2007, ഓഗസ്റ്റ് 19, ഞായറാഴ്‌ച

ഭാര്യമാര്‍ ഒളിച്ചോടുമ്പോള്‍....

കഴിഞ്ഞതിനു മുമ്പത്തെ പോസ്റ്റില്‍ തീപാറുന്ന ചര്‍ച്ച നടന്ന ബഹുഭാര്യത്വത്തെ ക്കുറിച്ചുള്ള ചര്‍ച്ചയില്‍(വിഷയം അതായിരുന്നില്ലെങ്കിലും) സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും അവരെ വേദനിപ്പിക്കാതിരിക്കേണ്ടതിനെക്കുറിച്ചും അവരുടെ വികാരങ്ങളെ മാനിക്കേണ്ടതിനെക്കുറിച്ചുമെല്ലാം ഒരു മാരത്തോണ്‍ ചര്‍ച്ചതന്നെ നടക്കുകയുണ്ടായി.

സ്ത്രീകള്‍ക്ക്‌ സ്വാതന്ത്ര്യത്തോടൊപ്പം സംരക്ഷണവും വേണം. അതിന്‌ അവര്‍ക്ക്‌ ചില നിയന്ത്രണങ്ങള്‍ ആവശ്യമാണ്‌. ഈ നിയന്ത്രണങ്ങള്‍ അവരുടെ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യാനല്ല. മറിച്ച്‌ അവരുടെ ജീവിതം തട്ടിപ്പറിക്കാനെത്തുന്ന പിശാചുക്കളില്‍നിന്ന് അവളെ രക്ഷിക്കാനാണ്‌. ‘behind every successful man there is a woman‘ എന്നാണല്ലോ. ഓരോ വിജയിയായ പുരുഷന്റെ പിന്നിലും ഒരുസ്ത്രീ ഉണ്ടാകും.

സ്ത്രീകള്‍നല്‍കുന്ന സ്‌നേഹമായിരിക്കും പുരുഷന്റെ ഊര്‍ജ്ജമായിമാറുന്നത്‌. പരാജിതനായി തളര്‍ന്ന് വീട്ടിലെത്തുമ്പോള്‍ സ്‌നേഹത്തോടെ ആശ്വസിപ്പിക്കുന്ന ഭാര്യ അയാളെ പുതിയ വിജയത്തിന്റെ സോപാനത്തിലെത്തിക്കും. പുരുഷമനസ്സിലെ പ്രതിസന്ധിയുടെ പര്‍വ്വതങ്ങളെ മഞ്ഞാക്കി ഉരുക്കിക്കളയാന്‍ സ്ത്രീയുടെ ഒരുപുഞ്ചിരിമതിയാകും. തെറ്റുകളിലൂടെ അധാര്‍മ്മികനായി സഞ്ചരിക്കുന്ന പുരുഷനെ ധാര്‍മ്മികതയുടെ മകുടോദാഹരണമാക്കാനും സ്ത്രീക്കാകും.

പക്ഷേ ഇതിനൊരു മറുവശമുണ്ട്‌. പുരുഷന്റെ എല്ലാ ഉന്നതികളെയും തകര്‍ത്ത്‌ തരിപ്പണമാക്കാന്‍ ഭാര്യ എന്ന സ്ത്രീയുടെ വീര്‍ത്തമുഖത്തിനാവും. അവളുടെ തലയണ മന്ത്രംകാരണം അതുവരെ തന്റെ എല്ലാമെല്ലാമായിരുന്ന മാതാപിതാക്കളെയും സഹോദരങ്ങളെയുമെല്ലാം പുരുഷന്‌ നഷ്ടന്മായേക്കാം. തനിക്കും മക്കള്‍ക്കും അന്നം തേടി മണലാരണ്ണ്യത്തില്‍ കഷ്ടപ്പെടുന്ന ഭര്‍ത്താക്കന്മാരെ വരേ വഞ്ചിക്കുന്ന എത്രയോ ഭാര്യമാരുടെ കഥകള്‍ നാം പത്രങ്ങളില്‍ വായിക്കുന്നു.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്‌ കൊന്ന് ശരീരം കഷ്‌ണങ്ങളാക്കി വിവിധസ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീയും ഒരു ഗള്‍ഫുകാരനായ ഭര്‍ത്താവിനെ വഞ്ചിച്ച്‌ മറ്റൊരുത്തന്റെ പഞ്ചാരവാക്ക്‌ വിശ്വസിച്ച്‌ ഇറങ്ങിപ്പുറപ്പെട്ടവളായിരുന്നെന്ന് നാം പത്രത്തില്‍ വായിച്ചു. ഭര്‍ത്താവിനെ വഞ്ചിച്ചതിള്ള ശിക്ഷ അവള്‍ക്ക്‌ കിട്ടിയതാണത്‌. ഇതുതന്നെയാണ്‌സ്ത്രീകള്‍ക്ക്‌ നിയന്ത്രണങ്ങളില്ലാതിരുന്നാലുള്ള പരിണതഫലം.

ഭര്‍ത്താവിനെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുന്ന സ്ത്രീ ഭര്‍ത്താവ്‌ യുഗങ്ങള്‍തന്നെ തന്നോട്‌ വിട്ടുനിന്നാലും അദ്ദേഹത്തെ വഞ്ചിക്കാന്‍ തയ്യാറാവില്ല. സ്‌നേഹമില്ലാത്ത ഭാര്യമാര്‍ ഒളിച്ചോടി വെട്ടിമുറിക്കപ്പെടുന്നത്‌ തന്നെയാണ്‌ നല്ലത്‌.

എന്നാലും ഭര്‍ത്താക്കന്മാര്‍ വിദേശത്ത്‌ ദീര്‍ഘനാള്‍ നിന്ന് ഭാര്യമാരുടെ ക്ഷമ പരീക്ഷിക്കരുത്‌. ബാക്കിയാകുമോ എന്ന് ഒരു ഉറപ്പുമില്ലാത്ത നാളത്തേക്ക്‌ കൊട്ടാരങ്ങള്‍ പണിയുന്നതിന്‌ വേണ്ടി ഇന്നിന്റെ ജീവിതം ഹോമിക്കരുത്‌. നല്ല സാമ്പത്തികശേഷിയും സൗകര്യങ്ങളുമുള്ള പ്രവാസികള്‍ ഭാര്യമാരെ കൂടെകൂട്ടാന്‍ മടികാണിക്കരുത്‌. അത്‌ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെങ്കിലും പണത്തിനേക്കാള്‍ വലുതാണ്‌ ജീവിതമെന്നവര്‍ തിരിച്ചറിയണം.

ഗള്‍ഫുകാരുടെ ഭാര്യമാര്‍ക്കുനേരെ വലവിരിച്ചുനടക്കുന്ന ഒരുപാട്‌ ചൂഷകരായ സൗഹൃതത്തിന്റെയും പ്രണയത്തിന്റെയും ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കള്‍ എല്ലായിടത്തും നടക്കുന്നുണ്ട്‌. ഗള്‍ഫ്‌ വിധവകളെന്നറിയപ്പെടുന്ന ഗള്‍ഫുകാരുടെ ഭാര്യമാര്‍ പെട്ടെന്ന് തങ്ങളുടെ കെണിയിലകപ്പെടുമെന്നവര്‍ കണക്കുകൂട്ടുന്നു. പഞ്ചാരവാക്കുകളും ചില്ലറ സേവനങ്ങളും ചെയ്തുകൊണ്ടാണവര്‍ രംഗത്തുവരുന്നത്‌. പലസ്ത്രീകളും ഇത്തരം കെണികളില്‍ വീണുപോകുന്നു.

സ്‌നേഹവും സൗഹൃദവുമെല്ലാം വച്ചുനീട്ടുമ്പോള്‍ അത്‌ തിരസ്കരിക്കാന്‍ അപക്വമതികളായ സ്ത്രീകള്‍ക്കാവില്ല. ഇത്‌ മുതലെടുക്കുന്ന ഇവരിലെ പുറമെ യുള്ള ആട്ടിന്‍തോലിനകത്തെ ചെന്നായ പതുക്കെ പതുക്കെ പുറത്തുവരുന്നു. അത്‌ ഒരുപക്ഷെ സ്ത്രീ തിരിച്ചറിയുമ്പോഴേക്കും അവള്‍ ഒരിക്കലും രക്ഷപ്പെടാനാവാത്ത കെണിയിലകപ്പെട്ടുകഴി‍ഞ്ഞിരിക്കും.

