2007, ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

സ്ത്രീധനവും മാമൂലുകളും നമ്മളും...!

സ്വന്തം കുടുംബത്തിന്റെ ഭക്ഷണ,വസ്ത്ര,ചികിത്സാ,വിദ്യാഭ്യാസ ചെലവുകള്‍...സ്വന്തമായൊരു വീട്‌ തുടങ്ങിയ അത്യാവശ്യങ്ങള്‍ക്ക്‌ പണം കണ്ടെത്തുവാന്‍ തന്നെ പകലന്തിയോളം കഷ്ടപ്പെടുകയും നെട്ടോട്ടമോടുകയും പലപ്പോഴും രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുകയും ചെയ്യുന്നവരാണ്‌ നമ്മളില്‍പലരും.

മുകളിലെഴുതിയ ആവശ്യങ്ങളെല്ലാം ഓരോരുത്തര്‍ക്കും ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങളാണ്‌. എന്നാല്‍ ഇതിനുതന്നെ കഷ്ടപ്പെടുന്നവര്‍ക്ക്‌ തികച്ചും അനാവശ്യമായ കുറേ അനാചാരങ്ങള്‍ക്കും പണം കണ്ടെത്തേണ്ടിവരുന്നു. തന്മൂലം സുഭിക്ഷമായി കഴിഞ്ഞുകൂടാന്‍ വകയുള്ളവര്‍പോലും കടക്കാരായി മാറുന്നു.

നമ്മുടെ സമൂഹത്തില്‍ പുഴുക്കുത്തുകളായി നിലനില്‍ക്കുന്ന സ്ത്രീധനവും മാമൂലുകളുമാണ്‌ ഈ അനാചാരങ്ങളില്‍ പ്രധാനം. പെണ്‍കുട്ടിപിറന്നാല്‍ പുറമെ ചിരിക്കുമെങ്കിലും പഴയ ഡാര്‍‌ക്കേജിലെ അറബികളെപ്പോലെ മുഖം വിവര്‍ണ്ണമാകുന്നവരാണ്‌ പലരും.

ഉദ്ബോധനങ്ങളും ലേഖനങ്ങളും കേട്ടും വായിച്ചും മടുത്തിട്ടും സ്ത്രീധനം നമ്മുടെ സമൂഹത്തില്‍ ആര്‍ക്കും എതിര്‍ക്കാനാവാത്ത ഒരു സമ്പ്രദായമായി നിലനില്‍ക്കുന്നു. കാരണം ഒരുനിലക്കല്ലെങ്കില്‍ മറ്റൊരുനിലക്ക്‌ നാമെല്ലാം അതിന്റെ ഗുണഭോക്താക്കളോ ഇരകളോ ആയിരിക്കുന്നു.

സ്തീധനത്തിനെതിരെ വാചകക്കസര്‍ത്ത്‌ നടത്തുന്നവരെപ്പോലും പരിശോധിച്ചാല്‍ ഈ കുളിമുറിയില്‍ എല്ലാവരും നഗ്നരാണ്‌ എന്ന് മനസ്സിലാകും. സ്ത്രീധനത്തെ വെള്ളപൂശാന്‍ മതഗ്രന്ഥങ്ങളില്‍ പഴുത്‌തേടുന്നവരെ വരേ നമുക്കിന്ന് കാണാം. ചിലര്‍ സ്ത്രീധനം വാങ്ങുന്നതില്‍ തെറ്റൊന്നുമില്ലെന്ന് ഉളുപ്പില്ലാതെ വാദിക്കാന്‍ വരേതയ്യാറാകുന്നു. മറ്റുചിലര്‍ സ്വര്‍‌ണ്ണമെത്രയും വാങ്ങാം പണംവാങ്ങിയാലേ സ്ത്രീധനമാകൂ എന്ന് വാദിക്കുന്നു. എന്നിട്ട്‌ നൂറോ നൂറ്റമ്പതോ പവനും വാങ്ങി ഞാന്‍ സ്ത്രീധനമൊന്നും വാങ്ങിയിട്ടില്ലെന്ന് മേനിപറയുന്നു.

പരസ്യമായി സ്ത്രീധനം വാങ്ങാത്ത ചിലര്‍ രഹസ്യമായി സ്വത്തോ ബിസിനസ്സ്‌ പങ്കാളിത്തമോഒക്കെ സ്വന്തമാക്കുന്നു. അധ്വാനിക്കാതെ കിട്ടുന്നപണം ഉപേക്ഷിക്കാന്‍ എത്രവലിയ ആദര്‍ശം പ്രസംഗിക്കുന്നവനുമാകുന്നില്ല.

അംഗുലീപരിമിതമായ ചിലര്‍ ഇതിന്‌ അപവാദമായേക്കാം. എന്നാല്‍ അവരെ ആകാര്യത്തില്‍ മാതൃകയാക്കാന്‍ മിനക്കെടാതെ അവര്‍ മറ്റേതോ വിശ്വാസക്കാരാണെന്നോ യോഗ്യതയില്ലാത്തവരാണെന്നോ ഒക്കെ പ്രചരിപ്പിക്കാനാണ്‌ പലരും ശ്രമിക്കുന്നത്‌.

യുവാക്കളില്‍ നല്ലൊരുവിഭാഗത്തിന്‌ സ്ത്രീധനത്തോട്‌ വിയോജിപ്പുണ്ടെങ്കിലും അവരുടെ മാതാപിതാക്കളുടെയും കാരണവന്മാരുടെയും നിര്‍ബന്ധങ്ങള്‍ക്കുമുന്നില്‍ അതെല്ലാം നിശ്ഫലമാകുന്നു.

സ്വന്തം ഭാര്യയോ,മരുമകളോ, സഹോദരപത്നിയോ ആകേണ്ടവളുടെ കുടുംബത്തെ ഒരുവിധ മനസ്സാക്ഷിക്കുത്തുമില്ലാതെ കൊള്ളയടിക്കാന്‍ ആര്‍ക്കും ഒരു മടിയുമില്ല. സ്ത്രീധനത്തിനെതിരെ ശബ്ദിച്ചവര്‍‌പോലും സ്വന്തം കാര്യം വരുമ്പോള്‍ അതിന്റെ വക്താക്കളാകുകയോ സ്വന്തക്കാര്‍ സ്ത്രീധനം വാങ്ങുമ്പോള്‍ മൗനമവലംബിക്കുകയോ ചെയ്യുന്നു. പിന്നെങ്ങനെയാണ്‌ ഈ വിപത്ത്‌ നമ്മുടെ നാട്ടില്‍ നിന്നും ഇല്ലാതാവുക?

ലോട്ടറി കിട്ടിയ പണം പോലെ ഒഴുകിപ്പോകുന്ന സ്ത്രീധനത്തിനുള്ള തുക കണ്ടെത്താന്‍ പെണ്ണിന്റെ രക്ഷിതാക്കള്‍ എത്രകഷ്ടപ്പെട്ടിരിക്കും? എത്രമനോവ്യഥയും അപമാനം പോലും സഹിച്ചിരിക്കും?തങ്ങളുടെ കയ്യില്‍ കിട്ടിയ സ്ത്രീധനത്തിനുപിന്നില്‍ എത്ര കണ്ണീരിന്റെ കഥകളുണ്ടായിരിക്കും? എന്നെല്ലാം ആര്‌ ചിന്തിക്കുന്നു? അപ്പം തിന്നാല്‍മതിയല്ലോ, കുഴിയെ‌‌‌ണ്ണണ്ട കാര്യമില്ലല്ലോ!

തനിക്കും ഭാവിയിലിങ്ങനെ ഒരു ഗതിവന്നുചേരുമെന്നും അതുകൊണ്ട്‌ ഈ വ്യവസ്ഥ നമ്മുടെ നാട്ടില്‍ നിന്നില്ലാതാവണമെന്നും ചിന്തിക്കുന്ന എത്രപേരുണ്ട്‌?

സ്ത്രീധനം വാങ്ങിയില്ലെങ്കില്‍ വിവാഹം പൊടിപൊടിക്കാന്‍ പറ്റില്ലെന്നാണ്‌ ചിലര്‍ക്ക്‌ പരിഭവം. ഒരുപെണ്ണിന്റെ പിതാവായിപ്പോയതിന്റെ പേരില്‍ ഒരുപാവം മനുഷ്യന്‍ തന്റെ ചോരനീരാക്കി ഉണ്ടാക്കിയ ജീവിത സമ്പാദ്യം മുഴുവന്‍ തട്ടിപ്പറിച്ചിട്ട്‌ വേണോ വിവാഹം മാമാങ്കമാക്കല്‍? ഒരുപക്ഷേ പലരില്‍നിന്നും കടംവാങ്ങിയും കിടപ്പാടം പണയം വെച്ചും അയാള്‍ നിങ്ങള്‍ക്ക്‌ തരേണ്ടിവന്നപണംകൊണ്ട്‌ വിവാഹം ആര്‍ഭാടമാക്കിയിട്ട്‌ വേണോ നാട്ടുകാരുടെ മുന്നില്‍ നിങ്ങളുടെ പത്രാസ്‌ കാണിക്കാന്‍?. വിവാഹം അല്‍പ്പം ലളിതമായിട്ട്‌ കഴിച്ചാല്‍ ദാമ്പത്യത്തിനെന്തെങ്കിലും കുഴപ്പം സംഭവിക്കുമോ? ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദര്‍ഭമായ വിവാഹദിനത്തില്‍ സ്വന്തം ചെലവില്‍ കുറച്ചുപേര്‍ക്ക്‌ ഭക്ഷണമൊരുക്കാന്‍ ഗതിയില്ലാത്തവനെങ്ങനെയണ്‌ ഒരുപെണ്‍കുട്ടിയെ ജീവിതകാലം മുഴുവന്‍ സംരക്ഷിക്കുക? സ്വയം ഇതിനെങ്കിലും പ്രാപ്തനായിട്ട്‌ പോരെ വിവാഹം?

പെണ്‍കുട്ടികള്‍ വളരുംതോറും രക്ഷിതാക്കളുടെ മനസ്സമാധാനം നഷ്ടപ്പെടുന്ന ഈ അവസ്ഥ നമുക്കൊത്തൊരുമിച്ച്‌ ഇല്ലായ്മ ചെയ്തുകൂടെ?

സ്ത്രീധനം വാങ്ങുന്നവര്‍ക്ക്‌ താല്‍ക്കാലികമായി ചെറിയൊരു ഗുണം ലഭിച്ചേക്കാമെങ്കിലും സ്വന്തം മക്കള്‍ക്ക്‌ വേണ്ടിയോ സഹോദരിമാര്‍ക്ക്‌ വേണ്ടിയോ ഭാവിയില്‍അതിലേറെ ചെലവഴിക്കേണ്ടിയും വരുന്നു. മനുഷ്യന്റെ ധനവും മാനവും സമാധാനവുമെല്ലാം സ്ത്രീധനം നഷ്ടപ്പെടുത്തുന്നു.

എത്രയോ സഹോദരന്മാര്‍ സഹോദരിമാരെ കെട്ടിച്ചയക്കാന്‍ പണമുണ്ടാക്കാന്‍ വേണ്ടി അവിവിതമാര്‍‌ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടിവരികയും പലരും പിടിക്കപ്പെട്ട് ഇരുമ്പഴിയെണ്ണണ്ടിവരികയും ചിലര്‍ക്ക് ജീവന്‍ നഷ്ടമാവുകയുംവരേ ചെയ്യുന്നു?.

നാട്ടിലെ എല്ലാവരും ഒത്തൊരുമിച്ച്‌ ഇതിനെതിരെ പ്രവര്‍ത്തിച്ചെങ്കിലേ ഈ വിപത്ത്‌ നമ്മുടെ സമൂഹത്തില്‍ നിന്നും തുടച്ചുനീക്കാനാവൂ. എന്നാല്‍ മാത്രമേ ബാധ്യതകളും ആശങ്കകളുമില്ലാതെ നമുക്കൊരു സന്തോഷ ജീവിതം സാധ്യമാകൂ.

അതുപോലെത്തന്നെയാണ്‌ നമ്മുടെ നാട്ടിലെ മാമൂലുകളുടെയും കാര്യം. ബന്ധുക്കളെ പ്രസാദിപ്പിക്കാന്‍ പലസന്ദര്‍ഭങ്ങളിലും സ്വര്‍ണ്ണവും പലഹാരങ്ങളുമെല്ലാം കൊടുക്കേണ്ടിവരുന്നു. ഇത്‌ അങ്ങോട്ട്‌ കൊടുത്തതിനേക്കാള്‍ ഇങ്ങോട്ട്‌ കിട്ടണമെന്ന് കരുതികൊടുക്കുന്നവരും, എല്ലാവരും കൊടുക്കുന്നത്‌ കൊണ്ട്‌ ഗതിയില്ലെങ്കിലും കൊടുക്കേണ്ടിവരുന്നവരുമെല്ലാമുണ്ട്‌ .

മിക്കപ്പോഴും നല്‍കുന്ന സമ്മാനങ്ങള്‍കൊണ്ട്‌ പ്രത്യേക ഗുണമൊന്നും ഉണ്ടാകുന്നില്ല. മാത്രമല്ല തന്നവന്‌ അതിലധികം തിരിച്ചുനല്‍കേണ്ടിവരുന്നത്‌ ചിലപ്പോള്‍ വലിയ കഷ്ടപ്പാടുകളില്‍ നട്ടം തിരിയുമ്പോഴായിരിക്കും കൊടുക്കുന്നവനും വാങ്ങുന്നവനും യഥാര്‍ത്ഥത്തില്‍ ഇതൊരു നഷ്ടക്കച്ചവടം തന്നെയായിരിക്കും.

പ്രസവം വിവാഹം എന്നിവക്ക്‌ ശേഷമുള്ള മാമൂലുകളാണ്‌ ഏറെ അസഹനീയം. വിവാഹം കഴിഞ്ഞ്‌ മാസങ്ങളോളം പലഹാരക്കെട്ടുകളുമായി ബന്ധുവീടുകളില്‍ കയറിയിറങ്ങേണ്ട വധൂവരന്മാരുടെ ഗതികേട്‌!. രണ്ടുപേരെ സല്‍ക്കരിക്കേണ്ടതിന്‌ മറ്റൊരുകല്യാണതുല്യമായ സല്‍ക്കാരം നടത്തേണ്ട ബന്ധുക്കളുടെ അവസ്ഥ. വിവാഹം കഴിഞ്ഞ്‌ നട്ടെല്ലൊടിഞ്ഞ വധൂവീട്ടുകാരുടെ ബാക്കികൂടിഒടിക്കുന്ന വരന്റെ കൂട്ടുകാര്‍ക്കുവേണ്ടിയുള്ള പുതിയാപ്ല സല്‍ക്കാരം എന്ന തീറ്റമത്സരം!... പെണ്ണിന്‌ ഗര്‍ഭമായത്‌ മുതല്‍ പ്രസവിച്ച്‌ തൊണ്ണൂറ്‌ കഴിയുന്നത്‌ വരേയുള്ള മാമൂലുകളുടെ പ്രളയം. അങ്ങനെ ആപട്ടിക നീണ്ടുപോകുന്നു.

സത്യത്തില്‍ നമ്മുടെ സന്തോഷങ്ങളുടെ പേരില്‍ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുതെന്ന് കരുതാന്‍ നമുക്കെന്താണ്‌ പറ്റാത്തത്‌? സ്‌നേഹത്തോടെ സമ്മാനങ്ങള്‍ കൊണ്ടുവരുന്നവരെ സ്‌നേഹത്തോടെതന്നെ ഒരുതവണ മടക്കിയാല്‍ നമ്മുടെ ഇടയില്‍ നിന്നും ഈഏര്‍പ്പാട്‌ എടുത്തുപോകില്ലേ?

ബന്ധുക്കളിലെ പാവപ്പെട്ടവരെ സഹായിക്കാന്‍ പലരും തയ്യാറാകുന്നില്ല. ഇങ്ങനെ മാമൂലുകള്‍ക്കുവേണ്ടി ദുര്‍വ്യയം ചെയ്യുന്ന പണം ഓരോരുത്തരും തങ്ങളുടെ ബന്ധുമിത്രാദികളിലെ സാധുക്കളെ അവരുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കാത്തവിധത്തില്‍ രഹസ്യമായിസഹായിക്കാന്‍ വിനിയോഗിച്ചാല്‍ നിശ്ശബ്ദമായി ദാരിദ്ര്യം നമ്മുടെ നാട്ടില്‍ നിന്ന് തുടച്ചുനീക്കാന്‍ പറ്റില്ലെ?


ഇല്ലാത്തവനെ കൂടുതലില്ലാത്തവനാക്കുന്ന ഈ സ്ത്രീധനവും മാമൂലുകളും ഇല്ലായ്മചെയ്യാന്‍ ദൈവം സമ്പത്ത്‌ തന്ന് അനുഗ്രഹിച്ചവരും അല്ലാത്തവരുമെല്ലാം ഒരുമിച്ച്‌ ശ്രമിച്ചെങ്കിലേ സാധ്യമാകൂ. അതുകൊണ്ട്‌ നാമോരോരുത്തരും പ്രതിജ്ഞയെടുക്കുക.
‘ഞാന്‍ സ്ത്രീധനം വാങ്ങില്ല. ഈ മാമൂലുകളനുഷ്ടിക്കില്ല.! എന്റെ മക്കളേയോ സഹോദരങ്ങളെയോ ഞാനതിനനുവദിക്കില്ല.!‘
ഇതല്ലാതെ ഇതിനൊരു പ്രതിവിധിയുമില്ല. അല്ലാത്ത എഴുത്തും പ്രസംഗവുമെല്ലാം വൃഥാവാണ്‌.

വാല്‍കഷണം:- പെണ്‍കുട്ടികള്‍ പിറന്നാല്‍ സന്തോഷിക്കുന്ന,സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ പുരനിറഞ്ഞ്‌ നില്‍ക്കേണ്ടിവരാത്ത, ഒരുസ്ത്രീയും സ്ത്രീധനത്തിന്റെ പേരില്‍ പീഢിപ്പിക്കപ്പെടാത്ത, മാമൂലുകളുടെ നീരാളിപ്പിടുത്തത്തില്‍ശ്വാസം മുട്ടുന്നവരുടെയും അപമാനിതരാകുന്നവരുടെയും നൊമ്പരങ്ങളില്ലാത്ത ഒരു നല്ലകാലത്തിനായി ഇനിയും നാമെത്രനാള്‍ കാത്തിരിക്കണം?
'സംഗതി ഒക്കെ സര്യാണ്‌. പച്ചെ ഞമ്മക്ക്‌ കിട്ടാനുള്ളത്‌ ഞമ്മക്ക്‌ കിട്ടണം'
എന്ന് കരുതുന്നവര്‍ മണ്ണടിഞ്ഞ്‌ തീരുന്നത്‌വരേയോ?


72 അഭിപ്രായങ്ങൾ:

rumana | റുമാന പറഞ്ഞു...

സന്തോഷമായി...ഞാന്‍ ആവശ്യപ്പെട്ടപോലെ വിചാരവേദി മാമൂലുകള്‍ക്ക് നേരെ വിരല്‍ ചൂണ്ടിയിരിക്കുന്നു.പടിക്കല്‍ സ്വദേശികളില്‍ എന്റെ അറിവില്‍ അത്രതന്നെ ആഴത്തില്‍ മാമൂലുകള്‍ വേരുറച്ചിട്ടില്ലെങ്കിലും ഇവിടെനിന്ന് മരുമകളായി ചെല്ലുന്നിടത്തും മരുമകനായി വരുന്നവനിക്കും മാമൂലുകളെ കെട്ടിപ്പിടിക്കാതിരിക്കാന്‍ കഴിയില്ലാ എന്നത് ഒരു സത്യം തന്നെ യാണ്.സ്ത്രീധനമെന്ന ഭൂതത്തെ എതിര്‍ക്കുന്നവരാരും മാമൂലുകളെ എതിര്‍ക്കുന്നതായികാണുന്നില്ല.അതിന്റെ കാരണം ഒരു വിരുന്ന് നടക്കുകയാണെങ്കില്‍ ഓസിന് ഏമ്പക്കമിടാമെന്നത് കൊണ്ടാകാം. ഏതായാലും ഇതിനെതിരെ പ്രതികരിക്കാന്‍ പടിക്കലെ യുവാക്കളും അവരുടെ ഭാര്യമാരും മുന്നിട്ടിറങണം .സമൂഹത്തിലെ ചീഞ് നാറിയ പ്രസവാനന്തര മാമൂലുകളും മുടികളച്ചിലിന്റെ പൊങച്ചങളും എന്തിനും ഏതിനും മൊയ്‌ല്യക്കന്മാരെ ആശ്രയിക്കുന്നതും ഒഴിവാക്കിയാല്‍ തന്നെ സാമ്പത്തിക തകര്‍ച്ച നേരിടുന്ന നമ്മുടെ സഹോദരന്മാര്‍ക്ക് ആശ്വാസമാകും.കുടുംബ ബന്തങള്‍ക്കും സൌഹ്ര്ദങള്‍ക്കുമിടയില്‍ അങാടിയിലെ പലഹാരപ്പോതിക്ക് സ്ഥാനം കൊടുക്കാതിരിക്കുക.സ്വതന്ത്രമായി സൌഹ്ര്ദം പങ്ക് വെക്കാന്‍ പലഹാരപ്പോതിയുടെ തൂക്കം മാനദണ്ടമാക്കാതിരിക്കുക.യാതൊരുകുറച്ചിലുമില്ലാതെ പുഞ്ചിരിയുമായി കുടുംബബന്ധങളും സൌഹ്ര്ദങളും പങ്ക് വെക്കാന്‍ നമുക്കാവട്ടെ..അതിന്ന് മാമൂലുകളെ പടികടത്തിയേമതിയാകൂ.വിചാരവേദിക്ക് ആശംസകള്‍

അജ്ഞാതന്‍ പറഞ്ഞു...

'ഇങ്ങനെ മാമൂലുകള്‍ക്കുവേണ്ടി ദുര്‍വ്യയം ചെയ്യുന്ന പണം ഓരോരുത്തരും തങ്ങളുടെ ബന്ധുമിത്രാദികളിലെ സാധുക്കളെ അവരുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കാത്തവിധത്തില്‍ രഹസ്യമായിസഹായിക്കാന്‍ വിനിയോഗിച്ചാല്‍ നിശ്ശബ്ദമായി ദാരിദ്ര്യം നമ്മുടെ നാട്ടില്‍ നിന്ന് തുടച്ചുനീക്കാന്‍ പറ്റില്ലെ?'
വളരെ ചിന്താര്‍ഹമായ ഒരുകാര്യമാണ് മുകളില്‍ വിചാരവേദി ഉണര്‍ത്തിയ ഈ കാര്യം. പലരും സഹായങ്ങള്‍ ചെയ്യുന്നത് നാലാളറിയട്ടെ എന്ന നിലക്ക് പരസ്യമാക്കുന്നു.അത് മൂലം സഹായം ലഭിക്കുന്ന വ്യക്തിയുടെ അഭിമാനബോധം വ്രണപ്പെടുന്നു.മറ്റുള്ളവരുടെ ഔദാര്യം പറ്റുന്നത് നാലാളറിയുന്നത് ആരും ഇഷ്ടപ്പെടുന്നില്ല.അതുകൊണ്ട് സഹായം രഹസ്യമായി നല്‍കുക.പരസ്യമായി സഹായം നല്‍കുന്നത് അത്‌വാങ്ങുന്നവന്റെ അഭിമാനബോധത്തിന് നേരെയുള്ള ആക്രമണമാണെന്ന് എല്ലാവരും തിരിച്ചറിയുക.രഹസ്യ ദനധര്‍മ്മങ്ങള്‍ക്കേ ദൈവ സമക്ഷം യഥാര്‍ത്ഥ പ്രതിഫലം ലഭിക്കുകയുമുള്ളൂ.
വിചാരവേദിയുടെ ബ്ലോഗ് മാനുഷികതയുടെ പക്ഷം ചേര്‍ന്നുനില്‍ക്കുന്നു.ഈലേഖനം സ്ത്രീധനപ്രിയരുടെ ചങ്കില്‍ തറക്കുമെന്നുറപ്പാണ്.ഇനിയും നാട്ടുകാര്‍ക്ക് നന്മ പകര്‍ന്നുനല്‍കുക.ആശംസകളോടെ
muhammedasgarkm@yahoo.co.in

അജ്ഞാതന്‍ പറഞ്ഞു...

ഇതാ ഇവിടെ ഒരാള്‍ മാമൂലുകളെ ഭയന്ന് ദേശം വിട്ടോടിയിരിക്കുന്നു.പടിക്കലില്‍ നിന്നും അറേബ്യയിലേക്കൊരു ഹിജ്‌റ!! ഈ ലിങ്ക് കണുക.http://subairpadikkal.blogspot.com/

അജ്ഞാതന്‍ പറഞ്ഞു...

ഹിജ്‌റ പോയ മുഹാജിറിന്റെ(അഭയാര്‍ത്തി)യുടെ ബ്ലോഗ് പ്രൊഫൈല് കണ്ടു. അനീതിക്കെതിരെ പ്രതികരിക്കുന്നവനെന്തിനാണ് പലായനം ചെയ്യുന്നതെന്ന് മനസ്സിലായില്ല. നാലാള് പ്രതികരിച്ചാലല്ലേ നാട്ടില്‍ വിപ്ലവമുണ്ടാകൂ.എന്തായാലും അറേബ്യയില്‍ ആളുകള്‍ എത്തിയതിന് ശേഷമാണ് ഈവക മാമൂലുകളെല്ലാം നമ്മുടെ നാട്ടില്‍ ഉണ്ടായത്.

മന്‍സൂര്‍ ചൊക്കളങ്ങര

zuba പറഞ്ഞു...

മന്‍സൂറിന്റെയും പേരറിയിക്കാത്ത സുഹ്ര്ത്തിന്റെയും കമന്റ് കണ്ടു.നന്നായിരിക്കുന്നു
ഞാന്‍ എന്റെ ബ്ലോഗിന്റെ പ്രൊഫൈലില്‍ എന്നെ പരിചയപ്പെടുത്തിയത്
“മനം മടുപ്പിക്കുന്ന ആചാരങ്ങളുടെയും നാട്ടുനടപ്പുകളുടെയും ഇടയില്‍ നിന്ന് രക്ഷ തേടി കുടും‌ബ സ‌മേതം പ്രവാസത്തിന്റെ ഒറ്റപ്പെട്ട വഴികള്‍ തിരഞ്ഞെടുത്ത്‌ ദേശത്തിന്റെ മാമൂലെന്ന ജീര്‍ണതക്കെതിരെ തൂലിക പടവാളാക്കാന്‍ ശ്രമിക്കുന്ന ദേശ സ്നേഹിയായ പാവം പ്രവാസി“.എന്നായിരുന്നു.

ഞാന്‍ എപ്പോഴെക്കെ മാമൂലുകളെ തിരസ്കരിക്കാന്‍ ശ്രമിച്ചുവോ അപ്പോഴെക്കെ നാടും കുടുമ്പവും ബന്ദുക്കളും എനിക്കെതിരെ തിരിയുകയും വഹാബിയെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നാലും ഒട്ടും പതറാതെ ആദര്‍ഷങളില്‍ വെള്ളം ചേര്‍ക്കാതെ പിടിച്ച്നില്‍ക്കാന്‍ കഴിയുകയും ച്യ്തിട്ടുണ്ട്.

മാമൂലുകള്‍ക്കെതിരെ വിപ്ലവമുണ്ടാക്കാന്‍ ഒരുവെക്തിയോ ഒരുവീട്ടുകാരോ ശ്രമിച്ചിട്ട് കാര്യമില്ല. പടിക്കല്‍ വിചാരവേദിക്ക് ഏതെങ്കിലും ഒരവസരത്തില്‍ ഈ ജൂര്‍ണതക്കെതിരെ പ്രതികരിക്കുന്നതിന്ന് ഒരു കൂട്ടായ്മ സംഘടിപ്പിക്കാന്‍ അവസരം കിട്ടുകയാണെങ്കില്‍ ഈ യുള്ളവന്‍ മുഹാജിറാണെന്ന നിങളുടെ ധാരണ തിരുത്തി മാമൂലുകള്‍ക്കെതിരെ വിപ്ലവം നയിക്കുന്നതില്‍ മുന്നിലുണ്ടാകും.

