
വട്ടിയും തൂക്കി പൂവേപൊലിപാടി പൂപറിക്കുന്ന കുട്ടികളെയൊന്നും നമ്മുടെനാട്ടില്‍ കാണില്ലെങ്കിലും മലയാളിമനസ്സുകള്‍ ജാതിമത ഭേതമന്യേ ഓണനാളുകളില്‍ ഗൃഹാദുരത്വത്തിന്റെ പൂക്കള്‍കൊണ്ട് മനസ്സിലും മുറ്റത്തും പൂക്കളങ്ങള്‍ തീര്‍ക്കാറുണ്ട് .
സമൃദ്ധിയും സമാധാനവും നിലനിന്ന ഒരു കാലത്തിന്റെയും ജനപ്രിയനായ ഒരു ഭരണാധികാരിയുടെയും സങ്കല്‍പ്പങ്ങളാണ് ഓണം നമ്മുടെ മനസ്സിലെത്തിക്കുന്നത്. അങ്ങിനെയുള്ള ഒരുകാലത്തിനായുള്ള പ്രതീക്ഷകളും പ്രാര്‍ത്ഥനകളുമാണ് നമ്മുടെ മനസ്സില്‍ വിരിയുന്നത്.
പൂക്കളങ്ങള്‍ നമ്മുടെ കലാബോധത്തിന്റെയും സാംസ്കാരിക വിശുദ്ധിയുടെയും സമാധാനത്തിന്റെയുംപ്രതീകങ്ങളാണ്.
നമ്മളെല്ലാം ഒന്നാണെന്നും എല്ലാവരും സന്തോഷത്തൊടെ ജീവിക്കണമെന്നും ഉപദേശിക്കാന്‍ ഉടലോടെ മഹാബലി എത്തുമോ എന്നതിനേക്കാളേറെ അങ്ങിനെ ഒരു മാവേലിമന്നന് നമ്മുടെയെല്ലാം മനസ്സുകളില്‍ വരണം.
അങ്ങിനെ എല്ലാവരെയും ഒന്നായി കാണാന്‍ നമുക്ക് കഴിയണം. കള്ളവും ചതിയുമില്ലാത്ത,കൊള്ളയും കൊലയുമില്ലാത്ത,വെല്ലുവിളികളും പൊളിവചനങ്ങളുമില്ലാത്ത ഒരു നല്ലകാലത്തിനായി നമുക്ക് കാത്തിരിക്കാം.
എല്ലാവര്ക്കും ഓണാശംസകള്‍!
38 അഭിപ്രായങ്ങൾ:
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍!
വിചാരവേദിയുടെ എല്ലാ വായനക്കാര്‍ക്കും എന്റെ ഓണാശംസകള്‍.
********************************************
പ്രമീളാാ നിന്റെ യഹൂ id എന്റെ മെസ്സഞ്ചറില്‍ നിന്നും മിസ്സായിരിക്കുന്നു..അയച്ച് തരണെ..
ഓണത്തിരക്കില്‍ പൊട്ടിയ രാഷ്ട്രീയ വെടികള്‍.
-----------------------------------
മാനിന്റെ വിലപോലും മനുഷ്യനില്ലാത്ത ഈ കാലത്ത് മാവേലിക്കെന്ത്പ്രസക്തി എന്ന് ചോദിക്കുന്നവരും കുറവല്ല.ആഘോഷങ്ങള്‍ വഴിപാട് പോലെ കഴിഞ്ഞ്പോകുമ്പോള്‍ പതിവ് പോലെ കേരള രാഷ്ട്രീയനേതാക്കള്‍ ഓണവെടി നര്‍മം കലര്‍ത്തി പൊട്ടിക്കുന്നതിരക്കിലായിരുന്നു.ആകാശത്തെപോലെ ഭൂമിയിലും സംഭവിക്കണമെന്നാണ് കുരുവിളപ്രശ്നം പരാമര്‍ശിച്ച് ലോനപ്പന് എംപിപറഞ്ഞത്. പലതും പറഞ്ഞകൂട്ടത്തില്‍ മാവേലി നാടുകാണാനിറങ്ങുമ്പോള്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കാനും തന്റെ പ്രചകളോട് കല്പിക്കാന് അദ്ധേഹം മറന്നില്ല.
മാവേലിയുടെ വേഷം എങ്ങിനേയാണെന്ന് മാലോകരറിഞ്ഞത് കോമഢിയും സീരിയലും വന്നശേഷമാണെന്നാണ് കെപിസിസി ലളിത ഓണവെടി ഉല്‍ഘാടനംചെയ്ത് പറഞ്ഞത്. കേരളത്തില്‍ ഇപ്പോള്‍ പട്ടിണി ഇല്ലെന്നും വയറ് നിറഞ്ഞത് കോണ്ടാണ് കുടവയറായതെന്നും പറഞ്ഞ് കേരളാ പോലീസിനെ ചൂണ്ടി പരിഹസിക്കാനും അവര്‍ മറന്നില്ല.
ഇപ്പോള്‍ നടക്കുന്നത് ഓണമല്ലെന്നും ഓണക്കൊയ്ത്താണെന്നും പ്രശസ്ത കവി ചെമ്മനം ചാക്കോ. സ്വര്‍ണക്കൊയ്ത്ത് ആഹാരക്കൊയ്ത്ത് എന്നിങ്ങെനെയായി ഓണം.
ഓണകാലത്ത് പഴയത് മാറ്റി പുതിയത് വാങ്ങുന്നതിരക്കിലാണെല്ലോ എല്ലാവാരും.എല്ലാത്തരം സാമഗ്രികളും നമുക്ക് പുതിയത് തന്നെ വേണം.ഒന്നിലും പഴമ എന്ന ഒന്നുണ്ടാവരുത്!.
ഈ ഓണക്കാലത്ത് ശ്രദ്ധേയമായ ഒരു പരസ്യം കണ്ടു." നിങ്ങളുടെ പഴയ ബെഡ് ഞങ്ങള്‍ക്ക് തരൂ... നിങ്ങള്‍ പുതിയതെടുത്തോളൂ " എന്നായിരുന്നു ആപരസ്യം. ഇത് ശ്രദ്ധയില്പെട്ടിട്ടാവണം നമ്മുടെ കവി ചെമ്മനം ചാക്കോ പഴയ ഭര്ത്താക്കന്മാര്ക്ക് പകരം പുതിയത് നല്കുമെന്നപരസ്യം കാണാന്‍ കൂടുതല്‍ കാലം കാത്തിരിക്കേണ്ടിവരില്ലാ എന്ന് പറഞ്ഞത്.
ഒപ്പം "പഴയ ഭാര്യയെ വാങ്ങിയാല്‍ ഒരു കുഞ്ഞ് ഫ്രീ" എന്നായാലോ..2010ല്‍ മാവേലിക്ക് കാഴ്ചകാണാന്‍ നല്ലചേലായിരിക്കും
എല്ലാവര്ക്കും ഓണാശംസകള്‍,
പടിക്കല്‍ വിചാരവേദിയിലുള്ളവര്ക്കും മറ്റു എല്ലാവര്ക്കും
ഈ അയല്ക്കാരന്റെ ഓണാശംസകള്‍
പിണങ്ങിയവര്ക്കും പിണങ്ങാനിരിക്കുന്നവര്ക്കും എന്നെ സ്നേഹിച്ച വര്‍ക്കും ഇപ്പോഴും സംശയ ദ്ര്ഷ്ടിയോടെ നോക്കുന്ന വര്‍ക്കും വിനീതന്റെ ഓണാശംസകള്‍
എല്ലാ പടിക്കക്കാര്ക്കും എന്റെ ഓണാശംസകള്‍.
സുബിക്കായുടെ കമന്റ് കണ്ടു. കേരള രാഷ്ട്രീയത്തിലെ ഓണവെടി ഇത്തവണയും നന്നായി പൊട്ടിക്കൊണ്ടിരിക്കുന്നു. കുരുവിളച്ചായന് അതിനേക്കാളും നല്ലൊരു വെടിപൊട്ടിച്ചു. ‘ഒരുതെറ്റും ചെയ്യാത്ത യേശുവിനെ ക്രൂഷിച്ചിരിക്കുന്നു. പിന്നെയല്ലേ ഞാന്‍?’ ഇതുപോലൊരു വെടി പണ്ട് മറ്റൊരു മാപ്പിള മന്ത്രിയും പൊട്ടിച്ചിട്ടുണ്ട് ‘പ്രവാചകന്മാര് ഇതിലും വലിയ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്’ തോന്നിവാസങ്ങളൊക്കെ ചെയ്ത് കുടുങ്ങുമ്പോള്‍ ഉളുപ്പില്ലാതെ പുണ്യാത്മാക്കളെയും മതത്തെയും കൂട്ട് പിടിക്കുന്ന ഈ കോമാളികളെ തിരിച്ചറിയാതെ മനുഷ്യരെ യെല്ലാം ഒന്നായിഭരിച്ചവനെന്ന് മലയാളികള്‍ സങ്കല്‍പ്പിക്കുന്ന മഹാബലിയെ കോമാളിയാക്കാനാണ് മലയാളിക്ക് തിരക്ക്.