എന്നാല്‍ പക്വമതികളായ സ്ത്രീകള്‍ ഈ ചെന്നായ്ക്കളെ പെട്ടെന്ന് തിരിച്ചറിയുന്നു. അത്തരം സ്ത്രീകളുടെ ശക്തമായ ഒരു നോട്ടം മതി ഏതു ചെന്നായമനസ്സും ഭസ്മമാവാന്‍!.

മേല്‍പറഞ്ഞ സ്ത്രീ വെട്ടിമുറിക്കപ്പെട്ട്‌ ഉപേക്ഷിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ കാണാതായ സ്ത്രീകളെക്കുറിച്ചറിയിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഗള്‍ഫില്‍നിന്നുമാത്രം ഇരുപതിലധികം ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ ഭാര്യയെ കാണാനില്ലെന്ന് അറിയിച്ചുവത്രെ!. ഭര്‍ത്താക്കന്മാര്‍ കൂടെയില്ലാത്ത ഭാര്യമാര്‍ വളരെ യധികം ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. ജാഗ്രതകുറവുള്ള സ്ത്രീകളെ അവരുടെ വീട്ടുകാര്‍ ജാഗ്രതയോടെ നിയന്ത്രിക്കേണ്ടിയിരിക്കുന്നു.

എന്നാല്‍ നമ്മുടെ നാട്ടില്‍ അടുത്തകാലത്തായൊരു സംഭവമുണ്ടായത്‌ പക്ഷെ ഗള്‍ഫുകാരുമായി ബന്ധപ്പെട്ടകാര്യമായിരുന്നില്ല. അത്‌ നാട്ടില്‍ ജോലിചെയ്യുന്ന ഒരാളുടെ കുടുംബത്തിലാണുണ്ടായത്‌. അതുകൊണ്ട്‌ ഗള്‍ഫുകാരായാലും നാട്ടുകാരായാലും സ്ത്രീകളെ നിയന്ത്രിക്കേണ്ട രീതിയില്‍ നിയന്ത്രിക്കേണ്ടിയിരിക്കുന്നു. സ്ത്രീകള്‍ പക്വമതികളായി സ്വയം ഈ നിയന്ത്രണങ്ങള്‍ പാലിക്കുന്നവരാകേണ്ടിയിരിക്കുന്നു.

അവരെ വഴിപിഴപ്പിക്കാന്‍ നടക്കുന്ന പൈശാചിക മനസ്സുള്ളവരുടെ ശ്രമങ്ങളെ മുളയിലേ കണ്ടെത്തി നുള്ളിക്കളയണം, സ്വന്തക്കാരനെന്നോ ബന്ധുക്കാരനെന്നോ പണച്ചാക്കെന്നോ നോക്കാതെ അത്തരക്കാരെ താക്കീത്‌ ചെയ്യാനും വേണ്ടിവന്നാല്‍ കയ്കാര്യം തന്നെ ചെയ്യാനും നാം നട്ടെല്ല് കാണിക്കണം. അല്ലെങ്കില്‍ ഇതുപോലെ യുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

കുംഭമാസ നിലാവ്‌ പോലെയാണ് സ്ത്രീകളുടെ മനസ്സ്‌ എപ്പോഴും തെന്നിമാറിക്കൊണ്ടിരിക്കും അതിനെ അവര്‍ക്ക്‌ നിയന്ത്രിക്കുക പ്രയാസമാണ്‌. അതുകൊണ്ട്‌ മതവും സമൂഹവും അവള്‍ക്ക്‌ നല്‍കിയ നിയന്ത്രണങ്ങളെ പാലിക്കുകയേ നിവൃത്തിയുള്ളൂ. തെറ്റുകളിലെത്തിപ്പെടുന്നതിനുള്ള വഴികള്‍പോലും അടച്ചുകളയുകയാണ്‌ മതം ഇതിന്‌ നിര്‍ദ്ദേശിക്കുന്നമാ‌ര്‍‌ഗ്ഗംഅതുതന്നെയാണ്‌ ശരിയായ മാ‌ര്‍‌ഗ്ഗവും.

സ്വന്തം വീട്ടില്‍ അന്യപുരുഷന്മാര്‍ക്ക്‌ അമിതമായ സ്വാതന്ത്ര്യം അനുവദിക്കാതിരിക്കുക. തന്റെ ഭാര്യയും മക്കളുമെല്ലാം നല്ല'സോഷ്യലാണ്‌' എന്ന് പറയുന്നവര്‍ ഓര്‍ക്കുന്നില്ല. തങ്ങള്‍ തിന്നുന്നത്‌ ഉപ്പാണ്‌ വൈകാതെ വെള്ളം കുടിക്കേണ്ടിവരുമെന്ന്.

വിശ്വാസികളുടെ മാതാക്കളായ പ്രവാചകപത്നിമാരോട്‌ പോലും മറയില്ലാതെ സംസാരിക്കരുതെന്ന് വിശുദ്ധ ഖുര്‍ആന്‍ കല്‍പ്പിക്കുമ്പോള്‍ അതെല്ലാം യാഥാസ്തികതയാണെന്ന് കരുതുന്നവര്‍ക്ക്‌ ശിക്ഷനല്‍കാന്‍ ദൈവം പരലോകംവരേ പോലും കാത്തുനില്‍ക്കുന്നില്ല എന്നതാണ്‌ നമ്മുടെ നാട്ടിലടക്കമുണ്ടായതടക്കമുള്ള സംഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്‌.

ഏതുമനുഷ്യനിലും ഒരു പിശാചുണ്ട്‌. അനുയോജ്യമായ സാഹചര്യത്തില്‍ അവന്‍ പുറത്തിറങ്ങും. അതുകൊണ്ട്‌ അവന്‌ അനുയോജ്യമായ സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയേ വഴിയുള്ളൂ.

'ഒരു സ്ത്രീയും ഒരു പുരുഷനും ഒരിക്കലും ഒറ്റക്കാവില്ല , അവര്‍ക്കിടയിലൊരു പിശാചിന്റെ സാന്നിധ്യമില്ലാതെ' എന്ന സത്യം പരിഷ്കാരികള്‍ക്ക്‌ പിന്തിരിപ്പനായിരിക്കാം.

അന്യ സ്ത്രീപുരുഷന്മാര്‍ ഒന്നിച്ചിരുന്ന് സൊള്ളുന്നതും നൃത്തമാടുന്നതുമെല്ലാം അവര്‍ക്ക്‌ സാംസ്കാരിക നവോത്ഥാനമായിരിക്കാം. പക്ഷേ ഈ നവോത്ഥാനത്തിന്റെ പരിണതി ലൈംഗിക അരാജകത്വമായിരിക്കുമെന്ന് തിരിച്ചറിയാന്‍ ആധുനികതയുടെ തിമിരം ഭാധിച്ചവര്‍‌ക്കൊന്നുമാവില്ല.

കേരളത്തില്‍ സ്ത്രീപീഡനം വര്‍ദ്ധിക്കാന്‍ കാരണം മുംബെയിലെ പോലെ ലൈസന്‍സുള്ള വേശ്യാലയങ്ങളില്ലാത്തതുകൊണ്ടാണെന്ന വിചിത്രമായ കണ്ടെത്തലുകളില്‍ വരേ അവര്‍ എത്തിച്ചേരും.

കണ്‍നുതുറന്നു നോക്കൂ സ്ത്രീക്ക്‌ പൂ‌ര്‍‌ണ്ണമായുള്ള സ്വാതന്ത്ര്യം നല്‍കണം പക്ഷെ അത്‌ അന്യപുരുഷനുമുന്നില്‍ അഴിഞ്ഞാടാനുള്ള സ്വാതന്ത്ര്യമാവരുത്‌. എന്തൊക്കെ ന്യായീകരണങ്ങളുണ്ടായാലും അന്യ സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള സമ്പര്‍ക്കങ്ങളും സംസാരങ്ങളും സൗഹൃദങ്ങളുമെല്ലാം അപകടങ്ങള്‍ വരുത്തിയ ചരിത്രമേഉണ്ടായിട്ടുള്ളൂ.