മാമൂലുകളെ ഭയന്ന് ദേശം വിട്ടോടിയവനെന്നും മുഹാജിറെന്നും എന്നെ മുദ്രകുത്തുന്നതിന്ന് മുമ്പ് നിങള്‍ സ്വയം ചിന്തിക്കുക ഈ വിഷയത്തില്‍ നിങള്‍ക്കെന്താണ് ചെയ്യാന്‍ കഴിഞതെന്ന് ?

മനം മടുപ്പിക്കുന്ന ആചാരങ്ങളുടെയും നാട്ടുനടപ്പുകളുടെയും ഇടയില്‍ നിന്ന് രക്ഷ തേടി കുടും‌ബ സ‌മേതം പ്രവാസത്തിന്റെ ഒറ്റപ്പെട്ട വഴികള്‍ തിരഞ്ഞെടുത്തപ്പോഴും മാമൂലുകള്‍ക്കെതിരെ പ്രതികരിക്കാന്‍ ഞാന്‍ സമയം കണ്ടെത്തി എന്ന കാര്യം കമന്റെഴുതിയവര്‍ വിസ്മരിക്കരുത്. തര്‍ക്കങള്‍ മാറ്റിവെച്ച് ഈ ദുശിച്ച നാട്ടുനടപ്പുകള്‍ക്ക് നേരെ നമുക്കൊരുമിച്ച് പോരാടാം നിങളുടെ അഭിപ്രായങള്‍ വിചാരവേദിയിലൂടെ നമുക്ക് പങ്ക് വെക്കുകയുമാവാം..

അജ്ഞാതന്‍ പറഞ്ഞു...

സ്ത്രീധനം പൂര്‍ണ്മായും ഇല്ലായ്മ ചെയ്യാന്‍ കഴിയാത്തതിന്റെ കാരണം പലതാണ്‍ ഒന്ന് ആയിരം ആണുങ്ങള്‍ ജനിക്കുമ്പോള്‍ 1238 പെണ്ണുങ്ങള്‍ ജനിക്കുന്നുൂരാള്‍ക്കൊന്നു എന്ന അനുപാതത്തൊല്‍ കല്ലിയാണം കഴിക്കുമ്പോള്‍ .238 പെണ്ണുണ്‍ഗള്‍ ബാക്കിയാകുന്നു അവരെ എന്തു ചെയ്യും ആയിരംസീറ്റുള്ള ഒരു കോളേജില്‍ കുട്ടികളഡ്‌ മിഷനു കാത്തു നില്‍ക്കുമ്പോള്‍ തന്റെ കുട്ടിക്ക്‌ സീറ്റ്കിട്ടില്ലെങ്കിലോ എന്‍ങ്കരുതി രക്ഷിതാക്കള്‍ കൈക്കൂലി കൊടുക്കാന്‍ വെമ്പുന്നപോലെ തന്റെ കുട്ടിക്കുവരനെ കിട്ടില്ലെങ്കിലെന്ന ബേജാര്‍ ഒന്നു .. അല്‍പം വൈരൂപമൊ നിറക്കമ്മിയോ ഉള്ള കുട്ടികളുടെ മാതാപിതാക്കളും അതിന്നു മറു വഴിതേടുന്ന് ഇത്യാതി കാരണങ്ങള്‍ സ്ത്രീധനനിരോധനത്തിനു മാര്‍ഗ്ഗതടസ്സം നില്‍ക്കുന്ന കാരണങ്ങളാണു പോംവഴികളിലൊന്ന് ഒരാള്‍ കഴിയുമെകില്‍ രണ്ട്‌ വിവാഹം കഴിഛ്‌ മറ്റൊരു പെണ്‍കുട്ടിക്കുകൂടി ജീവിതം കൊടുക്കുക വൈരൂപ്യമുള്ള കുട്ടികളെയും മാനുഷികപരിഗണന നല്‍കി കല്യ്യാണം കഴിക്കുക
കേരളത്തില്‍ രണ്ട്‌ കല്ല്യാണം കഴിക്കുന്നകാരിയത്തില്‍ പെണ്‍ വര്‍ഗ്ഗം മുഴുവനും [മാതാവ്‌ ] വരെ എതിരാകും പക്ഷെ അല്‍പ്പം ധൈരിയവും രണ്ട്‌ പേരെയും ഒരുപോലെ നോക്കാനുള്ളകഴിവും അല്‍പ്പം വിശാല മനസ്ക്കതയും ഉണ്ടെങ്ക്കില്‍ ചെയ്യാന്‍പറ്റുന്നകാരിയമാണ്‍ അല്ലാതെ കുറേ എഴുതിയത്‌ കൊണ്ടോ പ്രസംഗിചു നടന്നിട്ടോ കാരിയമില്ല പ്രാവര്‍ത്തികമാകണമെങ്കില്‍ ഇത്ചെയ്യണം അപ്പോള്‍ ശംശയമുണര്‍ന്നേക്കാം ഇതെഴുതിയവനത്‌ ചെയ്തോ എന്നു സധൈര്യം പറയട്ടെ,,[ അതെ] ഒരു പ്രശ്നവും ഇല്ലാതെ സശന്തോഷം മുന്നോട്ടു പോകുന്നു
കൂടുതലറിയാന്‍ [ mydear2007[at]rediffmail.com ] എന്ന വിലാസത്തില്‍ ബന്ധപ്പെടുക രണ്ടുകെട്ടിയ ഒരു വിനീതന്‍

salim | സാലിം പറഞ്ഞു...

എന്റെ വിനീതാ.... താന്‍ രണ്ട് കെട്ടിയതും പോരാ മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്യുന്നോ? പണ്ട് വാല് മുറിഞ്ഞ കുറുക്കന്‍ താന്‍ ഓടാന്‍ സൌകര്യത്തിന് വേണ്ടി വാല് മുറിച്ചുകളഞ്ഞതാണെന്ന് പറഞ്ഞ് മറ്റുകുറുക്കന്മാരെ ക്കൊണ്ടും വാല് മുറിപ്പിക്കാന്‍ നോക്കിയപോലെ.
എന്നാല്‍ വിനീതനൊരുകാര്യം മനസ്സിലാക്കണം ലോകത്ത് സ്ത്രീയാകട്ടെ പുരുഷനാകട്ടെ തന്റെ പങ്കാളി തന്റെ മാത്രമായിരിക്കണമെന്ന് കരുതുന്നവരാണ് എല്ലാവരും.രണ്ടാം വിവാഹത്തിന് ഭര്‍ത്താവിന് സമ്മതം നല്‍കുന്ന പെണ്ണുങ്ങളുണ്ടല്ലോ എന്ന് അപ്പോള്‍ വിനീതന്‍ ചോദിച്ചേക്കാം അതവരുടെ മനസ്സിനോട് ചോദിച്ചാല്‍ യഥാര്‍ത്ഥ ഉത്തരം അവര്‍ പറയും ‘ഗതികേടുകൊണ്ട് ഞാന്‍ സമ്മതിച്ചതാണ് “ എന്നായിരിക്കുമത്. പിന്നെ സ്ത്രീകള്‍ കൂടുന്നതാണ് ബഹുഭാര്യത്വത്തിന് ന്യയീകരണമായി വിനീതന്‍ ചൂണ്ടിക്കാണിക്കുന്നതെങ്കില്‍ ഒന്ന് ചോദിക്കട്ടെ. ആധുനിക ശാസ്ത്രം പുരോഗതി ഉപയോഗിച്ച് പുരുഷജനനം വര്‍ദ്ദിപ്പിക്കാമല്ലോ അങ്ങിനെ ഒരുകാലമുണ്ടായാല്‍ ഒരുസ്ത്രീക്ക് രണ്ട് ഭര്‍ത്താക്കന്മാരാകാമെന്ന് പറഞ്ഞാല്‍ വിനീതന്‍ സമ്മതിക്കുമോ ? താങ്കളുടെ രണ്ട് ഭാര്യമാരില്‍ ഒരാളെ മറ്റൊരു പുരുഷനോട് പങ്ക് വെക്കാന്‍ താങ്കള്‍ തയ്യാറാകുമോ? അതുപറ്റില്ലല്ലേ? അപ്പോള്‍ ഞമ്മക്കാകാം. ഇങ്ങക്ക് പറ്റൂലാ ഇങ്ങക്ക് അയ്‌നാല് ഇരുപത് ഞമ്മക്ക് അയ്‌നാല് മുപ്പത്തഞ്ച്! നല്ല പൂതി.
എന്താ ഞ്ഞും കെട്ടണം ന്നുണ്ടോ?

rumana | റുമാന പറഞ്ഞു...

വിനീതന്‌ മറുപടികൊടുക്കേണ്ടത്‌ എന്റെ കടമയായിരുന്നു. കമന്റ്‌ കാണാന്‍ അല്‍പം വൈകിപ്പോയി.എന്നാലും സ്ത്രീ പക്ഷ ശബ്ദം സാലിം കാ യിലൂടെ മുഴങ്ങി ക്കേട്ടല്ലോ.

ഞങ്ങളുടെ ഭാഗത്ത്‌ നല്ലമനസുള്ള ആണുങ്ങളുണ്ടെന്നും മനസിലായി

മൂക്ക്‌ വിയര്‍ത്താല്‍ മൂന്നും ചൊല്ലുന്ന ഈ ബഹുഭാര്യത്വ പ്രേമികളെ കുറ്റിച്ചൂലുകൊണ്ട്‌ അടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സാലിം കാക്ക്‌ അഭിനന്ദനങ്ങള്‍ .

അജ്ഞാതന്‍ പറഞ്ഞു...

എന്റെസാലിമേ താങ്കള്‍ക്ക്‌ ഇത്രയും വിവരം

ഇല്ലാതായിപ്പോയോ ആദുനിക ശാശ്ത്രമുപയോഗിച്ചു പുരുഷജനനം വര്‍ദ്ധിപ്പിക്കാമെന്നു താങ്കള്‍പറഞ്ഞത്‌ ഭ്രുണഹത്യയിലൂടെ സ്ത്രീകളെകൊന്നു പുരുഷന്റെ സംഗ്യ വര്‍ദ്ധിപ്പിക്കാമെന്നല്ലേ ഈപാപംചെയ്യാതെ തന്നെയുള്ള ഒരുപരിഹാരം അള്ളാഹു പറഞ്ഞുതന്നത്‌ അറിയില്ലേ കഴിവുള്ളവനോട്‌[ബി,പി. ഇല്ലാത്ത] ഒന്നില്‍കൂടുതല്‍ വേണമെങ്കില്‍ കഴിച്ചോളൂ എന്നു സ്ത്രീയോട്‌ അങ്ങനെ പറഞ്ഞിട്ടില്ല അതിനു കാരണങ്ങളും അള്ളാന്റെ അടുത്ത്‌ കാണുമായിരിക്കും വിത്യാസങ്ങള്‍പലതും ഉണ്ടല്ലോ 125000 അമ്പിയാമുര്‍സലുകളെ അള്ളാഹു അയച്ച്‌ അവരിലാരും സ്ത്രീകളില്ലായിരുന്നു നബിമാരിലാരും പെണ്ണുങ്ങളില്ല ആണുങ്ങളുടെ ഔറത്ത്‌ മറക്കാന്‍ മുട്ടുപൊക്കിള്‍ വരെ യാണു പക്ഷേ പെണ്ണിനത്‌ മതിയോ സഫമര്‍വയില്‍ കുറച്ചു സ്തലത്‌ പുരുഷന്മാര്‍ ഓടണം പെണ്ണുങ്ങള്‍ നടന്നാമതി കുട്ടികളില്‍പ്പോലും മ്ലപ്പാല്‍കുടിക്കുന്ന ആണ്‍കുട്ടികളുടെ മൂത്രം നജസ്സല്ല നിസ്കാരത്തിനു ആയിടത്ത്‌ കുറച്ചു വെള്ളം കുടഞ്ഞ്‌ നിസ്കരിക്കാം പക്ഷേ പെണ്‍കുട്ടികളെ മൂത്രം ജനിച്ച അന്നുമുതല്‍ തന്നെ നജസാണു
അതുപോലെ എന്തെല്ലാണു കണ്ണടച്ചിരുട്ടാക്കല്ലെ എന്റെ സാലിമെ ങ്ങളു ച്യ്യണ്ട മനുസാ ബി പി യില്ലാത്താരെങ്കിലും ചെയോട്ടെന്നേ ചൂടാകണ്ടട്ടൊ
പിന്നെ താങ്കള്‍ചോദിചു ഒരുഭാര്യയെ മറ്റാര്‍കെങ്കിലും കൊടുക്കുമോ എന്ന് [മനസ്സിലെന്താണെന്നറിയില്ല] അങ്ങനെ ഒരുസ്ത്രീക്കു രണ്ടു ഭര്‍ത്താക്കന്മാരുണ്ടാകാന്‍പാടില്ലാഞ്ഞിട്ടായിരിക്കുമല്ലോ അള്ളാഹു അത്‌ വിലക്കിയത്‌ അതില്‍ ഒരുകുഞ്ഞുണ്ടായാല്‍ അത്‌ ആരെകുഞ്ഞായിരിക്കുമെന്ന് പറയും

ഞ്ഞിഞ്ഞമ്മളുനിര്‍ത്തട്ടെനേരംവൈകി വിനീതന്‍

അജ്ഞാതന്‍ പറഞ്ഞു...

എന്റെസാലിമേ താങ്കള്‍ക്ക്‌ ഇത്രയും വിവരം

ഇല്ലാതായിപ്പോയോ ആദുനിക ശാശ്ത്രമുപയോഗിച്ചു പുരുഷജനനം വര്‍ദ്ധിപ്പിക്കാമെന്നു താങ്കള്‍പറഞ്ഞത്‌ ഭ്രുണഹത്യയിലൂടെ സ്ത്രീകളെകൊന്നു പുരുഷന്റെ സംഗ്യ വര്‍ദ്ധിപ്പിക്കാമെന്നല്ലേ ഈപാപംചെയ്യാതെ തന്നെയുള്ള ഒരുപരിഹാരം അള്ളാഹു പറഞ്ഞുതന്നത്‌ അറിയില്ലേ കഴിവുള്ളവനോട്‌[ബി,പി. ഇല്ലാത്ത] ഒന്നില്‍കൂടുതല്‍ വേണമെങ്കില്‍ കഴിച്ചോളൂ എന്നു സ്ത്രീയോട്‌ അങ്ങനെ പറഞ്ഞിട്ടില്ല അതിനു കാരണങ്ങളും അള്ളാന്റെ അടുത്ത്‌ കാണുമായിരിക്കും വിത്യാസങ്ങള്‍പലതും ഉണ്ടല്ലോ 125000 അമ്പിയാമുര്‍സലുകളെ അള്ളാഹു അയച്ച്‌ അവരിലാരും സ്ത്രീകളില്ലായിരുന്നു നബിമാരിലാരും പെണ്ണുങ്ങളില്ല ആണുങ്ങളുടെ ഔറത്ത്‌ മറക്കാന്‍ മുട്ടുപൊക്കിള്‍ വരെ യാണു പക്ഷേ പെണ്ണിനത്‌ മതിയോ സഫമര്‍വയില്‍ കുറച്ചു സ്തലത്‌ പുരുഷന്മാര്‍ ഓടണം പെണ്ണുങ്ങള്‍ നടന്നാമതി കുട്ടികളില്‍പ്പോലും മ്ലപ്പാല്‍കുടിക്കുന്ന ആണ്‍കുട്ടികളുടെ മൂത്രം നജസ്സല്ല നിസ്കാരത്തിനു ആയിടത്ത്‌ കുറച്ചു വെള്ളം കുടഞ്ഞ്‌ നിസ്കരിക്കാം പക്ഷേ പെണ്‍കുട്ടികളെ മൂത്രം ജനിച്ച അന്നുമുതല്‍ തന്നെ നജസാണു
അതുപോലെ എന്തെല്ലാണു കണ്ണടച്ചിരുട്ടാക്കല്ലെ എന്റെ സാലിമെ ങ്ങളു ച്യ്യണ്ട മനുസാ ബി പി യില്ലാത്താരെങ്കിലും ചെയോട്ടെന്നേ ചൂടാകണ്ടട്ടൊ
പിന്നെ താങ്കള്‍ചോദിചു ഒരുഭാര്യയെ മറ്റാര്‍കെങ്കിലും കൊടുക്കുമോ എന്ന് [മനസ്സിലെന്താണെന്നറിയില്ല] അങ്ങനെ ഒരുസ്ത്രീക്കു രണ്ടു ഭര്‍ത്താക്കന്മാരുണ്ടാകാന്‍പാടില്ലാഞ്ഞിട്ടായിരിക്കുമല്ലോ അള്ളാഹു അത്‌ വിലക്കിയത്‌ അതില്‍ ഒരുകുഞ്ഞുണ്ടായാല്‍ അത്‌ ആരെകുഞ്ഞായിരിക്കുമെന്ന് പറയും

ഞ്ഞിഞ്ഞമ്മളുനിര്‍ത്തട്ടെനേരംവൈകി വിനീതന്‍

salim | സാലിം പറഞ്ഞു...

പ്രിയ സുഹൃത്തേ വിനീതാ...
തനി യാഥാസ്തിക വാദമായിപ്പോയി താങ്കളുടേത്. യാഥാസ്തികതക്കെപ്പോഴും മേധാവിത്വത്തിന്റെ ഭാഷയായിരിക്കും.(ഇവിടെ തനി പുരുഷമേധാവിത്വത്തിന്റെ) ബ്രൂണഹത്യ ചെയ്ത് പുരുഷജനസംഖ്യ വര്‍ദ്ധിപ്പിക്കെണമെന്നൊന്നും ഞാന്‍ പറഞ്ഞില്ല.ആധുനിക വൈദ്യശാസ്ത്ര പുരോഗതിയിലൂടെ ഇങ്ങനെ സംഭവിച്ചാലുള്ള അവസ്ഥ സൂചിപ്പിച്ചതാണ്(ബഹുഭാര്യത്വത്തിന് താങ്കള്‍ കണ്ടെത്തിയ ന്യായത്തിന്റെ ബാലിശത ബോധ്യപ്പെടുത്തിയതാണ്).പിന്നെ സ്ത്രീപുരുഷ ജനനത്തിലെ അന്തരം എപ്പോഴും ഒരുപോലെയല്ലവിവിധവര്‍ഷത്തില്‍ വിവിധരീതിയിലാണത് ഈ സൈറ്റ് നോക്കുകwww.sciencedirect.com ദൈവത്തെക്കുറിച്ച് വാചാലനായ താങ്കള്‍ക്ക് ദൈവം ജീവജാലങ്ങള്‍ക്കിടയില്‍ നിലനിര്‍ത്തുന്ന സന്തുലനത്തെക്കുറിച്ചൊന്നും അറിയില്ലേ?. മനുഷ്യനെ ഓരോ ബാച്ച് ബാച്ചായിട്ടല്ല ദൈവം സൃഷ്ടിച്ചിരിക്കുന്നത് .അതൊരുചംക്രമണമാണ്. അതുകൊണ്ട് ഒരുബാച്ച് സ്ത്രീകള്‍ക്ക് ഒരുബാച്ച് പുരുഷന്മാര്‍ തികയുകയില്ല എന്ന പ്രശ്നം വരുന്നില്ല. കേവലം ഒരുകാലയളവിലെടുത്ത കണക്കുയര്‍ത്തിപ്പിടിച്ച് ‘ഇതില്‍ സ്ത്രീകള്‍ കുറവാണ്, അതുകൊണ്ട് പുരുഷന്മാര്‍ രണ്ട് കെട്ടണമെന്ന് പറയുന്നതിലെ യുക്തി മനസ്സിലാകുന്നില്ല.അമ്പിയാമുര്‍സലുകളില്‍ സ്ത്രീകളില്ലെന്നത് സ്ത്രീയുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന ബഹുഭാര്യത്വത്തിന് എങ്ങിനെ ന്യായീകരണമാകും?സൃഷ്ടിപ്പില്‍ ദൈവം സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ വച്ച വൈവിധ്യം ചൂണ്ടിക്കാട്ടി സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് തോന്നിയപോലെ കളിക്കാനുള്ള കളിപ്പാട്ടമാണെന്ന് ധരിക്കുന്നവര്‍ ക്ക് മനുഷ്യനെന്ന നാമംതന്നെ അയോഗ്യമാണ്. ഇസ്ലാം ബഹുഭാര്യത്വം അംഗീകരിക്കുന്നത് ശരിയാണ്.പക്ഷേ അത് വളരെ കടുത്ത നിബന്ധനകളോടെ നിര്‍ബന്ധിത സാഹചര്യത്തിലാണ് അനുവദിനീയമായിട്ടുള്ളത്. രണ്ടുഭാര്യമാര്‍ക്കിടയില്‍ പൂര്‍‌ണ്ണ നീതി നടപ്പിലാക്കാന്‍ പറ്റുന്നവര്‍ക്ക് മാത്രമാണ് ഇത് അനുവദിച്ചിട്ടുള്ളത്. ഇത് പൂര്‍‌ണ്ണമായി നടപ്പിലാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല എന്ന് ഒരവസരത്തില്‍ പ്രവാചകന്‍ സൂചിപ്പിക്കുകയുമുണ്ടായി. മതനിയമത്തിലെ പഴുതുകളെ ദുരുപയോഗം ചെയ്യുന്നവരാണ് മനുഷ്യകുലത്തിന് ശാപമായി മാറുന്നത്.ദൈവം നിര്‍ബന്ധമാക്കിയ മറ്റുപുണ്യ കര്‍മ്മങ്ങളേക്കാളേറെ അത്തരക്കാര്‍ക്ക് താല്‍പ്പര്യം ബഹുഭാര്യത്വം പോലുള്ള നിയമത്തിലെ പഴുതുകളിലാണ്.
പരിശുദ്ധമായ ഒരു മതത്തിലെ തികച്ചും നന്മക്ക് വേണ്ടിയുള്ള നിയമത്തിലെ ഒരു ഇളവ് ദുരുപയോഗം ചെയ്യപ്പെട്ടത് കാരണം കണ്ണീര് കുടിക്കുന്ന,സ്വത്വം നഷ്ടപ്പെട്ട,പ്രതികരിക്കാനോ ഉറക്കെയൊന്ന് കരയാനോപോലുമാവാത്ത അനേകം സഹോദരിമാര്‍ വിനീതാ.... താങ്കളോട് പൊറുക്കട്ടെ!
*****************************
ക്ഷമിക്കണം താങ്കളോടുള്ള വിദ്വേഷം കൊണ്ടല്ല സ്‌നേഹിതാ ഇങ്ങനെ എഴുതിയത്. ഈ വ്യവസ്ഥിതിയോടുള്ള പ്രതിഷേധം കൊണ്ടാണ്.താങ്കളുടെ യഥാര്‍ത്ഥ പേരും നാടുംവിരോധമില്ലെങ്കില്‍ അടുത്ത കമന്റില്‍ അറിയിക്കുക.

rumana | റുമാന പറഞ്ഞു...

പടിക്കല്‍ വിചാരവേദിയുടെ 8/05/2007 ന്ന് പ്രസിദ്ദീകരിച്ച സ്ത്രീധനവും മാമൂലും നമ്മളും എന്ന വിഷയത്തെ മറികടന്ന് രണ്ട് കെട്ടിയ വിനീതന്‍ രണ്ടാം കെട്ടിനെ ന്യായീകരിച്ചും അതിനെ വിമര്‍ശിച്ച് സാലിം പടിക്കലിന്റെ കമന്റും കണ്ടു. നമ്മുടെ വിഷറ്യത്തില്‍ രണ്ടാം കെട്ട് ഒരു ചര്‍ച്ചയേ ആയിരുന്നില്ല.മറിച്ച് പ്രതികരിക്കേണ്ടിയിരുന്നത് പ്രസിദ്ദീകരിച്ച വിഷയത്തെകുറിച്ചായിരുന്നു.

എന്നാലും ബ്ലോഗിന്റെ കമന്റ് ബോക്സില്‍ വരുന്ന വിമര്‍ഷനങള്‍ക്ക് മറുപടി പറയുക എന്ന കടമ വിഷയാവധാരകര്‍ക്കും ബ്ലോഗ് വായിക്കുന്നവര്‍ക്കും ഉണ്ട് എന്ന വസ്തുത കണക്കിലെടുത്ത് രണ്ട് കെട്ടിയ വിനീതന് തന്റെ ചെയ്തിയുടെ അംഗീകാരത്തിന്നായി സമര്‍പ്പിക്കപ്പെട്ട കമന്റിന്ന് സാലിമിന്റെ മറുപടിതന്നെ മതിയാകുമെന്ന് കരുതുന്നു.

“സ്ത്രീധനത്തെ വെള്ളപൂശാന്‍ മതഗ്രന്ഥങ്ങളില്‍ പഴുത്‌തേടുന്നവരെ വരേ നമുക്കിന്ന് കാണാം. ചിലര്‍ സ്ത്രീധനം വാങ്ങുന്നതില്‍ തെറ്റൊന്നുമില്ലെന്ന് ഉളുപ്പില്ലാതെ വാദിക്കാന്‍ വരേതയ്യാറാകുന്നു എന്നെഴുതിയതിന്ന് കൂടെ രണ്ടാം വിവാഹത്തിന്ന് മതഗ്രന്ഥങളിനിന്നടര്‍ത്തിയെടുത്ത സൂക്തങള്‍ ആവശ്യാനുസരണം വളച്ചൊടിച്ച് വെളിച്ചത്തെ കണ്ണടച്ച് ഇരുട്ടാക്കുന്നതില്‍ കിതാബ് തൊക്കിലേറ്റി നടക്കുന്നവരുമുണ്ട് എന്ന് കൂടി എഴുതേണ്ടിയിരുന്നു”

രണ്ട് കെട്ടിയ വിനീതന്‍ ഇപ്പോള്‍ ഈ വിഷയത്തെകുറിച്ച് വിചാരവേദിയെ ഉണര്‍ത്താന്‍ കാരണം തനിക്ക് പറ്റിയ അമളിയെ ന്യായീകരിക്കുന്നതിനാണോ ? അതോ പറ്റിപ്പോയ അബദ്ധത്തെ തിരുത്താനാകാത്ത വിഷമത്തില്‍ മനം നൊന്ത് തനിക്ക് സമാനമായ ചിന്താഗതിക്കാരെ രണ്ടാം കെട്ടിന്റെ സുഖത്തെ കുറിച്ച് (സുഖം എന്ന് പറഞാല്‍ ശരിയാകില്ല ഓക്കാനം വരുന്നുണ്ട് പക്ഷേ ഛര്‍ദിക്കാന്‍ പറ്റാത്ത അവസ്ഥ എന്നാണ് പറയേണ്ടത്) ക്ലാസെടുത്ത് കൊടുക്കാനാണോ?

“കൂടുതലറിയാന്‍ [ mydear2007[at]rediffmail.com ] എന്ന വിലാസത്തില്‍ ബന്ധപ്പെടുക“ എന്ന അവസാന ഭാഗം കണ്ടപ്പോള്‍ അങിനേയാണ് തോന്നിയത്.