പിന്നെ സുബിക്കാ ശുദ്ധ കമ്യൂണിസ്റ്റുകാരിയായ നമ്മുടെ കെ.പി.എ.സി.ലളിത ചേച്ചിയെ കെ.പി.സി.സി.ലളിതയാക്കിയതില് എന്റെ പ്രതിശേധം ഞാന്‍ രേഖപ്പെടുത്തുന്നു.
പിന്നെ വിചാരവേദിയിലെ ആണുങ്ങള്‍ക്കെല്ലാം രണ്ടാം കെട്ട് തലക്ക് പിടിച്ചെന്നാണ് തോന്നുന്നത്. ഇവിടേം കൊണ്ടൊന്നിട്ടൊരു രണ്ടാം കെട്ട്!’പഴയ ഭാര്യയെ വാങ്ങിയാല്‍ ഒരു കുഞ്ഞ് ഫ്രീ!’ പക്ഷെ നിലവിലുള്ളതിനെ കൊടുത്താലേ ഫ്രീയായി പുതിയതൊന്ന് കിട്ടൂ.പുതിയത് കാട്ടിപ്രലോഭിപ്പിച്ച് പഴയതിനെ ഒഴിവാക്കിക്കുന്ന പരിപാടി ഓണക്കാലത്ത് മാത്രമല്ല. മറ്റെല്ലാകാലത്തും കാണാറുണ്ട്.
ചെമ്മനം ചാക്കോ സാറ് പറഞ്ഞ ഈ കൊയ്ത്ത് അടുത്തകൊല്ലം മുതല്‍ റിലയന്‍സിന്റെയും സ്പെന്സറിന്റെയുമെല്ലാം സ്വന്തമാകുമെന്നാണ് തോന്നുന്നത്. കോട്ടക്കലെ സ്പെന്‍സറിന്റെ നിര്‍ദിഷ്ട ഔട് ലെറ്റിനെ ഇന്നലെ ഡിഫിക്കാര് കരിഓയിലണിയിച്ചു. പ്രതിശേധവും വികാരവുമെവിടെയുണ്ടോ അവിടെയെല്ലാം ഡിഫിക്കാര് ഒരു പണത്തൂക്കം മുന്നിലുണ്ടാകും.(വോട്ട് മൊത്തം കുത്തകയാക്കുന്നതിനെ ആരും കരിഓയിലൊഴിക്കാന് വഴിയില്ല.) അതിനിടക്ക് ചേളാരിയില്‍ റിലയന്സിന്റേതുപോലുള്ള ഒരു വന്‍ ഔട്ട് ലെറ്റിന്റെ പണിയുദ്ദകാലാടിസ്ഥാനത്തില് പുരോഗമിക്കുന്നതിനെ വ്യാപാരികളും ഡിഫി സോളിഡാരിറ്റികളൊന്നും കണ്ടിട്ടില്ലെന്ന് തോന്നുന്നു.
ഏത് ദേവനെതിര്ത്താലും വിദേശ കടം വാങ്ങുമെന്നാണ് തോമസൈസക്കച്ചായന് പറയുന്നത്. കരിഓയില്‍ വീരന്മാരേ ഒഴിക്കിനെടാ അങ്ങോരുടെ നെറും തലയിലൂടെ ആദ്യം കരിഓയില്‍! പ്രസവിച്ചുവീഴുന്ന കുഞ്ഞിനെ വരെ വിദേശ കുത്തക ബാങ്കുകള്‍ക്ക് പണയം വെക്കുന്ന ഇവരെയല്ലെ ആദ്യം കരിഓയിലടിക്കേണ്ടത്? കേരളത്തെ രക്ഷിക്കാനുള്ള പണം വിദേശ മലയാളികള്‍ കടമായി തരാമെന്ന് പറഞ്ഞപ്പോള്‍ ഏയ്! അത് കുറച്ചിലാ! വലിയ ഏമാന്മാര് കടം തരാന്ന് പറയുമ്പോള്‍ എന്തിനാ എവന്മാരെ എടുത്ത് തലേല് വെക്ക്ണ്?
പാവം മാവേലി. ഇതെല്ലാം കണ്ട് അടുത്തവര്‍ഷം കേരളത്തില്‍ വരുമോആവോ?
എല്ലാവര്ക്കും വൈകിയാണെങ്കിലും ഓണാശംസകള്‍!
കാഴ്ച്ചക്കാരന്.
വിചാരവേദിയുടെ എല്ലാ വായനക്കാര്‍ക്കും എന്റെ ഓണാശംസകള്‍.
മാവേലി വരും വരാതിരിക്കില്ല...ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് മാവേഎലി വരാതിരിക്ക്kഉകയോ!!. കേരളത്തിലെ വെടിക്കെട്ട് കണ്ട് ഭയന്ന് മാവേലിയെങാനും പാതാളത്തിന്നെഴുള്ളാതിരുന്നാല് നമ്മുടെ ചാനലുകാര് അടങിയിരിക്കുമെന്ന് കരുതുന്നുണ്ടോ..അവരെല്ലാരുംകുuഉടെ പുകച്ച് ചാടിക്കില്ലെ മാളത്തിന്ന് എലിയെ ചാട്റ്റിക്കുംപോലെ.
ഇക്കൊല്ലം കേരളത്തിലേക്ക് വരുന്ന വഴിക്ക് ചുഴലികറ്റില്പെട്ട് മാവേലിയുടെ കുട കൈവിട്ടു പോയത്രെ ഭാഗ്യം മുളത്തിന് മുളത്തിന് ഡിഷ് ആന്റ്റിനയുള്ളത് കൊണ്ട് മാനം കാത്തൂന്നാ ഒരു കോമഡികാരന് പറയ്ണെ..അല്ലാ...ഈ മാവേലിക്ക് സത്യത്തില്‍ കുടവയറുണ്ടായിരുന്നോ ? ആര്ക്കാപ്പതറിയാലെ എന്നാലും ഒന്നന്വഷീക്കണട്ടേ...
ഏല്ലാവര്‍ക്കും ഈ മാവേലിയുടെ ഓണാശംസകള്‍
പാവം ഒരു പ്രവാസി
പ്രിയപ്പെട്ട വിനീതാ.. അവിടുന്ന് എവിടെക്കാണാവോ അമ്പുകള്‍ തൊടുക്കുന്നതെന്ന് മനസിലായി.മറക്കാനും പൊറുക്കാനുമായി ആരോക്കെ തയ്യാറുണ്ട് ഈ മാവേലിയുടെ നാട്ടില്‍,അങ്ങിനെ മറക്കാനും പൊറുക്കാനുമുമറിയുന്ന ഒരു ജനത മാവേലിക്കുണ്ടായിരുന്നു.അത് പണ്ട്.ഇന്ന് മറാക്കാതിരിക്കാനും പൊറുക്കാതിരിക്കാനും ശ്രമിക്കുന്നവരെയാണ് മാവേലിക്ക് കാണാനാവുന്നത്.ഐതീഹങ്ങളിലെ മാവേലിയാണ് ഇന്നത്തെ മുഖ്യനെങ്കില് ഞങ്ങളെപ്പോലെയുള്ള വെള്ളരിപ്രാവുകള്ക്കൊന്നും പ്രവാസത്തിലെക്ക് പറക്കേണ്ടിവരില്ലായിരുന്നു.
ഞാന്‍ അല്പം മുമ്പ് റുമാനയുമായി സംസാരിച്ചിരുന്നു.നിങ്ങള്‍ അവളുടെ നാട്ടിനടുത്താണെന്ന്മാത്രം അറിയാമെന്ന് പറഞ്ഞു.അവസാനമെഴുതിയ കമന്റില്‍" പിണങ്ങാനിരിക്കുന്നവര്" ക്ക് ആശംസകള്‍ നേര്‍ന്നത് കണ്ട് റുമാന ഒരു വെടിപൊട്ടിച്ചിരിക്കുന്നു.." വിനീതന്റെ ഒരു ബീവിക്ക് അടുത്ത ഓണത്തിന്നുള്ള ആശംസ നേരത്തെ നേര്‍ന്നിരിക്കുന്നു. പിണങ്ങാനുള്ളത് ആരാണെന്ന് വെക്തമായി അറിയാവുന്നത് കൊണ്ടായിരിക്കുമല്ലോ ഇങ്ങിനെ ഒരു കമന്റ് കാലെകൂട്ടി എഴുതിവെച്ചത്"
അയ്യോാാാ....വിനീതാ മാവേലി പാതാളത്തിലെത്തിക്കോട്ടെ നമുക്ക് പരിഹാരമുണ്ടാക്കാം.അതുവരെ ആ പാവം ഇത്താത്താനെ സഹിക്ക്ട്ടോ..