പലരും 'സോഷ്യല്‍' എന്ന് ഓമനപ്പേരിട്ട്‌ വാഴ്ത്തുന്ന ഈ വര്‍‌‌ണ്ണക്കൂടിനകത്തെ അപകടം തിരിച്ചറിയാന്‍ നാം തയ്യാറാകണം. അതിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ ആര്‍‌ക്കൊ‌ക്കെ വേദനിച്ചാലും സ്വന്തം കുടും‌ബത്തിന്റെയും നമ്മുടെ സമൂഹത്തിന്റെയും കെട്ടുറപ്പിനെയോര്‍ത്ത്‌ അത്‌ സഹിച്ചേപറ്റൂ.

പടിഞ്ഞാറന്‍ സംസ്കാരത്തിലെ വൈകൃതങ്ങളെ മുഴുവന്‍ പരിഷ്കാരത്തിന്റെ പേരില്‍ നമ്മുടെ നാട്ടിലേക്ക്‌ പറിച്ചുനടാന്‍ ശ്രമിക്കുന്നവരാരായാലും അതിന്റെ പരിണതഫലം അനുഭവിക്കേണ്ടിവരും.

അതുകൊണ്ട്‌ നാമോരോരുത്തരും നമ്മുടെ കുടുംബത്തില്‍ ഇത്തരം കാര്യങ്ങള്‍ അനുവദിക്കാതിരിക്കുക. ജാഗ്രതയോടെ ജീവിക്കുക. അല്ലെങ്കില്‍ ഭാര്യമാരും സഹോദരിമാരുമെല്ലാം ഇനിയും ഒളിച്ചോടിയേക്കാം.

വാല്‍കഷ്ണം:-
പിതാരക്ഷിതി കൗമാരേ
ഭര്‍ത്താരക്ഷിതി യവ്വനേ
പുത്രോരക്ഷിതി വാര്‍ദ്ദക്യേ
നഃസ്ത്രീ സ്വാതന്ത്ര്യമര്‍ഹതി!.
(കൗമാരത്തില്‍ പിതാവിനാലും യവ്വനത്തില്‍ ഭര്‍ത്താവിനാലും വാര്‍ദ്ദക്യത്തില്‍ മക്കളാലും സംരക്ഷിക്കപ്പെടേണ്ടവളാണ്‌ സ്ത്രീ; സ്ത്രീ സ്വാതന്ത്ര്യമര്‍ഹിക്കുന്നില്ല.)
എന്ന് മനുസ്മൃതിപറഞ്ഞതിനെ വിമര്‍ശിക്കുന്നവരാണ്‌ മിക്ക സ്ത്രീവാദികളും ഈസംരക്ഷണമല്ലാതെ കയറൂരിവിടുന്ന സ്വാതന്ത്ര്യമാണോ അവര്‍ക്ക്‌ വേണ്ടത്‌?

18 അഭിപ്രായങ്ങൾ:

salim | സാലിം പറഞ്ഞു...

സോക്രട്ടീസിന്റെ നരകവും ഉമര്‍ഖയ്യാമിന്റെ സ്വര്‍‌ഗ്ഗവും സ്ത്രീയാരിരുന്നു. ലോകത്ത് ഉണ്ടായിട്ടുള്ള ഒട്ടുമിക്ക കവിതകളും സാഹിത്യങ്ങളുമെല്ലാം സ്ത്രീയെക്കുറിച്ചായിരുന്നു.മദ്യപിച്ച് ഭാര്യയെ അടിച്ചാല്‍ അവളൊന്ന് ഒച്ചവെച്ചാല്‍ മതി നാട്ടുകാരിടപെട്ടുകൊള്ളും. ബസ്റ്റോപ്പില്‍ നില്‍ക്കുന്ന പെണ്ണിന് മുമ്പിലുള്‍ള്ള പുരുഷന്‍ തന്നെ അമിതമായിനോക്കി എന്ന് പരാതിപ്പെട്ടാല്‍ മതി നാട്ടുകാര്‍ അവനെ തല്ലിച്ചതച്ച് ചണ്ടിയാക്കും.എന്നാല്‍ സ്ത്രീ അങ്ങാടിയില്‍ വച്ച് ഒരുപുരുഷനെ ചെരുപ്പൂരി അടിച്ചാല്‍ ജനം അവളെ വീരവനിതയായേകാണൂ.ഏത് ഉന്നത പുരുഷനുനേരെയും സ്ത്രീ ആരോപണമുന്നയിച്ചാല്‍ അതേറ്റുപിടിക്കാന്‍ മാധ്യമങ്ങളും രാഷ്ട്രീയക്കാരുമെല്ലാമുണ്ടാകും. ഇത്രക്കും സംരക്ഷണം അനുഭവിക്കുന്നവരും പലപ്പോഴും അത് ദുരുപയോഗം ചെയ്യുന്നവരുമാണ് സ്ത്രീകള്‍ .എല്ലാ സമൂഹങ്ങളും അവള്‍ക്ക് സംരക്ഷണം നല്‍കുന്നു.അങ്ങനത്ത സ്ത്രീകളില്‍ ചിലര്‍ തങ്ങള്‍ക്ക് ഈ സംരക്ഷണം മാത്രം പോരാ തോന്നിയ പോലെ നടക്കാനുള്ള സ്വാതന്ത്ര്യം കൂടിവേണമെന്ന് വാദിക്കുന്നു.നൂലിന്റെ നിയന്ത്രണത്തില്‍ വാനില്‍ പറന്നുനടക്കുന്ന പട്ടം കൂടുതല്‍ സ്വതന്ത്രമായി കൂടുതല്‍ പറക്കാന്‍ തന്റെ നിയന്ത്രണമായ നൂല് പൊട്ടിച്ചപോലെ മൂക്കുകുത്തി താഴെ വീഴുകയായിരിക്കുമിതിന്റെ ഫലം

അജ്ഞാതന്‍ പറഞ്ഞു...

ഹോ... ഈ വിഷയവും ഒരു മാരത്തോണ്‍ ചര്‍ച്ചക്ക് വിധേയമാകുമെന്ന് കരുതുന്നു.എവിടെപ്പോയി നമ്മുടെ വിനീതനും റുമാനയും.റുമാനാ‍ാ‍ാ‍ാ സ്ത്രീവര്‍ഗത്തിന്റെ വിശ്വസ വഞ്ചനയാണ് വിചാരവേദി ചൂണ്ടിക്കാണിക്കുന്നത് പ്രതികരിക്കാതെ മാളത്തിലൊളിക്കല്ലെ..
വിനീതാ ഈ രംഗം ചൂട് പിടിപ്പിക്കാന്‍ അങ് വരുമെന്ന് കരുതുന്നു.ഈ വര്‍ഗത്തിനെകുറിച്ച് കൂടുതലറിയുന്നത് രണ്ടെണ്ണത്തിനെ മെരുക്കുന്ന താങ്കള്‍ക്കായിരിക്കും നിങള്‍ പ്രതികരിച്ച് തുടങുക ഞങള്‍ ഏറ്റ്പിടിക്കാം..
പാവം ഒരു പ്രവാസി

rumana | റുമാന പറഞ്ഞു...