മൊയ്‌ല്യാര്‍ക്ക് പുതിയ ഒരുബ്ലോഗ് നിര്‍മിച്ച് പിന്‍ ഗാമികളെ തേടുന്നതായിരിക്കും ഉചിതം.“രണ്ടാം കെട്ടുകാരെ ഇതിലെ എന്ന തലക്കെട്ടുമാവാം“.ഏതായാലും ഈ വിഷയം അടുത്ത പോസ്റ്റില്‍ പടിക്കല്‍ വിചാരവേദി തുറന്ന ചര്‍ച്ചക്ക് പരിഗണിക്കണമെന്ന് കൂടി ഞാന്‍ ആവശ്യപ്പെടുന്നു. രണ്ടാം കെട്ടുകാരനായ വിനീതനെപ്പോലെ പല വിനീതന്‍ മാരും തലയില്‍ മുണ്ടിട്ട് രണ്ടും മൂന്നും നാലും കെട്ടി പെണ്‍കുട്ടികളെ കണ്ണീര് കുടിപ്പിച്ച് ഇരുട്ടിനെ മറയാക്കി വിലസുന്ന ഈ കാലത്ത് ഇത്തരം ചര്‍ച്ചകള്‍ക്ക് പ്രസ്ക്തിയുണ്ട്.

അജ്ഞാതന്‍ പറഞ്ഞു...

സ്ത്രീധനമെന്നശാപം നമ്മെ വേട്ടയാടാന്‍ തുടങ്ങിയിട്ടു വളരെകാലമായി അതിനു ത ടയിടാന്‍ പറ്റുമോ എന്ന ശ്രമത്തിന്റെ ഭാഗമായി ഈവേദിയിലൂടെ തൂലിക ചലിപ്പിക്കാന്‍ മനസ്സ്കാണിച്ചവര്‍ അഭിനന്ദന മര്‍ഹിക്കുന്നു അഭിപ്രായസ്വാതന്ത്ര്യമുള്ളവേദിയായിരിക്കുമെന്‍ങ്കരുതി ഈവിനീതന്‍
തന്റെ ഒരഭിപ്രായം പ്രകടിപ്പിക്കുക്യുണ്ടായി അതില്‍ ചിലര്‍ക്ക്‌ മനസ്സ്‌ വേദനിച്ചെന്ന് തോന്നുന്നു [മാപ്പ്‌/സൊറി]
അതോ സ്ത്രീധനം വാങ്ങി കെട്ടിക്കൊണ്ട്‌ വന്ന ഭാര്യമാരുടെ തലയിണമന്ത്രം തലക്ക്‌ പിടിച്ചോ ആവോ?
ദയവ്‌ ചെയ്ത്‌ സ്ത്രീധനം വാങ്ങി കല്ല്യാണം കഴിച്ചവര്‍
ഇതില്‍ പ്രതികരിക്കാതിരിക്കണമെന്നാണ്‍ എന്റെ
അഭ്യര്‍ത്ഥന പപം ചെയ്യാത്തവര്‍ കല്ലെറ്യട്ടെ എന്നു പറഞ്ഞപ്പോള്‍
എല്ലാവര്‍ക്കും കല്ലു താഴെ ഇടേണ്ടിവന്നമാതിരി കൂടുതലാരും ഉണ്ടാകില്ല
എന്നു അറിയാം
ധനം വാങ്ങി കെട്ടിയവര്‍ക്ക്‌ [ബി,പി.], ഭാര്യയെ പേടി വേണം, കാരണം അവര്‍ക്ക്‌ നിങ്ങളെ ഭരിക്കാന്‍ അവകാശമുണ്ട്‌ [ഇതിനു വേറെ അര്‍ത്ഥം കൊടുക്കരുത്‌ ]
അവരെ ആവശ്യത്തിനു പേടിയം നമ്മുടെ ഓരോ ചലനത്തിനും ഊര്‍ജം പകരുന്നതവരാണെന്ന ഓര്‍മ്മയും നമ്മുടെ ഓരോ വിജയത്തിന്റെയും പിന്നില്‍ അവളുടെ മനമുരുകിയുല്ല പ്രാര്‍ത്ഥനയുണ്ടെന്നബോധവും മനസ്സിന്റെ ശ്രീകോവിലിലിരുത്തി സ്നേഹം പകര്‍ന്നുകൊടുക്കുകയും എല്ലാം വേണം

പക്ഷെ സ്ത്രീധനം വാങ്ങിയവര്‍ കൂടുതല്‍ പേടിക്കണം കാരണം അവര്‍ ധനം തന്നു നിങ്ങളെ വിലക്ക്‌ വാങ്ങിയവരാകുന്നു അവര്‍ക്ക്‌ നിങ്ങളെ ഭരിക്കാന്‍ അവകാശമുണ്ഡ്‌ ഇന്ത്യയിലെ മുസല്‍മാമാര്‍ നമ്മുടെ പൂര്‍വീകരുടെ സംസ്കാരത്തില്‍ നിന്നും പൂര്‍ണ്ണമായ മോചനം നേടാത്തവരാണു
അതിന്റെ ഭാഗമായാണു മഹറു താലിയായി ചാര്‍ത്താന്‍ വെമ്പുന്ന മണവാളന്റെ മനസ്സും മലര്‍ ഹാരങ്ങളണിയാന്‍ നമിക്കുന്നശിരസ്സുകളും , ജനിച്ചതുമുതല്‍ നാം കേള്‍ക്കുന്നത്‌ പലവരും കള്ളുകുടിചെഴുതുന്ന് ഹൈന്ദവ ചുവമാത്രമുള്ളകഥകളും ഒരുവേള അതു ചലചിത്രമായെത്തുന്ന സിനിമയും ആനു ആ നാട്ടു നടപ്പ്പ്പുകള്‍ നാം അനുകരിക്കാന്‍ ശ്രമിക്കുന്നു ഈ, നാട്ടുനടപ്പുകളും
മറ്റും അന്ത്യ വിശ്രമം കൊള്ളുന്ന നമ്മുടെ മനോമുകുരങ്ങളില്‍
രണ്ഡാംകെട്ട്‌ എന്നകാര്യം ദഹിച്ചോളണമെന്നില്ല മറിച്ച്‌ അറബ്‌ നാടുകളിലും പാകിസ്ത്ഥാന്‍ പോലുള്ള നാടുകളിലും എത്‌ ഇത്ര വലിയ വിഷയമേല്ല [ഈപറയുന്നാത്‌ എല്ലാവരും ഇത്കെയ്യണമെന്നു പറയുകയല്ല] അത്‌ സാലിം പറഞ്ഞത്പീലെ മതനിയമങ്ങളിലെ പഴുത്‌ ദുരുപയോഗം ച്യ്യലാകരുത്‌ പലരും രണ്ട്കെട്ടി കുട്ടികളായശേഷം തിരിഞ്ഞ്നോക്കാത്ത പ്ല വരുമുണ്ട്‌ അത്‌ പെണ്‍കുട്ടികളെ പിഴ്പ്പിച്ച്‌ കടന്നു കളയുന്നവരില്ലേ ആഗണത്തിലേവരെ ചേര്‍ക്കാനാകു

റുമാനയും സാലിമും സാലിമെഴുതിയ ഒരുവരിമാത്രം തനിച്ചൊന്നു വായിക്കണം പ്രതികരിക്കാനൊ ഉറക്കെയൊന്നു കരയാനോ പോലും കഴിയാത്ത കരഞ്ഞാല്‍ ആരും കേള്‍ക്കാനില്ലാത്ത കല്യാണ ചിലവിലേക്ക്‌ ഒരുരുപപോലും എടുക്കാനില്ലാത്ത ആയിരമല്ല ലക്ഷക്കണക്കിനു സഹോദരിമാര്‍ മംഘല്യ ഭാഗ്യം ലഭിക്കാതെ പ്രായം കഴിഞ്ഞ്‌ മരിച്ച്‌ മണ്ണടയുന്നുണ്ഡ്‌
വിശക്കുന്നവര്‍ക്ക്‌ നിങ്ങള്‍ വയറു നിറച്ചതിന്റെ ബാക്കി എന്നോളമെങ്കിലും ആയിയിക്കൂടെ റുമാനക്ക്‌ ചോദിക്കുന്ന പണം മുഴുവനും കൊടുത്ത്‌ ഒരു ഭര്‍ത്താ വിനെ വാങ്ങിതരാന്‍ ഉപ്പാക്ക്‌ കഴിവുണ്ഡാകും [ഉണ്ടാകട്ടെ]
പക്ഷെ മോളേ , മോഹാങ്ങളായി വിരിയേണ്ട പുഷ്പ്പങ്ങള്‍ ചാപിള്ളയായി പിറക്കുന്ന മോഹിക്കാന്‍ പോലും അര്‍ഹതയില്ലാത്ത അനേക സഹോദരിമാര്‍ നമുക്കു ചുറ്റുമുണ്ട്‌ അവരെയൊന്നും ധനമില്ലാത്തതിന്റെ പേരില്‍ ആരും കെട്ടിക്കൊണ്ട്‌ പോകുന്നില്ല എന്നതാണ്‍ സത്യം ജേഷ്ടത്തിയെ കെട്ടിക്കാന്‍ വേണ്ടി 10 സെന്റ്‌ സ്തലവും പുരയും വിറ്റ്കിട്ടിയ സംഘ്യ മുഴുവനും എടുത്ത്‌ ചിലവു ചെയ്തിട്ട്‌ }4{ പവന്‍ കടമായിനില്‍ ക്കുമ്പോള്‍ അകന്ന ഒരു ബന്ധു വിന്റെ സ്തലത്ത്‌
ഒരുകുടില്‍ കെട്ടി മേല്‍പറഞ്ഞപോലെ കല്യാണം അടുത്തകാലത്തൊന്നും സ്വപ്നം കാണാന്‍ പോലും കഴിയാത്ത ആകുടിലിലെ ഒടു വിലത്തെ സന്തതിയെ യാണു ഇ വിനിതന്‍ രണ്ഡാമത്‌ കെട്ടിയത്‌
അവള്‍ക്കു ഞാന്‍ കൊടുത്ത മുന്നു പവന്‍ ചൈന്‍ മാത്രമാണു സ്വര്‍ണമായി പോരുമ്പോള്‍ ഉണ്ഡായിരുന്നത്‌ എന്നു രണ്ഡ്പേര്‍ക്കും ഒരേമാതിരി യുണ്ഡ്‌ അല്‍ഹംദുലില്ലാഹ്‌ രണ്‍ദ്പേരെയും മക്കത്തും മദ്‌Iനയിലും കൊണ്‍ദുപോയി മക്കളായി
ഞാന്‍ ചെയിതതു ഖൈറായ ഒരു അമലായേ എനിക്കു തോന്നിയിട്ടുള്ളു
എടുത്ത്‌ നിണ്‍Gഅള്‍ ചെയ്യാന്‍ ഒരു പ്രചോദനമായിട്ടല്ല ഇീ വിശദ്‌Iകരണം
എന്റെ വിമര്‍ഷകരുടെ എഴുത്ത്‌ കണ്ഡPഓള്‍ വിശദേകരിക്കാന്‍ തോന്നിയതാണു
ഇത്പോലെ എല്ലാവര്‍ക്കും പറ്റണമെന്നില്ല ഞാന്‍ നിര്‍ബന്ദിക്കുന്നുമില്ല അതിനും ഒരു വിധി വേണം ഭാഗ്യം വേണം

പണമെത്രയുണ്ഡായിട്ടും കാര്യമില്ല
ഇബ്രാഹിം നബിയുടെ വിളി കേട്ടവര്‍ക്കേ ഹജിനെത്താന്‍ കഴിയുള്ളു എന്‍ ന്നു പറഞ്ഞമാതിരി
അള്ളാഹു രണ്ഡാമതൊരു പെണ്ണിനുള്ള അന്നം
ആ വിട്ടിലെത്തിച്ചിട്ടുണ്ഡെന്‍കിലേ മറ്റൊരുപെണ്ണു അത്‌ ഭക്ഷിക്കാനായി അവിടെ എത്തുകയുള്ളു
സാലിം പറഞ്ഞു എന്നോട്‌ വിരോധ്മില്ല ഇ വ്യവസ്തി തിയോടാണു എന്നു
എനിക്കും അത്‌ തന്നെയാണ്‍ പറയാനുള്ളത്‌ നമ്മുടെനാട്ടിലെ പുര്‍ണ മോക്ഷം പ്രാപിക്കാത്ത പഴ്യ വ്യവസ്തിതി കണ്ഡ്‌ വളര്‍ന്ന നിണ്‍ഗളെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല ,, അസ്സലാമു അലൈക്കും,,ഗുഡ്‌ ബൈ , വിനിതന്‍

അജ്ഞാതന്‍ പറഞ്ഞു...

salim | സാലിം said...
എന്റെ വിനീതാ.... താന്‍ രണ്ട് കെട്ടിയതും പോരാ മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്യുന്നോ?
vineethan ,കിണറ്റിലെ തവളയ്കും കായലിലെ തവളയ്കും അറിവു രണ്ടും രണ്ടാണു സാലിമേ

salim | സാലിം said...
സ്ത്രീയാകട്ടെ പുരുഷനാകട്ടെ തന്റെ പങ്കാളി തന്റെ മാത്രമായിരിക്കണമെന്ന് കരുതുന്നവരാണ്

vineethan,
കവിഞ്ഞൊഴുകുന്ന സ്നേഹമുണ്ടെങ്കില്‍ മുശുവനും കൊടുത്ത്ശേഷം
കവിന്‍ഞ്ഞു പുരത്തേക്ക്‌ ഒഴുകുന്നത്‌ മാത്രം മറ്റാര്‍ക്കെങ്കിലും കൊടുത്തോളു
salim | സാലിം said
ആധുനിക ശാസ്ത്രം പുരോഗതി ഉപയോഗിച്ച് പുരുഷജനനം വര്‍ദ്ദിപ്പിക്കാമല്ലോ അങ്ങിനെ ഒരുകാലമുണ്ടായാല്‍ ഒരുസ്ത്രീക്ക് രണ്ട് ഭര്‍ത്താക്കന്മാരാകാമെന്ന് പറഞ്ഞാല്‍
vineethan,said

ഇത്‌ വരെ കഴിഞ്ഞതും ഇപ്പോള്‍ നടക്കുന്നതും ഇനിവരാന്‍ പോകുന്നശാസ്ത്രവും നമ്മള്‍ വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രത്തില്‍ പറഞ്ഞതാണ്‍ അതില്‍ ഒരു സ്ത്രിക്ക്‌ രണ്ട്‌ ഭര്‍ത്താക്കന്മാര്‍ വേണ്ട എന്നു പറഞ്ഞിട്ടുണ്ടല്ലോ അങ്ങിനെ യുള്ളപ്പോള്‍ നാം അങ്ങോട്ട്‌ ചിന്തിക്കണോ?
salim | സാലിം said
വിനീതന്‍ സമ്മതിക്കുമോ ? താങ്കളുടെ രണ്ട് ഭാര്യമാരില്‍ ഒരാളെ മറ്റൊരു പുരുഷനോട് പങ്ക് വെക്കാന്‍ താങ്കള്‍
vineethan,said

പൂതിയുണ്ടെങ്കില്‍ സ്വന്തമായി ഒന്നു നോക്കിക്കുടേ സാലിമേ....?
salim | സാലിം said
മനസ്സിലാകുന്നില്ല.അമ്പിയാമുര്‍സലുകളില്‍ സ്ത്രീകളില്ലെന്നത് സ്ത്രീയുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന ബഹുഭാര്യത്വത്തിന് എങ്ങിനെ ന്യായീകരണമാകും?
vineethan,said

മുകളിലുള്ള ചോദ്യത്തിന്റെ മറുപടി ഇതിലും ഉള്‍പ്പെടും
സ്ത്രീകള്‍ക്കും പുരുഷനും രണ്ട്സ്ത്ഥാനം അള്ളാഹു തന്നെ നല്‍കിയിട്ടുണ്ട്‌
റസൂലിന്റെ മുമ്പില്‍ ഒരു ഒട്ടകം സുജൂദ്‌ ചെയ്യുന്നത്‌ കണ്ടപ്പോള്‍ ഒരു സഹാബിചോദിച്ചു അല്ലാഹുവിന്റെ റസൂലേ ഒരു മ്യഗ്ഗമായ ഒട്ടകമതാ അങ്ങേക്ക്സുജൂദ്‌ ചെയ്യുന്നു ഞാനും അങ്ങയുടെമുമ്പില്‍ സുജൂദ്‌ ചെയ്യട്ടെ എന്ന്
റസൂല്‍[സ] പറഞ്ഞു പാടില്ല ഒരു മനുഷ്യനു മറ്റൊരു മനുഷ്യന്‍ സുജൂദ്‌ ചെയ്യാന്‍ പാടുണ്ടായിരുന്നെങ്കില്‍
ഞാന്‍ ഭാര്യയോട്‌ ഭര്‍ത്താവിനു വേണ്ടി സുജൂദ്‌ ചെയ്യാന്‍ കല്‍പ്പിക്കുമായിരുന്നു എന്നു അത്‌ തിരിച്ചാകാമെന്നു പറഞ്ഞിട്ടില്ല
ഭര്‍ത്താവിനാകാമെങ്കില്‍ ഭാര്യക്കായിക്കൂടേ എന്ന് സമര്‍ത്തിക്കുന്നതില്‍ അര്‍ത്ഥമില്ല

salim | സാലിം said

പുരുഷജനസംഖ്യ വര്‍ദ്ധിപ്പിക്കെണമെന്നൊന്നും ഞാന്‍ പറഞ്ഞില്ല.ആധുനിക വൈദ്യശാസ്ത്ര പുരോഗതിയിലൂടെ ഇങ്ങനെ സംഭവിച്ചാലുള്ള അവസ്ഥ
vineethan,said

ഭാവനയില്‍ വിരിയുന്ന അവസ്തയെല്ലാം മറുപടിയ്‌ല്ലാത്ത അവസ്തയാ സാലി
salim | സാലിം said
ബഹുഭാര്യത്വത്തിന് താങ്കള്‍ കണ്ടെത്തിയ ന്യായത്തിന്റെ ബാലിശത
vineethan,said

ബാലിശമായ ഉത്തരങ്ങള്‍ സൂക്ഷിക്കുന്നവര്‍ക്ക്‌ പലചോദ്യങ്ങളും ബാലിശമായേതോന്നു
salim | സാലിം said
സ്ത്രീകള്‍ കുറവാണ്, അതുകൊണ്ട് പുരുഷന്മാര്‍ രണ്ട് കെട്ടണമെന്ന് പറയുന്നതിലെ യുക്തി
vineethan,said
കേരളത്തിലെന്നല്ല ഇന്ത്യയില്‍ മൊത്തത്തില്‍ വളരെക്കാലമായി പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ കൂടുതലാണു
യൂറോപ്പിലെ കാര്യമല്ല സായിപ്പന്മാര്‍ നമ്മുടെ സഹോദരിമാരെ കെട്ടാന്‍ വരില്ലല്ലോ?
salim | സാലിം said
സൃഷ്ടിപ്പില്‍ ദൈവം സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ വച്ച വൈവിധ്യം ചൂണ്ടിക്കാട്ടി സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് തോന്നിയപോലെ കളിക്കാനുള്ള കളിപ്പാട്ടമാണെന്ന് ധരിക്കുന്നവര്‍ ക്ക് മനുഷ്യനെന്ന നാമംതന്നെ അയോഗ്യമാണ്
vineethan,said
എന്നു ഞാന്‍ പറഞ്ഞില്ലല്ലോ സഹോദരാ ക്രൂരമായ വാക്കുകള്‍ പ്രയോഗിക്കല്ലേ, സ്ത്രിക്കും പുരുഷനും ഒരേസ്താനമാണെന്നു പറഞ്ഞ്‌ സ്ത്രിയെ തെങ്ങിന്മേല്‍ കയറ്റല്ലേ എന്നേ ഞാന്‍ പറഞ്ഞൊള്ളൂ
[മുടുക്കന്‍] ഭാര്യയെ സന്തോഷിപ്പിക്കാനറിയാം[ധനം കുറച്ച്‌ കൂടുതല്‍ മാങ്ങീക്ക്നെന്ന് തോന്ന്ണ്ണ്ട്‌]

ക്ഷമിക്കണം താങ്കളോടുള്ള വിദ്വേഷം കൊണ്ടല്ല സ്‌നേഹിതാ ഇങ്ങനെ എഴുതിയത്. ഈ വ്യവസ്ഥിതിയോടുള്ള പ്രതിഷേധം കൊണ്ടാണ്

vineethan,said
[ഞാനും]?

rumana | റുമാന said...
വിനീതന്‌ മറുപടികൊടുക്കേണ്ടത്‌ എന്റെ കടമയായിരുന്നു. കമന്റ്‌ കാണാന്‍ അല്‍പം വൈകിപ്പോയി.

vineethan,said

സാരല്യ മോള്‍ ആമിഡായി യെല്ലാം ഒരിടത്ത്‌ വെച്ച്‌ ഹോം വര്‍ക്കെല്ലാം ചെയ്ത്‌ പോയി ക്കിടന്നോളു രാവിലെ സ്കുളില്‍പോണ്ടേ [L.KG ] യോ , അതോ [U.KG]യോ

ബായ്ബായ്‌ വിനിതന്‍

rumana | റുമാന പറഞ്ഞു...

ബഹുമാന്യനായ വിനീതന്‍ വരികള്‍ക്കിടയില്‍ നിന്ന് അടര്‍ത്തിയെടുത്ത് സംവാദം നടത്തി സ്വയം വിലയിരുത്തിയത് കണ്ടു.
ഞാന്‍ എഴുതിയ വരികള്‍ക്കിടയില്‍ നിന്നും ചില വാക്യങള്‍മാത്രം അടര്‍ത്തിയെടുത്ത് മിഠായി പ്രയോഗം നടത്തിയതും കണ്ടു.മാന്യ വിനീതന്‍ കണ്ടതിനെ കാണാതിരിക്കുകയും തന്റെ വാദഗതിക്ക് പിന്‍ ബലമേകാന്‍ സാഹസപ്പെടുന്നതും മനസിലാക്കാന്‍ കഴിഞു. എന്നാല്‍ തങ്കള്‍ ഒരാവ്ര്ത്തികൂടി താങ്കളുടെ 8/8/2007 ന്ന് എഴുതിയ കമന്റ് വായിക്കണം അതില്‍
"കേരളത്തില്‍ രണ്ട്‌ കല്ല്യാണം കഴിക്കുന്നകാരിയത്തില്‍ പെണ്‍ വര്‍ഗ്ഗം മുഴുവനും [മാതാവ്‌ ] വരെ എതിരാകും" എന്ന നിരീക്ഷണം തന്നെ മതിയാകും തങ്കളുടെ വാദത്തിന് അടിവരയിടാന്‍ . ഇത്ര ശക്തമായ ഒരു നിരീക്ഷണം അങേക്ക് നടത്താനാവുമെങ്കില്‍ തീര്‍ച്ചയായും അങയുടെ രണ്ടാം കെട്ടിന്ന് ശക്തമായ എതിര്‍പ്പ് ആദ്യ ഭാര്യയില്‍ നിന്നും കുടുംബങളില്‍ നിന്നും ഉണ്ടായി എന്ന നുമാനിക്കപ്പെടാവുന്നതാണ്. ഇതില്‍ നിന്ന് തന്നെ നമുക്കൂഹിക്കാവുന്നതാണ് താങ്കള്‍ ഏതുവിതത്തിലാണ് നീതി നടപ്പിലാക്കിയതെന്ന്.

തങ്കളെപ്പോലെയുള്ള വെക്തി താല്പര്യ സംരക്ഷകര്‍ എന്നും സ്ത്രീകള്‍ക്ക് മേല്‍ ഇത്തരം അടിച്ചമര്‍ത്തലുകള്‍ നടത്തിപ്പോരുകയും ഇതിനെ ചെറുത്ത് നില്‍ക്കാന്‍ ത്രാണിയില്ലാത്ത ഒരു കൂട്ടം നിഷ്കളങ്കരായ യുവതികളെ വാര്‍ത്തെടുക്കുന്നതില്‍ പാതിരാ പ്രസംഗികരും പുരോഹിത വര്‍ഗങളും വിജയിച്ചിട്ടുണ്ട് എന്നതും കാലങളായി മുസ്ലിം കുടുംബങളില്‍ നടന്ന് കൊണ്ടിരിക്കുന്ന അനാചാരങളുടെയും മൊഴിചൊല്ലലിന്റെയും കണക്കുകളെടുത്താല്‍ മനസിലാക്കാവുന്നതാണ്.

മൂക്ക് വിയര്‍ത്താല്‍ മൊഴിചൊല്ലുന്ന മുസ്ലിം സഹൊദരന്മാര്‍ കേവലം സാമ്പത്തികലാഭത്തിനോ ശരീര സുഖത്തിനോ അല്ലാതെ വിനീതന്‍ ചെയ്തപോലെ സംരക്ഷണം ഏറ്റെടുത്ത് വിവാഹ ജീവിതത്തൊലേക്ക് കൈ പിടിച്ചുയര്‍ത്തിയവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരിക്കും{വിനീതന്‍ പറഞതും വാദിച്ചതും സത്യ സന്തമാണെന്‍ലില്‍ മാത്രം}എന്നാലും ആദ്യ ഭാര്യയുടെ സമ്മദത്തിന്ന് സമ്മര്‍ദം ഉണ്ടായില്ലാ എന്ന് പറഞാല്‍ അതിന്നുള്‍ള്ള മറുപടിയും ഓര്‍മിപ്പിക്കലും വിനിതന്റെ 8/8 ന്ന് നടത്തിയ നിരീക്ഷണം തന്നെ യാണ്.ഏതായാലും ഞാന്‍ എടുത്ത് വെച്ച വിനീതന് അര്‍ഹപ്പെട്ടതല്ല. തീര്‍ച്ചയായും അങയെ സഹിക്കുകയും അങയുടെ ഇംഗിതങള്‍ക്ക് വഴങി സുജൂദ് ചെയ്യാന്‍ കല്പിച്ചാല്‍ സുജൂദിന്ന് വേണ്ടി വുളു എടുത്ത് കാത്ത് നില്‍ക്കുകയും ചെയ്യുന്ന അങയുടെ ആദ്യഭാര്യയായിരിക്കും അതിന്നര്‍ഹയായവള്‍.

ഇന്‍ശാ അള്ളാ കാലത്തിന്റെ ഒഴുക്കില്‍ എവിടെനിന്നെങ്കിലും അങയുടെ വിശാല മനസ്കയായ??ആ തരുണിയെ കണ്ട് മുട്ടുമെങ്കില്‍ നിങള്‍ കല്പിച്ച് തന്ന ആ മിഠായി (നേരിട്ട് ഒരുമിഠായി പോലും വാങിക്കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലായിരിക്കും ഇപ്പോള്‍ ആദ്യ ഭാര്യയുള്ളത്!!) ഞാന്‍ വാങിക്കൊടുക്കുകതന്നെ ചെയ്യും.അതിന്ന് താങ്കള്‍ അദ്ര്ശ്യനായി നിന്നാല്‍ എങിനെ സാദിക്കും .കുറഞപക്ഷം സ്വ ദേശമെങ്കിലും വെളിപ്പെടുത്താമായിരുന്നു.തീര്‍ച്ചയായും അങയുടെ [L.KG ] യോ , അതോ [U.KG]യോ എന്ന ഒരു ചോദ്യം കൂടി ബാക്കിനില്‍ക്കുന്നു പടിക്കല്‍ വിചാരവേദിയില്‍ തന്നെ എന്റെ ഓര്‍കൂട്ട് ലിങ്ക് കൊടുത്തിട്ടുണ്ട് അതില്‍ ക്ലിക്ക് ചെയ്താല്‍ എന്നെകുറിച്ചുള്ള സംശയങള്‍ക്ക് അറുതിവരുത്താം.

salim | സാലിം പറഞ്ഞു...