പ്രമീള പടിക്കല്‍ (കൊച്ചി-ദുബൈ)
എന്റെ പൊന്നു പ്രമീളക്കുട്ടീ ആദ്യമായി ഒന്നുചോദിച്ചോട്ടെ മോളു പടിക്കലോ കൊച്ചിയിലോ അതോ ദുബെയിലോ
എവിടെയായാലും വിദൂരതയില്‍ കഴിയുന്ന വിരഹിണിയായ ആവെള്ളരി പ്രാവിന്റെ വിങ്ങുന്നമനസ്സിനുശാന്തി നേരുന്നു പിന്നെ പ്രിയ പ്രമീളാ പ്രാരമ്പ ദിശയില്‍ത്തന്നെ പ്രകോപനം സൃഷ്ടിച്ചെന്നു തോന്നിയ എന്റെ വരികള്‍ പ്രശ്നമാക്കി വിമര്‍ശ്ശനത്തിന്റെ അമ്പുകളെയ്യാനാണു
പലര്‍ക്കും ഉത്സാഹം കാണുന്നത്
ഇനിയും ആപ്രതീക്ഷയുമായി ഇരിക്കുന്ന എനിക്കു എന്റെ ബീവിമാരൊഴിച്ചു പലരോടും പിണങ്ങേണ്ടിവന്നാലോ എന്നുകരുതി മാത്രം മുന്‍ കൂറായി എഴുതിയെന്നേയുള്ളു
അല്ലാതെ മുമ്പത്തേയവളെ പിമ്പിലാക്കി പിണക്കാനൊന്നും ഞാനാലോചിച്ചിട്ടില്ല പൊന്നേ,,,, മാവേലി വാണിരുന്ന കാലത്തെ പൂര്ണ്ണതകളുള്ക്കൊണ്ട സമ്പല്സമൃതിയായൊരു മനസ്സുള്ള എനിക്കതിനാവുമോ
ഇത് പോലുള്ള വെടിയൊച്ച കേള്‍ക്കുന്നത് കൊണ്ടാണു വെള്ളരിപ്രാവുകള്‍ പറന്നു വിദൂരങ്ങളില്‍ ചേക്കേറുന്നത് തന്റെ കൂട്ടിനരികെ ഏതെങ്കിലുമൊരു വെള്ളരിപ്രാവിനു അല്പമിടം കൊടുത്തേക്കണേ യെന്നേ ഞാനും പറഞ്ഞുള്ളു അത് കാരണം കിളിക്കൂട്ടമാകെ ഇളകി എന്റെതലകൊത്തിപ്പറിച്ചത് കണ്ടില്ലേ
ഹെല്‍മറ്റ് ധരിച്ചിരുന്നത് കൊണ്ട് പരിക്കു പറ്റിയില്ലെന്നെയൊള്ളു ആ ഇത്ത മാവേലി പാതാളത്തിലെത്തിയാലും മാവേലിയുടെ നാടുപോലുള്ള എന്റെ ഹൃദയത്തില്‍ നിന്നു പോകാന്‍ കൂട്ടാക്കുകയില്ല മോളേ പ്രമീളാ ആ അരിപ്രാവിനെ തുരത്താനുള്ള വെടി എന്റടുത്തൊട്ടില്ലതാനും
റുമാന പ്രമീളയുമായുള്ള സമ്പര്‍ക്കം പുതുക്കിപ്പുലര്ത്താനായി അഡ്രസ്സ് ആവശ്യപ്പെട്ടപ്പൊഴേ ഞാന്‍ ഊഹിച്ചിരുന്നു ഒരുബ്രയിന് വാഷ് എന്നകര്തവ്യം നടക്കാന്‍ പോവുകയാണെന്ന്
അത് സംഭവിച്ചു മുന്‍ കൂട്ടി കണ്ടത് കൊണ്ട് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല ഡോക്ടറുടെ ഭാര്യയുടെ ഇത് വരെ കണ്ടിട്ടില്ലാത്ത മുഖം മസ്തിഷ്ക്കത്തിലെവിടെയോ മിന്നിമറഞ്ഞു
തന്റെ വര്‍ഗ്ഗത്തിന്റെ വിജയത്തിനു വേണ്ടി ആഹോരാത്രം പരിശ്രമിക്കുന്ന
റുമാനക്ക് കാതങ്ങള്‍ക്കിപ്പുറത്ത് നിന്നും എല്ലാവിധ ആശംസകളും നേരുന്നു വിനീതന്
പടിക്കല്‍ വിചാരവേദിയില്‍ നിന്നുംവിടരുന്ന കുസുമങ്ങളില്‍ നിന്നും തേന്‍ കുടിക്കുവാന്‍ മറ്റൊരു പൂമ്പാറ്റ കൂടി എത്തിയിരിക്കുന്നു
ടെസ്റ്റ്യൂബ് ശലഭമാണെന്നുതോന്നുന്നു ബ്ലോഗ്ഗില്‍
കയറിനോക്കിയിട്ടു മുട്ട വിരിഞ്ഞിറങ്ങിയ ഒരു ലക്ഷണവും കാണാനില്ല അവിടെ ഒരു കാലിക്കൂടു പോലുമില്ല
പാവം പ്രവാസി മഹാബലിയായി
ഓണാശംസനേര്ന്നിരിക്കുന്നു അച്ചടിപ്പിശകായിരിക്കും
രംഗത്തേക്ക് വരാന്‍ പലര്‍ക്കും മടിപോലെതോന്നുന്നു എല്ലാം ടെന്കമാന്സിലും 14കാമന്സിലും ഒതുങ്ങിപ്പോകുന്നു റുമാനക്ക് പ്രതികരണശേശികൂട്ടാന് ഫാര്‍മസിയില്‍ മരുന്നൊന്നുമില്ലേ സുബിക്കാ? ഞാന്‍ കഴിഞ്ഞ[70] കമാന്സുവരെ എത്തിയ ചര്‍ച്ചയില്‍ എന്റെ ഈ മെയില്‍ അഡ്രസ്സ് കൊടുത്തിരുന്നു അതില്‍ കുറേസുഹ്ര്ത്തുക്കള് ചാറ്റ് ചെയ്യാന്‍ മെസ്സഞ്ചര്‍ അഡ്രസ്സ് ചോദിച്ച് ഈമെയില്‍ ചെയ്തിട്ടുണ്ട്
അകലങ്ങളിലിരിക്കുന്ന ഹ്രുദയങ്ങള്‍ തമ്മിലടുപ്പിച്ച് സുഹ്ര്ബന്ധമുണ്ടാക്കാന് ഒരു പാലം പണിതു തന്ന
[ പ,വി,വേ ]ക്ക് അവരങ്ങിനത്തവരല്ലെങ്കില് കൂടി അല്‍പ്പമെങ്കിലും അഹങ്കരിക്കാന്‍ അവകാശമുണ്ട്
ഏതായാലും അഡ്രസ്സ് ചോതിച്ചവര്ക്കായി
[mydear786@hotmail.com ] ഹോട്ട് മെയില്‍.കോം വിളിച്ചാല്‍ വിളികേള്‍ക്കാനായി ഈവിനീതന്‍ ഉണ്ടാകും [ഇന്‍ശാ അള്ളാ]
വണക്കം പടിക്കക്കാരേ
അസീസ് പാലക്കല്‍
പ്രമീള പടിക്കലിന്റെ കമന്റ് സ് ഇടക്ക് വച്ച് കാണാതായല്ലോ എന്തു പറ്റിയൊ ആവൊ
കാഴ്ചക്കാരന്
അതൊക്കെ കേന്ദ്രത്തില്‍ പിടിപാടുള്ള ആള്‍ക്കാരാ സുഹ്ര്ത്തെ നമ്മളെപ്പോലെ ആരുമില്ലാത്തവരല്ല
പറയാനും വേണ്ടെന്നു തോന്നിയാല്‍ പറഞ്ഞത് തിരിച്ചെടുക്കാനും അവര്‍ക്ക് കഴിയും എതെല്ലാം കണ്ട് കണ്ണും മിഴിച്ച് കഴ്ചക്കാരായി നോക്കിനില്ക്കാമെന്നല്ലാതെ നമുക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമോ
പുറത്തുള്ളവരെന്നും പുറത്തു തന്നെയാണേ,,,,,,,,,,
ഹാഹാഹാഹാാാാാാാാാാാ.. വിനീതന് പ്രമീളയുടെ കൂടെകൂടിയിരിക്കുന്നു. വിനീതാ റുമാനെക്കെന്ത് പറ്റി .സുബിക്കാനോട് മരുന്ന് കൊടുക്കാന്‍ പറയുന്നത് കേട്ടു.ഒരു ഡോക്ടറുടെ ഭാര്യക്ക് (വിനീതന്റെ കണ്ട് പിടുത്തം)സുബിക്കാ മരുന്ന് കൊടുക്കേണ്ടതുണ്ടോ..