പാവം പ്രവാസി ഏറ്റുപിടിക്കാന്‍ കാത്തിരിക്കുകയാണ്.സ്ത്രീപക്ഷത്തിരുന്ന് പ്രതികരിക്കേണ്ടത് എന്റെ കടമമാത്രമല്ല ഒരിക്കല്‍ പിതാവാകേണ്ട പാവം പ്രവാസിക്ക് ഒരുമകളുണ്ടാകുമായിരുന്നെങ്കില്‍(ഉണ്ടോ ഇല്ലയോ എന്ന് വെക്തമല്ലല്ലോ)താങ്കള്‍ ഇത്തരത്തില്‍ പിന്താങാന്‍ മിനക്കടാതെ പ്രതികരിക്കാന്‍ തയ്യാറാവുമായിരുന്നു, ആരന്റമ്മക്ക് ഭ്രാന്തായാല്‍ കാണാന്‍ നല്ലചേല് അല്ലാതെന്ത് പറയാന്‍.
*******************************************
വിഷയം ഭാര്യമാര്‍ ഒളിച്ചോടുന്നു എന്നതാണ്.എന്തിന് ? എങിനെ ? എപ്പോള്‍ ? എന്നീ നിരവതി ചോദ്യങള്‍ ബാക്കിവെച്ച് (പ്രതികരണശേഷിയുള്ള വിചാരവേദിയുടെ വായനക്കാര്‍ക്ക് ചര്‍ച്ചചെയ്യാന്‍ വേണ്ടി നീക്കിവെച്ചതാവും എന്ന് കരുതുന്നു)ലേഖനം അവസാനിപ്പിച്ചിരിക്കുന്നു.ഈ അടുത്തകാലത്തായി ഒരുപാട് ഭാര്യമാര്‍ പടിക്കലങാടിയില്‍ നിന്നും ഒളിച്ചും അല്ലാതെയും ഓടിയിട്ടുണ്ടെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം 2007 പാതിയോടടുത്തപ്പോള്‍ തന്നെ ‍ മനുഷ്യവിരലുകളില്‍ എണ്ണപ്പെടാന്‍ കഴിയാത്തത്ര ഒളിച്ചോട്ടങളോ കണ്ടോട്ടങളോ പീഢനഗളോ ബലാല്‍ സംഗങളോ അവിവിഹിത ഗര്‍ഭങളോ വെഭിചാരങളോ പടിക്കല്‍ നിന്നും ഉണ്ടായിട്ടുണ്ട് എന്നത് നമ്മെ ഇരുത്തിചിന്തിപ്പിക്കാന്‍ പോന്നതാണ്.ഇത് പടിക്കലെന്ന് ദേശത്തില്‍ മാത്രമാണെന്ന് കരുതി അയല്‍ ദേശങളിലുള്ളവര്‍ സമാധാനിക്കണ്ട.ഒരുപക്ഷേ നിങളുടെ വീടുകള്‍ക്കകത്തേക്ക് നിങള്‍ മാന്യനെന്ന് കരുതി സ്വതന്ത്ര്യത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്ന് കൊടുത്ത് നിങളുടെ കുടുംബ ഭ്ബ്നധങള്‍ ശിഥിലമാക്കികൊണ്ടിരിക്കുന്നത് കണ്ടില്ലെന്ന് നടിക്കാന്‍ നിങള്‍ക്കാവുമായിരിക്കും പക്ഷേ അതിന്ന് സമയപരുതി നിര്‍ണയിക്കപ്പെട്ടിരിക്കുന്നു എന്ന് നിങള്‍ മനസിലാക്കണം. ഭാ‍ര്യമാരുടെ ഒളിച്ചോട്ടം വിഷയമാകുമ്പോള്‍ ഭര്‍ത്താക്കന്മാരുടെ പിടിപ്പ് കേട് പറയാതെ വയ്യ. നാല് ചക്രവും കുറച്ച് ഗാന്ദിത്തലയുമ്മുണ്ടായാല്‍ ചൊല്പടിക്ക് നിര്‍ത്താനാവുന്നതാണ് സ്ത്രീമനസെന്ന് നിങള്‍ കരുതിയുട്ടുണ്ടെങ്കില്‍ തെറ്റി.വെക്തമായ ചിലധാരണകളുടെ അടിസ്ഥാനത്തില്‍ വിവാഹബന്ദത്തിലേര്‍പ്പെട്ട ഭൂരിഭാഗം സ്ത്രീകളും ദൈവികമായ ചിന്തകളുടെ അടിസ്ഥാനത്തില്‍ സഹിച്ചും ക്ഷമിച്ചും ഒരുമിച്ച് ഒരേപാതയില്‍ സഞ്ചരിക്കാന്‍ ശ്രമിക്കുന്നവരാണ്.ഏതൊരു സ്ത്രീയും വഴിപിഴച്ഛവളാകണമെന്നാഗ്രഹിക്കുന്നില്ല എന്നതാണ് സത്യം സാഹചര്യങളുടെ ഒറ്റപ്പെടലില്‍ തനിക്ക് ഭവിക്കുന്ന മൂല്യഛുതിയേക്കുറിച്ച് ഒരുനിഷത്തെ കണ്ണടയ്ക്കലോ മറവിയോ നിസംഗതയോ ആണ് സ്ത്രീ സമൂഹത്തെ ഈ ചളിക്കുണ്ടിലേക്ക് എറിയപ്പെടുന്നത്. സ്നേഹം നടിച്ച് ഇത്തിക്കണ്ണികള്‍ പോലെ നിങളുടെ കൂടെക്കൂടിയവര്‍ സ്വീകരണമുറിയും കടന്ന് അടുക്കളയിലും ബെഡ് റൂമിലും സ്ഥാനം പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ നിങളുടെ സംരക്ഷണയില്‍കഴിന്ന അബലകളെന്നും സ്വതന്ത്ര്യമര്‍ഹിക്കാത്തവളെന്നും നിരീക്ഷിക്കുന്ന ഭര്‍ത്താക്കന്മാര്‍ സ്വതന്ത്ര്യത്തിന്റെ നിര്‍വചനമെന്തന്നറിയാതെ സ്നേഹിതന്മാരെ അന്തമായി വിശ്വസിച്ച് അടുക്കളവാതില്‍ തുറന്ന്കൊടുത്ത് സല്‍കാരപ്രിയരാകാന്‍ശ്രmiക്കുമ്പോള്‍ ശ്രദ്ദിക്കുക നിങളുടെ പത്നിമാരെ വേണ്ടവിതം സല്‍ക്കരിക്കാനും സംരക്ഷിക്കാനും നിങള്‍ക്കാവുന്നുണ്ടോ എന്ന്..

vineethan പറഞ്ഞു...

കഴിഞ്ഞ വാദപ്രതിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും അടിവരയിട്ടുകൊണ്ട്‌ ആ ചാപ്റ്റര്‍ ക്ലോസ്‌ ച്യ്തെങ്കിലും അവസാനമായി റുമാനക്കൊരു സംശയം ബാക്കി വന്നെന്നു തോന്നിയതു കൊണ്ട്‌ ഇതും കൂടി എഴുതി അവസാനിപ്പിക്കാം ഞാനെഴുതിയത്‌ ഭാവനയായിരുന്നോ എന്നു ചോദിച്ചുകണ്ടു അതെല്ലാം യാദാര്‍ത്ഥ്യമായിരുന്നു എന്നുപറഞ്ഞു കൊള്ളട്ടെ കല്ലുക
ടിക്കാന്‍ വകയില്ല
========================================

നിരൂപണത്തില്‍ കണ്ടു എലിയെപ്പേടിച്ചു ഇല്ലം ചുടുന്ന പോലായിരിക്കുമെന്നു
ഇല്ലത്ത്‌ എലിയുണ്ടെന്നു സ്തിരീകരിച്ച സ്തിതിക്ക്‌ എലിയെ പ്പേടിച്ച്‌ ഇല്ലം ചുടണ്ട ഒരു പൂച്ചയെ വള്ര്ത്തുന്ന മാതിരിയേ ആകുകയുള്ളു
--------------------------------------------------------

ഈചര്‍ച്ചയിലെ വിഷയം നല്ലത്‌ തന്നെ[ ഭാര്യമാരുടെ ഒളിച്ചോട്ടം]

ഇതിനു എറ്റവും നല്ലമരുന്ന് രണ്ടാം വിവാഹം കഴിക്കുകയാണു
കാരണം രുമാന മുമ്പു പറഞ്ഞതു തന്നെയാണു അതിനുത്തരം എപ്പോഴും സ്ത്രീ പ്രകടിപ്പിക്കുമെന്നു രുമാന പറഞ്ഞ തനി സ്വരൂപമായ അസൂയയും കുശുമ്പുമടങ്ങിയ എനിക്കുവേണമെന്ന ചിന്ത
തന്നെ ഞാന്‍ പോയാല്‍ എന്റെ ഭര്‍ത്താ വ്‌ അവള്‍ക്ക്‌ സ്വന്തമായിപ്പോകും എടീ
അതിനു ഞാന്‍ സമ്മതിക്കില്ല മോളെ എന്തു വന്നാലും ഞാന്‍ വിട്ടു പോകുന്ന പ്രശ്നമില്ല നീ വേണമെങ്കില്‍ പൊയ്ക്കോ എന്നു രണ്ടാളെ മനസ്സിലും ഉള്ളേടത്തോളം കാലം രണ്ടാളും എവിടെയും പോകില്ല???????????
വിനീതന്‍

അജ്ഞാതന്‍ പറഞ്ഞു...