പ്രിയപ്പെട്ട വീനീത സ്‌നേഹിതാ
പടിക്കല്‍ വിചാരവേദിയുടെ ഈ ബ്ലോഗില്‍ താങ്കളുടെ അഭിപ്രായം അറിയിച്ചതിനും താങ്കളുടെ അഭിപ്രായത്തില്‍ നിന്നും വ്യത്യസ്ഥമായ ഞങ്ങളുടെ അഭിപ്രായങ്ങള്‍ക്ക്‌ അക്കമിട്ട്‌ മറുപടി നല്‍കിയതിനും ആയിരം നന്ദി.ഇനിയുമിനിയും നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക്‌ ഹൃദയംഗമായ സ്വാഗതം. താങ്കള്‍ ചെയ്തപോലെ ത്യാഗമനോഭാവത്തോടെ രണ്ടാം വിവാഹം ചെയ്തവര്‍ അഭിനന്ദനമര്‍ഹിക്കുന്നു.എന്നാല്‍ ഞാന്‍ പ്രതികരിച്ചത്‌ എന്റെ നാട്ടിലും അയല്‍നാട്ടിലും ഞാന്‍ ജോലിചെയ്യുന്ന ബഹ്‌റൈനിലെ എന്റെ അയല്‍പക്കത്തുമെല്ലാം ഞാന്‍ കണ്ട ഭര്‍ത്താവ്‌ രണ്ട്‌ കെട്ടിയ അനേകം സ്ത്രീകളുടെ ദുരവസ്ഥ മനസ്സിലാക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്‌. പുരുഷന്‌ തന്റെ ഭാര്യ പങ്കുവെക്കപ്പെടുന്നത്‌ ചിന്തിക്കാന്‍ പോലും പറ്റാത്തത്‌ പോലെ സ്ത്രീക്ക്‌ തന്റെ ഭര്‍ത്താവ്‌ പങ്ക്‍വെക്കപ്പെടുന്നതും സഹിക്കില്ല എന്ന സാമാന്യയാഥാര്‍ത്ഥ്യമാണ്‌ ഞാന്‍ 'താങ്കളുടെ ഭാര്യമാരില്‍ ഒരാളെ മറ്റൊരുപുരുഷനോട്‌ പങ്കുവെക്കാന്‍ താങ്കള്‍ തയ്യാറാകുമോ' എന്ന ചോദ്യത്തിലൂടെ ഞാന്‍ ഉദ്ധേഷിച്ചത്‌.ഇത്‌ താങ്കള്‍ തെറ്റിദ്ദരിച്ചെന്ന് തോന്നുന്നു. എങ്കില്‍ എന്റെ ഉദ്ധേശ ശുദ്ധിക്ക്‌ മാപ്പുതരിക. പിന്നെ ഹൈന്ദവ ചുവയുള്ള കഥകളില്‍ നിന്നോ ചലചിത്രങ്ങളില്‍നിന്നോ അല്ല ഏകപത്നീവ്രതം കടന്നുവന്നത്‌.അവയിലെല്ലാം അനേകം ഭാര്യമാരും വെപ്പാട്ടികളുമെല്ലാമുള്ളവരാണ്‌ കേന്ദ്രകഥാപാത്രങ്ങളെല്ലാം.പഴഞ്ചന്‍ നാട്ടുനടപ്പില്‍ നിന്നുമല്ല നമ്മുടെ ഒന്നുരണ്ട്‌ തലമുറകള്‍ക്ക്‌ മുമ്പ്‌ ബഹുഭാര്യത്വം സര്‍വ്വ സാധാരണയായിരുന്നു. യഥാര്‍ത്ഥത്തില്‍ ഏകപത്നീ ചിന്താഗതി നമ്മുടെ നാട്ടില്‍ വളര്‍ന്നുപന്തലിച്ചത്‌ പ്രബുദ്ധതയില്‍ നിന്നാണ്‌.പുരോഗമന ചിന്തയില്‍ നിന്നാണ്‌. കുടുംബ ബന്ധങ്ങള്‍ക്ക്‌ താരതമ്യേന തീഷ്ണതകുറഞ്ഞ പാക്കിസ്ഥാനിലോ ഗള്‍ഫ്‌ നാടുകളിലോ താങ്കള്‍ പറഞ്ഞപോലെ ഇതൊരു ഇഷ്യൂ അല്ല.(പക്ഷേ അവരില്‍ എത്രപേര്‍ സന്തുഷ്ട ദാമ്പത്യജീവിതം അനുഭവിക്കുന്നുണ്ട്‌ എന്ന് താങ്കള്‍ അന്വേഷിച്ചിട്ടുണ്ടോ?) എന്നാല്‍ നമ്മള്‍ മലയാളികള്‍ കുടുംബ ബന്ധങ്ങള്‍ക്ക്‌ വലിയ മഹത്വവും വിലയും കല്‍പ്പിക്കുന്നവരാണ്‌.അസ്വാരസ്യങ്ങളില്ലാത്ത കുടുംബ ജീവിതം ഇഷ്ടപ്പെടുന്നവരുമാണ്‌ രണ്ട്‌ കെട്ടിയവന്‍ എത്ര മഹാനായിരുന്നാലും കെട്ടപ്പെട്ടവരുടെ മനസ്സ്‌ ഐക്യപ്പെടുക അപൂര്‍വ്വമായിരിക്കും (താങ്കളുടെ ഭാര്യമാര്‍ക്ക്‌ ഐക്യത്തോടെ ജീവിക്കാന്‍ കഴിയട്ടെ!.)അസ്വാരസ്യങ്ങള്‍ നിറഞ്ഞ കുടുംബ ജീവിതത്തേക്കാള്‍ വലിയ ദുരന്തമെന്തുണ്ട്‌?.
സ്ത്രീധനമില്ലാത്ത ഒരുസമൂഹമായി നാം മാറിയാല്‍ പണമില്ലാത്തതിന്റെ പേരില്‍ മംഗല്യ യോഗമില്ലാതെയോ ഒരാളുടെരണ്ടാം ഭാര്യായോ കഴിയേണ്ടിവരാതെ ഏത്‌ പാവപ്പെട്ട സ്ത്രീക്കും ഒരുപങ്കാളിയെ ലഭിക്കും.പണമില്ലാത്ത മാതാപിതാക്കള്‍ക്ക്‌ പിറന്നു എന്നകാരണത്താല്‍ ഒരാളുടെ രണ്ടാം ഭാര്യയായി കഴിയേണ്ട ഗതികേട്‌ അഭിമാന ബോധമുള്ള ഒരുപെണ്‍കുട്ടിക്കും ഉണ്ടാകരുത്‌ എന്നാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌.സ്ത്രീധനമില്ലാത്ത കാരണത്താല്‍ പെണ്‍കുട്ടികള്‍ മംഗല്യ ഭാഗ്യമില്ലാതെ പോകുന്നുണ്ടെങ്കില്‍ സ്ത്രീധനമില്ലാത്ത ഒരുസമൂഹസൃഷ്ടിക്കുവേണ്ടി പ്രയത്നിക്കുകയോ കഴിവുള്ളവര്‍ അവരെ കെട്ടിച്ചയക്കാന്‍ സാമ്പത്തിക സഹായം ചെയ്യുകയോ ആണ്‌വേണ്ടത്‌. അല്ലാതെ ഈ അവസ്ഥ മുതലെടുത്ത്‌ ചുളുവില്‍ ഒരുത്തിയെ സ്വന്തമാക്കുകയല്ലവേണ്ടത്‌.കിണറ്റിലെ തവളയെപ്പോലെ തന്റെ ഇടുങ്ങിയമനസ്സില്‍ പുരുഷനായ എന്നെ മാത്രംകാണുന്നത്‌ ശരിയല്ല.പുരുഷനായ എന്റെ ചിന്തകള്‍ക്കും സ്വാര്‍ത്ഥതകള്‍ക്കുമപ്പുറം സ്ത്രീയും പുരുഷനുമെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു മഹാസമുദ്രമുണ്ട്‌. സ്ത്രീയുടെ ചിന്തകളെയും നോവുകളെയും സ്വാതന്ത്ര്യത്തെയുമെല്ലാം കാരാഗ്രഹത്തിലടച്ചിട്ട്‌ ഞാന്‍ യോഗ്യനാണെന്ന് നടിക്കുന്ന പുരുഷന്റെ മനസ്സ്‌ കിണറിനേക്കാള്‍ ഇടുങ്ങിയതാണ്‌.സ്ത്രീയും ഒരുമനുഷ്യജീവിയാണ്‌ അവളുടെ വികാരങ്ങളെയും ഞാന്‍ മാനിക്കണം എന്ന് കരുതുമ്പോള്‍ ആമനസ്സ്‌ സമുദ്രത്തേക്കാള്‍ വിശാലമാകും. അബലയായ സ്ത്രീയുടെ മേല്‍ അധികാരം സ്ഥാപിച്ച്‌ അവളെ ഭരിച്ച്‌ നിര്‍വൃതിയടയുന്നത്‌ മാന്ന്യമായി പറഞ്ഞാല്‍ അല്‍പ്പത്തമാണ്‌.സ്ത്രീകളുടെ മാന്യമായ അവകാശങ്ങള്‍ക്ക്‌ വേണ്ടി വാദിക്കുന്നത്‌ അവരില്‍നിന്ന് വാങ്ങിയ ധനത്തോടുള്ള കടപ്പാട്‌ കൊണ്ടാണെന്ന് വിനീതന്‍ തെറ്റിധരിച്ചെങ്കില്‍ അഭയാര്‍ത്ഥികള്‍ക്കും പീഡിതര്‍ക്കും മനുഷ്യാവകാശത്തിനും വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരും ആവിഭാഗത്തില്‍ നിന്നും വാങ്ങിയ ധനത്തിനോടുള്ള കടപ്പാട്‌ പ്രകടിപ്പിക്കുകയാണെന്ന് കരുതുമോ?. ഭര്‍ത്താവിനെ ബഹുമാനിക്കണമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. പക്ഷേ യഥാര്‍ത്ഥ സ്നേഹവും ബഹുമാനവും എപ്പോഴും വാങ്ങലാകുമ്പോള്‍ നിലനില്‍ക്കില്ല.കൊടുക്കലും വേണം. യഥാര്‍ത്ഥ കൊടുക്കല്‍ വാങ്ങല്‍ നടക്കുന്ന സ്ഥലമാണെങ്കില്‍ മറ്റൊരു സ്ഥലമന്വേഷിച്ച്‌ ആരും പോവില്ല. സ്‌നേഹം നിറഞ്ഞ്‌ തുളുമ്പി പോവില്ല.കിട്ടുന്നതിനേക്കാളേറെ തിരിച്ചുകൊടുക്കാനേ സ്‌നേഹിക്കുന്നവര്‍ ഇഷ്ടപ്പെടൂ. അപ്പോഴെങ്ങിനെ യാണ്‌ പുറത്തേക്കൊഴുകിപ്പോകുക? സ്‌നേഹം കൊടുക്കേണ്ടിടത്തല്ല കൊടുക്കുന്നതെങ്കില്‍ അതൊലിച്ചുപോകും പലവഴിക്കും.......
*******************************

പിന്നെ റുമാനക്ക്‌ ധര്‍മ്മ രോഷമുണ്ടാകും കാരണം അവളടക്കമുള്ള എല്ലാസ്ത്രീകളും ( വിനീതന്റെ ആദ്യഭാര്യയെ പ്പോലുള്ള ചുരുക്കം ചിലരൊഴിച്ച്‌) തന്റെ ഭര്‍ത്താവ്‌ മറ്റൊരുത്തിയെ കെട്ടുന്നത്‌ സഹിക്കില്ല.റുമാന എല്‍.കെ.ജി. കുട്ടിയൊന്നുമല്ല എന്നാണ്‌ എന്റെ അറിവ്‌. പ്രൊഫൈല്‍ ഫോട്ടോ റുമാനയുടെ മകളുടെ ഫോട്ടോയാണെന്ന് തോന്നുന്നു. ഞങ്ങളുടെ നാട്ടുകാരിയായ ഞാനിതുവരെ കാണാത്ത അവളും മക്കളും സൗദിയില്‍ ജോലിചെയ്യുന്ന ഭര്‍ത്താവുമൊന്നിച്ച്‌ സൗദിയില്‍ ജീവിക്കുന്നു എന്നാണ്‌ എന്റെ അറിവ്‌.വിനീതനെപ്പോലെ സ്വന്തം ഭര്‍ത്താവും വല്ല വേലയും ഒപ്പിക്കുമോ എന്ന് ഭയന്നായിരിക്കണം നാട്ടില്‍ നില്‍ക്കാതെ അവള്‍ ഭര്‍ത്താവിനെ വിടാതെ പിന്തുടരുന്നത്‌.
********************************

പിന്നെ വിനീതന്‍ എന്റെ കമന്റിലെ ഒരുകാര്യത്തിന്‌ മറുപടി എഴുതാന്‍ മറന്നതോ? വിട്ടതോ? താങ്കളുടെ പേരും നാടും?....
വിരോധമുണ്ടെങ്കില്‍ വേണ്ടാ
എന്നാല്‍ ശരി... വീണ്ടും കാണാം മഅ സലാം. ഗുഡ്‌ ബൈ.......

അജ്ഞാതന്‍ പറഞ്ഞു...

സ്ത്രീ വാദികളും സ്ത്രീവിരോധികളും കൂടി നമ്മുടെ ബ്ലോഗിനെ യുദ്ദഭൂമിയാക്കീന്നാ തോന്ന്ണത്.നടക്കട്ടെ ചര്‍ച്ചകള്‍ തുടരട്ടെ. കമന്റെഴുതാന്‍ സമയമില്ലെങ്കിലും ഓഫീസ് സമയത്തെ മുഷിപ്പിന് ഇത് നല്ലമരുന്നാണ്

റഫീഖ് പടിക്കല്‍

rumana | റുമാന പറഞ്ഞു...

പ്രിയ സുഹ്ര്ത്തായ വിനീതന്‍ "ഏതായാലും ഞാന്‍ എടുത്ത് വെച്ച വിനീതന് അര്‍ഹപ്പെട്ടതല്ല." എന്ന എന്റെ വരിയെ “ ഏതായാലും ഞാന്‍ എടുത്ത് വെച്ച മിഠായി വിനീതന് അര്‍ഹപ്പെട്ടതല്ല. ” എന്ന് തിരുത്തി വായിക്കണം .
***********************

സാലിം കാ ഞാന്‍ ഇത്തവണ നാട്ടില്‍ പോയപ്പോള്‍ നിങളുടെ വീട്ടില്‍ പോയിരുന്നു. എനിക്ക് മാത്രമല്ല നിങള്‍ പറഞ സന്ദേഹം അങയുടെ വീട്ടുകാരിക്കുമുണ്ട്. മൊയ്‌ല്യാരെ കമന്റ് കണ്ട് കളം മാറ്റി ചവിട്ടി
ആപാവത്തിനെ കണ്ണീര് കുടിപ്പിക്കല്ലെ...

അജ്ഞാതന്‍ പറഞ്ഞു...

മൂന്ന് ദിവസമായി തുടര്‍ന്ന് വന്ന് വാദങള്‍ കണ്ട് രസിക്കുകയും ചിന്തിക്കുകയുമൊക്കെയായിരുന്നു ഞങള്‍ പേരറിയിക്കാത്ത വിനീതന്‍ എങിനെയാണ് തന്റെ ആദ്യ ഭാര്യയെ സമ്മദിപ്പിച്ചെടുത്തത് . ആള് ഭയങ്കരന്‍ തന്നെ!! റുമാനയുടെ മിഠായി വിനീതനാണ് കൊടുക്കേണ്ടത് രണ്ടും കൂടി ബാലന്‍സ് ചെയ്ത് കൊണ്ടുപോകുവാന്ന് പറഞാല്‍ ചില്ലറകാര്യാന്ണോ.രനടല്ല വിനീതാ മൂക്ക് കീപ്പട്ടായ ആണുങളൊക്കെ മൂന്നണ്ണം കെട്ടണം നീതി പാലിക്കാന്‍ കഴിയാത്തവനെ മുക്കാലിയില്‍ കെട്ടി അടിക്കുകയും വേണം.
മായീന്‍ കുട്ടി റിയാദ്

അജ്ഞാതന്‍ പറഞ്ഞു...

suhrtthukkale
randaam kettinekkurichch tharkkikkunnathinekkaalere nammute naattil charccha cheyyendath ulla bhaaryamaar nashtappetaathe nokkunnathinekkuricchaanu. attharam oru sambhavam aduttha kaalatth nammude naattil undaayallo angine oru lekhanam pratheekshikkunnu.
charccha thudaratte.
Jafar M Qatar.

Rashid Padikkal പറഞ്ഞു...

ഹ ഹ ഹാ‍ാ‍ാ... മൊയ്‌ല്യാര് പോയോ (മൊയ്‌ല്യാരാ‍ാണെന്ന് ഞമ്മള് കന്ണ്ടെത്തിയതല്ല്ട്ടോ റുമാനന്റെ കണ്ടെത്തലാണ്)
മൂന്ന് ദിവസായി ചിരിക്കാനും ചിന്തിക്കാനും വക നല്‍കി സാലിമും വിനീതനായ മൊയ്‌ല്യാരും റുമാനയും കൊമ്പ് കോര്‍ക്കുന്നു.വിഷയത്തിലൂന്നി പ്രതികരിക്കേണ്ടതിന്ന് പകരം താല്പര്യ സംരക്ഷണത്തിന്ന് പ്രാധാന്യം കൊടുക്കാന്‍ കാരണം മനസിലായില്ല.മൊയ്‌ല്യാരോട് രണ്ട് കെട്ടണ്ടാന്ന് ആരും പറഞിട്ടില്ലല്ലോ.മൊയ്‌‌ല്യാര്‍ക്ക് ആദ്യത്തെ ബീവിനോട് ഒരു കൊട്ട് കിട്ടിയതിനാലാകും ഇടയ്ക്കിടയ്ക്ക് B P യെന്നെഴുതി കാണുന്നത്.ഇവിടെ ഭാര്യയെപ്പേടി ആര്‍ക്കാണുള്ളത് ? സാലിമിനോ മൊയ്‌ല്യാര്‍ക്കോ? പിന്നെ റുമാനയുടെ മിഠായി പ്രയോഗം കലക്കി അവളെ LKG , UKG കുട്ടിയെന്നൊക്കെ പറഞ് ഇരുത്താന്‍ ശ്രമിച്ചത് കണ്ടു.സ്തീപക്ഷത്തിരിന്ന് നിരീക്ഷണം നടത്തുന്ന അവര്‍ പ്രതികരിച്ചില്ലെങ്കിലെ അല്‍ബുദമുള്ളൂ.സാലിമേ ഇവിടെ രണ്ട് കെട്ടുന്നത് ഒരു വിഷയമെ അല്ല. കഴിവുള്ളവന്‍ കെട്ടട്ടെ.അതിന്ന് തടസം നില്‍കണ്ട മൊയ്‌ല്യാമാര്‍ക്ക് ഫതുവകള്‍ നിരത്താനുണ്ടാവും ഒരുകാലത്ത് ചടങ് നില്‍ക്കുകാ എന്ന ഒരു നാറിയ നാട്ടുനടപ്പിന്ന് ഇത്തരത്തിലുള്ളമൊയ്‌ല്യാക്കന്മാരാണ് ചൂട്ടു പിടിച്ചെതെന്ന് നാം മറന്ന് കൂടാ.പിന്നെ ഇവിടെ വിനീതന്‍ രണ്ടാം കെട്ട് കെട്ടി വിജയിച്ചിട്ടുണ്ടെങ്കില്‍ അതു പോലെ മറ്റുള്ളവര്‍ക്ക് കഴിയണമെന്നില്ല.ഒരു വെക്തിയുടെ വിജയം സമൂഹത്തിന്റെ വിജയമോ പരിവര്‍ത്തനമോ അല്ല. അതുകൊണ്ട് തന്നെ മൂല്യഛുതിക്ക് നേരെ പ്ര്തികരിക്കുമ്പോല്‍ “ ഞാന്‍,എനിക്ക്,എന്റെ, ” എന്നീ ഏകവചന പ്രയോഗങളില്‍ മൂല്യ നിര്‍മ്ണയം നടത്തുന്നതിനോ അന്തിമ വിദി കല്പിക്കാനോ ഉതുകുന്നതല്ല. ഇവിടെ വിനീതന്‍ വിനീതന്റെ അഭിപ്രായം അല്ലെങ്കില്‍ തനിക്ക് അനുഭവിച്ചറിയാന്‍ കഴിഞ ഭഹുഭാര്യത്വ ത്തിന്റെ മൂല്യങളും അതിന്റെ അപൂര്‍വ്വ വിജയവും ഒരു സമൂഹത്തിന്റെ വിജയമായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ന്യായീകരിക്കാവുന്നതല്ല കാരണം ഭഹു ബൂരിഭാഗം രണ്ടാം കല്യാണങളും പരജയത്തിലാണെന്ന കണ്ടെത്തലിന്ന് ഭൂതകണ്ണാടിയുടെ ആവശ്യമില്ല നാം നമ്മുടെ ചുറ്റുപാടുകളിലൂടെ നിഷ്പക്ഷമായ ഒരു നിരീക്ഷണം നടത്തിയാല്‍ മാത്രം മതി മതിയാകും.ഇതിന്ന് പിന്‍ബലമേകുന്ന ശക്തമായ നിരീക്ഷണമാണ് വിനീതന്‍ കേരളത്തിലെ സ്ത്രീകള്‍ ഒരിക്കലും രണ്ടാം കല്യാണത്തിന്ന് അനുവദിക്കുകയില്ലാ എന്ന വരികളിലൂടെ നടത്തിയത്.റുമാന പറഞത് പോലെ ഇത്തരത്തില്‍ നിരീക്ഷണം നടത്താന്‍ കഴിയുന്ന വിനീതനെന്ന മൊയ്‌ല്യാര്‍ക്ക് താ‍ാന്‍ വിവാഹിതനായത് നീതി നടപ്പിലാക്കിയാണെന്ന് എങിനെ പറയാനാകും തന്റെ ആദ്യപത്നിയും മേല്പറഞ കേരളത്തിലെ സ്ത്രീ സമൂഹത്തില്‍ പെട്ടതല്ലെ.അതുകൊണ്ട് തന്നെ ഭഹുഭാര്യത്വമെന്നത് തികച്ചും ഏകപക്ഷീയമായാണ് ഇപ്പോള്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നെതെന്ന് പറഞാല്‍ ....? അല്ലെങ്കില്‍ അങ് നടപ്പിലാക്കിയതെന്ന് പറഞാല്‍?? രണ്ടും ചര്‍ച്ചചെയ്യപ്പെടേണ്ടത് തന്നെ .
നിലവില്‍ കേരളത്തില്‍ ഭഹുഭാര്യത്വത്തിന്ന് ആഹ്വോനം കൊടുക്കേണ്ട സാഹചര്യം ഉണ്ട് എന്ന് കരുതുന്നവര്‍ സ്വാര്‍ത്ഥ താല്പര്യത്തിന്റെ വാക്താക്കളാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്.ഏതായാലും തുറന്ന ചര്‍ച്ചക്ക് വേദിയൊരുക്കാന്‍ കഴിഞതില്‍ പടിക്കല്‍ വിചാരവേദിക്ക് അഭിമാനിക്കാം വിനീതന്‍ തന്റെ വിജയചരിതം തന്റെത് മാത്രമായികരുതി ശാന്തിയും സമാധാനവുമായ ജീവിതം കെട്ടിപ്പടുത്ത് ഒരു മൂന്നാം കല്യാണത്തിന്ന് ജീവിതത്തെയും നിലവിലുള്ള ഭാര്യമാരെയും പാകപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കുക.ഒപ്പം വിചാരവേദി നമുക്ക് മുമ്പില്‍ പങ്ക് വെച്ച വിഷയത്തില്‍ പ്രതികരിക്കുകയും ചെയ്യുക.അങയ്ക്ക് എല്ലാവിധ ആശംസകളും..

അജ്ഞാതന്‍ പറഞ്ഞു...

ഈ വേദി യാദ്ര്ശികമായി ശ്രദ്ധയില്‍പ്പെടാനിടയായി സ്ത്രീധനത്തെ പ്പറ്റിയുള്ളത്‌ ചര്‍ച്ചചെയ്യേണ്ട വിഷയം തന്നെ ഇവിടെ കൂടുതലും സ്ത്രീ വിമോചനത്തിനും അവരുടെ കാര്യങ്ങളില്‍ ശ്രദ്ധിക്കാനുമേ ആളുകളുള്ളു
പതിനഞ്ചു കൊല്ലത്തോളം പുരുഷപീഡനം ഏറ്റ ഒരാളാണു ഞാന്‍ കല്ല്യാണം കഴിഞ്ഞ അന്നുമുതല്‍ ഒരുകാരണ വുമില്ലാതെ ഭാര്യ പ്രശ്നങ്ങളുണ്ടാക്കുകയും ഞാന്‍ ഖത്തറില്‍ നിന്നു [ എനിക്കിവിടെ പൊരിഞ്ഞ ചൂടിലാണ്‍ പണി ] നാട്ടില്‍ ഓ ദിവസത്തിനെത്തിയാല്‍ ഒരു സ്വൈരവും തരാതെ
പിണങ്ങിക്കെടുക്കലുമായിരുന്നു ഗതി കെട്ടഞ്ഞാന്‍ അവളറിഞ്ഞുതന്നെ
രണ്ടമതൊന്നു കെട്ടി ഇപ്പോള്‍ പഴയ സ്തിതി മാറി വളരെ സ്നേഹത്തോടെയാണു
ജീവിതം ഇപ്പോള്‍ സ്നേഹിക്കാന്‍ മല്‍സരമാണു ഈസ്നേഹം മുമ്പ്‌ ആദ്യഭാര്യയില്‍നിന്‍ങ്കിട്ടിയിരുന്നെങ്കില്‍ മറ്റൊന്നിനു മുതിരില്ലായിരുന്നു [ഇപ്പോള്‍ കാലികറ്റ്‌ അയര്‍പ്പോര്‍ട്ടില്‍ അയര്‍ ഇന്ത്യൗടെ കുത്തകപോലെ എന്നെതന്നെ എന്തായാലും ആശ്രയിക്കണമെന്നാ ബോധമുള്ളത്കൊണ്ട്‌] ഞാന്‍ കഷ്ടപ്പെടുകയായിരുന്നു ഇന്നതിനു അറുതി വന്നു എല്ലാകാരിയങ്ങളും തുറന്നു പറയാന്ധൈര്യം കാട്ടിയ വിനീതന്നു എന്റെ ആശംസകള്‍ സധൈര്യം മുന്നോട്ട്‌ പോകു ഞങ്ങള്‍ ഉണ്ട്‌ പിന്നാലെ മുഹമ്മദ്‌ ;സി ,തിരുര്‍ [ടോഹ]

അജ്ഞാതന്‍ പറഞ്ഞു...

ഈവേദി രസകരമാകുന്നുണ്ട്‌ തുടങ്ങി വെചവര്‍ക്കു നന്ദി വരമൊഴ്‌ സിടി വഴി കമ്പു,,,ഇന്‍സ്റ്റള്‍ കെയ്തിട്ട്‌ ഇതില്‍ പേസ്റ്റ്‌ ചെയ്യാന്‍ പറ്റുന്നില്ല ? അപ്ഗ്രേട്‌ കെയ്യേണ്ടതുണ്ടോ .വാദ പ്രതിവാദങ്ങഹ്ല് നടക്കട്ടെ സ്ത്രിധനമെന്ന് ഈ വിഷ്യം പെട്ടെന്നു നിരുത്തരുത്‌ [pls]
ഇതില്‍ പ്രതികരിക്കുന്നവര്‍ കൂടുതലും ചെരുപ്പക്കാരാണു ഒന്നുകെട്ടാത്ത അവര്‍ക്ക്‌ രണ്ടാം കെട്ട്‌ ആലോച്ക്കാനേകഴുലാ
വിനീതന്നു ഞാന്‍ വോട്ടു ചയ്യുന്നു [SMS}
വിനീതനെ മറനീക്കി ദൈര്യത്തോദെ പുറത്ത്‌ വരൂ, കാദര്‍ ,ശാര്‍ജ

അജ്ഞാതന്‍ പറഞ്ഞു...

മുഹമ്മെദ്‌ സി തിരുരിന്റെ കമന്റ്‌ വാായിച്ച്‌ എന്റെകതയോട്‌ വളരെ സാമിയമുണ്ട്‌

ഈവെദി തുടരറ്റ്ട്ടെ എല്ലാവര്‍ക്കും ആശംസകള്‍

പി,വി സിദിക്‌ ഒമാന്‍ [ബ്രേമി]

salim | സാലിം പറഞ്ഞു...