റുമാന പ്രമീളയുടെ മെസഞ്ചര്‍ അട്രസ്സ് അയക്കാന്‍ പറഞപ്പോള് വിനീതന് മെസഞ്ചര്‍ അട്രസ്സ് അയച്ചിരിക്കുന്നു.ഇതിയില് എന്തോ കല്ല് കടിയുണ്ട്. രുമാനാ പരസ്യമാക്കാന്‍ പറ്റുന്ന അട്രസ്സാണെങ്കില് കമന്റ് പൊസ്റ്റില്‍ എഴുതുക .എല്ലാര്ക്കും ചാറ്റി വദിക്കാലോ.
പ്രമീളക്ക് കേന്ത്രത്തില്‍ പിടിപാടുണ്ടെന്ന് വിനീതന് പറയുന്നു.അങിനെയാണെങ്കില്‍ വിനീതനാരാണെന്ന് കേന്ത്രത്തിന് വെക്തമായിട്ടറിയാം എന്നാണ് എന്റെ അഭിപ്രായം.
ഇപ്പോള്‍ ആരാണ് പുറത്തുള്ളത് എന്ന് വെക്തമായല്ലോ.
പാവം പ്രവാസി.
ഹിഹിഹി,,,,,,,ഇദേദാ പടച്ചോനേ ഈപാവം പ്രവാസി
ഇത് പാവമല്ല വല്ഫിത്ന പ്രവാസിയാണു കാളപെറ്റെന്നു കേട്ടപ്പോള്‍ തന്നെ കയറെടുത്ത് പാഞ്ഞിരിക്കുന്നു എഴുതിയതെന്തെന്നു മുഴുവനും വായിക്കാതെ
റുമാന പഴയത് പോലെ പ്രതികരിക്കുന്നില്ല അതിനുള്ളമരുന്നില്ലേ എന്നാണു ചോതിച്ചത്
പിന്നെ മെസ്സഞ്ചര്‍ നെറ്റ് തുറന്നാല്‍ ആയിരക്കണക്കിനു അഡ്രസ്സുകിട്ടില്ലേ അതെല്ലാം ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ നമുക്കാവശ്യമുള്ളത് മാത്രമല്ലേ നാംശ്ര്ദ്ധിക്കാറുള്ളു അത് പോലെ എന്റെ അഡ്രസ്സ് ആവശ്യപ്പെട്ടവര്‍ക്ക് മാത്രമാണു ഞാന്‍ അയച്ചത് അല്ലാതെ എഴുതാപ്പുറം വായിക്കല്ലേ പ്രവാസി കമന്റ് പോസ്റ്റിലെഴുതിയാല് കമന്റടിക്കുന്നവര്‍ക്ക് മാത്രമല്ലേ കിട്ടു പിന്നെ നല്ലതിനിടക്കും കല്ലു തിരഞ്ഞ് നടക്കുന്നവനു നെല്ലും ചിലപ്പോള്‍ കല്ലായി ത്തോന്നും പ്രവാസി കേന്ദ്രത്തിലേക്കുള്ള ഒരു സീറ്റ് തരപ്പെടുത്തി ത്തരുവോ ആവോ,,,,,,,,,
അയ്യോ!.... അപരന്! അപരന്!....
ഈ പാവം കാഴ്ച്ചക്കാരന് അപരന്! എന്റെപേരില്‍ കമന്റെഴുതാന്‍ ധൈര്യം കാണിച്ച ഡ്യൂപ്ലിക്കേറ്റ് കാഴ്ച്ചക്കാരാ ഞാന്‍ register ചെയ്തുവന്നിരിക്കുന്നു. ഇനി ഈനാമം എന്റെ സ്വന്തമാണ്.അതേല് കേറികളിക്കരുത്. © അറിയാമല്ലോ?
പിന്നെ പ്രമീളക്കൊച്ച് കേന്ത്രത്തേസ്വാധീനിച്ച് കമന്റ് മായ്പ്പിച്ചു. എനിക്കൊരു സംശയം പ്രമിയുടെ പേര് മറ്റെന്തെങ്കിലുമാണോ? കുടുമ്പ നാമം പറഞ്ഞുപോയത് കൊണ്ടാണോ മായ്പ്പിച്ചത്?
എന്റെ പേരിലും കുലുക്കം തുടങ്ങിയിരിക്കുന്നു.
വിവാദങ്ങള്‍ക്ക് പഞ്ഞമില്ലാത്ത നാടാണല്ലോ നമ്മുടെ കേരളം .പെണ്ണിനും മണ്ണിനും കലഹിക്കുന്ന കേരളീയര്‍ പെണ്ണിന്റെ പേരറിയാന്‍ കൊതിക്കുന്നതില്‍ അല്‍ഭുതം തോന്നുന്നില്ല.
സ്നേഹപൂര്‍ണമായ ആവശ്യമനുസരിച്ചാണ് ഞാന്‍ എന്റെ നാടും ഊരും വെക്തമാക്കിയത്.എന്നാല്‍ സ്ത്രീപക്ഷനിരീക്ഷണത്തില് അതൃത്തോളം വേണ്ടിയിരുന്നില്ല എന്നതോന്നലാണുണ്ടായത്.അതുകൊണ്ട് തന്നെ എഴുതിയ കമന്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
പിന്നെ വിനീതന്റെ സ്നേഹപൂര്വ്വമായകമന്റില് ഞാന്‍ വീണെന്നാണ് റുമാനയുടെ പക്ഷം. വാര്ദക്യത്തിലും " മോളെ..." എന്നവിളി കേള്‍ക്കാന്‍ കൊതിക്കാത്തവരായിട്ടാരുണ്ടാകും. കഴിഞ്ഞ കമന്റ് ബോക്സില്കൂടി റുമാനയ്ക്ക് ഒരു മിഠായികൊടുത്ത് വിനീതന് പൊല്ലാപ്പിലായത് ഞാന്‍ കണ്ടു. ഏതായാലും ഞാന്‍ അത്രക്കൊന്നും ചിന്തിക്കാനും പറയാനും മിനക്കെടുന്നില്ല. അഛന്റെ ഓര്‍മയില്‍ കഴിയുന്ന എനിക്ക് ഒരഛന് മകളെ വാല്‍സല്യത്തോടെ " മോളെ.." എന്ന് വിളിക്കുന്നതായിട്ടാണ് തോന്നിയത്.അങ്ങിനെയുള്ള ഒരു സുഖവുമാണെനിക്ക് അനുഭവിക്കാനായത്.എവിടെയോ കാണാമറയത്തിരിക്കുന്ന എന്നെ ഇങ്ങിനെ വിളിക്കാന്‍ വിനീതനാവുമെങ്കില് ആ സ്നേഹക്കൂട്ടില്‍ നീന്തിത്തുടിക്കുന്ന തരുണികള്‍ ആനന്ദ ലഹരിയില്‍ ആറാടുകയാവും.ഈശ്വരാ ഭൂമിയില്‍ ഇതിലപ്പുറം എന്താണ് പെണ്കുട്ടികള്ക്കാഗ്രഹിക്കാനുള്ളത്.
ഇങ്ങിനെയൊക്കെയാണെങ്കിലും വിനീതന് വീണ്ടും തെറ്റായ ഇമെയില്‍ അഡ്രസ്സ് തന്ന് കബളിപ്പിച്ചിരിക്കുന്നു.അങ്ങേര്‍ക്ക് ഒരു താങ്ക്സ് പറയമെന്ന് കരുതി അയച്ച മെയില്‍ റിട്ടന്‍ വന്നിരിക്കുന്നു. ഇത് അറിയാതെ വന്ന കൈപ്പിഴയാണെന്ന് കരുതുന്നു.അങ്ങിനെയല്ലെങ്കില്‍ ഇതുപോലെ തരികിടകളിച്ച് ഒപ്പിച്ച് പോകാന്ന് കരുതേണ്ടിവരും.
ഏതായാലും റുമാനയ്ക്ക് മിഠായികൊടുത്തപോലെ ഞാന്‍ കേല്ക്കാന് കൊതിച്ച ആവിളി വന്നിരിക്കുന്നു.ഇതിനെ മധുരമുള്ള ഒരുമിഠായി ആയി ഞാന്‍ സ്വീകരിക്കുന്നു.ഈ ഓണക്കാലത്ത് എനിക്ക് കിട്ടിയ ഓണസമ്മാനമായി......