ഹായ് ഹായ് ..വിനീതനും റുമാനയും കോര്‍ട്ടിലിറങിയിരിക്കുന്നു . അടിയടാ..കയ്യ് --കയ്യടി മക്കളെ../വിനീതന്‍ കരുതി തന്നെയാണ് പ്രതികരിക്കുന്നത് കാര്യമായൊന്നും പറയുന്നുമില്ല.

വിനീതനു ചെറിയൊരു മറുപടിയും ചോദ്യവും റുമാന കോടുത്തത് വിനീതന്‍ കണ്ടില്ലെ .....കണ്ടില്ലെങ്കില്‍ ഇതാ വായിച്ചോളൂ
“ നിങളുടെ പത്നിമാരെ വേണ്ടവിതം സല്‍ക്കരിക്കാനും സംരക്ഷിക്കാനും നിങള്‍ക്കാവുന്നുണ്ടോ എന്ന്..”
പാവം ഒരു പ്രവാസി

vineethan പറഞ്ഞു...

ഉണ്ട്‌ മോനേ പാവം പ്രവാസ്സി ഞാനവരേയും അ വരെന്നേയും സല്‍ക്കരിക്കാറുണ്ട്‌
ഞാനൊരിടത്തിരുന്നാല്‍ മതി ഒരാള്‍ ചായയുമായി ഒരുവശത്ത്‌ മറ്റവള്‍ ബിസ്ക്കറ്റുമായി മറു വശത്ത്‌
ഒരാള്‍ ഫാന്റ്‌ ഇസ്തിരി യിടുമ്പോള്‍ മറ്റേയാള്‍ ഷര്‍ട്ട്‌ ഇസ്ത്രിയിടും ഞാന്‍ തിരിച്ചും അവര്‍ക്കാവശ്യമുള്ളതെല്ലാം ഞാന്‍ തന്നെ എത്തിക്കാന്‍ സമയം കണ്ടെത്തും [മറ്റുള്ള വരെ ക്കൊണ്ട്‌ സല്‍ക്കരിപ്പിക്കുന്ന തില്‍ കണിശമായി നാം ശ്ര്ദ്ധ ചെലുത്തിയില്ലെങ്കില്‍ മേല്‍പ്പറഞ്ഞതൊക്കെ സംഭവിച്ചെന്നു വരും അതിനുത്തര വാദികള്‍ നമ്മള്‍ തന്നെയാണു
അവര്‍ രണ്ട്‌ പേരുടെ സ്നേഹമതില്‍ ഭേദിച്ചു എന്നെ ഒര്‍ള്‍ക്ക്‌ സ്പര്‍ശിക്കാന്‍ കൂടി കഴിയില്ല അത്രയ്ക്ക്‌ ശ്രദ്ധ യാണു അവര്‍ക്കെന്നെ എനിക്ക്‌ തിരിച്ചും പോരേ

അജ്ഞാതന്‍ പറഞ്ഞു...

വിനീതന്‍ സാറേ...
എലിയെ പിടിക്കാന്‍ പൂച്ചയെ വളര്‍ത്താമെന്ന് പറയും മുമ്പ് സാറ് ടോം ആന്റ് ജെറി കാറ്ട്ടൂണ്‍ ഒന്ന് കാണുക. പൂച്ചക്ക് എലിയെ ഒട്ട് കിട്ടുന്നുമില്ല വീട്ടിലെ സാധനങ്ങളൊക്കെ തകിട് പൊടിയാകുകയും ചെയ്യും! ഇതുതന്നെയല്ലെ സ്ത്രീധനത്തിനെതിരെ രണ്ട് കെട്ടുക എന്ന പൂച്ചയെ വളര്‍ത്തിയാലും ഉണ്ടാവുക?
റുനക്കുള്ളത് പിന്നെതരാം

കാഴ്ചക്കാരന്‍

അജ്ഞാതന്‍ പറഞ്ഞു...

ഹ..ഹാ..ഹാ.. കാഴ്ചക്കാരന്‍ റുമാനക്കായി‍ ബാക്കിവെച്ചതെന്താണെന്ന് അറിയാന്‍ താല്പര്യപൂര്‍വ്വ്ം കാത്തിരിക്കുന്നു.വിനീതന്‍ ടോം ആന്റ് ജെറിയിലെ ആക്ടറാണെന്നാണോ? കാഴ്ചക്കാരന്‍ പറയുന്നത്.
ഒരു പാവം പ്രവാസി

അജ്ഞാതന്‍ പറഞ്ഞു...

എന്തിന് ഒളിച്ചോടുന്നു എന്നതിന്റെ കാരണങ്ങള്‍ മിക്കവാറും അന്വേഷിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത് മിക്കപ്പോഴും സ്ത്രീകള്‍ അന്യ പുരുഷന്മാരുടെ പ്രലോഭനങ്ങളില്‍ വീഴുന്നത് കൊണ്ടാണ് എന്നാണ്.വിവാഹ ജീവിതത്തിലെ മധുരിക്കുന്ന പ്രാരംഭ ദശകഴിഞ്ഞാല്‍ മിക്കവര്‍ക്കും അല്‍പ്പം മടുപ്പ് അനുഭവപ്പെടും ഇതിന്റെ കാരണം തികച്ചും മനശാസ്ത്രപരമാണ്. മനുഷ്യമനസ്സ് പുതുമയുടെ പുറകെ ഓടും. വ്യത്യസ്ഥത മനുഷ്യന്റെ ദൌര്‍ഭല്യമാണ്. അതുകൊണ്ട് മനുഷ്യന്റെ ഈദൌര്‍ഭല്യം പെട്ടെന്ന് ആര്‍ക്കും ചൂഷണം ചെയ്യാന്‍ പറ്റും.പെണ്ണിനെ നീവലിയ കഷ്ടപ്പാടുകള്‍ക്കു നടുവിലാണ് നിന്നെ ഞാന്‍ രക്ഷിക്കാമെന്ന് ഒരു ചൂഷകന്‍ പ്രലോഭിപ്പിച്ചാല്‍ അവള്‍ വീണുപോകും. അവന്റെ ആര്‍ത്തിതീര്‍ന്നാല്‍ കര്‍ച്ചീഫ് പോലെ അവന്‍ അവളെ ഉപേക്ഷിക്കും എന്നിട്ടവന്‍ പുതിയ മേച്ചില്പുറം തേടും. സ്ത്രീയോ?... അവള്‍ സമൂഹത്തിന്റെ മുന്നില്‍ ഒരുചോദ്യചിഹ്നമായി മാറും .ചിലര്‍ ഒരുതുണ്ടം കയറില്‍... അല്‍പ്പം കരുണയുള്ള കാമുകന്മാരാണെങ്കില്‍ ഈവിധത്തില്‍ അവളെ ഭൂമിയില്‍ ബാക്കിയാക്കാതെ കൊന്നുകളയും രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ചിലപ്പോള്‍ തുണ്ടം തുണ്ടമാക്കി ഉപേക്ഷിച്ചെന്നും വരും.
പെട്ടെന്നുള്ള എടുത്തുചാട്ടത്തില്‍ സ്ത്രീകള്‍ക്ക് ഇതൊന്നും ചിന്തിക്കാന്‍ പറ്റിയെന്നുവരില്ല.
muhammedasgarkm@yahoo.co.in

അജ്ഞാതന്‍ പറഞ്ഞു...