പ്രിയപ്പെട്ട കാദര്‍,
വരമൊഴിയില്‍ താങ്കള്‍ മാറ്റര്‍ ടൈപ്പ് ചെയ്തുകഴിഞ്ഞാല്‍ അതിനെ യൂണീക്കോഡിലേക്ക് മാറ്റണം (നിങ്ങള്‍ AnjaliOldLipi എന്നഫോണ്ടും Matwebഎന്നഫൊണ്ടും My computerലെc:ഡിസ്കിലെwindowsഫോള്‍ഡറിലെfonts ഫോള്‍ഡറിലേക്ക് സേവ് ചെയ്തിരിക്കുമല്ലോ ഇല്ലെങ്കില്‍ http://varamozhi.sourceforge.net/fonts/ ല്‍നിന്നും എടുക്കുക എന്നിട്ട് കമ്പ്യൂട്ടര്‍ റീ സ്റ്റാര്‍ട്ട് ചെയ്തശേഷം വരമൊഴിയുടെ വിന്‍ഡോയിലെfontല്‍Matweb എന്ന് സെലെക്റ്റ് ചെയ്യുക ( എന്നാലെ നിങ്ങള്‍ എഴുതിയ മംഗ്ലീഷ് മലയാളമായികാണുകയുള്ളൂ)) ഇനി നിങ്ങള്‍ വരമൊഴി വിന്‍ഡോയുടെ മുകളിലെ Fileമെനുവില്‍നികാണുന്നExport to UTF8(Unicode) എന്നതില്‍ ക്ലിക്ക് ചെയ്യുക അല്‍പ്പ നിമിഷങ്ങള്‍ക്ക് ശേഷം നിങ്ങള്‍ എഴുതിയ matter യൂണീക്കോഡിലേക്ക് convertചെയ്ത് മറ്റൊരു വിന്‍ഡോയില്‍ വരും അവിടെ നിന്ന് കോപ്പി എടുത്ത് നിങ്ങള്‍ക്കിഷ്ടമുള്ളിടത്ത് പേസ്റ്റ് ചെയ്യാം. ഇത് നന്നായി പ്രാക്ടീസായാല്‍ മൊഴികീമാന്‍ ഉപയോഗിച്ച് വെബ് പേജുകളിലേക്കും മെയിലിലേക്കുമെല്ലാം നേരിട്ട് ടൈപ്പ് ചെയ്യുകയുമാകാം. പക്ഷെ വലിയ മാറ്റര്‍ തെറ്റുകൂടാതെ റ്റൈപ്പ് ചെയ്യാന്‍ വരമൊഴിയാണുത്തമം.
പിന്നെ ഒരു കാര്യം നിങ്ങള്‍ കാസ്പറസ്കി പോലുള്ള ആന്റീ വൈറസ് പ്രോഗ്രാം ഉപയോഗിക്കുന്നുണ്ടെങ്കില്‍ യൂണീകോഡിലേക്ക് കണ്‍‌വെര്‍ട്ട് ചെയ്യും മുന്‍പ് അത് ഓഫ് ചെയ്യുക. വൈറസാണെന്ന് തെറ്റിദ്ദരിച്ച് യൂണീക്കോഡിന്റെ വിന്‍ഡോയെ ബ്ലോക്ക് ചെയ്യാന്‍ സാധ്യതയുണ്ട്.

അജ്ഞാതന്‍ പറഞ്ഞു...

പടിക്കല്‍ വിചാരവെദിക്കാരെ ആരാണീ റുമാന ?ഇങിനെ പെരുള്ല ഒരു പെണണ്‍ ചേലാരി പടിക്കലില്‍ ഉള്ലതായിട്ടറിയില്ല.ശരിയായ പെരും അദ്രസ്സും കൊടുക്കുക.ഫൊട്ടൊ കുട്ടിയുടെ തായതിനാല്‍ തിരിക്ചറിയാനും വയ്യ.
മുനീര്‍ ചേളാരി.

അജ്ഞാതന്‍ പറഞ്ഞു...

സ്ത്രീ വര്‍ഗ്ഗ സംരക്ഷകയായി തൂലിക പടവാളാക്കി
കലിതുള്ളിനില്‍ക്കും റുമനപ്പെണ്‍കൊടീ
ദഹിപ്പിക്കാതെ പെണ്ണേ രോഷാഗ്നിയാലീ
പാപംവിനീതനെ
മുഴങ്ങുന്നെന്‍കര്‍ണ്ണങ്ങളില്‍നിന്നന്തരങ്കത്തില്‍വിങ്ങുംധ്വനി
കണ്ടില്ലഞ്ഞാന്‍ നിന്നെ ഇത്‌ വരെയെങ്കിലും സോദരീ
നേര്‍ന്നിടുന്നു സര്‍വ്വ സൗഭാഗ്യവും നിനക്കായ്‌

നുകരുക വേണ്ടുവോളം നീ ജീവിതത്തേന്‍ തുള്ളികള്‍
തമസ്സ്‌ നീങ്ങട്ടെ പൊന്‍ കിരണങ്ങള്‍ പൊഴിക്കട്ടെ നാഥന്‍
വന്നീടാതിരിക്കാന്‍നിന്നില്‍ നീ നിനക്കാത്തൊരു ദുര്‍ഗ്ഗതീ
തേടിടാം മള്ളാഹുവിങ്കലീവിനീതനാം സോദരന്‍,,,,
,,,,,,,,,,,,,,,,,,,,,,,,,,,,,,,
Rumana Said
കേരളത്തില്‍ രണ്ട്‌ കല്ല്യാണം കഴിക്കുന്നകാരിയത്തില്‍ പെണ്‍ വര്‍ഗ്ഗം മുഴുവനും [മാതാവ്‌ ] വരെ എതിരാകും" എന്ന നിരീക്ഷണം തന്നെ മതിയാകും തങ്കളുടെ വാദത്തിന് അടിവരയിടാന്‍ . ഇത്ര ശക്തമായ ഒരു നിരീക്ഷണം അങേക്ക് നടത്താനാവുമെങ്കില്‍ തീര്‍ച്ചയായും അങയുടെ രണ്ടാം കെട്ടിന്ന് ശക്തമായ എതിര്‍പ്പ് ആദ്യ ഭാര്യയില്‍ നിന്നും കുടുംബങളില്‍ നിന്നും ഉണ്ടായി എന്ന നുമാനിക്കപ്പെടാവുന്നതാണ്. ഇതില്‍ നിന്ന് തന്നെ നമുക്കൂഹിക്കാവുന്നതാണ് താങ്കള്‍ ഏതുവിതത്തിലാണ് നീതി നടപ്പിലാക്കിയതെന്ന്.
vineethan said
സ്ത്രീധന നിരോധനം നടപ്പില്‍ വരാന്‍ അനേക മാര്‍ഗ്ഗങ്ങളിലൊന്നാണു
ഞാന്‍ നിര്‍ദ്ധേശിച്ചത്‌ [നിര്‍ബ്ബന്ദിച്ചതല്ല] അതിനാല്‍ ആവഴിയിലെ മാര്‍ഗ്ഗതടസ്സങ്ങള്‍ കൂടി വിവരിക്കേണ്ട ബാദ്ധ്യത എനിക്കുണ്ട്‌ എന്റെ മുന്‍ ഭാര്യയും മാതാവും എതിര്‍ത്തിട്ടില്ല, എന്നു വച്ച്‌ എല്ലാരും അങ്ങിനെ യാവണമെന്നില്ല മൂത്തവര്‍ വാക്കില്‍ മുഖ്യത എല്ലാവരും നല്‍കുന്നുണ്ട്‌
അത്‌ ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നും അതിന്റെ കൂടെ പറയുന്നു

ആദ്യം കൈപ്പു തോന്നുമെങ്കിലും ഒന്നീലോചിച്ച്‌ നോക്കു രുമാനാ നാട്ടിലിപ്പോള്‍ ജോലിക്ക്പോലും ആളെകിട്ടുന്നില്ല അണുകുടുമ്പമായതിനാള്‍ രാത്രി ഒറ്റക്ക്‌ പേടിയും ജോലിക്കും ആളായി പേടിയുമില്ല ശമ്പളവും കൊടുക്കേണ്ട
ഇതത്ര വലിയ കാര്യമൊന്നുമല്ല പെണ്ണെ
സ്ത്രീകളുടെമനസ്സ്പോലെ സങ്കുചിതമല്ല ആണുങ്ങളുടെമനസ്സ്‌
[ചിലരെമാത്രം] മേല്‍പ്പറഞ്ഞ ചിലരില്‍ തന്റെ പുരുഷന്‍ പെടില്ലെങ്കില്‍ തീരെ സമ്മതിക്കരുത്‌ സ്നേഹം വാരിക്കോരി ക്കൊടുത്ത്‌ മറ്റു വഴിക്ക്‌ തിരിയാതെ നോകണം താനാഗ്രഹിക്കുന്നരുചിയുള്ള ഭക്ഷണം വീട്ടില്‍കിട്ടിയാല്‍ ആരും ഹോട്ടലില്‍ പോകില്ല ജ്‌ പേടിച്ചണ്ട മോളേ ജ്‌ സ്നേഹൊള്ളോളന്നാ കേക്കണത്‌ അത്‌ മറികടന്നു ഓനെങ്ങോട്ടും പോകൂലന്നേ

മുട്ടായി ഓന്‍ക്ക്‌ തന്നെ കൊട്ത്തോ മോളേ എന്റെ ബീവിമാര്‍ക്ക്‌ ഞാന്തന്നെ മാങ്ങിക്കൊട്ക്ക്ണുണ്ട്‌ പിന്നെ ആദ്യത്തെ ഓളെ കയ്യിലാ ഈപ്പോഴും അധികാരം
അത്കൊണ്ട്‌ കുഴപ്പമില്ല കഴിഞ്ഞ മാസവും

അവള്‍ക്കിഷ്ടമുള്ള
ഒരുവാഹനമെടുത്ത ശേഷം ബാക്കിപണം ബാങ്കിലിട്ടിരിക്കുകയാണു [ഇത്‌ നേരാട്ടൊ] തമാശയല്ല ഇത്പറയാന്‍ കാരണം നീപറഞ്ഞു[
Rumana Said

(നേരിട്ട് ഒരുമിഠായി പോലും വാങിക്കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലായിരിക്കും ഇപ്പോള്‍ ആദ്യ ഭാര്യയുള്ളത്!!)

vineethan said
രണ്ടാമത്തെ ഓള്‍ക്കും ആവശ്യമുള്ളത്‌ അവള്‍തന്നെയാണു വാങ്ങിക്കൊടുക്കുന്നത്‌
നീപറഞ്ഞമാതിരി അവള്‍ വ്ശാലമനസ്സിന്റെ ഉടമ തന്നെയാണു അത്കൊണ്ട്‌ അവള്‍ക്കും ഓരു കുറവും ഉണ്ടാകാതിരിക്കാന്‍ ഞാന്‍ ശ്രദ്ധ വെക്കാറുണ്ട്‌ ഒരുപാട്‌ ഫിത്നകള്‍ പലവരു പറഞ്ഞു നോക്കി ഫലിച്ചിട്ടില്ല
അവള്‍ക്കേറ്റവും ഇഷ്ടമുള്ള പോത്തിറച്ചി പണിക്കോട്ടും പടിയിലെ മൊയിതീന്‍ന്റെ ഇപ്പോള്‍ ചില്ലിട്ട ഇറച്ചി ക്കടയിന്നു ഞാന്‍ വാങ്ങിക്കൊടുക്കാറുണ്ട്‌ [നാട്ടില്‍ ചെല്ലുമ്പൊല്‍]ഇപ്പോള്‍ നങ്ങളെല്ലാവരും ഒന്നിഛ്‌
[ K,S,A,]യില്‍ നിങ്ങളെ അടുത്ത്‌ തന്നെ യുണ്ട്‌ മൂത്തവളുടെ കുട്ടീയെ ഇളയവളും ഇലയവളെതിനെ മൂത്തവളും താരാട്ടി ഞങ്ങള്‍ സുഖമായി ഇവിടെ കഴിയുന്നു [അംദുലില്ലാഹ്‌] എന്നെപറ്റി പറഞ്ഞതിനെല്ലാം അള്ളാസാമഹക്‌ എന്നുപറഞ്ഞു സലാം

അജ്ഞാതന്‍ പറഞ്ഞു...

വിനീതന്‍
ജാഫര്‍ . എം . ഖത്തറിന്റെ ബേജാരായ കത്തുകണ്ടു ഉള്ളഭാര്യമാര്‍ നഷ്ട്ടപ്പെടാതിരിക്കാന്നുള്ള ചര്‍ച വേണമെന്നത്‌ ചര്‍ച്ചക്കെടുക്കേണ്ട
വിഷയം തന്നെയാണത്‌ കല്യാണം കഴിഞ്ഞു തിരിച്ച്പോയി 3 4 കൊല്ലംകഴിഞ്ഞിട്ടും തിരിച്ചു വരാത്ത വരുണ്ട്‌
എന്റെ അറിവിലുള്ള ഒന്നുരണ്ട്‌ പേര്‍ 18 കൊല്ലത്തിനിടക്കു 4 പ്രാവശ്യമാണു ആകെ നാട്ടില്‍ വന്നത്‌ പ്രശ്നങ്ങളുണ്ടാകുമെങ്കിലും മെനക്കെട്ടാല്‍ സാദിക്കാവുന്ന കാര്യമാണു
ഒന്നു വന്നു പോവുക എന്നത്‌
ഇവര്‍ ഒരുകാര്യം ഓര്‍ക്കുന്നത്നന്ന് ഈജീവിതം നമുക്ക്‌ ഒരിക്കല്‍ മാത്രമാണു അത്‌ നമുക്കു വേണ്ടിയായാലും വീട്ടുകാര്‍ക്ക്‌ വേണ്ടി ആയാലും തിരിച്ചു കിട്ടാത്ത ഒന്നാണു എന്ന ഓര്‍മ്മ വേണം ഒരുമനുഷ്യന്റെ ആകെ ആയുസ്സില്‍ ആ 20 കൊല്ലമീ സുവര്‍ണ്ണകാലമായുണ്ടാവു നമ്മെ വിശ്വസിച്ച്‌
കൂടെപ്പോന്ന ഒരു പെണ്ണിന്റെ ജീവിതവും അവിടെ കറക്കാതെ കറവ വറ്റുന്ന കാര്യം ഓര്‍മ്മ വേണം 4 മാസത്തിലേറെ ഭാര്യയെ പ്പിരിഞ്ഞ്‌ ഇരിക്കാന്‍ പാടില്ലെന്നത്‌ ഒരുകൊല്ലം കഴിയുമ്പോളെങ്കിലും എങ്ങനെയെങ്കിലും പോകാന്‍ ശ്രമിക്കണം പിന്നെ വഴി പിഴക്കാന്‍ ഒരുമ്പെട്ടവരെ ആര്‍ക്കുംആരെയും പിടിച്ചു നിര്‍ത്താനാവില്ല ഇന്നത്തെ നിയുസ്‌ ജാഫര്‍ കേട്ടിരിക്കും ഭര്‍ത്താവ്‌ ഗള്‍ഫിലുള്ള ഒരു 2 കുട്ടികളുടെ മാതാവ്‌
ഒരാളെ കൂടെപ്പോയതും 5 കൊല്ലാത്തിനു ശേഷം അവനവളെ കൊന്നു പീസുകളാക്കി അവനെ പ്പോലീസ്‌ അറസ്റ്റു ചൈതതും ഏഷ്യാനെറ്റ്‌ വാര്‍ത്തെയില്‍ കേട്ടുകാണുമല്ലോ ചാടിവരുന്നവര്‍ ആണായാലും പെണ്ണായാലും അവരെ വിശ്വസിക്കാന്‍ കൊള്ളില്ല

കാരണം കുറചുകൂടി നല്ലത്‌ കണ്ടാല്‍ അവര്‍ വീണ്ടും മറുകണ്ടം ചാടുന്നവരായിരിക്കും പോംവഴി ഒന്നേയുള്ളു കൂടുതല്‍ സമയം അകന്നിരിക്കാതെ കഴിയുന്നതും വേഗം തമ്മില്‍ ക്കാണാന്‍ ശ്രമിക്കുക അള്ളാഹു നമ്മെ എല്ലാവരേയു തൊട്ട്‌ കാക്കുമാറാകട്ടേ
സ്വന്തം വിനീതന്‍

Rashid Padikkal പറഞ്ഞു...

ഞാന്‍ ഇന്നലെ (11/8 ന്ന്)വിനീതന്റെ ശ്ര്ദ്ധയിലേക്കായി ഒരു കമന്റ് എഴുതിയിരുന്നു. അതിന്ന് മറുപടി കണ്ടില്ല.തീര്‍ച്ചയായും താങ്കള്‍ പ്രതികരിക്കുമെന്ന് കരുതുന്നു.

********************************

വിനീതന്‍ അവസാനം ജാഫറിന്നെഴുതിയ മറുപടി അവലമ്പമാക്കി ഏകദേഷം ആറ് മാസങള്‍ക്ക് മുമ്പ് ജിദ്ദയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം ന്യുസില്‍ റുമാനയുടെ ചിന്താത്മകമായ ഒരു ലേഖനം ‘ ഉമ്മിറൈനീസ് ചേളാരി പടിക്കല്‍ ’എന്ന തൂലികാ നാമത്തില്‍ പ്ര്സിദ്ധീകരിക്കുകയുണ്ടായി.പ്രവാസ്ത്തിന്നടിമപ്പെട്ട് കുടുംബം ത്യജിച്ച് ജീവിതമാര്‍ഗം തേടുന്നവരുടെ ഭാര്യമാര്‍ മാത്രമല്ല നാട്ടില്‍ സ്ഥിരതാമസമാക്കപ്പെട്ടവരുടെ കുടുംബത്തിന്റെ അകത്തളങളും മലിനമാക്കപ്പെട്ട് കൊണ്ടിരിക്കുന്നു എന്ന് സമീപകാലങളില്‍ പടിക്കലില്‍ നടന്ന സംഭവങള്‍ ചൂണ്ടിക്കാണിച്ച് മുസ്ലിം കുടുംമ്പങളില്‍ നടക്കുന്ന അതിരു കടന്ന സൌഹ്ര്ദങള്‍ക്കെതിരെ വിരല്‍ ചൂണ്ടാനും റുമാനക്കായി. ഈ വിഷയവും പടിക്കല്‍ വിചാരവേദി ചര്‍ച്ചചെയ്യപ്പെടും എന്നു കരുതുന്നു.

Padikkal vicharavedi പറഞ്ഞു...

തീര്‍ച്ചയായും പടിക്കല്‍ വിചാരവേദിയിലൂടെ ഈ വിഷയം സംബന്ധമായ ഒരു പോസ്റ്റ് ഉടനെ പ്രതീക്ഷിക്കാം.വളരെ രസകരമായും ചിന്താത്മകമായും വളരെ നല്ലൊരു ചര്‍ച്ച ഇവിടെ നടന്നുകൊണ്ടിരിക്കുന്നു.സത്യം മനസ്സിലാകണം എന്നനിലക്കായിരിക്കണം നമ്മുടെ ചര്‍ച്ചകള്‍ തനിക്ക് ജയിക്കണം എന്ന നിലക്കാവരുത്. ചര്‍ച്ചയില്‍ പ്രതിപക്ഷ ബഹുമാനം എല്ലാവരും പാലിക്കണം.തൂലികാ നാമങ്ങളിലും മറ്റേതെങ്കിലും പ്രതീകാത്മക നാമങ്ങളിലും എഴുതുന്നവരെ വിചാരവേദി നിരുത്സാഹപ്പെടുത്തുന്നില്ല. പക്ഷെ ഇവര്‍ ആരാണെന്നറിയാതെ പ്രതികരിക്കുന്നവര്‍ അവരുടെ സ്ഥാനം, പ്രായം തുടങ്ങിയ കാര്യങ്ങള്‍ അറിയാത്തത് കാരണം അപമര്യായായോ മറ്റോ എഴുതിയാല്‍ ക്ഷമിക്കുക. ഇങ്ങിനെ സംഭവിക്കാതിരിക്കാന്‍ എല്ലാവരും സ്വന്തം പേരില്‍ തന്നെ കമന്റെഴുതുക. പറ്റുന്നവര്‍ സ്വന്തമായി ബ്ലോഗ് അക്കൌണ്ട് തുറന്ന ശേഷം യൂസര്‍ നെയിമും പാസ്‌വേഡും കൊടുത്ത് കമന്റ് എഴുതിയാല്‍ വളരെ നന്നായിരുന്നു.
ആശംസകള്‍ . ചര്‍ച്ച നടക്കട്ടെ

അജ്ഞാതന്‍ പറഞ്ഞു...

എന്റെമനസ്സില്‍ ഉറങ്ങിക്കിടന്നിരുന്ന പറയാന്‍ കൊതിചിരുന്ന പലതും വിനീതന്റെ വിരല്‍ തുമ്പിലൂടെ ഒഴുകി വന്നു നന്ദി വിനീത
ഞാനും അയക്കുന്നു[s,m,s] p.v. റഹിം കരുവരക്കുണ്ട്‌ [അജ്മാന്‍]

അജ്ഞാതന്‍ പറഞ്ഞു...

മായിന്‍കുട്ടി റിയാദിനു വിനീതന്‍

നമ്മുടെനാട്ടില്‍ രണ്ടാം കെട്ടെന്ന് പറഞ്ഞാല്‍ കൊട്ങ്കാറ്റ്‌ വരുന്ന പ്രതീതിയാണ്‍ വെറുതെ രസത്തിനു കെട്ടി ഒരുപെണ്ണിന്റെ ഭാവി കളഞ്ഞു കഷ്ടത്തിലാക്കതെ ഒരുത്തിയ്ക്ക്‌ ജീവിതം കൊടുക്കാന്‍
വേണ്ടിയായിരിക്കണം,, മായിന്‍കുട്ടി,
അത്‌ കൊണ്ട്‌ മറ്റവള്‍ക്ക്‌ ഒരു കോലത്തിലും
യാതൊരു ക്ഷീണവും പറ്റുകയും അരുത്‌
മായിങ്കുട്ടിയേ എന്നാല്‍ അത്‌ ചായക്കോപ്പയിലേ കൊടുങ്കാറ്റേ കാണൂ ഞാന്‍ കെട്ടിയതിനു ശേഷം ആദ്യത്തോളോട്‌ പറഞ്ഞു നീതേടിപ്പോയാലേ അവളു പോരുകയുള്ളു അല്ലെങ്കില്‍ അവിടെ നിന്നോട്ടേന്നു അങ്ങിനെ അവളേക്കോണ്ട്‌ വിളിപ്പിച്ചതാണു അതിനുശേഷം അവരൊന്നായി ഞാന്‍ പുറത്തും പോരേ..,,,,,,,, എന്റെ നാട്‌ ചോദിച്ചുകണ്ടു ഞാന്‍ നിങ്ങളെയെല്ലാം അടുത്ത്‌ തന്നെയാണു കോഴിക്കോടടുത്താണു ഒരുകല്ല്യാണം കഴിച്ചത്‌ പറമ്പില്‍ പീടിക അടുത്ത്‌ നിന്നാണു അത്‌ കൊണ്ട്‌ പടിക്കലെല്ലാം എനിക്ക്‌ നന്നായറിയാം
വിനീതന്‍

വിനീതന്‍

അജ്ഞാതന്‍ പറഞ്ഞു...

അജ്‌മാനിലെ കരുവാരക്കുണ്ട് കാരാ സ്വാഗതം ഇപ്പോള്‍ സമയം രാത്രി 1.45 (സൌദി) ഉറക്കം വരുന്നില്ല അല്ലേ... കെട്ടുന്നോ ഒന്നുകൂടെ?
ഒരു കാഴ്ചക്കാരന്‍

അജ്ഞാതന്‍ പറഞ്ഞു...

ഒരുത്തിക്ക് ജീവിതം കൊടുക്കാന്‍ ഒന്നുകെട്ടിയ താങ്കള്‍ തന്നെ കെട്ടണമെന്നുണ്ടോ വിനീതാ? താങ്കളുടെ കയ്യില്‍ പണമുണ്ടെങ്കില്‍ പാവപ്പെട്ട ഒരുത്തിക്ക് അവള്‍ക്കിഷ്ടപ്പെട്ട ഒരു വരനുമായുള്ള വിവാഹ ത്തിനുള്ള സാമ്പത്തിക സഹായം ചെയ്യുകയല്ലേ ഉത്തമം?
കാഴ്ച്ചക്കാരന്‍

Padikkal vicharavedi പറഞ്ഞു...

ശ്രദ്ദിക്കുക.
ഒരേ സമയം ഒന്നിലധികം പേരില്‍ കമന്റെഴുതുന്നവരെയും, കമന്റ് എഴുതാന്‍ ഉപയോഗിച്ച കമ്പ്യൂട്ടറിന്റെ സീരിയല്‍ നമ്പറും ഏരിയാകോഡും നെറ്റ് വര്‍ക്ക് പ്രൊവൈഡറെയുമെല്ലാം ട്രാക്ക് ചെയ്ത് വിചാരവേദിയെ അറിയിക്കുന്ന ട്രാക്കറ്കൂടിയാണ് ഈബ്ലോഗില്‍ ഉള്‍പ്പെടുത്തിയ histats.com/viewstats/(ഇവിടെ വിരുന്ന് വന്നവരുടെ കണക്ക് എന്ന ഹെഡിംഗിന്റെ താഴെയുള്ളത്) ഈബ്ലോഗുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്.

അജ്ഞാതന്‍ പറഞ്ഞു...

