‍നിന്നും വിചാരവേദിയെ കാണണമെങ്കില്‍ യൂനിവേഴ്സിറ്റിയിലോ ചെമ്മട്ടോ പോകണം ഇതുകൊണ്ടോക്കെയാകണം പടിക്കക്കാര്‍ ഈരംഗത്ത് ഗണ്യമായി കുറഞത്. ) മായീന്‍ കുട്ടി റിയാദ്.

അജ്ഞാതന്‍ പറഞ്ഞു...

അതു പറയരുത് മായിന്‍ കുട്ടി >>>
ഇപ്പൊള്‍ ഞങ്ങളും പ്രപ്തരായി മൊനേ.... u.city ക്കാര്‍ക്ക് എന്തെങ്കിലും കിട്ടണമെങ്കില്‍ (15 year ago)പടീക്കല്‍ വരണമായിരുന്നു.അതായത് ആഹാര സാധനങ്ങള്‍ വാങ്ങാന്‍....
Anwar Sadath P
JED
rubyneb@yahoo.co.in

അജ്ഞാതന്‍ പറഞ്ഞു...

പ്രിയപ്പെട്ട അന്‍‌വര്‍ , എന്റെ കമന്റ് നിങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം.ഒരുകാലത്ത് താങ്കള്‍ പറഞത് പോലെ 15 വര്‍ഷങള്‍ക്ക് മുമ്പ് യൂനിവേഴ്സിറ്റിയിലുള്ളവര്‍ക്ക് താങ്കളുടെ സ്വദേശമായ പടിക്കലില്‍ വന്ന് ആഹാര സാദനങള്‍ വാങേണ്ടിയിരുന്നെങ്കില്‍ ഇന്ന് സ്തിഥി അതല്ല. നഗരവും കാലവും പുരോഗമനത്തിന്റെ ഏണിപ്പടികള്‍ ചവിട്ടിയപ്പോള്‍ പടിക്കലങാടിമാത്രം ഉയര്‍ച്ചയുടെ പടിചവിട്ടാന്‍ എന്തുകൊണ്ടോ മടിച്ച് നില്‍ക്കുന്നതായിട്ടാണ് തൊട്ടടുത്തുള്ള ചേളാരിയും വെളിമുക്കും ചുറ്റു പ്രദേശവും കാണുമ്പോള്‍ മനസിലാകുന്നത് എന്നിരുന്നാലും ചില പ്രവാസികളുടെ ശ്രമത്തിന്റെ ഫലമായി പുരോഗമനത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുന്നുണ്ടെങ്കിലും തമ്മില്‍ തല്ലിന്റെയും വെക്തിവൈരാഗ്യത്തിന്റെയും നയതന്ത്രമായ പിടിപ്പികേടിന്റെയും സാമ്പത്തികമായ പൊങച്ചാത്തിന്റെയും ചിട്ടയോടെയുള്ള ഏകോപനത്തിന്റെ അപര്യാപ്തതയും കാരണം ഈ അടുത്തകാലത്തായി പ്രവാസികളാല്‍ തുറക്കപ്പെട്ട പല സംരമ്പങള്‍ക്കും പൊലിമ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നത് നമുക്ക്കാണാനാവും . ഇങിനെയൊക്കെയാണെങ്കിലും ഇവിടെ രണ്ട് ചെറുപ്പക്കാരുടെ ശ്രമത്തിന്റെ ഫലമായി പടിക്കല്‍ നിവാസികള്‍ക്ക് സംവദിക്കാന്‍ ഒരു വേദി തുറയ്ക്കപ്പെട്ടു എന്നതില്‍ നിങള്‍ക്കഭിമാനിക്കാം.അനന്ത സാദ്യതകളുള്ള ഈ വേദിയും പടിക്കല്‍കാരുടെ തമ്മില്‍ തല്ലിനും തെഴുത്തില്‍ കുത്തിനും വേദിയാകാതിരിക്കട്ടെ എന്ന് പടിക്കലിന്റെ മരുമകനായ ഈ വിനീതന്‍ പ്രാര്‍ത്ഥിക്കുന്നു.
മായീന്‍ കുട്ടി റിയാദ്.

അജ്ഞാതന്‍ പറഞ്ഞു...

Oh KOLLAM AVASARAM KITTIYAPPOL KOODEYULLAVARKITTU THANNE THALAKKITTU KOTTY .... THALAYADI YENNA VAAJAKAM KOLLAM .YENTHAYALUM SAALIM BHAI LEKHANAM VAYIKKAN ORALPAM VAIKI KSHAMIKKUKA****