പ്രമീള പടിക്കല്‍ (കൊച്ചി ദുബൈ)
ഞാനങ്ങിനെത്തന്നെ
വിളിക്കട്ടെ വിരഹിണിയായി
വിദൂരതയിലെങ്ങോ
വീട്ടുകാരെ യോര്‍ത്ത്
വിങ്ങുന്ന ഹ്ര്ദയത്താല്
വിതുമ്പുന്ന ആ
വേഴാംബലിനു മോളേ എന്നുള്ള ഒരു
വിളിയില്‍ ഒരച്ചന്റെ
വാല്സല്യമുള്ക്കൊണ്ട സ്വരം ദര്‍ശ്ശിക്കാന്‍ കഴിഞ്ഞതിലൂടെ അല്‍പ്പമെങ്കിലും അല്‍പ്പനേരത്തേക്കെങ്കിലും സാന്ത്വനം ലഭിച്ചെങ്കില്‍ ഞാന്‍ ധന്യനായി
പിന്നെ പ്രമീ അന്തകാരം പൂണ്ടുകിടക്കുന്ന അന്തര്ംഗ്ഗങ്ങള് അന്തരീക്ഷമലിനീകരണത്തിനേ ഉപകരിക്കൂ
അതുകൊണ്ടു അതുകൊണ്ടു ആവഴിക്ക് വല്ലകല്ലുകളും മോളെ നേര്‍ക്ക് വന്നിട്ടുണ്ടെങ്കില്‍ ഫലം കായ്ക്കുന്ന വ്ര്ക്ഷത്തിലേക്കേ കല്ലേറുണ്ടാവുകയുള്ളു എന്നുകരുതി സമാധാനിക്കുക
ഈ വേദിയില്‍ പ്രമീളയും റുമാനയും വിസ്മരിക്കപ്പെടാനാകാത്ത വെള്ളരിപ്രാവുകള്‍ തന്നെയാണു ഒരു വയലാകുമ്പോള് അവിടെ പ്രാവും കാക്കയും പരുന്തും എല്ലാം വന്നു ചേരും പക്ഷേ സമാധാനത്തിനു പറത്താന്‍ കാക്കയേയും പരുന്തിനേയും ഒന്നും പറ്റില്ല അതിനു പ്രാവു തന്നെ വേണം എന്നോര്‍ക്കണം
നമ്മിലുള്ള ആത്മ വിശ്വാസം ഉള്ളിലൂട്ടി യുറപ്പിച്ച് മുന്നേറുക നമുക്കു നമ്മുടേതായ കഴിവുകളുണ്ട് അത് നമുക്കു മാത്രമുള്ളതാണു എന്നു മനസ്സിലാക്കുക ഒരു ചെരുപ്പു കുത്തിക്കു വളരെ സുന്ദരമായ ചെരുപ്പുണ്ടാക്കാന്‍ കഴിയും അത് പക്ഷേഒരു ചക്രവര്‍ത്തിക്ക് കഴിയില്ല,
കൂടുതലെഴുതണമെന്നുണ്ട് ഈ ആഴ്ച ഫുള്ഡ്യൂട്ടി ആയതിനാല്‍ ബ്ലോഗ്ഗ് തുറക്കാനേ പറ്റിയിട്ടുണ്ടായിരുന്നില്ല കൂടുതലൊന്നും പറയാനും സമയമില്ല അത് കൊണ്ട് നിറുത്തട്ടെ
പിന്നെ ഈമെയില്‍ ഞാന്‍ കൊടുത്തത് ശരിതന്നെയാണു അതില്‍ മെയിലുകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ടല്ലൊ എന്താണു കിട്ടാഞ്ഞതെന്നറ്യില്ല ,ഏതായാലും ഒന്നുകൂടി അയക്കുന്നു[mydear786@hotmail.com]
[mydear2007@rediffmail.com]
[babumon9@gmail.com]
ഇതിലേതിലായാലും എനിക്കു കിട്ടും
സ്നേഹപൂര്‍വ്വം വിനീതന്
വിനീതന്
ഒരു പെണ്ണ് വിചാരിച്ചാല്‍ നടക്കാത്തതെന്ത്?? ചക്രവര്‍ത്തിയും പെണ്വലയില് ശ്വാസം കിട്ടാതെ കിതയ്ക്കും. അങ്ങിനെയാണ് ചരിത്രം .പക്ഷേ...ഇവിടെ....???
വിനീതാ എവിടെക്കാണ് ഈ ഊഞ്ഞാല് കെട്ടിയാടുന്നത് ? ആര്‍ക്ക്വേണ്ടിയാണ് ഈ താരാട്ട് പാടുന്നത് ?
കാവ്യം മനോഹരം പക്ഷേ മകളെ എന്ന അഛന്റെ ഉള്‍വിളിക്ക് പകരമാകാന്‍ കാമുകന്റെ ശ്ര്ങ്കാരത്തിനാകുമോ? ഭര്‍ത്താവിന്റെ താരാട്ടിനാവുമോ ? കൂട്ടുകാരുടെ കൊഞ്ചലിനാകുമോ ? സൊഹൃദത്തില് പൂത്തുലഞ്ഞ സ്നേഹത്തിനാവുമോ ?
കാവ്യങ്ങളില്‍ കിളിര്‍ക്കുന്ന പ്രണയത്തിന്ന് കാവ്യ ഭംഗിയല്ലാതെ മറ്റെന്താണുള്ളത് ? പലകാവ്യങ്ങളും നിരാശയുടെ ഉഞ്ഞാലില് ആടാന്‍ കൊതിക്കുന്നതായല്ലെ നമുക്ക് കാണാനാവുന്നത്!
രാഗങ്ങള്‍ക്ക് മനുഷ്യ ചലനങ്ങളെ നിയന്ത്രിക്കാനാവുമെന്നത് സത്യം .പക്ഷേ ചലനമറ്റ മനുഷ്യനെ ഉദ്ദരിപ്പിക്കാനാവുമോ ? എങ്കില്‍ അഛന്റെ വിളി രാഗത്തിലൂടെയും കാവ്യത്തിലൂടെയും നമുക്ക് ശ്രവിക്കാമായിരുന്നു.അംഗീകരിക്കാമായിരുന്നു.
ഇവിടെ നമ്മള് കണ്ട് കൊണ്ടിരിക്കുന്നത് മണ്ണോടലിഞ്ഞ അഛന്റെതാരാട്ട് കേള്‍ക്കാന്‍ കൊതിക്കുന്ന വെള്ളരിപ്രാവിന്ന് വേടന് കനിഞ്ഞ് നല്കിയ ധാന്യമണികളെന്നോണം ഒരു മോളുവിളി!! വേടനെറിഞ്ഞ ധാന്യമണികള്‍ ഭുജിക്കുന്ന വെള്ളരി പ്രാവിന്നറിയില്ലല്ലോ തന്റെ വെള്ളക്കൂട് മാത്രമേ ചിതലുകള്‍ക്കായ് വേടന് ബാക്കിയാക്കുകയുള്ളൂ എന്ന്.
വേടന്മാരുടെ തലോടല്‍ നിങ്ങള്ക്കാശ്വസമേകുമോ ? നിങ്ങള്‍ക്ക് ഭുജിക്കാനായി ധാന്യമണികള്‍ കൊയ്തെടുക്കുന്നവര്‍ക്ക് നിങ്ങളെ ആശ്വസിപ്പിക്കാനാകാത്തതെന്തേ..? അവരുടെ ആശ്വസവചനങ്ങളില് നിങ്ങളുടെ മനം കുളിരാത്തതെന്തേ..?
കാണരുതെന്നും കേള്‍ക്കരുതെന്നും കൊതിച്ചത് കണ്മുന്നില് കാണുന്നു. കേള്ക്കുമ്പോള്സമൂഹം ചിരിക്കുന്നു സ്ത്രീത്വത്തിന്റെ അപചയത്തെക്കുറിച്ചോര്ത്ത് ദു:ഖിക്കുന്നു.