വിനീതന്‍
പ്രവാസിയായ റഷീദ്പടിക്കലേ , കാഴ്ചക്കാരാ എന്തൊക്കെയുണ്ട്‌ വിഷേശം നിങ്ങള്‍ തുടങ്ങി വെച്ച ഈ വേദി ആത്മാര്‍ ത്ഥ തയോടെ പറയട്ടെ വളരെ പ്രശംശ അര്‍ഹിക്കുന്ന ഒരു കാര്യമാണു കൂട്ടിലിരിക്കുന്ന പെണ്‍പക്ഷിക്കും കുഞ്ഞുങ്ങള്‍ക്കും ചുണ്ടിലേകാന്‍ ഒരുമണി ധാന്യവും തേടി കാതങ്ങളോളം പാറി പ്പറന്നു ചിറകു തളര്‍ന്നു പലദിക്കിലെത്തപ്പെട്ട ക്ഷീണിതരായ പക്ഷികളാണുനമ്മള്‍

ഈപാറിപ്പറക്കലില്‍ ഒരുപാട്‌ ദിക്കുകള്‍ കണ്ടു ഒരുപാട്‌ ആളുകളെ പരിചയപ്പെട്ടു തിരിച്ചുപോകുമ്പോള്‍ ഒരുപിടി രോഗങ്ങളും കുറേ കൈപ്പും മദുരവും കലര്‍ന്ന ഓര്‍മ്മകളും മാത്രമാണു നമ്മുടെ കൂടെയുണ്ടാവുക
ഒരു നീണ്ട വരിയില്‍ നാം കാത്തു നില്‍ക്കുമ്പോള്‍ ഏറ്റവും ഒടുവില്‍ നില്‍ക്കുന്നയാള്‍ക്ക്‌ ബേജാറു തോന്നും എന്റെകാര്യം നടക്കുമോന്നു തന്റെബേക്കില്‍ ഒരാള്‍കൂടിവന്നു
ചേരുമ്പോള്‍ കുറച്ചു സമാധാനമാകും
എന്നപോലെ പലദുഖങ്ങളും വേദനകളും പേറി പലദിക്കുകളിലായി നിലകൊള്ളുന്ന നമുക്ക്‌ ന്മ്മേപ്പോലുള്ളമറ്റുള്ളവരുമായി സം വദിക്കാന്‍ കഴിഞ്ഞാല്‍നമ്മുടെ മനസ്സിന്റെ പിരിമുറുക്കം അല്‍പമെണ്‍കിലും അയഞ്ഞാല്‍
അതിനു സഹായിച്ചവര്‍ ദാഹിച്ചവനു വെള്ളം കൊടുത്ത മാതിരിത്തന്നെയാണു അത്കൊണ്ടാണു ഞാന്‍ ആത്മാര്‍ത്ഥമായി ആശംശിച്ചത്‌ പിന്നെ ഇതില്‍ കടന്നു വരുന്നവര്‍ പലവരും പല അറിവുള്ള വരും അറിവുകുറഞ്ഞവരുമൊക്കെയുണ്ടാകും
എത്രയായാലും ഈ മഹാസമുദ്രം പോലെ കുത്തി ഒഴുകിക്കൊണ്ടിരുന്ന ഈടെക്നോളജിയെ കഴിയുന്നമാതിരി ഒരു ചെറിയ ചാലുകീറി നമ്മുടെ കൊച്ചു ഗ്രാമത്തിലെത്തിച്ച നിങ്ങളെ അത്ര അറിവൊന്നുമുണ്ടാകില്ല
അതുകൊണ്ട്‌ അവരുടെ എഴുത്തിലും രീതികളിലും കാണുന്ന തെറ്റുകള്‍
വ്ശാലഹ്ര്ദയരായ നിങ്ങള്‍ ക്ഷമിക്കുക നിങ്ങള്‍ കീറിയ ചാലില്‍ ഒഴുകുന്ന വെള്ളം ഇങ്ങനെ പലരുടെയും അഭിപ്രായങ്ങളും മറ്റുമാണു ആവെള്ളമുണ്ടെങ്കിലേ ഈചാലിനു പ്രസക്തി യൊള്ളു മടുപ്പു തോന്നതിരിക്കാന്‍ ചിലതമാശകളും വാദപ്രതിവാടങ്ങാലും എല്ലാം നല്ലതാണു
കൂടുതലാകാതെ, പിന്നെ സമകാലികമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുക

തലാഖ്‌ എന്നകാര്യത്തെപറ്റി ചിന്ദിക്കാതിരിക്കുക ഇത്‌ പറയാന്‍ കാരണം
മുത്തലാഖ്‌ ചൊല്ലിയവനുള്ള ഒരുശിക്ഷയായിട്ടാണു റഷീദ്‌ കളിയാക്കിപ്പറഞ്ഞ ചടങ്ങ്‌ എന്ന പരിപാടി എന്നാണ്‍ എനിക്കുതോന്നുന്നത്‌ തന്റെ ജീവനുതുല്യം സ്നേഹിക്കിരുന്ന പ്രിയസഖിയെ കാര്യത്തിനോ അകാരണമായൊ മുത്തലാക്ക്ചൊല്ലിയതു കൊണ്ടാണല്ലൊ തിരിചെടുക്കാന്‍ പറ്റാതെ ഇങ്ങനെ ഒരു കാര്യം വേണ്ടി വന്നതു അവനു ആപെണ്ണിനെ ത്തന്നെ വീണ്ടും വേണമെന്നുള്ളതു കൊണ്ടാണു ഇത്‌ അവന്‍ വേറെ കെട്ടുകയാണെങ്കില്‍ വേണ്ട ആപെണ്ണിനെ വേറെ കെട്ടിക്കുകയാണെങ്കിലും [ചടങ്ങ്‌] വേണ്ട

അപ്പോള്‍ തന്റെ മനസ്സിലലിഞ്ഞു ചേര്‍ന്ന അവളെ അവന്‍ എന്തിനു ആദ്യം വേണ്ടെന്നു വച്ചു അതിനുള്ള ഒരു സിക്ഷ വേറൊരാള്‍ അനുഭവിച്ച തന്റെ പഴയ സഗി യായി അവനു കിട്ടാവുന്ന ഏറ്റവും വലിയ സിക്ഷ ? എന്തിനു തലാഖ്‌ ചൊല്ലാന്‍ പോയി പിന്നീടെന്തിനു അവളെത്തന്നെ വേ ണമെന്നുന്വെക്കുന്നു ഇതാണു ഈ അറിവു കുറഞ്ഞ എനിക്കു തോന്നുന്നത്‌
അത്കൊണ്ട്‌ നമ്മുടെ മതത്തിലുള്ള കാര്യങ്ങള്‍ ഇതൊക്കെ എന്തിനെന്നു നമുക്ക്‌ തോന്നുമെങ്കിലും കണ്ണടച്ചു വിമര്‍ശിക്കാതിരിക്കുക അതില്‍ നാമ്മള്‍കാണാത്ത എന്തെങ്കിലും കാണും
മറ്റുള്ളവരുടെ കൂടെ കൂടി നമ്മുടെമുഖത്ത്‌ നാം തന്നെ കരിവാരി പ്പുരട്ടാതിരിക്കുക

പിന്നെറഷീദേ ഒരാള്‍ ഒരുസമൂഹമാകില്ലേന്നു കണ്ട്‌ പക്ഷേ കുറേ ആളുകള്‍ കേര്‍ന്നതാണു ഒരുസമൂഹം അങ്ങിനെ വരുമ്പോള്‍ നാം സമൂഹത്തിന്റെ ഒരുകണ്ണിയാണു ഞാന്‍ കല്യാണം കഴിഛ വീടിന്റെ അടുത്‌ 4വീട്ടിലയി 19 ഓളം യുവതികളെ ബ്രോക്കര്‍മാര്‍ എനിക്കു കാണിച്ചുതന്നു അതില്‍ കെട്ടിക്കാന്‍ കഴിയാത്ത 20 വയസ്സുമുതല്‍ 38 വയസ്സുള്ളവര്‍ വരേ യുണ്ടായിരുന്നു

ഒരുകോളനിയിലെ വെറും നാലു വീട്ടിലെ കാര്യമാണിത്‌ അവരെ റഷീദ്‌ പറഞ്ഞമാതിരി ഞാനൊരു ആയിരമോ പതിനായിരമോ കൊടുത്താല്‍ ഒന്നിന്റെ പോലും കല്യാണം നടക്കില്ല മറിച്ച്‌ അതിലൊന്നിനെ ഞാന്‍ കല്ല്യാണം കഴിക്കുമ്പോള്‍ ആവീട്ടുകാര്‍ക്ക്‌ ചിലവായതു വെരും എട്ടു ചായയും നാലു പേക്ക്‌ ബിസ്ക്കറ്റും മാത്രമായിരുണ്ണു

അവള്‍ ജീവിതത്തിലാദ്യമായി അണിഞ്ഞസ്വര്‍ണ്ണം ഞാന്‍ കൊടുത്ത മഹര്‍ ചൈനായിരുന്നു അതിപ്പോഴും അവള്‍ പറയും

അപ്പോള്‍ ഈമനസ്സോടെ ലാഭേച്ചയില്ലാതെ ചെരൂപ്പക്കാര്‍ രങ്ങത്തു വന്നാല്‍
മാത്രം മതി ഈവിഷയം അവതരിപ്പിച്ചവ നമ്മുടെ സ്വപ്നം പൂവണയും
പക്ഷെ എന്നു? ! ഞാന്‍ നിങ്ങളെ ആരെയും നിര്‍ബ്ബന്ധിച്ചിട്ടില്ല എല്ലാവരും പ്രതിജ്ഞ യെടുക്കുകു നമ്മുടെമക്കള്‍ സ്ത്രീധനം വാങ്ങാതെ കല്യാണം കഴിപ്പിക്കുമെന്നു

ഒരേമനസ്സോടെ ഒറ്റക്കെട്ടായി എല്ലാം തുറന്നു പറഞ്ഞുകൊണ്ട്‌
എല്ലാവര്‍ക്കും നന്മ നേര്‍ന്നുകൊണ്ട്‌ വിനീതന്‍ അസ്സലാമു അലൈക്കും

അജ്ഞാതന്‍ പറഞ്ഞു...

ഹ!ഹഹ!ഹഹ ......
ഈ മുനീര്‍ ചേളാരിക്ക് ജോലി ബ്രോക്കര്‍ പണിയാണോ? ചേളാരിയിലേയും പടിക്കലെയും എല്ലാപെണ്‍കുട്ടികളുടെയും പേരറിയാന്‍ ഇത്തരക്കാര്‍ക്കേ മാര്‍ഗ്ഗമുള്ലൂ
റഷീദ് കാടപ്പടി

Rashid Padikkal പറഞ്ഞു...

വിനീതന്റെ “ പ്രവാസിയായ റഷീദ്പടിക്കലേ , കാഴ്ചക്കാരാ എന്തൊക്കെയുണ്ട്‌ വിഷേശം നിങ്ങള്‍ തുടങ്ങി വെച്ച ഈ വേദി ആത്മാര്‍ ത്ഥ തയോടെ പറയട്ടെ വളരെ പ്രശംശ അര്‍ഹിക്കുന്ന ഒരു കാര്യമാണു ” എന്ന് തുടങിയ കമന്റില്‍ റഷീദെന്ന വെക്തിയെ പരാമര്‍ഷിച്ച് കണ്ടു. അതെന്തിനാണെന്ന് മനസിലായില്ല.ഈ ബ്ലോഗിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നതും നിയന്ത്രിക്കുന്നതും ആരാണെന്ന് വെക്തമായി ബ്ലോഗിന്റെ ഫൂട്ടറില്‍ രേഖപ്പെടുത്തിയിരിക്കുന്നത് താങ്കള്‍ കണ്ടില്ലെ. അങ് ഉദ്ദേഷിച്ചത് റാഷിദ് പടിക്കല്‍ എന്നാണെങ്കില്‍ ഈ വിനീതനായ ഞാന്‍ ഈ ബ്ലോഗ്ഗിന്റെ സ്ഥിരം സന്ദര്‍ഷകന്‍ മാത്രമാണ്.എന്റെ നാട്ടുകാരായ രണ്ട് വെക്തികള്‍ സാമൂഹ്യ നന്മകാംക്ഷിച്ച് തുടങിയ ഈ വേദി ഞങളുടെ നാട്ടുകാരുടെ ഇടയില്‍ പ്രചാരത്തിലെത്തിക്കാനും ഇതുമായി സഹലരിച്ച് പ്രവര്‍ത്തിക്കാനും ഇതിന്റെ ഉദ്ദേഷലക്ഷ്യങള്‍ കണക്കിലെടുത്ത് തീരുമാനിക്കുകയായിരുന്നു.മഹത്തായ ഒരു തീരുമാനത്തിന്റെയും അജണ്ഢ് നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ വേദി എന്നാണ് ഞാന്‍ മനസിലാക്കുന്നത്.കൂടുതല്‍ വിവരങളറിയാന്‍ നിങള്‍ ഇതിന്റെ അണിയറ പ്രവര്‍ത്തകരുമാഇ ബന്തപ്പെടണം എന്ന അപേക്ഷ എനിക്കുണ്ട്.മനുഷ്യ മനസില്‍ സ്വരുക്കൂട്ടിയ അറിവുകളെ അക്ഷരങളായി പകര്‍ത്തിയെഴുതാന്‍ കഴിവുള്ളവരെയും താല്പര്യമുള്ളവരെയും പ്രോല്‍സാഹിപ്പിക്കാന്‍ ഈ വേദിക്ക് കഴിയുന്നു എന്നത് തന്നെ വലിയകാര്യമാണ്.അണിയറ ശില്പികളായ സുബൈര്‍ കോട്ടായിക്കും സാലിം പടിക്കലിന്നും നന്ദി..ഒപ്പം പേരൌം നാടും അറിയിക്കാന്‍ മടിക്കുന്ന വിനീതനും..
****

അജ്ഞാതന്‍ പറഞ്ഞു...

എട്ടും പത്തും ബാച്ചിലര്‍മാര്‍ ഒന്നിചു താമസിക്കുന്നവരുടെ
റൂമുകളില്‍ അല്ലാവര്‍ക്കും കമ്പുട്ടരും നെറ്റും ഉണ്ടായിക്കോണമെന്നില്ല പല വരുംപലനാട്ടുകാരും ഒരു നെറ്റെലൂടെ അയക്കുന്ന ത്‌ ഒരാളായിരിക്കുമെന്നു തെറ്റിദ്ധരിച്ചില്ലെങ്കില്‍ കൊള്ളാം ദൈവമേ\\\\

ഒരു പരദേശി

salim | സാലിം പറഞ്ഞു...

സുഹൃത്തുക്കളേ.....
ഞാനും സുബൈര്‍ പടിക്കലും ഈബ്ലോഗിന്റെ പ്രവര്‍ത്തനം തുടങ്ങാനുള്ള കാരണം ഈബ്ലോഗിന്റെ സൈഡ് ബാറില്‍ വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്. ഒരിക്കലും ഇത് ഞങ്ങളുടെ ബ്ലോഗായി അറിയപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഇത് നമ്മുടെ നാട്ടിലെ എല്ലാവരുടെയുമാണ്.ഈബ്ലോഗിന് നാട്ടുകാരില്‍ നിന്നും അയല്‍ നാട്ടുകാരില്‍ നിന്നും പ്രവാസികളില്‍നിന്നും ലഭിക്കുന്ന വന്‍ പ്രതികരണത്തില്‍ ഞങ്ങള്‍ അതിയായി സന്തോഷിക്കുന്നു. എല്ലാവരും അവരവരുടെ അഭിപ്രായങ്ങളും ആശയങ്ങളും ഇതില്‍ പങ്കുവെക്കുക. മലയാളം ടൈപ്പ് ചെയ്യുമ്പോള്‍ അക്ഷരത്തെറ്റുകള്‍ എല്ലാവര്‍ക്കുമുണ്ടാകും കമ്പ്യൂട്ടറിനോട് ഇനിയും ശരിയാം വണ്ണം ഇണങ്ങാത്ത ഭാഷയാണ് മലയാളം.അതുകൊണ്ട് അക്ഷരത്തെറ്റുകളെ ആരും കണക്കിലെടുക്കേണ്ടതില്ല. ഒരേ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന വ്യത്യസ്ഥ വ്യക്തികള്‍ ഓരോരുത്തരും സ്വന്തമായി ബ്ലോഗില്‍ റെജിസ്റ്റര്‍ ചെയ്ത് യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ചാല്‍ നമ്മുടെ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ആധികാരികത ലഭിക്കും.അല്ലെങ്കില്‍ സ്വന്തം ഈ മെയില്‍ അഡ്രസ്സെങ്കിലും കൂടെ ചേര്‍ക്കുക. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ സ്വാഗതം.

salim | സാലിം പറഞ്ഞു...

നമുക്ക് ചര്‍ച്ചയിലേക്ക് തന്നെ മടങ്ങാം.
ത്വലാഖ് ആവശ്യമായ അവസരങ്ങളുണ്ട്. ഒരുനിലക്കും യോജിച്ചുപോകാനാവാത്ത വിധം ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മിലകന്നാല്‍ അവര്‍ക്ക് വിവാഹമോചനത്തിന് മാ‌ര്‍‌ഗ്ഗങ്ങളില്ലെങ്കില്‍ മിക്കപ്പോഴും ഭാര്യയോ ചിലപ്പോള്‍ ഭര്‍ത്താവോ കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്.ഗ്യാസ് സിലിണ്ടര്‍ പൊട്ടിച്ചും കെട്ടിത്തൂക്കിയും തീകൊളുത്തിയുമെല്ലാം നിരവധി കൊലപാതകങ്ങള്‍ ഈ കാരണങ്ങള്‍ കൊണ്ട് അരങ്ങേറുന്നു. ഈ അവസ്ഥ ഒഴിവാക്കാന്‍ ത്വലാഖ് ആവശ്യമാണ്.ത്വലാഖ് അനുവദിനീയമായ ആദ്യകാലത്ത് ഒരുപാട് പേര്‍ വേണ്ടിവന്നാല്‍ ഭാര്യയെ വീണ്ടും തിരിച്ചെടുക്കാമെന്ന ധൈര്യത്തില്‍ തൊട്ടതിനും പിടിച്ചതിനുമെല്ലാം ത്വലാഖ് ചെല്ലാന്‍ തുടങ്ങി.ഈ അവസരത്തില്‍ ഇസ്ലാം ത്വലാഖിന്റെ ഗൌരവം മനസ്സിലാക്കാന്‍ വേണ്ടിയും സ്ത്രീകളെ പീഡിപ്പിക്കുന്ന ഈ ഏര്‍പ്പാടിന് തടയിടാന്‍ വേണ്ടിയുമാണ് ഇടക്കെട്ട് എന്ന നിബന്ധന വെച്ചത്.തീര്‍ച്ചയായും ത്വലാഖ് മൂന്നും ചൊല്ലിയവന് ആസ്ത്രീയില്‍ പിന്നീടൊരു അവകാശവും ഉണ്ടാകാന്‍ പാടില്ല.എന്നാല്‍ അവിടെയും ദൈവം മനുഷ്യന് ഇളവ് നല്‍കി. എന്നിട്ടും വീണ്ടും തന്റെ മൂന്നും ചൊല്ലിയ ഭാര്യയെ ഒരുത്തന് തിരിച്ചെടുക്കണമെന്ന് തോന്നുന്നുവെങ്കില്‍ അവളെ മറ്റൊരുത്തന്‍ വിവാഹം കഴിച്ച് ഉപേക്ഷിച്ച ശേഷം വേണമെങ്കില്‍ ആവാം!.തോന്നിയ പോലെ ത്വലാഖ് ചൊല്ലുന്നവര്‍ക്ക് ദൈവം നല്‍കുന്ന ശിക്ഷാവിധിയാണിത്. ഇതില്‍ കയറി തര്‍ക്കിക്കുന്നത് ദൈവ നിന്ദയാകും.സത്യത്തില്‍ ഇത്തരം ഒരു ശിക്ഷകൂടിയില്ലെങ്കില്‍ റുമാനയുടെ ഭാഷയില്‍ പറഞ്ഞാല്‍ മൂക്ക് വിയര്‍ത്തതിന് മൂന്നും ചൊല്ലാന്‍ മടിയില്ലാത്തവര്‍ ഒരുപാടുണ്ടാകുമായിരുന്നു.
ഒരു നിവൃത്തിയുമില്ലാതെ വരുമ്പോള്‍ അറ്റകയ്യായി മാത്രം പ്രയോഗിക്കേണ്ട സര്‍വ്വശക്തന് ഏറ്റവും ദേഷ്യമുള്ള ത്വലാഖ് നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടി ചൊല്ലുന്ന ഒരുപാട് പേരുണ്ട്. ഇതില്‍ ഭക്തിയുടെ ഹോള്‍ സെയിലുകാരാണ് കൂടുതലെന്നത് നമ്മെ ഞെട്ടിക്കുന്നു.അല്ലാഹുവിനെയും അവന്റെ നിയമങ്ങളെ യും സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവരില്‍ നമ്മെ കരുണാമയനായ അവന്‍ ഉള്‍പ്പെടുത്താതിരിക്കട്ടെ.

വിനീതന്റെ രണ്ടാം കെട്ട് എന്ന ആശയത്തോട് പൂ‌ര്‍‌ണ്ണമായും വിയോജിച്ചുകൊണ്ട് തന്നെ പറയട്ടെ ഈ വിഷയത്തില്‍ ഞാന്‍ താങ്കളുടെ പക്ഷത്താണ്.

zuba പറഞ്ഞു...

“എന്തുവന്നാലുമാസ്വദിച്ചീടണം ഈ മുന്തിരിച്ചാറുപോലുള്ളെരൂ ജീവിതം”
-----------------------------------
വളരെ യാദ്ര്ക്ഷികമായിട്ടായിരിക്കാം നമ്മുടെ ബ്ലോഗ്ഗിനെ വിഷകലനം ചെയ്യാത്ത ഒരു വിഷയവുമായി ബന്തപ്പെടുത്തി “വിനീതന്‍“ ആഴയ്ത്തിലുള്ള ചര്‍ച്ചയിലെക്ക് തള്ളിയിട്ടത്.ഏറ്റുപിടിച്ച ബ്ലോഗ് സന്ദര്‍ഷകര്‍ രസകരവും ചിന്താര്‍ഹവുമായ മറുപടികളിലൂടെ ബോഗ്ഗിന്റെ അകത്തളം സജീവമാക്കിയപ്പോള്‍ ഞാനും സാലിമും ഞങളുടെ പരിശ്രമത്തിന്റെ വിജയത്തില്‍ ആഹ്ലാദിക്കുകയായിരുന്നു.വിനീതന്റെ ജീവിത യാധാര്‍ഥ്യങളിലൂന്നിയ വിശകലനങള്‍ക്ക് റുമാനയുടെ രോഷത്തോടെയുള്ള മറുപടി ചര്‍ച്ചക്ക് എരിവുപകര്‍ന്നു എന്നതില്‍ സംഷയമില്ല.പലപ്രാവശ്യം വിഷയത്തിലൂന്നി പ്രതികരിക്കാന്‍ കമന്റര്‍മാര്‍ ആവശ്യപ്പെട്ടിട്ടും വകവെക്കാതെ തന്റെ രാജതുല്യമായ ജീവിതിത്തിന്റെ വിജയ പാഠം കമന്റ്ര്മാരുമായും വായനക്കാരഉമായും പങ്ക് വെക്കുന്നതില്‍ വിനീതന്‍ കാട്ടിയ ഉത്സാഹമാവാം റുമാന പലപ്പോഴും ശക്തിയായി പ്രതികരിക്കാന്‍ തയ്യാറായത്.ചര്‍ച്ചയുടെ മൂര്‍ദ്ദാവസ്ഥയില്‍ അതിരു വിടുന്ന കമന്റുകള്‍ ഉന്റാകുമെന്ന ഭയത്തിലാണ് “ പ്രതികരിക്കുന്നവര്‍ അവരുടെ സ്ഥാനം, പ്രായം തുടങ്ങിയ കാര്യങ്ങള്‍ അറിയാത്തത് കാരണം അപമര്യായായോ മറ്റോ എഴുതിയാല്‍ ക്ഷമിക്കുക ” പടിക്കല്‍ വിചാരവേദിക്ക് ഇങിനെ ഒരു കമന്റ് കൊടുക്കേണ്ടി വന്നത്.എന്നാല്‍ വളരെ മാന്യമായി സൌഹാര്‍ദമായി പ്രതികരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിഞതെന്നതില്‍ സന്തോഷമുണ്ട്.അദ്ര്ഷ്യനായ വിനീതന്‍ പടിക്കല്‍ മൊയ്തീന്റെ ഇറച്ചിക്കടയിലൂടെ കയറി ഇറങിയതിന്ന് ശേഷം റുമാനയുടെ ഒരു മെയില്‍ എനിക്കുണ്ടായിരുന്നു.”അദ്ര്ഷ്യനായ വിനീതാ എന്തിനെന്നെ ക്രു‌ദ്ധയാക്കുന്നു “ എന്ന ഒറ്റ വരി മാത്രമായിരുന്നു അത്.ഇതിന്റെ ഒരു പകര്‍പ്പ് സാലിം പടിക്കലിന്നും കിട്ടിയെന്ന് സംസാരത്തിന്നടയ്ക്ക് മനസിലായി.റുമാന തീര്‍ച്ചയായും ഈ ബ്ലോഗിന്റെ ഭാരവാഹികളായഞങള്‍ ഇത്തരത്തിലൊരു പ്രവര്‍ത്തി ചെയ്യാന്‍ മുതിരില്ല കാരണം ബ്ലോഗിന്റെ വിശ്വാസത്തിന്ന് കോട്ടം തട്ടുന്ന യാതൊരു പ്രവര്‍ത്തിയും ഞങളില്‍നുന്നുണ്ടായിക്കൂടാ ..അത് കൊണ്ടാണ് വിചാരവേദി കമന്റ് എഴുതുന്നവരുടെ പേരും വിലാസവും ഏറ്റവും കുറഞത് ഇമെയിലെങ്കിലും രേഖപ്പെടുത്താന്‍ ആവശ്യപ്പെടുന്നത്.അതുകൊണ്ട് നമ്മുടെ ബ്ലോഗിനെ എന്നും സജീവമാക്കി സൂക്ഷമം നിരീക്ഷിക്കുകയും തന്റെ അഭിപ്രായങള്‍ വെട്ടിത്തുറന്ന് അക്ഷരങളാക്കി സജീവമാക്കിയ റുമാന ഇനിയും തുടരണമെന്നും വിനീതന്റെ അവസാനകമന്റിന് മറുപടി നല്‍കണമെന്നും ഞാന്‍ അവശ്യപ്പെടുകയും അപേക്ഷിക്കുകയും ചയ്യുന്നു.പിന്നെ രണ്ടാം വിവാഹത്തിന്റെ ചര്‍ച്ചായാണല്ലോ ഇപ്പോള്‍ ഇവിടെ നടക്കുന്നത് ഞാന്‍ എന്റെ നിരീക്ഷണമായി മുകളില്‍ ഒരു കവി പാടിയ രണ്ട് വരി ശ്രദ്ദയില്‍ പെട്ട് കാണുമല്ലോ.ഇതെന്റെ അഭിപ്രായമല്ല ഇതാണ് ഇന്നത്തെ തലമുറ എന്ന് സൂചിപ്പിക്കുകമാത്രമാണ് ഞാന്‍ ചെയ്യുന്നത്.ഇവിടെ വിനീതന്റെ യും റുമാനയുടെയും അഭിപ്രായങളില്‍ അനുകൂലിക്കുമ്പോഴും വിയോജിക്കുമ്പോഴും നാം മനസിലാക്കേണ്ടത് നാമ്മുടെ സ്വതന്ത്രമായ ജീവിത സുഖങള്‍ക്കും സൌകര്യങള്‍ക്കുംവേണ്ടി ഇസ്ലാം കല്പിക്കുകയും നിര്‍ദേഷിക്കുകയും ചെയ്തിട്ടുള്ള പലകാര്യങളും വെക്തി താല്പര്യങള്‍ക്ക് വേണ്ടി സന്ദര്‍ബത്തില്‍നിന്നടര്‍ത്തിമാറ്റി ഇഷ്ടാനുസരണം നിര്‍വചിച്ച് തന്റെ ഇംഗിതങള്‍ക്ക് മറയാക്കുന്നു എന്നതാണ്.ഇന്ന് രണ്ടാം വിവാഹത്തിന്റെ ഇരകള്‍ കൂടുതലും പണമില്ലാത്ത മാതാപിതാക്കള്‍ക്ക്‌ പിറന്നു എന്നകാരണത്താല്‍ രണ്ടാം ഭാര്യയായി കഴിയേണ്ട നിര്‍ഭാഗ്യരായ പെണ്‍കുട്ടികളാണെന്നതാണ് സ്ത്യം .ചുരുക്കം ചില സന്മനസുള്ളവര്‍ മാത്രമാണ് വിനീതന്‍ പറഞപോലെ വിരൂപികളെയും മാറാരോഗികളെയും ഭാര്യയായിപരിഗണിക്കാന്‍ വരുന്നുള്ളൂ.കൂടുതലായും കേരളത്തില്‍ നടന്ന് വരുന്ന രണ്ടാം കെട്ടുകാര്‍ മുകളില്‍ പറഞ വരികളില്‍ സായൂജ്യം കണ്ടെത്തുന്നവരണെന്ന് പറയാതെ വയ്യ.ഒരു തര്‍ക്കത്തിന്ന് വഴിയൊരുക്കാതെ ഒരു കാര്യംകൂടി എനിക്ക് ചോദിക്കാനുള്ളത് വിനീതനും രണ്ടാം വിവാഹം കഴിച്ചത് ഒരു വിരൂപിയെ ആയിരിക്കില്ല മറിച്ച് പണമില്ലാത്ത മാതാപിതാക്കള്‍ക്ക്പിറന്ന നിര്‍ഭാഗ്യയാവേണ്ടിയിരുന്ന പാവം പെണ്‍കുട്ടിയെയായിരിക്കും.ഇത്തരക്കര്‍ക്കായി വിവാഹകമ്പോളത്തില്‍ രണ്ടാംകെട്ടിന്ന് ആരെങ്കിലും മുതിരുന്നുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ സാമ്പത്തികലക്ഷ്യം മാത്രമാണെന്ന് ഇന്ന് നമുക്ക് കിട്ടുന്ന വാര്‍ത്തകളില്‍കൂടി മനസിലാക്കാന്‍ സാധിക്കും.ഒരുചോദ്യം കൂടി നാം ചര്‍ച്ചചെയ്യേണ്ടൈയിരിക്കുന്നു . രണ്ടാം വിവാഹമെന്നത് ഇന്നത്തെ സാഹചര്യത്തില്‍ അനുവാര്യമാണോ? അതിന്നുള്ള സന്ദര്‍ഭം ഇപ്പൊള്‍ നിലവിലുണ്ടോ ?
ഗുഡ്‌ബൈ...