റുമാന പറഞ്ഞത് പലരും ചിന്തിക്കാത്ത ഒരു കാര്യമാണ് സ്‌നേഹിതരെ അന്ധമായിവിശ്വസിച്ച് അടുക്കളപ്പുറങ്ങളില്‍ പോലും അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നവരുടെ കാര്യം.താന്‍ കുഴിച്ച കുഴിയില്‍ തന്നെയാണ് താന്‍ വീണതെന്നോര്‍ത്ത് അത്തരക്കാര്‍ കര്‍മ്മഫലം അനുഭവിക്കുമ്പോള്‍ ആശ്വസിച്ചുകൊള്ളട്ടെ.
റുമാന എഴുതിയ പോലെ പടിക്കല്‍ ഇത്രയും കൂടുതല്‍ സംഭവങ്ങള്‍ നടന്നിട്ടുണ്ടോ? മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ചുനോക്കുമ്പോള്‍ പടിക്കല്‍ സദാചാരത്തിന്റെ കേന്ത്രമാണെന്നാണ് എന്റെ വിശ്വാസം.
പിന്നെ മോനേ പാവം പ്രവാസീ ...
വിനീതനെ ടോമോ ജെറിയോ ആക്കിയതല്ല; അദ്ദേഹം സ്ത്രീധനത്തെ എലിയാക്കിയും രണ്ടാം വിവാഹത്തെ പൂച്ചയാക്കിയും ഉപമിച്ചപ്പോള്‍ എനിക്ക് ടോം ആന്റ് ജെറി യാണ് ഓര്‍മ്മവന്നത്. എലി എലിയെ പിടിക്കാന്‍ പൂച്ചക്കൊട്ട് പറ്റുന്നുമില്ല, പൂച്ചയാണെങ്കില്‍ വീട്ടിലെ സാധനങ്ങള്‍ മുഴുവന്‍ തട്ടിമറിച്ചിട്ട് പൊട്ടിക്കുകയും ചെയ്യുന്നു. ഇതല്ലെ ഉണ്ടാവുക?

കാഴ്ച്ചക്കാരന്‍

rumana | റുമാന പറഞ്ഞു...

കാഴ്ചക്കാരന്‍ എവിടെനിന്നാണ് കാഴ്ചകാണുന്നെതന്നറിയില്ലെങ്കിലും ഒന്ന് വെക്തമാണ് നാട്ടില്‍ നിന്ന്കൊണ്ടല്ല.ഒരിക്കല്‍ സദാചാരത്തിന്റെ ഈറ്റില്യമായിരുന്നു പടിക്കലങാടി.അല്പം വൈകിയാണെങ്കിലും പുരോഗമനത്തിന്റെ വാതായനങള്‍ തുറക്കപ്പെട്ടപ്പോള്‍ സദാചാരത്തിന്റെ വാതിലുകള്‍ മെല്ലെ കൊട്ടിയടക്കപ്പെട്ടു/അടയ്ക്കപ്പെട്ട്കൊണ്ടിരിക്കുന്നു.

ഇന്ന് നമ്മുടെ അറിവില്‍‌പെടാത്ത ഒരുപാട് അസാന്മാര്‍ഗികപ്രവര്‍ത്തനങളുടെ നീരാളിവലയത്തില്‍പെട്ട് രക്ഷപ്പെടാനാകാതെ നിലവിളിക്കുന്ന ചെറുപ്പക്കാരെ കാഴ്ചമങാത്ത ഏതൊരുകാഴ്ചക്കാരനും കാണാനാവുന്നതാണ്.ഇതില്‍‌പലതും വെളിച്ചത്ത് വരാത്തത് സ്വകുടുംബത്ത് നിന്നോ അയല്‍‌വാസികളില്‍നിന്നോ ആയതിനാലാണെന്ന് ഞാന്‍ കരുതുന്നു.

കാഴ്ചക്കാരന്‍ ആവശ്യപ്പെടുന്നതും പ്ര്തീക്ഷിക്കുന്നതും ഏതൊക്കെ,എവിടെയൊക്കെ.ആരൊക്കെ പടിക്കലില്‍നിന്നും ഒളിച്ചോടി എന്ന് എന്നെക്കൊണ്ട് പറയിപ്പിക്കാമെന്നാണെങ്കില്‍ ആവെള്ളം ചൂടാക്കാമെന്ന് കരുതേണ്ട.

ഏതായാലും പടിക്കലെന്നല്ല നമ്മുടെ വീടിനേയും അയല്‍‌വാസികളെയും കൂട്ടുകാരെയും നാടിനേയും സൂക്ഷ്മം നിരീക്ഷിക്കേണ്ടിയിരിക്കുന്നു.എവിടെയൊക്കെയാണ് സദാചാരത്തിന്റെ വസ്ത്രാക്ഷേപം നടക്കുന്നു എന്നറിയാന്‍ ചിലപ്പോള്‍ നമുക്ക് കാത്തിരിക്കേണ്ടിവരിക ഒരു കൊലപാതകമോ ആത്മഹത്യയോ ഒളിച്ചോട്ടമോ അല്ലെങ്കില്‍ 10 മാസമോ ആയിരിക്കും,ഇത് നമ്മുടെ സദാചാര ത്തിന്റെ ഈറ്റില്ല്യമെന്നറിയപ്പെടുന്ന പടിക്കലില്‍ നിന്നാവുമ്പോള്‍ നമുക്ക് നമ്മുടെ ദേശത്തിന്റെ മൂല്യഛുതിയെകുറിച്ച് ആകുലപ്പെടാനല്ലാതെ എന്താണ് കഴിയുക സദാചാരബോധമില്ലാത്ത ഇന്നത്തെ തലമുറയെ പഴിക്കുകയല്ലാതെ....

കോയമോന്‍ വെളിമുക്ക് പറഞ്ഞു...

പൂര്‍ണ്ണനഗ്നമായ അന്തരംഗ്ഗങ്ങളാലിംഗനം ചെയ്തദമ്പതിമാരുടെ 100 കാരറ്റ്‌ സ്നേഹത്തിനാല്‍ പരിവര്‍ത്തനം വന്ന മനസ്സ്‌ പ്രലോഭനങ്ങള്‍
കേള്‍ക്കേണ്ടതാമസം അവരുടെ അധരങ്ങളില്‍ വിടരുന്ന ഒരു മന്ദസ്മിതം കൊണ്ടു അതപ്പോള്‍ തന്നെ തടുത്ത്‌ പുറം തള്ളും

അതിനു നമുക്ക്‌ വേണ്ടത്‌ തുറന്ന മനസ്സും പരസ്പര വിശ്വാസവുമാണു
അതില്ലാത്തിടത്ത്‌ നിന്നാണു അപസ്വരങ്ങളുടലെടുക്കുന്നതും കല്ലുകട്തുടങ്ങുന്നതും

അങ്ങിനെയുള്ള മനസ്സുകളില്‍ പ്രലോഭനങ്ങള്‍ക്ക്‌ പെട്ടെന്നനെ ചേക്കേറാന്‍ കഴിയും
പൂര്‍ണ്ണ പക്വതയിലെത്താത്ത മനസ്സിന്റെ ഉടമകളായ സഹോദരി
മാര്‍ ചതിക്കുഴിയിലേക്ക്‌ വഴുതി വീഴുകയും ചെയ്യുന്നു

അങ്ങിനെയുള്ള വര്‍ക്ക്‌ ആത്മ വിശ്വാസം നല്‍കുകയും ആ വേലിക്കപ്പുറം വിവിധ വര്‍ണ്ണങ്ങളാല്‍ മനോഹരമെന്നു തോന്നിക്കുന്ന പൂക്കളാല്‍ ആ വരണം ചെയ്ത ചതിക്കുഴിയുള്ളകാര്യം
പറഞ്ഞുകൊടുക്കുകയും ചെയ്യുക
വിരഹത്തില്‍ ഭംഗികാണാതെ വിരഹത്തിനു ഭംഗം വരുത്തി വിരഹിണിയുടെ അടുത്ത്‌ വ്ചാരിക്കാത്തസമയത്ത്‌ പെട്ടെന്നെത്തിപ്പെടാന്‍ ശ്രമിക്കുക

അള്ളാഹു വിന്റെ കരുണാകടാക്ഷം നമ്മിലെല്ലാവരിലും വര്‍ഷിക്കുമാറാകട്ടെ

കുറച്ചൊള്ളു വെങ്കിലും അതില്‍ കുറച്ചധികം അര്‍ത്ഥങ്ങളും സാരസമ്രുതിയുമുള്‍കൊള്ളുന്ന റുമാനയുടെ വരികള്‍ പ്രാധന്യ മര്‍ഹിക്കുന്നു

അജ്ഞാതന്‍ പറഞ്ഞു...