പ്രമീളാ ..പക്വതയാണ് നിനക്കെന്നും തുണയായത്.അപക്വമായ തീരുമാനങ്ങളില്‍ നിനക്ക് നഷ്ടപ്പെട്ടെതെന്തെന്ന് നീയറിയുക നിന്റെ അറിവിലേക്കായി ഒന്ന് കൂടി
"മാമ്പഴത്തിന്റെ രുചിയറിഞ്ഞവരാരും അണ്ടി പോക്കറ്റിലിട്ട് നടക്കാറില്ല.അപൂര്‍വ്വം ചില ഹരിത സ്നേഹികളല്ലാതെ. ഈ യുഗത്തിന്റെ ആവശ്യം ഉല്പാദനമല്ല .ഉല്പാദനത്തില്നിന്നടര്ത്തിയെടുത്ത ജീനുകളാണ്. ക്ലോണിംഗ് ഒരു സ്ത്യമായി നമുക്ക് മുന്നിലുണ്ടാവുമ്പോള്‍ നിന്നെ പുളകം കൊള്ളിച്ച ആ "മോളു" വിളി ഏതിനത്തില്‍ പെടുത്താമെന്ന് ചിന്തിക്കുക അറിഞ്ഞ് പ്രവര്‍ത്തിക്കുക . വേടന് നഷ്ടപ്പെടാനുള്ളത് പതിരില്‍ കുതിര്‍ന്ന ധാന്യമണികള്‍ മാത്രമാണ്, നമുക്ക് നഷ്ടപ്പെടാനായിട്ടുള്ളത് സമാധാനത്തിന്റെ പ്രതീകമായ നമ്മുടെ സ്വന്തത്തെ യാണ് , അവിടെ ഒരുകാക്കയ്ക്കും പരുന്തിനും പകരക്കാരനാവില്ല".
അമ്മിഞ്ഞ പ്പാലിനു ദാഹിച്ചുകരയുന്ന അമ്മയില്ലാത്ത കുഞ്ഞ് അതിനാരോ വെച്ചുനീട്ടുന്ന ദാഹനീര് അത് വിഷമാണെന്നു പറഞ്ഞു തടുക്കുന്ന ചിലര്‍ കലികാലം തന്നെ
കാഴ്ചക്കാരന്റെ,സുഹ്ര്ത്ത്
ഭേഷ് ! ഭേഷ് ! പ്രമീള കുലുക്കിയ മാവില്‍നിന്ന് പഴുത്തതും പഴുക്കാത്തതും ഞെട്ടറ്റുവീഴുന്നു.
പക്ഷേകുലുക്കിയ മാവ് റുമാനയുടെതായെന്ന് മാത്രം.അതുകൊണ്ടാണല്ലോ തന്റെ കാഞ്ചിയില്‍ നിന്ന് തൊടുത്ത്വിട്ട അമ്പുകള്‍ ചിന്നിച്ചിതറ്രിയത്.
ഇതാണ് റുമാനയുടെ പ്രത്യേകത.ഒരു വരിക്ക് ഒരുപാട് അര്ത്ഥങള് നല്കാനാകുന്നതരത്തില് അമ്പുകളയ്യാന് മിടുക്ക്കിയാണവള്.എന്നാല്‍ എവിടെയും കൊള്ളരുതെന്ന് നിര്ബന്തമുള്ളത്പോലെ ..
ഒരഭിപ്രായം എനിക്കിവിടെ പറയാനുണ്ട്.റുമനായുടെ എല്ലാ എഴുത്തുകളും സ്ത്രീകള്‍ക്ക് വേണ്ടിമാത്രമാകുന്നത് ശരിയല്ല.എഴുതുന്ന വരികളി ആരേകുറിച്ചാണെന്ന് വെക്തമായിട്ടറ്രിയാമെങ്കിലും പൊതുവായിട്ടെഴുതി എവിടെയും തൊടാതെ വായനക്കാര്‍ക്ക് പിടികൊടുക്കാതെ എഴുതുന്നതെന്തിന്ന്.എല്ലാം തുറന്ന് എഴുതിക്കൂടെ.ആരെയാണ് പേടിക്കുന്നത്.എഴുത്തിന്റെ രൂപം കണ്ടാല്‍ ആരെയും കൂസാത്തവളാണെന്ന് തോന്നാമെങ്കിലും ചില പരിമിതിക്കുള്ളില്‍ നിന്ന് മാത്രമാണ് എഴുതുന്നത് എന്ന കുറവും കാണാം.എഴുത്തുകാര്‍ക്ക് വളച്ച്കെട്ടുണ്ടാവുമ്പോള് മനസിലാക്കിയെടുക്കാന്‍ വായനക്കാര്‍ക്ക് പ്രയാസമാകും.
വിനീതന്റെ സുഹ്ര്ത്ത്.മറ്റൊരു വിനീതന്
അപരന്മാര് സുഹൃത്തുക്കളാകും കാലം....
വന്നീടും വിനീതരുമപരരായി....
പെണ്ണുങ്ങള്ക്കീവിധം കോപമെങ്കില്‍...
മണ്ണിത് ‘യുദ്ധക്കള‘മതാകും...
പ്രമീളാ റുമാനാ കുമാരിമാരേ...
വിനീതനെതല്ലി കൊന്നിടല്ലേ...
വിനീതാ നന്നായി കാത്തുകൊള്‍ക...
റുമാനാ കത്തിയാല്‍ കുത്തികൊല്ലും...
പ്രമീള നല്ലോണം നക്കികൊല്ലും...!
ഹിഹിഹീീീീ..... സാക്ഷി എല്ലാം കാണുന്നവന് , എല്ലാം കേള്ക്കുന്നവന് , എല്ലാം കണ്ട്കൊണ്ടിരിക്കുന്നവന് , എല്ലാം കാണാന്‍ കൊതിക്കുന്നവന്!
എന്നാല്‍ ഒറ്റക്കണ്ണനല്ല .
ഒരു വെല്ലുവിളിയോടെ തുടങാം “ റുമാന പടിക്കല്‍ എവിടെയാണെന്ന് പറയാമോ ? റുമാനയുടെ ഇമൈല്‍ അഡ്രസ്സ് വെക്തമാക്കാമോ ? ഭര്‍ത്താവിന്റെ പേര് പറയാമോ “
വിനീതന് അഡ്രസ്സ് കൊടുത്തത് പോലെ ..
ഇത്ര ശക്തമായിട്ടെഴുതാന് ഒരു പെണ്കുട്ടിക്കാവുമോ ?
അല്ലെങ്കില്‍ യധാര്‍ഥ ഫൊട്ടോ പ്രൊഫൈലില്‍ കൊടുക്കാമാ? ഈ പേരിലും ഫോട്ടോയിലും ദുരൂഹതമാത്രം ബാക്കി. പടിക്കല്‍ പ്രദേശത്ത് ഇങിനീ ഒരുപേരില്‍ ഈ കുട്ടിയുള്ളതായിട്ട് ആര്‍ക്കുമറിയില്ല.എനിക്കുറപ്പുണ്ട് ഈപറ്രഞ പടിക്കല്‍ പടിക്കോട്ടുമ്പട്റ്റിയല്ലാഎന്ന്,ഈ കണ്ട പെണ്ണും പഡിക്കല്‍ കാരിയല്ലാ എന്ന് , ഇത് തന്നെയാണ് സത്യം ഞാന്ഥന്നെയാണ് സാക്ഷി.
കാഴ്ചക്കാരന്റെ കവിതയും “സാക്ഷി“ യുടെ വെല്ലുവിളിയും കണ്ടു.
വിനീതനെ നക്കിക്കൊല്ലാന്‍ പ്രമീളക്കും കുത്തിക്കൊല്ലാന്‍ എനിക്കും ആവുമെന്നാണ് കാഴ്ചക്കാരന്റെ കാഴ്ച.ഇങ്ങിനെയൊക്കെ പറഞ് കാഴ്ചമങാത്ത വിനീതനെ പേടിപ്പിക്കല്ല കാഴ്ചക്കാരാ... വിനീതന് നേരെ വരുന്ന വെട്ടുകള്‍ തടയാന്‍ മൂന്ന് ഉടലുകളിലായി ആറ് കണ്ണുകള്‍ കാത്തിരിപ്പുണ്ട്,അതുകൊണ്ട് വെട്ടിനെയും കുത്തിനേയുമൊന്നും അങേര്ക്ക് പേടിയുണ്ടാവില്ല.
പിന്നെ പ്രമീളക്ക് നക്കികൊല്ലാന്‍ നാലുകണ്ണുകള്‍ കാവലുള്ളപ്പോള്‍ സാധിക്കുമോ? പ്രമിയുടെ മിടുക്ക് പോലിരിക്കുമല്ലെ...
പിന്നെ ഏതാണീ പുതിയ അവതാരം .എന്റെ അസ്ഥിത്വം തേടുന്ന ഈ സാക്ഷിക്ക് എന്റെ ഇമെയില്‍ അഡ്രസ്സ് എന്തിനാണ്.എന്നെ കുറിച്ചറിയണമെങ്കില്‍ എന്റെ ബ്ലോഗിലെ പ്രോഫൈല്‍ കാണുക.പടിക്കലുള്ള എല്ലാവരെയും കുറിച്ചറിയുന്ന താങ്കള്‍ക്ക് എന്നെ അറിയില്ലെങ്കില്‍ എല്ലാവരെയും അറിയുമെന്ന വാദത്തെ എങിനെ അംഗീകാരിക്കാനാവും.