അജ്ഞാതന്‍ പറഞ്ഞു...

വിഷയം സ്ത്രീധനവും മാമൂലുകലും..ചര്‍ച്ചചെയ്യപ്പെടുന്നത് രണ്ടാം കെട്ടും!!
ഇതെവിടെച്ചെന്നവസാനിക്കും.എന്തായാലും നന്നാവുന്നുണ്ട്.അവസാനം എഷ്യാനെറ്റിലെ“നമ്മള്‍ തമ്മില്‍“ പ്രൊഗ്രാം പോലെ ഗുഡ് ബൈ പറഞ്ഞ് നിര്‍ത്തിക്കളയരുത്.
പിന്നെ ഈ ചര്‍ച്ചക്ക് ചുക്കാന്‍ പിടിച്ച വിനീതന്‍ ഇനിയെങ്കിലും പേര് വെളിപ്പെടുത്താന്‍ തയ്യാറാവണം. (ജലീല്‍ രാമനാട്ടുകര)

അജ്ഞാതന്‍ പറഞ്ഞു...

ഒരുക്ഷമാപണത്തോടെ വിനീതന്‍
ഈവേദി കണ്ട നേരം മൊത്തത്തിലൊന്നു കണ്ണോടിച്ചപ്പോള്‍ കൂട്ടത്തില്‍ ബ്ലോഗില്‍ പേരിന്റെ കൂടെ ഒരു കൊച്ചു മിടുക്കിയെയും കണ്ടു അവളോട്‌ തമാശയായി LKG ലോ എന്നു ചോദിച്ചു പക്ഷേ പിന്നീട്‌ മനസ്സിലായി മകളുടെ ഫോട്ടോ ഉമ്മയാണു കൈകാര്യം ചെയ്യുന്നത്‌ എന്ന്
അറിയാഞ്ഞതു കൊണ്ടായിരുന്നു പക്ഷേ പേരും ഫോട്ടോയും മകളുടേതല്ലെ
ആമകള്‍ ചെറിയ കുട്ട്യ്‌ തന്നെ കുട്ട്യ്‌ കളോട്‌ മിട്ടായി കാര്യമല്ലാതെ അന്തു പറയും അതു കൊണ്ട്‌ ആരും കലഹിക്കരുത്‌ ഞാന്‍ പിന്‍ വാങ്ങിയേക്കാം
ഒരു കുടുമ്പത്തില്‍ കലഹമുണ്ടാകുമെന്നു തോന്നുമ്പോള്‍ എങ്ങാണ്ടുനിന്നു കയറിവന്ന വരാണല്ലോ പുറത്ത്‌ പോകാന്‍ നല്ലത്‌ ആരെയെങ്കിലും വേദനിപ്പിചെങ്കില്‍ [ഒരുനൂറു സോറി] അയല്‍ക്കാരുടെ അഭിപ്രായം കേള്‍ക്കട്ടെ

വിനീതന്‍

rumana | റുമാന പറഞ്ഞു...

പ്രിയ സുഹ്ര്ത്ത് വിനീതന്‍ അങ് പിന്‍‌വാങരുത് ഞാന്‍ മനപ്പൂര്‍വ്വം വിട്ട് നിന്നതല്ല . സാലിം കായ്ക്കും സുബൈര്‍പടിക്കലിന്നും ചില സംശയനിവാരണത്തിന്നായി മെയില്‍ അയച്ചിരുന്നു എന്നത് ശരിയാണ് പക്ഷെ ഈ അനിയത്തിയുടെ വരികള്‍ ഗൌരവത്തിലെടുത്ത് ഒരുലേഖനം തന്നെ എഴുതിക്കളഞു ഇഷ്ടന്‍.ഞാന്‍ ഇത്രയും പ്രതീക്ഷിച്ചില്ല. ഓ.. അതൊക്കെ പോട്ടെ നമ്മുടെ രണ്ടാം ബീവിക്കും ഒന്നാം ബീവിക്കും സുഖമല്ലെ ഈ അനിയത്തിയുടെ അന്വോഷണം പറയുക.അവസാനത്തെ ഭാഗത്തിന്നുള്ള മറുപടി എഴുതാന്‍ വൈകുന്നത് അല്പം തിരക്കുള്ളതിനാലാണ് ഞാനും ഒരുവീട്ടമ്മയാണ് സുബിക്കാ ബ്ലോഗില്‍മാത്രം കിടന്നുറങിയാല്‍ എന്റെ കുട്ടികള്‍ പട്ടിണിയാകും.വൈകാതെ പ്രതികരിക്കും .അതുവരെ വിനീതനെ മുഷിപ്പിക്കാതെ നോക്കണം .പിന്നെ വിനീതാ ഒരു മിഠായി വാങാന്‍ പറഞു എന്ന് കരുതി പ്രതികരണം നിര്‍ത്തുന്ന തൊട്ടാവാടിയൊന്നുമല്ലഞാന്‍ ഒഴുക്കിനെതിരെ നീന്താന്‍ ശ്രമിക്കുന്ന എനിക്ക് നന്നായിട്ടറിയാം ഒരു മിഠായിക്കൂമ്പാരം തന്നെ എനിക്കായി ഒരുങുമെന്ന്.ഏതായാലും അങ് എന്റെമകള്‍ക്ക് നീട്ടിയ മിഠായി ഞാന്‍ സ്വീകരിച്ചിരിക്കുന്നു.തിരിച്ചയക്കുന്നില്ല.പരിഭവം മാറ്റി ബ്ലോഗില്‍ സജീവമാവുക ഒഴിവ് പോലെ ഞാന്‍ മറുപടിയെഴുതും.ഒന്നുകൂടി ഇവിടെ വിരുന്ന് വന്ന നിങളെരിക്കലും ഞങള്‍ക്കന്യനല്ല ഈ കൂട്ടായ്മയിലെ വിലമതിക്കാനാകാത്ത ഒരംഗമാണ്.ഇപ്രാവശ്യത്തെ ചര്‍ച്ച സജീവമാക്കിയതിന്റെ ക്രഡിറ്റും അങേക്കാണ്.അഭിപ്രായ വിത്യാസമുണ്ടെങ്കിലും ഒരു സഹോദരനായി കാണാനുള്ള വിശാലമനസ്ക്ത ഞ്ങള്‍ക്കെല്ലാവര്‍ക്കുമുണ്ട്.നിങളുടെ വിശാലമനസ്കയായ ??ആദ്യ ഹൂറിയെപ്പോലെ .സാലിംകാ സുബികാ അങേരെ കൈ പിടിച്ചുയര്‍ത്തൂ മുങാന്‍ അനുവതിക്കരുതെ......സ്നേഹപൂര്‍വാം റുമി

അജ്ഞാതന്‍ പറഞ്ഞു...

കുറച്ചു ദിവസങ്ങളായി വളരെ ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു ഈ വേദി
എന്റെ നാട്ടുകാരായ ഉത്സുകരായ കുറച്ചു ചെറുപ്പക്കാരുടെ പ്രയത്ന ഫലമായി ഇങ്ങനെ ഒരു ബ്ലോഗ്‌ തുടങ്ങുകയും എല്ലാവരേയും രസിപ്പിച്ചുകൊണ്ട്‌ പടര്‍ന്നു പന്തലിച്ചുകൊണ്ട്‌
ഗള്‍ഫിലുടനീളം വ്യാപിച്ചു കൊണ്ടിരിക്കുകയുമാണു സുബൈറും സാലിമും
റുമാനയും ഒന്നിനൊന്നു മെച്ചപ്പെട്ടരീതിയില്‍ ഈവേദി കൈകാര്യം കെയ്യുന്നുണ്ട്‌
വിനീതന്റെ വരവോടെ രംഗ്ഗം ചൂടു പിടിച്ചി രിക്കയാണു
എല്ലാവരും ഒത്തൊരുമിച്ചു കൊണ്ടുള്ള ഈപ്രയാണ പാതയില്‍ കൂടുതല്‍ പേര്‍ കടന്നു വരാനും കൂടുതല്‍ പ്രശോഭിതമാകാനും വേണ്ടി എല്ലാവിധ നന്മകളും നേര്‍ന്നുകൊള്ളുന്നു സസ്നേഹം, കോയമോന്‍ ,കെ, വെളിമുക്ക്‌ , അബുദാബി

salim | സാലിം പറഞ്ഞു...

സുബേയ്...
കമന്റില്‍ അല്‍പ്പം വ്യക്തികത വിമര്‍ശനം കടന്നുവന്നത് ശരിയായില്ല.അതിഥി ദേവോ ഭവ! എന്നാണല്ലോ. പിന്നെ വിഷയം മാറിചര്‍ച്ച കടന്നുപോകുന്നത് അത്രകാര്യമാക്കേണ്ടതില്ല. കാരണം ഒരുവിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ കടന്നുവരുന്ന ചില പ്രയോഗങ്ങള്‍ കൂടുതല്‍ ചര്‍ച്ച ആവശ്യ മുള്ളവ യായിരിക്കും രണ്ടാം കെട്ടും ത്വലാഖുമെല്ലാം അങ്ങിനെ കടന്നുവന്നതാണെന്ന് കരുതിയാല്‍ മതി.
ക്ഷമിക്കണം വിനീതന്‍. താങ്കളുടെ സാന്നിധ്യം ഞങ്ങള്‍ ഏറെ വിലമതിക്കുന്നു. ജനപ്രിയമായ മറ്റുബ്ലോഗുകളെയെല്ലാം കടത്തിവെട്ടുന്ന രീതിയില്‍ നമ്മുടെ ബ്ലോഗില്‍ ക്രിയാത്മകമായ രീതിയില്‍ ചര്‍ച്ച നടക്കാന്‍ തന്നെ കാരണം താങ്കളുടെ സാന്നിധ്യമാണ്.ഇനിയും താങ്കളുടെ അഭിപ്രായങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.

rumana | റുമാന പറഞ്ഞു...

ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള അക്ഷരപ്രണയികളായ മനുഷ്യര്‍ നമ്മുടെ ബ്ലോഗ്ഗിനെ വീക്ഷിക്കുന്നതിന്റെ തെളിവിലെക്കായിതാ വീണ്ടും ഒരു പുതുമുഖം അബൂദാബിയില്‍ നിന്നും(
കോയമോന്‍ ,കെ, വെളിമുക്ക്‌ )വിരുന്നെത്തിയിരിക്കുന്നു.എന്റെ വരികള്‍ സുക്ഷ്മം നിരീക്ഷിക്കുന്ന കോയമോന്‍‌ ഇക്കായ്ക്കും സ്വാഗതം. നാം പരസ്പരം അറിയില്ലെങ്കിലും അയല്‍‌വാസികളുടെ ഒരുകൂട്ടയ്മക്ക് കൂടി ഈ വേദി ഉപകാരപ്പെടുന്നു എന്നതില്‍ ഞാന്‍ വളരെയ്ധികം സന്തോശിക്കുന്നു.ആമുഖം നിറുത്തി കാര്യത്തിലെക്ക് കടക്കാം . ഇവിടെ വിന്നീതന് മറുപടികോടുക്കണമെന്ന് പറഞ് ഇന്ന് രണ്ട് സുഹ്ര്ത്തുക്കള്‍ ഫോണ്‍ചെയ്തിരുന്നു.വീട്ടില്‍ ഉം‌റ ആവശ്യാര്‍ഥം അയല്‍ രാജ്യങളില്‍ നിന്നെത്തിയ രണ്ട് സുഹ്ര്ത്തുക്കളും കുടുംബവും ഉള്ളതിനാല്‍ ക്കുടുതലെന്നും പറയാതെ സമ്മതം മൂളുകമാത്രംചെയ്ത് ഫോണ്‍ കട്ട് ചെയ്യേണ്ടി വന്നു.മാന്യ സുഹ്ര്ത്തുക്കളോടായി എനിക്ക് പറയാനുള്ളത് കാഴ്ചക്കാരായി നോക്കിനില്‍ക്കാതെ പ്രതികരിക്കാന്‍ പ്രാപതരാവാന്‍ ഇപ്പോള്‍കിട്ടിയ അവസരവും ഈ വേദിയും ഉപയോകപ്പെടുത്തുക.എന്നെ കമെന്റെഴുതാന്‍ പ്രേരിപ്പിക്കുന്നതല്ല മിടുക്ക് ഞാന്‍ നിങള്‍ പ്രതികരിക്കാന്‍ പറയുന്നതിന്ന് മുന്‍പ് പ്രതികരിച്ച്
തുടങിയിട്ടുണ്ട്.പിന്നെ അവസാ‍നം നമ്മുടെ വിനീതനായ വിനീതന്‍ പടിക്കലെ മൊയ്തീകായുടെ ഇറച്ചിക്കടയില്‍ കയറി ഇറച്ചിവാങിക്കോടുത്തു എന്ന് പറഞതായികണ്ടു.പ്രിയ വിനീതാ..താങ്കളുടെ പത്നിമാര്‍ക്ക് താങ്കളല്ലാതെ മറ്റാരാണ് ഇറച്ചി വാങിക്കോടുക്കുക ഒരുകിലോ പോത്തിറച്ചി വാങിയതൊക്കെ ഇവിടെ പറയേണ്ടകാര്യമുണ്ടോ? ആദ്യഭാര്യക്കയി ഒരു കാറ് വാങാന്‍ കെല്പുള്ള അങ് ഓര്‍ക്കാതെപോയ ചിലകാര്യങളുണ്ട്.ഇന്ന് നമ്മുടെ സമൂഹത്തില്‍ രണ്ടാം വിവാഹത്തിന്ന് തയ്യാറെടുക്കുന്നവരും വിവാഹിതരായവരും ഭൂരിപക്ഷവും ഒരുകിലോ ഇറച്ചിപോലും വാങിക്കോടുക്കാന്‍ കഴിയാത്തവരാണെന്ന സത്യം. പലമണവാളന്മാരും സാമ്പത്തികലാഭം മാത്രം കാംക്ഷിച്ചാണ് രണ്ടാംവിവാഹത്തിന്ന് തയ്യാറാവുന്നത്.ഏകദേശം മൂന്ന് വര്‍ഷങള്‍ക്ക് മുന്‍പ് ജിദ്ദയിലെ പ്രശസ്തനായ ഒരു ഡോക്ടര്‍ ആദര്‍ശം തലക്ക് പിടിച്ചപ്പോള്‍ ഒരു പുതു മുസ്ലിമിനെ വിവാഹം കഴിക്കുകയും തന്റെ ഭര്‍ത്താവിന്റെ ആദര്‍ശം മുറുകെപിടിച്ച് പലവേദികളിലും ദ‌അ്വാ പ്രസംഗം നടത്തിയ ആദ്യഭാര്യക്ക് ആദര്‍ശം പോലും മറ്റിവെച്ച് പ്രതികരിക്കാനും ഒരുവേള ഫസ്കിലെക്ക് തന്നെ കാര്യങള്‍ നീങകയും ചെയ്ത അവസരത്തില്‍ എനിക്ക് നേരികാണാനും മുമ്പ് നടത്തിയ പ്രസംഗത്തിന്റെ ചില ഭാഗങള്‍ ഓര്‍മപ്പെടുത്താനും കഴിയുകയുണ്ടായി ഈ അവസരത്തില്‍ വിദ്യാസമ്പന്നയായ അവരില്‍ നിന്നും കിട്ടിയമറുപടി “ഞാന്‍ ഒരു ഭാര്യയായി എന്റെ ഭര്‍ത്താവിനോടും കുട്ടികളോടുമൊന്നിച്ച് കഴിയാന്‍ ആഗ്രഹിക്കുന്നു.അതില്‍ പങ്ക് കാരെചേര്‍ക്കാന്‍ എന്റെ അഭിമാനം അനുവതിക്കുന്നില്ലാ എന്ന് മാത്രമല്ല ദ‌അ്വാ പ്രസംഗത്തില്‍ ഞാന്‍ബഹുഭാര്യത്വത്തെ പ്രോത്സാഹിപ്പിച്ചിത്തുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കണമെന്നുമായിരുന്നു” ഇതൊരു ഒറ്റപ്പെട്ടസംബവമാകാമെങ്കിലും തീര്‍ച്ചയായും ആത്മാഭിമാനമുള്ള ഒരു സ്ത്രീയും ഭഹുഭാര്യത്വത്തെ അനുകൂലിക്കില്ലാ എന്ന്തിന്ന് എത്രയോതെളിവുകള്‍ നിരത്താന്‍ കഴിയും.എന്നാല്‍ ഇവിടെ വിനീതന്റെ ആദ്യഭാര്യചെയ്തത് ഒരു ത്യാഗം തന്നെയാണ്?.അതിന്റെ സത്യ സന്തത ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും.പിന്നെ സ്നേഹമെന്ന കടലില്‍ നോട്ടുകൂമ്പാരംകൊണ്ട് ചിറകെട്ടാന്‍ ശ്രമം തുടങിട്ട് കുറച്ച്കാലമായി ഇങിനെ ചിറകെട്ടിയും അണകെട്ടുയും തടഞ് നിര്‍ത്തുന്നസ്നേഹത്തിന്റെ വാക്താക്കളായി കപട മുഖമൂടികള്‍ നമുക്ക് മുന്‍പില്‍ സുന്തരമായി ജീവിക്കുന്നെന്ന് വരുത്തിതീര്‍ക്കുകമാത്രമാണ് ചെയ്യുന്നത്.യ്ഥാര്‍ത്തത്തില്‍ ഇവരുടെ അന്തരങളില്‍ ഇരമ്പുന്നത് ഒരു അണക്കെട്ടിനും തടഞ് നിര്‍ത്താനാവാത്ത തിരകളായിരിക്കും .ഇതില്‍ നിന്നോക്കെ വിത്യസ്ഥമായി വിനീതന്റെ കുടുംബ ബന്ധം മുന്നോട്ട് നയിക്കുന്നെങ്കില്‍ പ്രശംസനീയംതന്നെ.എന്നാല്‍ പെണ്ണായിപ്പിറന്ന ഒരുത്തിക്കും മണ്ണായിതീരുന്നതിന്ന്മുമ്പ് തന്റെ വര്‍ഗ്ഗ സ്വഭാവം കാണിക്കാതിരിക്കാന്‍ കഴിയില്ലാഎന്നത് ചരിത്രത്തില്‍ നിന്ന് തന്നെ നമുക്ക് പഠിക്കാന്‍ കഴിയുന്നതാണ്.ഹവ്വാബീവിയുടെയും നബിതിരുമേനിയുടെയും പത്നിമാരുടെയും ജീവിതചരിത്രം നമുക്ക് പാഠമാണമല്ലോ.ഇത് തന്നെയായിരിക്കും റസൂല്‍ ബഹുഭാര്യത്വത്തെ പ്രോത്സാഹിപ്പിക്കതെ എല്ലാ അര്‍ഥത്തിലും നീതി നടപ്പിലാക്കാന്‍ കഴിയ്മെങ്കില്‍ മാത്രം നിങള്‍ ബഹുഭാര്യത്വം സ്വീകരിക്കുക.എന്ന് പറഞത്. തീര്‍ച്ചയായും റസൂലിന്നറിയാമായിരുന്നു തന്റെ ഉമ്മത്തീങള്‍ക്ക് ഈ വിഷയത്തില്‍ നീതിപാലിക്കാന്‍ കഴിയില്ലാ എന്ന്.ഇതില്‍നിന്നൊക്കെ ഭിന്നമായി നീതിയുക്തം മുന്നോട്ട് നയിക്കാന്‍ വിനീതനായിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും പ്രശംസിക്കപെടേണ്ടത് ആദ്യഭാര്യയുടെ ക്ഷമാക്ഷീലമാണ്.മറിച്ചാണെങ്കില്‍ നോട്ടുകെട്ടുകളുടെ കനം നോക്കി സന്ദര്‍ഭോചിതമായി ഒരു നാടകം അരങേറുന്നു.സഹികെട്ടാല്‍ പുലി പുല്ലുംതിന്നുമെന്ന് പറഞപോലെ.

vineethan പറഞ്ഞു...

hay

vineethan പറഞ്ഞു...

ഈപെണ്ണു പിണങ്ങി മിണ്ടാതിരിക്കയായിരുന്നു ഇതിനേക്കാള്‍ നന്നായിരുന്നാത്‌ എന്നുതോന്നുന്നു തൊട്ടുണര്‍ത്തി തൊഴി വാങ്ങേണ്ടായിരുന്നു ചക്കര വാക്കുപറഞ്ഞു വീണ്ടും വേദിയില്‍ കയറ്റി കങ്കിനുകൊള്ളുന്ന വാക്കു പറയാന്‍ മിടുക്കിയാണു ഉറുമാന്‍
rumaana said
ഇവിടെ വിന്നീതന് മറുപടികോടുക്കണമെന്ന് പറഞ് ഇന്ന് രണ്ട് സുഹ്ര്ത്തുക്കള്‍ ഫോണ്‍ചെയ്തിരുന്നു.വീട്ടില്‍ ഉം‌റ ആവശ്യാര്‍ഥം അയല്‍ രാജ്യങളില്‍ നിന്നെത്തിയ രണ്ട് സുഹ്ര്ത്തുക്കളും കുടുംബവും ഉള്ളതിനാല്‍ ക്കുടുതലെന്നും പറയാതെ സമ്മതം മൂളുകമാത്രംചെയ്ത് ഫോണ്‍ കട്ട് ,
vineethan said
ഫോണ്‍ കട്ട്‌ ചെയ്തപ്പോള്‍ വിനീതനു കൊടുക്കേണ്ട മൊഴിയമ്പിന്റെ മുനകൂര്‍പ്പിക്കുകയായിരുന്നോ,,,
rumaana said
.മാന്യ സുഹ്ര്ത്തുക്കളോടായി എനിക്ക് പറയാനുള്ളത് കാഴ്ചക്കാരായി നോക്കിനില്‍ക്കാതെ പ്രതികരിക്കാന്‍ പ്രാപതരാവാന്‍ ഇപ്പോള്‍കിട്ടിയ അവസരവും ഈ വേദിയും ഉപയോകപ്പെടുത്തുക
vineethan said
അവരെങ്ങിനെ പറയും എല്ലാരും ഖത്തറിലെ സി മുഹമ്മെദ്‌ പറഞ്ഞപോലെ രണ്ടാം കെട്ടിനു പൂതിയുള്ളോരാ
rumaana said
വിനീതനായ വിനീതന്‍ പടിക്കലെ മൊയ്തീകായുടെ ഇറച്ചിക്കടയില്‍ കയറി ഇറച്ചിവാങിക്കോടുത്തു എന്ന് പറഞതായികണ്ടു.പ്രിയ വിനീതാ..താങ്കളുടെ പത്നിമാര്‍ക്ക് താങ്കളല്ലാതെ മറ്റാരാണ് ഇറച്ചി വാങിക്കോടുക്കുക ഒരുകിലോ പോത്തിറച്ചി വാങിയതൊക്കെ ഇവിടെ പറയേണ്ടകാര്യമുണ്ടോ?
vineethan said

പേരു പറഞ്ഞില്ലെങ്കില്‍ നാടെങ്കിലും പറയാന്‍ ചിലര്‍ പറഞ്ഞത്‌ കേട്ടില്ലേ
ഞാന്‍ കൂടുതലാളുകളും പരിചയമുള്ള കട ഇറച്ചിക്കട യായിരിക്കുമെന്നു കരുതി പ്പറഞ്ഞതാ അല്ലാതെ അവര്‍ക്ക്‌ ഞാന്‍ ചേളാരീന്നു മീനും വാങ്ങി ക്കൊടുക്കാറുണ്ട്‌ അത്‌ പറഞ്ഞിട്ടില്ലല്ലോ ഇതാണു പെണ്ണുങ്ങള്‍ക്ക്‌ ലേസം കുറവാണെന്ന്പറയുന്നത്‌ [ബുദ്ധിയേ]
rumaana said
പലമണവാളന്മാരും സാമ്പത്തികലാഭം മാത്രം കാംക്ഷിച്ചാണ് രണ്ടാംവിവാഹത്തിന്ന് തയ്യാറാവുന്നത്.
vineethan said
അവിടെയാണു സമൂഹ നന്മ തിന്മയാകുന്നത്‌ കെട്ടിക്കുന്നതിനുമുമ്പ്‌ ചെക്കന്‍ ഉള്ളിതിന്നുമോന്നു നോക്കണം
rumaana said
.ഏകദേശം മൂന്ന് വര്‍ഷങള്‍ക്ക് മുന്‍പ് ജിദ്ദയിലെ പ്രശസ്തനായ ഒരു ഡോക്ടര്‍ ആദര്‍ശം തലക്ക് പിടിച്ചപ്പോള്‍ ഒരു പുതു മുസ്ലിമിനെ വിവാഹം കഴിക്കുകയും തന്റെ ഭര്‍ത്താവിന്റെ ആദര്‍ശം മുറുകെപിടിച്ച് പലവേദികളിലും ദ‌അ്വാ പ്രസംഗം നടത്തിയ ആദ്യഭാര്യക്ക് ആദര്‍ശം പോലും മറ്റിവെച്ച് പ്രതികരിക്കാനും ഒരുവേള ഫസ്കിലെക്ക് തന്നെ കാര്യങള്‍ നീങകയും ചെയ്ത
vineethan said
കയറിയ ആദര്‍ശം തലയില്‍ നിന്നിറങ്ങുന്ന ആണുങ്ങളെ സൂക്ഷിക്കണം
rumaana said
ഞാന്‍ബഹുഭാര്യത്വത്തെ പ്രോത്സാഹിപ്പിച്ചിത്തുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കണമെന്നുപറഞ്ഞി
vineethan said
സ്വകാര്യമായി ടെലഫോണില്‍ പറഞ്ഞതല്ലേ വേറെ ആരും കേട്ടിട്ടില്ലല്ലോ
rumaana said
പെണ്ണായിപ്പിറന്ന ഒരുത്തിക്കും മണ്ണായിതീരുന്നതിന്ന്മുമ്പ് തന്റെ വര്‍ഗ്ഗ സ്വഭാവം കാണിക്കാതിരിക്കാന്‍ കഴിയില്ലാഎന്നത് ചരിത്രത്തില്‍ നിന്ന് തന്നെ നമുക്ക് പഠിക്കാന്‍ കഴിയുന്നതാണ്.
vineethan said
അതള്ളാക്ക്‌ അറിയാവുന്നത്‌ കൊണ്ടാ ഒറ്റപ്പെണ്ണിനെയും നബിമാരെ കൂടത്തില്‍ വിടാതിരുന്നത്‌
rumaana said
.മറിച്ചാണെങ്കില്‍ നോട്ടുകെട്ടുകളുടെ കനം നോക്കി സന്ദര്‍ഭോചിതമായി ഒരു നാടകം അരങേറുന്നു.സഹികെട്ടാല്‍ പുലി പുല്ലുംതിന്നുമെന്ന്
vineethan said
നാടകമൊന്നും അവളുടെ അടുത്ത്‌ നടക്കില്ല സ്വന്തമായിവേണമെങ്കില്‍ ഒരു നാടകം തന്നെ സം വിധാനം ചെയ്യാന്‍ കഴി വുള്ളവരാ അവര്‍ സ്നേഹം കൊണ്ടാ ഞാനെന്തു പറഞ്ഞിട്ടും അവള്‍ പോകുന്നില്ല അവളെ വീട്ടിലും ജീവിക്കാന്‍ വകയില്ലാഞ്ഞിട്ടല്ല സഹജീവിയോട്‌ കരുണകാണിക്കുന്ന ഇനമാ അത്‌
അത്‌ കൊണ്ട്‌ അവളെപ്പിരിഞ്ഞു എനിക്ക്‌ ഒരുജീവിതമേ ഇല്ല,
പടവാളുമായി വന്നു അത്‌ ചെയ്യരുതെന്നു പറഞ്ഞാല്‍ ആണുങ്ങള്‍ക്ക്‌ എന്താ ചെയ്താല്‍ എന്നു തോന്നും പ്ഞ്ചിരിച്ചുകൊണ്ട്‌ പറഞ്ഞാല്‍ എന്നാവേണ്ടാന്നു തോന്നും എന്റവള്‍മാരു രണ്ടാമത്തേ കൂട്ടത്തിലാമോളേ

ഇപ്പോ സഹികെട്ടാല്‍ പുലി ഇറച്ചിയാ തിന്നുന്നത്‌ ,വിനീതന്‍,

അജ്ഞാതന്‍ പറഞ്ഞു...