സ്ത്രീകളെ നിയന്ത്രിക്കണമെന്ന് പറയുന്നതിനേക്കാളേറെ പുരുഷന്മാര്‍ സ്വയം നിയന്ത്രിതരാവണം നിയന്ത്രണമില്ലാത്തവരെ മറ്റുള്ളവര്‍ നിയന്ത്രിക്കണം എന്ന് പറയുന്നതല്ലേ ശരി? പടിക്കലെ ഒരു സ്ത്രീയും ഒരു പുരുഷനെയും പിഴപ്പിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പിന്നാലെ നടന്നും വാഗ്ദാനങ്ങള്‍ നല്‍കിയും ഭീഷണിപ്പെടുത്തിയുമെല്ലാം പുരുഷന്മാരാണ് സ്ത്രീകളെ നശിപ്പിക്കുകയും ചതിക്കുകയുമെല്ലാം ചെയ്യുന്നത്. എന്നിട്ടും സ്ത്രീകളെ നിയന്ത്രിക്കണമെന്ന് പറയുന്നവര്‍ക്കെന്താണ് പുരുഷന്മാരെ നിയന്ത്രിക്കണമെന്ന് പറയാനാവാത്തത്?. എല്ലാമേഖലകളിലും കൊടികുത്തിവാഴുന്ന പുരുഷമേധാവിത്തം തന്നെയല്ലെ ഇത്?. പുരുഷന്മാര്‍ക്കെന്തുമാവാം സ്ത്രീകള്‍ സഹിച്ചോളണം! സാലിംക്ക പറയുന്നു പെണ്ണ് പരാതിപ്പെട്ടാല്‍ ബസ്റ്റോപ്പിലെ പൂവാലനെ നാട്ടുകാര്‍ തല്ലിച്ചതച്ച് ചണ്ടിയാക്കുമെന്ന് . സത്യത്തില്‍ തല്ലിച്ചതക്കുന്നവര്‍ അങ്ങിനെ ചെയ്യുന്നതും പരാതിപ്പെട്ട പെണ്ണിന്റെ മുന്നില്‍ വലിയ ആളാവാനല്ലെ? സത്യത്തില്‍ ഒരു കിളവി ഒരു പരാതിപറഞ്ഞാല്‍ അത് കേള്‍ക്കാന്‍ എത്രപേരുണ്ടാവും? മറ്റൊരാള്‍ പെണ്ണ് ചാടിപ്പോകാതിരിക്കാന്‍ രണ്ട് കെട്ടണ മെന്ന് നിര്‍ദ്ദേശിക്കുന്നു. ആധുനിക മാര്‍ക്കറ്റ് തന്ത്രം പോലെ മത്സരമുണ്ടാക്കി നേട്ടം കൊയ്യുക! ഇവരൊക്കെ പെണ്ണെന്നാല്‍ പുരുഷന്റെ ഉപഭോഗ വസ്തുആണെന്നാണ് ധരിച്ചിരിക്കുന്നത്. പ്രവാചക പുത്രി ഫാത്വിമയെപ്പോലുള്ള റാബിയത്തുല്‍ അദവിയ്യയെ പോലുള്ള മാത്ര്‌കാ വനിതകളെല്ലാം ഭര്‍ത്താക്കന്മാരെ ബഹുമാനിച്ചതോടൊപ്പം സ്വന്തമായ അസ്തിത്വത്തോടെ ജീവിച്ചവരായിരുന്നു. അവരുടെ ഭര്‍ത്താക്കന്മാരെല്ലാം അവരുടെ കൊച്ചുകൊച്ചാവശ്യങള്‍ പോലും ശ്രദ്ദയോടെ നിറവേറ്റിക്കൊടുത്തിരുന്നു. അങ്ങനെ പുരുഷന്മാരായിത്തീരുകയാണ് വേണ്ടത് അല്ലാതെ സ്ത്രീകളെ രണ്ടാം കെട്ട് കെട്ടിപേടിപ്പിക്കുകയല്ല.സ്വന്തം കൂട്ടുകാരെ കയറൂരിവിട്ടാല്‍ ഉണ്ടാകുന്ന ഭവിഷത്തുകള്‍ക്ക് ഉത്തരവാദി സ്ത്രീയല്ല. പുരുഷന്തന്നെയാ‍ണ്!

വീണ്ടും കാണാം
ഷരീഫ പടിക്കല്‍

അജ്ഞാതന്‍ പറഞ്ഞു...

വെക്കേഷന്‍ പിരീഡായതിനാല്‍ ഞങളുടെ സ്ഥിരം സന്ദര്‍ഷനവേദിയായ പടിക്കല്‍ വിചാരവേദിയുടെ കഴിഞ ലക്കം “ മാമൂല്‍ “ചര്‍ച്ചയില്‍ പങ്കെടുക്കാനായില്ല.കൊഴുത്ത ചര്‍ച്ചകള്‍ക്ക് വേദിയാകാന്‍ വിചാരവേദിക്ക് കഴിഞു എന്ന് സന്തോഷിക്കുമ്പോള്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ ദു:ഖത്തിലാണ് ഞങള്‍,രണ്ടാംവിവാഹത്തിന്റെ അനുഭവങളും കാഴ്ചകളും വിമര്‍ശനങളും കണ്ടു. ഞങളില്‍ പലര്‍ക്കും പലകാരണങളാല്‍ ചാര്‍ത്തപ്പെട്ട രണ്ടാം ഭാര്യയെന്ന സ്ഥാനത്തിന്റെ പദവിയില്‍ മരണംവരെ ദ്:ഖിതയായികഴിയേണ്ട അവസ്ഥയുണ്ട് എന്നത് വിസ്മരിക്കാവുന്നതല്ല.ജീവിതമെന്ന ഒന്നുണ്ടെങ്കില്‍ ഒരു പങ്കാളിയുമായി ഒരുമിച്ച് സുഖദു:ഖങളില്‍ പങ്ക്ചേര്‍ന്ന് ഒത്ത ഒര്രു കുടുമ്പിനിയായി കഴിയുന്നതില്‍ പരം ഭാഗ്യമെന്തുണ്ട്.അതില്ലാതെ പോയതിലും കിട്ടാതെ പോയതിലും ആതുരസേവനത്തിന്ന് വെള്ളക്കുപ്പായമണിഞ ഞങള്‍ നിരാഷരാണ്.സമൂഹം എന്നും ഞങളെ രണ്ടാം നിരക്കാരായിമാത്രം കാണാന്‍ശ്രമിക്കുമ്പോള്‍ രണ്ടാംകെട്ടിന്ന് വിവാഹകമ്പോളത്തില്‍ മാര്‍ക്കറ്റുള്ള വെള്ളരിപ്രാവുകള്‍ വിധിയുടെ പുകമറയില്‍ എല്ലാം സഹിച്ച് ആശ്വസം കൊള്ളുന്നു. വിനീതന്‍ എന്ന ചെറുപ്പക്കാരന്‍ മാത്ര്കാപരമായി രണ്ടാംവിവാഹത്തിന്റെ അനുഭവങള്‍ പങ്ക് വെച്ചപ്പോള്‍ കണ്ണ് നിറഞുപോയി. അത്യാഗ്രമാണെങ്കിലും അറിയാതെ ഞങളില്‍ പലരും വിനീതനെപ്പോലെ ഒരു രണ്ടാം കെട്ടുകാരനെ ആഗ്രഹിച്ചുപോയി എന്നത് സത്യം .രണ്ടാം കെട്ടിനെ തന്റെ മൂര്‍ച്ചയുള്ള വാക്കുകള്‍കൊണ്ട് പടവെട്ടിയ റുമാ‍ാനക്ക് ഞങള്‍ അനുഭവിക്കുന്ന വേദനകണ്ടില്ലെന്ന് നടിക്കാനാവില്ലാ എന്നറിയാം എന്നാലും ഞങളില്‍ പലരും ഒരു രന്റാം കെട്ടുകാരനെങ്കിലും ഞങളുടെ സംരക്ഷണം ഏറ്റെടുത്തിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നവരാണ്.
പ്രമീള പടിക്കല്‍ (കൊച്ചി) ദുബൈ

yoonus പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...