അഭീപ്രായങളും അഭിപ്രായവെത്യാസങളും മന്നുഷ്യവര്ഗത്തിനെ മറ്റ് വര്ഗങളില് ന്നിന്നൂം വിത്യസ്തനാക്കുന്നു.ഇത് രന്ന്ടുമില്ലായിരുന്നെങ്കില് വീവേക ശൂന്യമായ ഒരു ജനതയുടെ ഭാഗമാകുമായിരുന്നു നമ്മളെല്ലാവരും.
അത്കൊണ്ട് തന്നെ അഭിപ്രായം രേഖപ്പെടുത്തുന്ന വായനക്കാരോടൂം നിരീക്ഷകരോടും മാന്യത പുലര്‍ത്താന്‍ നാം പരസ്പരം തയ്യാറാകേണ്ടതുണ്ട്.ഞാന്‍ എന്റെ കര്‍ത്തവ്യം നിറവേറ്റുന്നതീനാലാകും സാക്ഷീക്ക് പരുതിക്കൂള്ളില് നിന്ന്കൊണ്ട് എഴുതുന്നു എന്ന് തോന്നിയത്.അഭീപ്രായ ഭിന്നതയുള്ളവരെ വെട്ടീനിരത്തുക എന്റെ ശൈലീയല്ല.അവരുടെ അഭീപ്രായങളെ മാനിക്കുകയാണ് എന്റെ ധര്‍മ്മം.കാരണം എന്നീല്‍ നിന്നും വിത്യസ്ഥമായ അനുഭവക്കാരും കാഴ്ചക്കാരും നീതീ നിര്വ്വഹരുമായിരിക്കൂം അവരില്‍ പലരും.അവരുടെ കാഴ്ചകളീല് നിന്നും അനുഭവങളീല് നിന്നും അഭിപ്രായങളില്‍ നീന്നും നമുക്ക് പഠിക്കാന്‍ ഏറെയൂണ്ട്.അതൂകൊന്ന്ട് സാക്ഷിക്ക് കരുണീയമായീട്ടുള്ളത് വിവേകികളായ ഒരൂകൂട്ടായ്മയീല് പങ്കെടുത്ത് ആരോഗ്യകരമായ ചര്‍ച്ചക്ക് വേദീയൊരുക്കലാണ്.അല്ലാതെ എന്റെ അസ്ഥിത്വം തേടലല്ല.അതില്‍ വായനക്കാര്‍ക്ക് താല്പര്യമുണ്ടെന്ന് ഞാന്‍ കരുതുന്നുമീല്ല.
മനസും ശരീരവും പാപങളില്നിന്ന് മുക്തമാക്കാന്‍ നമ്മേതേടി പുണ്യമാസം ഇങെത്തി.നരക വാതീലിന്ന് കൊളുത്ത് വീഴാന്‍ ഇനി എണ്ണ്പ്പെട്ട ദിവസങള് മാത്രം ബാക്കി.സ്വര്‍ഗ കവാടത്തിലൂടെ പാരന്നൊഴുകുന്ന സുഖന്ദവും കാരുണ്യവും നമ്മേതേടിയെത്തുമ്പോള് അവയെ സ്വീകരാണമുറിയീലേക്കാനയിക്കാന് റിയാലിറ്റി ഷോകളെയും നീലരഷ്മികളാല് പുത്തുലഞ സീരിയലിനോടും വിടപറയുക.റമളാനിന്റെ പവിത്രതയെ ഉള്‍കൊള്ളുക.
എല്ലാവര്ക്കും റമളാന്‍ ആശംസകള്‍,
കഴിഞ വര്‍ഷം എന്റ കൂടെ പുണ്യമാസത്തെ വരവേല്‍ക്കാന്‍ എന്റെ സ്നേഹിത പ്രമി (പ്രമീള ദുബൈ)ഉണ്ടായിരുന്നു18 നോഉമ്പുകള് പൂര്‍ത്തിയാക്കിയ ഞങളുടെ പ്രമിക്ക് ഇത്തവണ 30 നോമ്പും പൂര്ത്തീകരിക്കാനാവട്ടെ.. പ്രമിക്കും കൂട്ടുകാരികള്‍ക്കും എന്റെയും ഇക്കായുടെയും റമളാന്‍ ആശംസകള്‍.
മഞ്ഞപ്പിത്തം പിടിച്ചവനു കാണുന്നതെല്ലാം മഞ്ഞയെന്നു പറഞ്ഞ പോലെയായി റുമാനയുടെ കാഴ്ച
തികച്ചും യാദാസ്തിക ചിന്തയായിപ്പോയി
പലരുടേയും മനസ്സ് പലരീതിയിലാണു സമാധാനം കണ്ടെത്തുന്നത് പക്ഷെ ഞാന്‍ പറയുന്നരീതിയില്‍ സമാധാനം കണ്ടെത്തിയാല്മതിയെന്നു റുമാന ശഡിക്കുന്നു
രോഗി പറയുന്നു എനിക്കീമരുന്നു കഴിച്ചിട്ട് സമാധാനമുണ്ടെന്ന്
രോഗിയ സന്ദര്ശ്ശിക്കുന്നവന് പറയുന്നു അങ്ങിനെ വരാന്‍ കാരണമില്ലെന്നു
താരാട്ട് കേള്‍ക്കാന്‍ കൊതിച്ചിരിക്കുന്ന വെള്ളരിപ്രാവിന്റെ യരികത്ത് സമാധാനദൗത്യവുമായി ആരും പോകരുതെന്നും അതങ്ങിനെ ഒരിക്കലും സമാധാനം കാണാതെ കഴിഞ്ഞോട്ടെ യെന്നുമാണോ പറയുന്നത്
ആരുചെന്നാലും റുമാനയുടെ കണ്ണില്‍ അത് വേടന് തന്നെ ഇങ്ങിനെയാണെങ്കില്‍ ലോകത്ത് ഉടലെടുക്കുന്ന പ്രശ്നങ്ങള്‍ക്കൊന്നും പരിഹാരമുണ്ടാവില്ല
അത് പരിഹരിക്കാന്‍ ശ്രമിക്കുന്നവരെല്ലാം റുമാനക്ക് വേടന്മാര്?? അവര്‍ചെയ്യുന്ന സമാധാന ദൗത്യം കെണിയൊരുക്കലുമാവില്ലേ??? ,
എല്ലാം ക്ലോണിങ്ങ് കണ്ണിലൂടെ കാണുകയും മുന്നിലെത്തുന്നവരെയെല്ലാം വേടനെ അളക്കുന്നകോലുകൊണ്ട് അളക്കുന്നത് നീതിയാണോ?
അതുവഴി മാനുഷികപരിഗണനക്കും സ്നേഹത്തിനുമല്ലേ അപഛയം സംഭവിക്കുന്നത് തന്റെ സഹജീവിക്ക് നീട്ടുന്ന കരുണാകടാക്ഷത്തിലൂടെ സ്ത്രീത്വത്തിന്റെ മാറ്റ് കൂടുകയാണു ചെയ്യുന്നത്
നല്ലമാമ്പഴമാണെങ്കില് അണ്ടികളയാതെ അടുത്ത തലമുറക്കുരുചിക്കാനായി നട്ടു പിടിപ്പിക്കല്‍ സ്വാഭാവികം,,
ധാന്യമണികളെല്ലാം വേടന്റെ വേലയെന്നു പറഞ്ഞ് പാവം അരിപ്രാവുകളെ പേടിപ്പിച്ച് പ്ട്ടിണിക്കിട്ട് കൊല്ലാതെ
പതിരിനിടയിലെ നല്ലധാന്യമണികളെങ്കിലും തിരഞ്ഞു ഭക്ഷിക്കാനനുവദിച്ച്ല്ലെങ്കില് ചില്ലിട്ട കൂട്ടിലിരുന്നു കല്‍പ്പിക്കുന്ന സവര്ണ്ണപ്പക്ഷികള്ക്ക് നഷ്ടപ്പെടാനൊന്നുമില്ല
അര്‍ദ്ധപ്രാണനോടെ വേച്ച് വേച്ച് നടക്കുന്ന അവയെ കാക്കയും പരുന്തും റാഞ്ചിക്കൊണ്ട്പോകുകയായിരിക്കും അനന്തരഫലം
വേടന്റെ കുപ്പായമണീയിച്ചു എന്നെനീ
വെടക്കാക്കിയല്ലോ ഈ വിചാരവേദിയില്‍
വെടായി മതിയാക്ക് സോദരീ മൊഞ്ചത്തി
വെടിയില്ലയോരോഷം നിന്മൂക്കിന് തുമ്പത്തെ
വെടി വന്നു തറച്ചതള്ളാ എന്‍ നെഞ്ചത്ത്
വിട ചൊല്ലിടേണമോ ഞാന്‍ നിന്നുമീ രംഗ്ഗത്ത്
എന്താണ് പറയേണ്ടൂന്നറിയില്ലീവിധം നിനച്ചാല്‍
എന്തിനീ പകപോക്കെലെന്നോട്
എല്ലാത്തിനും പരിഹാരം കണുമെന്നുമീഉലകത്തില്
എന്തിനീഒളിച്ചോട്ടം സഹോദരാ.