വിനീതനും റുമാനയും വിടുന്ന ലക്ഷണമില്ല. നമ്മളെന്താപ്പം വേണ്ടേ? രണ്ട് കെട്ടണോ?അതോ കിട്ട്യേത്‌നേം കൊണ്ട് കുത്തിയിരിക്കണോ?
ദേ റുമാനാ വിനീതന്‍ പിന്നേം വന്ന് വിടല്ലേ....

കാഴ്ചക്കാരന്‍

rumana | റുമാന പറഞ്ഞു...

പ്രിയ വിനീതാ.. .നിങളുടെ നാടും വീടുമറിയില്ലെങ്കിലും സിനിമാനടന്‍ ജയന്റെ കാലട്ട്ഹുള്ള ഒരു ഫോട്ടോകന്ടു.അതുകൊന്ട് തന്നെ എന്നെക്കാള്‍ മൂപ്പ്പുന്ടെന്ന് മനസിലായി.മര്യാദകേടായിഞാന്‍ വല്ലതും എഴ്ഹുതിയോ ആവോ..അങിനെ വല്ലതുമുന്ടായെങ്കില്‍ ഈ അനിയട്ട്ഹിയുടെ പക്വതക്കുറവായി കന്ട് മാപ്പാക്കണമ്,ക്ഷമിക്കണമ്.
മറുപടികന്ടു.കാഴ്ചക്കാരന്‍ കുറുക്കനാകാന്ശ്രമിക്കുന്നു.ഇട്ട്ഹരക്കാര്ക്ക് തമ്മിലടിപ്പിക്ച് കഴ്ചക്കാരനാകുന്നതിലുമുന്ട് ഒരു രസമ്.ഇവര്ക്കൊക്കെ സ്വന്തമായി ഒരസ്ഥിത്വമില്ലാട്ട്ഹതെന്താണ്‌.എന്നെ ഏറ്റവും കൂടുതല്‍ വേദാനിപ്പിക്കുന്നത് സ്വന്തമായി അഭിപ്രായമില്ലാട്ട്ഹ കാഴ്ചപ്പാടില്ലാട്ട്ഹ ഒരു സമൂഹം നമുക്കിടയില്‍ വളര്ന്നുവരുന്നു എന്നതിലാണ്‌.കാഴ്ചക്കാരനോട് എനിക്ക് പറയാനുള്ളത് ഈബ്ളോഗിനെ സജീവമാക്കാന്‍ തന്റെ സുഹ്ര്ട്ട്ഹുക്കളോടും സഹകരിക്കാന്‍ പറയുക.അഭിപ്രായസ്വാതന്ത്യ്രമുള്ള ഒരുജനതയിലെ കണ്ണികളാണ്‌ നാം മറ്റുള്ളവരെ കാട്ട്ഹ് നില്ക്കാതെ കാഴ്ചക്കാരനാകാതെ പ്രതികരിക്കാന്‍ പ്രാപ്തനാവൂ സഹോദരാ..
--------------------------
രന്ടാം കെട്ടുകാരനായ വിനീതന്‍ തന്റെ ആശയട്ട്ഹില്‍ ഉറക്ച് നില്ക്കുന്നതിന്റെകാരണം വിവാഹജീവിതട്ട്ഹില്‍ തനിക്കുന്ടായ വിജയമായിരിക്കാമ്.ദൈവം ആ മാന്യദേഹട്ട്ഹെയും അദ്ദെഹട്ട്ഹിന്റെ ഇരുവശട്ട്ഹും ചിറകുകളായി വിരിഞ് നില്ക്കുന്ന പത്നിമാരെയും അനുഗ്രഹിക്കുമാറാകട്ടെ ഒപ്പം ഒന്ന് കെട്ടി ഹലാക്കിലായവര്ക്ക് നേര്വഴികാണിക്ച് ഒന്നില്തന്നെ ഉറക്ച് നില്ക്കാന്‍ തൌഫീഖ് നല്കുമാറവുകയും ചെയ്യട്ടെ..ആമീന്.
മറ്റൊരു പ്രധാനകാര്യം അറിയാനുള്ളത് വിനീതന്‍ എഴുതിയത് മൊഴുവന്‍ സാത്യനന്തമായ ഭാവനയായിരുന്നോ?? ആണെങ്കിലും അല്ലെങ്കിലും ഒരു രന്ടാം കെട്ടുകാരന്റെ അനുഭവമല്ല ഇവിടെ പങ്ക് വെക്കുന്നതും പറയുന്നതും എവിടെയൊക്കെയോ ചിലകല്ല്കടിയുന്ട്!! മൊതീങ്കായുടെ ഇറ്ക്ചിക്കടയില്നിന്നും വാങിയ ഇറക്ചി മണ്ണില്‍ വീഴാതെ നോക്കണമ്.

rumana | റുമാന പറഞ്ഞു...

manya vaayanakkaar aRiyunnathilekk.
-----------------------------------
ente varamozhi editor dead aayath kaaranam chila alkasaaharathettukal kadann kuuTiyittunT thirutthi vaayikkuka.

കോയമോന്‍ വെളിമുക്ക് പറഞ്ഞു...

പടിക്കല്‍ വിചാരവേദിയിലെ എല്ലാകൂട്ടുകാര്‍ക്കും മാന്യ വായനക്കാര്‍ക്കും ഞാന്‍ അയല്‍ നാട്ടില്‍ നിന്നും എന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു വരും നാളുകള്‍ , അഭി വ്യദ്ധിയുടേയും നന്മനിറങ്ങതുമായ നാളുകളായിരിക്കട്ടെ എന്നാശംസിക്കുന്നു സ്നേഹപൂര്‍വ്വം ,കോയമോന്‍ ,അബുദാബി

അജ്ഞാതന്‍ പറഞ്ഞു...

ചൂടാവാതെ റുമാനാ കാഴ്ച്ചക്കാരെ കാഴ്ചകാണാന്‍ അനുവദിക്കൂ ! സ്വാതന്ത്ര്യദിനം ഇന്നലെയായിരുന്നു അതുമറന്നോ? അതോ ബ്ലോഗിലെഴുതയപോലെ നമ്മുടെ സ്വാതന്ത്ര്യം മൊത്തം ഇത്ര പെട്ടെന്ന് നഷ്ടമായോ?

കാഴ്ചക്കാരന്‍

vineethan പറഞ്ഞു...

കുറുക്കന്മാരാകാതെ രങ്ങത്തിക്ക്‌ വരിന്‍ മക്കളെ കാഴ്ച്ക്കാരെ
നമുക്കൊരുകൈ നോക്കാം

വിനീതന്‍

അജ്ഞാതന്‍ പറഞ്ഞു...

വിനീതന്‍ മിണ്ടരുത് ജയന്റിം നസീര്‍ന്റിം ധര്‍‌മ്മേന്ദ്രന്റിം ബച്ചന്റിം ഒക്കെ പോട്ടം ബെച്ച് ബ്ലോഗ് തൊടങ്ങ്യാ ബെളിച്ചപ്പെട്ടൂന്ന് സമ്മതിക്കാന്‍ ഈ കാഴ്ച്കക്കാരന് പറ്റൂലാ.
ഞമ്മളട്ത്തും ണ്ട് സിവാജിന്റിം രജനീക്കാന്തിന്റിം ഒക്കെ പോട്ടങ്ങള്‍ അതും ബച്ച് ഞമ്മളും ഒരു ബ്ലോഗ് തൊടങ്ങ്യാല്‍ ഞമ്മളും ബെളിച്ചപ്പെട്വോ?
റുമാന ചിരിക്കണ്ടാ ഞമ്മക്ക് സ്വന്തമായിട്ട് അയിപ്രായല്ല്യാ ന്നല്ലേ കാന്താരീ നീപറഞ്ഞത്? ഞമ്മള് എന്നും ഇബട ബരും കമന്റൊക്കെ ബായിക്കും കൊടുക്കണ്ടോല്‍ക്കെല്ലാം കൊടുക്കണ്ട പോലെ കൊടുക്കും.
ഞമ്മളാണ് കാഴ്ചക്കാരന്‍.... സംബോ മഹാമായ!

കോയമോന്‍ വെളിമുക്ക് പറഞ്ഞു...

:/പടിക്കല്‍ വിചാര വേദിയിലെകുടുംബക്കാരേയും വിരുന്നുകാരേയും ഞാന്‍
എന്റെ കൊച്ചു ബ്ലോഗിലേക്ക്‌ ക്ഷണിക്കുന്നു ഓരോരുത്തരുടെയും ആഗമനം ഞാന്‍ ഹാര്‍ദ്ധവമായി സ്വാഗതം ചെയ്യുന്നു എന്റെ പേരിന്റെ മുകളില്‍
ക്ലിക്ക്ചെയ്താല്‍ മതി സ്നേഹപൂര്‍വ്വം കോയമോന്‍ വെളിമുക്ക്‌

rumana | റുമാന പറഞ്ഞു...

വിനീതന്റെയും വെളിമുക്ക് കാരന്റെയും പ്രൊഫൈല്‍ ഫോട്ടോക്ക് എന്തെങ്കിലും സാമ്യമുള്ളതായി മാന്യ വായനക്കാര്‍ ക്ക് തോന്നിയുട്ടുന്ടോ?
കാഴ്ചക്കാരന്‍ സ്വതന്ത്ര്യമാസ്വദിക്കുന്നരീതികൊള്ളാം നടക്കട്ടെ ജനാദിപത്യരാജ്യട്ട്ഹ് സ്വതന്ത്ര്യം കിട്ടിയാല്‍ ഇങിനെയിരിക്കും വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്നല്ലാതെ എന്ത് പറയാന്‍ .
രന്‍ ടാം കെട്ടിന്റെ ചര്‍ ക്ച അവസാനിക്ഛമട്ടാണ്‌ .ഏതായാലും രന്ട് ചേരിയിലുള്ളവര്‍ ഒരു അഭിപ്രായം പറഞ സ്ഥിതിക്ക് അണിയറപ്രവര്‍ ട്ട്ഹകര്‍ ക്ക് നിരൂപണം എഴുതി ഈ ചര്‍ ച അവസാനിപ്പിക്കാമെന്ന് തോന്നുന്നു.ഞാന്‍ എന്തായാലും ഒരുപുരുഷന്‍ ഒന്നില്‍ കൂടുതല്‍ ഭാര്യമാരെ നീതിപൂര്‍ വ്വം ​സം രക്ഷിക്കാന്‍ കഴിയില്ലാ എന്ന വദട്ട്ഹില്‍ ഉറക്ച് നില്‍ ക്കുന്നു.കാലം തെളിയിക്ച സ്ത്യങള്‍ ന്മുക്ക് മുന്നിലിന്ടാവുമ്പോള്‍ ഒരുപരീക്ഷണട്ട്ഹിന്റെ ആവശ്യമില്ല.എല്ലാ ദന്പതിമാര്ക്കും സര്‍വ്വ്‌ ഐശ്വര്യങളും നേര്ന്നുകൊന്ട് ...പുതിയ വിഷയങളില്‍ പ്ര്തികരിക്കാന്‍ ്‌വേന്ടി കാട്ട്ഹിരിക്കുന്നു.

കോയമോന്‍ വെളിമുക്ക് പറഞ്ഞു...

റുമാനക്ക്‌ ആദ്യം കേരളപോലീസിലായിരുന്നോ പണി കാരണം അവരെ സ്റ്റെയിലാണു
കട്ട വനെകിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിച്ചു കെട്ടിയിടുന്ന രീതി അല്ലാതെ ഞാനും കൂടി തിരഞ്ഞുനടക്കുന്ന വിനീതനു, എന്റെ രൂപ സാദ്ര്ശ്യം ഉണ്ടെന്നു പറഞ്ഞു ആപിടികിട്ടാപ്പുള്ളിയുടെ പേരിലുള്ള ആരോപണങ്ങള്‍ എന്റെ തലയില്‍ വെച്ചു കെട്ടാന്‍ നോക്കുന്നത്‌ കാണുമ്പോള്‍ അങ്ങിനെതോന്നും

vineethan പറഞ്ഞു...

ആദ്യം സ്വന്തം വീട്ടിലുള്ളവരെ സംശയിച്ചു ഇപ്പോള്‍ ഒരബൂദാബിക്കാരനെ ശംഷയിക്കുന്നു ഞാനവരാരുമല്ല ഉഗാണ്ടയിലെ ഈദിയമീനു 75 ഭാര്യമാരുണ്ടായി രുന്നു അവരെ യെല്ലാമേ അദ്ദേഹത്തിനു നീതി പൂര്‍വ്വം സംരക്ഷിക്കാന്‍ കഴിഞ്ഞെങ്കില്‍ ഞങ്ങള്‍ക്കെന്തു കൊണ്ട്‌ 2, ആയിക്കൂട ആയുധം വെച്ച്‌ കീഴടങ്ങി യെങ്കിലതു പറയൂ, വിനീതന്‍

vineethan പറഞ്ഞു...

റുമാന
ആദ്യം സ്വന്തം വീട്ടിലുള്ളവരെ സംശയിച്ചു ഇപ്പോള്‍ ഒരബൂദാബിക്കാരനെ ശംഷയിക്കുന്നു ഞാനവരാരുമല്ല ഉഗാണ്ടയിലെ ഈദിയമീനു 75 ഭാര്യമാരുണ്ടായി രുന്നു അവരെ യെല്ലാമേ അദ്ദേഹത്തിനു നീതി പൂര്‍വ്വം സംരക്ഷിക്കാന്‍ കഴിഞ്ഞെങ്കില്‍ ഞങ്ങള്‍ക്കെന്തു കൊണ്ട്‌ 2, ആയിക്കൂട ആയുധം വെച്ച്‌ കീഴടങ്ങി യെങ്കിലതു പറയൂ, വിനീതന്‍

vineethan പറഞ്ഞു...

റുമാന
ആദ്യം സ്വന്തം വീട്ടിലുള്ളവരെ സംശയിച്ചു ഇപ്പോള്‍ ഒരബൂദാബിക്കാരനെ ശംഷയിക്കുന്നു ഞാനവരാരുമല്ല ഉഗാണ്ടയിലെ ഈദിയമീനു 75 ഭാര്യമാരുണ്ടായി രുന്നു അവരെ യെല്ലാമേ അദ്ദേഹത്തിനു നീതി പൂര്‍വ്വം സംരക്ഷിക്കാന്‍ കഴിഞ്ഞെങ്കില്‍ ഞങ്ങള്‍ക്കെന്തു കൊണ്ട്‌ 2, ആയിക്കൂട ആയുധം വെച്ച്‌ കീഴടങ്ങി യെങ്കിലതു പറയൂ, വിനീതന്‍

അജ്ഞാതന്‍ പറഞ്ഞു...

റുമാനാ ... വിനീതന്‍ ദേ തൊപ്പിയെല്ലാം വെച്ചുവന്നിരിക്കുന്നു.
എന്തിനാ വിനീതാ ഉഗാണ്ടയിലേക്കൊക്കെ പോകുന്നത്? നമ്മുടെ അക്‍ബര്‍ ചക്രവര്‍ത്തിക്കെത്ര ഭാര്യമാരുണ്ടായിരുന്നു. അവര്‍ക്കതിനുള്ള ‘സ്റ്റാമിന‘ ഉണ്ടായിരുന്നു.അത്പോലാണോ നമ്മള്‍? വിനീതന്‍ നേരത്തെ പറഞ്ഞ ദൈവൈക നിയമങ്ങളൊക്കെ കൈവിട്ടോ? അല്ലേങ്കിലും കാര്യത്തോടടുക്കുമ്പോള്‍ ആള്‍ക്കാരൊക്കെ ദൈവത്തെ ഒരു മൂലക്കിരുത്തും.

കാഴ്ചക്കാരന്‍

vineethan പറഞ്ഞു...

എന്റെ കാഴ്ചക്കാരാ[ഒരുസ്വകാര്യം പറയാം റുമാന കേള്‍ക്കണ്ട] ദൈവീകത കൈവെടിഞ്ഞതല്ല റുമാനയുടെ കയ്യില്‍ നിന്നു
രക്ഷപ്പെട്ടോടാന്‍ ശ്രമിക്കുകയാണു

rumana | റുമാന പറഞ്ഞു...

കോയമോന്‍ വെളിമുക്കിന്റെ കമന്റ് കണ്ടു , ഞാന്‍ പോലീസിലായിരുന്നില്ലെങ്കിലും മനുഷ്യ സഹജമായ ഒത്തിരി അറിവുകള്‍ എനിക്കുമുണ്ട് താങ്കളുടെ ഫോട്ടോയുമായി വിനീതന്റെ ഫോട്ടോക്ക് സാമ്യമുണ്ടോ? അല്ലെങ്കില്‍ ഉണ്ട് എന്നെനിക്ക് തോന്നിയതിനാലാണ് വായനക്കാരുമായി പങ്ക് വെക്കാന്‍ ആഗ്രഹിച്ചത്.ഞാന്‍ അല്പം കടന്ന് ചിന്തിച്ചങ്കില്‍ ക്ഷമിക്കണം.താങ്കളേപ്പോലെയുള്ള ഒരു സംവിധായകനെ കിട്ടിയത് വിചാരവേദിക്ക് തന്നെ അഭിമാനിക്കാവുന്നതാണ്.നമ്മുടെ അയല്‍ നാടുകളില്‍ പ്രവാസത്തിന്റെ വിരഹത്തിലിരുന്ന് ഇശലുകള്‍ നെയ്‌തെടുക്കുന്ന ഒരുപാടുപേരുണ്ടെങ്കിലും ഞങളുടെ സ്വന്തമെന്ന് പറയാവുന്നത് അങ്മാത്രമാണ്(എന്റെ അറിവില്‍)ഇനിയും അങയുടെ ഹിമബിന്തുക്കളായിപെയ്തിറങുന്ന ഇശലുകള്‍ക്ക് മരുഭൂമിയിലെ മരവിച്ച മനുസകളെ തൊട്ടുണര്‍ത്തി ഉന്മാദത്തിലാകാന്‍ കഴിയട്ടെ...
----------------------------------------
കൊട്ടേണ്ടിടത്ത് കൊട്ടിയപ്പോള്‍ കാഴ്ചക്കരനും പ്ര്തികരിച്ചിരിക്കുന്നു.ആയുധംവെച്ച് കീഴടങാന്‍ ഇവിടെ രചിക്കുന്നത് ഉണ്ണിയാര്‍ച്ചകഥകളാണോ കാഴ്ചക്കരാ.

“ കാഴ്ചക്കാരന്‍,said നമ്മുടെ അക്‍ബര്‍ ചക്രവര്‍ത്തിക്കെത്ര ഭാര്യമാരുണ്ടായിരുന്നു. അവര്‍ക്കതിനുള്ള ‘സ്റ്റാമിന‘ ഉണ്ടായിരുന്നു.അത്പോലാണോ നമ്മള്‍? ”

നമ്മള്‍ എന്നബഹുവചനത്തില്‍ ആരൊക്കെയാണാവോ ഉദ്ദേഷിച്ചത്? പിന്നെ സ്റ്റാമിനിയുടെകാര്യം അങ് ഒരു ഷണ്ഡനാണോ? ഇതിന്റെ പേരില്‍ വെപ്രാളപ്പെടാന്‍ വായനക്കാര്‍ക്കേതായാലും കാഴ്ചക്കാരന്റെ സ്റ്റാമിന അളക്കാന്‍ കഴിയില്ല സ്വയം ആത്മ പരിശോധന നടത്തി ഉത്തരം കണ്ടെത്തുക.

അജ്ഞാതന്‍ പറഞ്ഞു...

അയ്യോ! ഈ പെണ്ണ് മര്‍മ്മത്ത് നോക്കിയാണല്ലോ പിടിക്കുന്നത്. ഞാന്‍ നൂറും അതിലധികവും ഭാര്യമാരുള്ളവരുടെ സ്റ്റാമിനയെക്കുറിച്ചാണ് പറഞ്ഞത്. (വിനീതനേട്ടനെ സുഖിപ്പിക്കാനാണോ എന്റെ മെക്കിട്ട് കേറ്‌ണത്?)
കാളപെറ്റൂന്ന് കേള്‍ക്കുമ്പോഴേക്ക് കയറെടുത്തോടാന്‍ തുടങ്ങിയാല്‍ എന്താചെയ്യുക?
പെണ്ണ് ഒരുമ്പെട്ടാല്‍ ബ്രഹ്മാവും തടുക്കില്ല! എന്ന ചൊല്ല് എത്രശരി?

കാഴ്ച്ചക്കാരന്‍

rumana | റുമാന പറഞ്ഞു...

കാഴ്ചക്കാരന്‍ വീണ്ടും കാഴ്ചമാത്രം കാണുന്നു.കാര്യങളെ ശരിയായിനിരീക്ഷിക്കൂ കാഴ്ചക്കാരാ.വിനീതനെ സുഖിപ്പിക്കാന്‍ തന്ത്രശാലികളായ രണ്ട് തരുണീമണികള്‍ ഇടവും വലവും കാത്തിരിക്കുന്നു.വിനീതനെ സുഖിപ്പിക്കാന്‍ മൂന്നാമൊതരാളെ അന്വോഷിക്കുന്നകാര്യം അവരറിയണ്ട്ട്ടോ . കാഴ്ചകാണുന്നതിന്റെകൂടെ ബ്രോക്കര്‍പണിയും തുടങീന്ന് തോന്നുന്നു. ഞങളുടെ നാട്ടില്‍ സ്ത്രീധനം കൊടുക്കാന്‍ കഴിവില്ലാത്ത നിരവതി യുവതികളഉണ്ട് .സ്ത്രീധനം ആവശ്യപ്പെടാത്ത വല്ല ചെറുപ്പക്കാരും കാഴ്ചക്കാരന്റെ ലിസ്റ്റിലുണ്ടോ??.
-------------------------------------------
പെണ്ണ് ഒരുമ്പെട്ടാല്‍ ബ്രഹ്മാവും തടുക്കില്ല! ഇങിനെ ഒരുചൊല്ലുണ്ട്? “പെണ്ണൊരുമ്പെട്ടാല്‍” എന്ന് ഞാന്‍ കേട്ടിട്ടുണ്ട്.ബ്രഹ്മാവിനെ കൂട്ട് പിടിച്ചെതെന്തിന് കാഴ്ചക്കാരാ..ബ്രഹ്മാവ് വിചാരിച്ചാല്‍ നടക്കാത്തതെന്താണുള്ളത്!!

rumana | റുമാന പറഞ്ഞു...

പെണ്ണ് ഒരുമ്പെട്ടാല്‍ ബ്രഹ്മാവും തടുക്കില്ല! ഇങിനെ ഒരുചൊല്ലുണ്ട്? എന്നത് ചൊല്ലുണ്ടോ??? എന്ന് തിരുത്തി വായിക്കുക.
*************************************************
വിനീതന്‍ കാഴ്ചക്കാരനോട്പറഞ സ്വകാര്യം ഞാന്‍ അറിഞിട്ടേയില്ല.വിചാരവേദിയിലെ വായനക്കാരും!.

Padikkal vicharavedi പറഞ്ഞു...

മാമൂലുകള്‍ക്കും സ്ത്രീധനത്തിനുമെതിരെ എഴുതിയ ഈ പോസ്റ്റില്‍ അവ രണ്ടിനെയും അനുകൂലിക്കുന്നതോ ന്യായീകരിക്കുന്നതോ ആയ ഒരൊറ്റ കമന്റും പ്രത്യക്ഷപ്പെട്ടിട്ടില്ല. അതുകൊണ്ട് ഈ ദുരാചാരത്തെ അനുകൂലിക്കുന്നവരാരും ഇവിടെ എത്തിയിട്ടില്ലെന്ന് അനുമാനിക്കാം.പക്ഷെ എത്രപേര്‍ക്കത് നടപ്പിലാക്കാനാകും എന്ന സംശയമേ ബാക്കിയുള്ളൂ.
ചൂടേറിയ സംവാദം ഈ വിഷയത്തില്‍ നടന്നത് സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കാന്‍ വിനീതന്‍ മുന്നോട്ട് വെച്ച് രണ്ടാം വിവാഹം വ്യാപകമാക്കുക എന്ന നിര്‍‌ദ്ദേ‌ശത്തിലാണ്.സ്ത്രീധനം പ്രതീക്ഷിക്കാതെ രണ്ടാം വിവാഹത്തിന് തയ്യാറായി പലരും മുന്നോട്ട് വന്നാല്‍ ഒന്നാം വിവാഹക്കാര്‍ക്ക് പെണ്ണ് കിട്ടാത്ത അവസ്ഥ വരികയും അങ്ങിനെ സ്ത്രീധനത്തിന് മേലുള്ള കടും‌പിടുത്തം എല്ലാവരും ഒഴിവാക്കുമെന്നുമാണ് വിനീതന്‍ സമര്‍ത്ഥിച്ചത്.
എന്നാല്‍ സ്ത്രീയുടെ ആത്മാഭിമാനത്തിനും കുടും‌ബത്തിന്റെ ഭദ്രതക്കും ഇത് കളങ്കം ചാര്‍ത്തുമെന്നുമാണ് വിനീതന്റെ അഭിപ്രായത്തെ വിമര്‍ശിച്ചവരെല്ലാം പറഞ്ഞത്.
യഥാര്‍ത്ഥത്തില്‍ വിനീതന്റെ ഈ അഭിപ്രായം എലിയെകൊല്ലുന്നതിന് ഇല്ലം ചുടുന്നതിന് തുല്യമാകുമോ എന്ന സംശയം ബാക്കിനിര്‍ത്തുന്നു. എങ്കിലും സ്വയം പരീക്ഷിച്ച് വിജയിച്ചതില്‍ നിന്നാണ് വിനീതന്‍ ഇതെഴുതിയതെങ്കില്‍ അതിസൂക്ഷ്മത പാലിക്കുന്നവര്‍ക്ക് മാത്രം ഇത് സാധിക്കും എന്ന് മാത്രം ഇതിനെക്കുറിച്ച് പറയാം.
എന്തായാലും വലരെ നല്ല ഒരു ചര്‍ച്ച ഇവിടെ നടന്നു. തുടര്‍ന്നുള്ള പോസ്റ്റുകളിലും എല്ലാവരും സജീവമായി പങ്കെടുക്കുക. ഇവിടെ വന്നവര്‍ക്കും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്കും കമന്റുകള്‍ എഴുതിയവര്‍ക്കുമെല്ലാം ഹൃദയം നിറഞ്ഞ നന്ദി.

Unknown പറഞ്ഞു...

ella dusskarmagallkum cherupakkar munnottu verenda sammayam adikrammichirekkunnu

Unknown പറഞ്ഞു...

nammude sammuham pavapettanante nerkku kanikkunna abbaha oru manussyannum sagikilla. ente pravassa jevidathillum natille vacation timelum edokke nerittumanasilakkiyadan