എല്ലാരും പോസ്റ്റ്‌ ചെയ്ത കമന്റ്സ് വായിച്ചു , ഒരു കാര്യം മനസിലായി , നിങ്ങള്‍ ആരും ഈ സമകാലിക ലോകത്ത്‌ ഇസ്ലാം എന്ത് പറഞതു എന്നു ആരും നോക്കിയില്ല .ന്താന്‍ നിങ്ങളെ സൂറത്ത്‌ നൂര്‍ പരിഭാഷ വായിക്കാന്‍ ക്ഷണിക്കുന്നു (ഇവിടെ പരിഭാഷ ഒന്നും ചെര്‍കുന്നില്ല)
. ഒരു ഭാര്യ അല്ലെങ്കില്‍ ഒരു ഭര്‍ത്താവേ വഴിതെട്ടനമെന്കില്‍ അതില്‍ രണ്ടുപേര്കും .പ്രത്യക്ഷമായോ പരോക്ഷമായോ ഒരു കാരണം ഉണ്ടാകും .അല്ലെങ്കില്‍ മനുഷികാമോ അമനുഷികാമോ ആയ ഒരു നീതി അതിനിടക്ക് ഉണ്ടാകും .വെറുതെ ഒരാളുടെ ഭാര്യ ഓടിപ്പോകുകയോ ഭര്‍ത്താവ്‌ ഓടിപ്പോകുകയോ ഇല്ല.....
www.easy-hack.tk

അജ്ഞാതന്‍ പറഞ്ഞു...

.

അജ്ഞാതന്‍ പറഞ്ഞു...

എല്ലാവരുടെയും കമന്റുകള്‍ വായിച്ചു ഞാന്‍ ഇടില്‍ ആദ്യമായിട്ടാണ് പങ്കെടുക്കുന്നത് എന്നെ ഇത്ല്‍ ഉള്പെടുതുമെന്ന പ്രതീഷിക്കുന്നു എനിക്ക് പറയാനുള്ളത്‌ രുമാനയിലൂടെ സ്ത്രീകളോടണ് നിങ്ങള്‍ നിങ്ങളുടെ ജീവിതം നശിപ്പിക്കുകയാണ് അത്ഭര്‍ത്താവിന്റെ തെറ്റ് കൊണ്ടായാലും മറ്റു കാരണങ്ങള്‍ കൊണ്ടായാലും കാരണം ഒരു പെണ്ണ് ഒളിച്ചോടുന്നത് മറ്റൊരു പുരുഷന്റെ കൂടെയാണ് അല്ലാതെപെണ്ണിന്റെ കൂടെ അല്ല അതുകൊണ്ടുതന്നെ നിങ്ങള്ചിന്തിക്കെണ്ടാകര്യം എന്താവും അവന്റെ ഉദ്ദേശംനിങ്ങളോട്കനിക്കുന്നസ്നേഹം എത്രത്തോളം സത്യമാണ്കുഞ്ഞുമാക്കള് ഉള്ളനിങ്ങളെ ആ മക്കളില്‍ നിന്നും അടര്‍ത്തിഎടുത്ത്ഒരുകുടുംബം അനാഥമക്കിക്കൊണ്ട് നിങ്ങളെ കൊണ്ടുപോകുന്നവന്റെ മനസ്സ്‌എത്രത്തോളം കഠിനമാണ് അവനു നിങ്ങളെ എത്രകാലം സ്നേഹിക്കന്കഴിയും എത്ര കാലം അവന്‍ നിങ്ങളുടെ കൂടെ ഉണ്ടാകും റുമാന തെറ്റിദ്ധരിക്കരുദ്‌ ഞാന്‍ എന്റെ സഹോദരിമാരോട് പറയാനുള്ളത് പറയുന്നു എന്ന് മാത്രം പുരുഷനെ സംബ്നദിചിടത്തോളംമറവിഎന്നാ അവസ്ഥ മനുഷ്യനുള്ളടതോളം കാലം ഇതോരുപ്രശ്നമാനെന്നു എനിക്ക് തോന്നുന്നില്ല കാരണം അവന്‍ കുറച്ചു കഴിഞ്ഞാല്‍വേറെപെന്നുകെട്ടും പഴയത്പോലെ ജീവിക്കും അല്ലാതെ ഭാര്യ ചാടിപ്പോയവനാണെന്ന് പറഞ്ഞു അവനെ ആരും മാറ്റി നിര്തുകയില്ല ആദ്യഭാര്യയെക്കളും സുന്ധരിയെതന്നെ അവനു കിട്ടും സ്ത്രീകളുടെ കാര്യം അതല്ല അവര്‍ക് പിന്നീട് മോജനം ഉണ്ടാവില്ല ഇതൊന്നും ഞാന്‍പറഞ്ഞിട്ട് വേണ്ടെന്നെനിക്കറിയാം മുന്‍പ് പോയവരെക്കുറിച്ച് ഒന്നന്നെശ്യിച്ചുനോകിയാല്‍ മനസ്സിലാകും ഒരുപൂച്ചകുഞ്ഞിനെ അതിന്റെ അമ്മയുടെ അടുത്നിന്നു വേര്‍പെടുത്തിയാല്‍ അതിന്റെ അവസ്ഥ എന്തപിന്നെ മനുഷ്യന്റെ കാര്യം പറയാനുണ്ടോ വല്ലാതെ വേദനയോടെയാണ് എനിക്ക് ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് സ്ത്രീ എന്നവക്കിന്നു മറ്റൊരര്തം കൂടി ഉണ്ടെന്നാണ് എനിക്ക് മനസ്സിലായത്‌ ശേരീരംഅന്ന്യപുരുഷന്മാരുമായി പങ്കുവെക്കുന്ന സ്ത്രീകളില്‍ രണ്ടു തരക്കാരുണ്ട് അതില്‍ ഒരുവിഭാഗം നാം മനുഷ്യസ്നേഹികള്‍ ഭാഹുമാനിക്കെണ്ടാവരാന് സൊന്തം മക്കള്‍ക്ഒരുനേരത്തെആഹാരത്തിന് വേണ്ടിയാനവര്‍അങ്ങിനെ ചെയ്യുന്നത് അല്ലാതെ സുകത്തിന്റെ എല്ലാ സൌകര്യങ്ങളോടും കൂടി ജീവിച്ചു സൊന്തം ഭര്‍ത്താവിനെയും മക്കളെയും മാതാപിതാക്കളെയും അവഹേളിച്ചു കൊണ്ട് കണ്ട ശവം തീനികളായ മനുഷ്യ രൂപമുള്ള കഴുകന്മാരുടെ കൂടെ പോകുന്നവര്‍ക് മനുഷ്യമനസ്സുകളില്‍ സ്ഥാനമില്ല എന്താനിവര്‍ പറയുന്ന്ദ്‌ സോതന്ത്ര്യമാണ് ഇവര്‍ ഇവരുടെ ഉണ്ധേഷമെങ്കില് ഇവര്‍ പോകുന്നത് തീര്‍ത്തും പടുക്കുഴിയിലെകാനെന്നകര്യം അവരെ ഒന്നോര്മിപ്പിക്കുന്നു ഒരു സുഹുര്തിന്റെ കമന്റു വായിച്ചു ഭര്‍ത്താവിന്റെകാരണം കൂടാതെ ഭാര്യ വെറുതെ ഓദിപ്പോകുകയില്ല എന്ന് അത് വെറുതെയാണ് ഭര്‍ത്താവു മോശക്കാരനനെന്കില്‍ ഒരു പെണ്ണിന് ഓടിപോക്ല്‍ മാത്രമാണോ വഴി അവള്‍ക് അവളുടെ വീട്ടുകാരില്ലേ അച്ചനില്ലേ അമ്മയില്ലേ ചെട്ടനില്ലേ അവരുടെ കാര്യങ്ങള്‍ പറയാനും അതിന്നു പരിഹാരം കാണാനും എവിടെ നിന്നോ വന്ന കണ്ടതെമ്മാടികള്‍ ആണോ അവള്കുത്തമം എന്തായാലും സ്ത്രീ സമൂഹമേ നിങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ക് തന്നെയാണ് കൂടുതല്‍ ഉത്തരവാദിത്യം നിങ്ങളോട് പഞ്ഞരവക്കുകള്‍ പറയുന്നവരാരും നിങ്ങളെ ആത്മാര്‍ഥമായി സ്നേഹിക്കുന്നവരല്ല അവര്കവശ്യം നിങ്ങളുടെ ശരീരമാണ് അല്ലെങ്കില്‍ നിങ്ങളില്‍നിന്നും മറ്റെന്തകിലും ലാഭം