വിമര്‍ഷനം നേരിടാന്‍ ത്രാണിയില്ലെ ഈ പടപ്പിന്ന്?
പടവാളെടുത്താല് പിന്നെഗതിയെന്താകും!!
തളരാതെ പതറാതെ ചലിപ്പിക്കൂ നിന്റസ്ത്രങ്ങളെ
തളിരിട്ട് മൊട്ടായ കനിയെ നീകാക്കണം
എന്റെ വരികളില്‍ നിന്ഹ്യദയം വേവുന്നുവോ?
എങ്കിലെന്റെ ക്ഷമാപണം നിന്നെ തേടുന്നു
വേടനെന്ന ഉപമാഞ്ഞാന് പിന്‍വലിക്കാം
അവിവേകിയായ എന്നോട് പൊറുക്കണം
പലവേടരും വെള്ളരിപ്രാവിന്റെ അന്തകരാ..
അന്ത്യകര്‍മങ്ങള്‍പോലും അക്കൂട്ടര്ക്കന്യമാ..
ഉടുപ്പ് മാത്രം ബാക്കിയാക്കി കടിച്ചുകീറുന്നു വേടര്‍
ഏമ്പക്കമിട്ട് ഞെളിഞ്ഞ് നിന്ന്
വീമ്പിളക്കി കഥകളോതുന്നു വേടര്‍
എല്ലാത്തിനും പരിഹാരമൊന്ന് മാത്രം
താന്‍ തന്നെ ശ്രദ്ധിക്കുക എന്നല്ലാതെ
എന്തുണ്ടീ ഉലകത്താശ്വസമായി.
വെറുക്കല്ലെ പോറുക്കില്ലെ ഈ മിന്നാമിനുങ്ങിനോട്
വെടിനിര്‍ത്തി പോകരുതീ പടക്കളത്തീന്ന്
വിനീതന്റെ വെടിയൊച്ച കേള്‍ക്കതെ പിന്നെന്തിനീ
വിടര്‍ന്ന് നില്ക്കുന്നീ പടിക്കല്‍ വിചാരവേദി..
ഹ!ഹ!ഹ!... ഇതെന്താ കവിയരങ്ങോ?
ഈവിധം പാരവെച്ച് കാവ്യദേവതയെ ഭദ്രകാളിയാക്കല്ലെ. എന്തായാലും റുമാനയുടെയും വിനീതന്റെയും മനസ്സ് ഇപ്പോഴും കൌമാരം വിട്ട് വളര്‍ന്നിട്ടില്ല.ഒരാള്‍ എന്തെങ്കിലും പറയുക, മറ്റേആള്‍ പിണങ്ങുക, പിന്നെ ആശ്വസിപ്പിക്കുക!ഇതൊരുതരം പിള്ളേരുടെ സ്വഭാവമായിപ്പോയി.
എന്നെപോലെ സ്വന്തം മേല്‍വിലാസവും പേരും അറിയിക്കാത്ത സാക്ഷി എന്തിനാണ് സ്വന്തമായി ബ്ലോഗും ഓര്‍ക്കൂട്ട് മെമ്പര്ഷിപ്പുമെല്ലാമുള്ള റുമാനയുടെ പ്രൈവസി അന്വേഷിക്കുന്നത്?. സ്വന്തം പേരില്‍ തന്നെ കമന്റെഴുതണമെന്ന് വിചാരവേദി നിര്ബന്ധിച്ചിട്ടൊന്നുമില്ലല്ലോ? സ്ത്രീകള്‍ക്ക് അഭിപ്രായം പറയാന്‍ ഏറ്റവും നല്ലത് ഒരു തൂലികാനാമം തന്നെയാണെന്നാണ് എന്റെ അഭിപ്രായം. റുമാന ആവിധം ഒരുപേരിട്ടതാണെങ്കില് അതിന് സാക്ഷിയുടെ സാക്ഷ്യം ആവശ്യമാണോ? ഈ.മെയില്‍ അഡ്രസ്സും യഥാര്‍ത്ഥ ഫോട്ടോയും വേണമെന്ന് സാക്ഷിക്കെന്താ ഇത്ര നിര്‍ബന്ധം? വല്ല സൈബര്‍ ക്രൈമും ഉദ്ധേശമുണ്ടോ?. ഇനി പെണ്ണിന് ഇങ്ങിനെ ഒന്നും എഴുതാനാവില്ലെന്നാണെങ്കില് നിലവാരമുള്ള ഒരു ലൈബ്രറിയില്‍ പോയി കുറച്ച് പെണ്ണെഴുത്തുകാരുടെ പുസ്തകങ്ങള്‍ വായിക്കുക.
മിന്നാമിനുങ്ങെന്നെങ്ങനെ വിളിക്കുംഞ്ഞാന്
മിന്നിത്തിളങ്ങുന്ന താരകത്തെ
മാലോകരത് കേട്ടെന്നരികത്ത് വന്നെന്നെ
മാന്തിപ്പറിക്കുവാന് വേണ്ടിയാണോ
മുന്നിലായെന്നും നീ വേണമീ വേദിയില്‍
മുന്തിയ തൂലിക കയ്യിലില്ലേ
മുഷിയാതെ മുന്നോട്ട് നീങ്ങാനായിട്ടെന്നു
മുടയോന്റെ കരുണാകടാക്ഷമില്ലേ
മഷിനിന്റെ പേനയില്‍ വറ്റാതിരിക്കട്ടെ
മിന്നലായക്ഷരം മാറിടട്ടെ
മാനത്ത് മിന്നും നജുമിനെപ്പോലത്
മനസിന് തമസ്സാകെ നീക്കിടട്ടെ
മലയാളമങ്കമാര്‍ മതിവോളമെങ്കിലും
മാറ്റില്നീ ഒത്തിരി മുന്നിലല്ലേ
മണ്ണില്‍ വിരളമാണിത്തരം നാരിമാര്‍
മലപ്പുറത്തുള്ളോരു കണ്ടിടട്ടെ
തലയിലിരിക്കുന്ന തൊപ്പിയൂരി ഒരു തോള്‍സഞ്ചിയും അലക്ഷ്യമായ തലമുടിയും പിന്നെ മുട്ടനാടിന്റെ കൂസന്താടിയുമായിട്ടുള്ള ഫോട്ടോ ഉണ്ടെങ്കില്‍ അതായിരിക്കും പ്രൊഫൈലില്‍ ഫോട്ടോ ആയി കൊടുക്കാന്‍ നല്ലത് വിനീതേട്ടാ...
വിനീതേട്ടന്റെ കവിതകള്‍ റംസാന് മാസത്തിലെ ഹോട്ടല്‍ “ പെട്ടെന്ന് “ പോലെ ഉണ്ടായതാണെങ്കിലും കാവ്യ ഭംഗിയുണ്ടെന്ന് പറയതിരിക്കാന്‍ വയ്യ.നന്നായിരിക്കുന്നു.എല്ലാവിധ ആശംസകളും!..
ഒരിക്കെലെന്നെ വേടന്റെ വലയില്നിന്നടര്ത്തിയെടുത്ത് ജീവിത യാഥാര്ഥ്യങളെ നേരിടാന്‍ കരുത്ത് പകര്‍ന്ന റുമാനയ്ക്കും ഇക്കായ്ക്കും എന്നെ തിരുത്തുവാന്‍ അവകാഷമുണ്ട്.അതുകൊണ്ട്തന്നെ റുമാനയുടെ സന്ദേഹം എന്നെകുറിച്ച് മാത്രമല്ലെന്നും മെഴുക് തിരിപോലെ പ്രകാശം പരത്തി ഉരുകിത്തീരുന്ന അനേകായിരം വെള്ളരിപ്രവുകളെ കുറിച്ച് കൂടിയാണെന്നും ഞാന്‍ മനസിലാക്കുന്നു.
സമൂഹ കാഴ്ചപ്പാടില്‍ എന്നും രണ്ടാം സ്ഥാനത്തിരിക്കുന്ന ഒരുകൂട്ടം വെള്ളരിപ്രാവുകള്‍ക്ക് മരണവെപ്രാളത്തില്‍ രോഗിയുടെ കരുണനിറഞ ഒരു നോട്ടം മാത്രം മതിയാകും താന്‍ തിരഞെടുത്ത വഴികള്‍ സത്യത്തിന്റെയും ധര്മത്തിന്റെതുമായിരുന്നെന്ന് തിരിച്ചറിയാന്‍ . എന്നിരുന്നാലും ജീവിതമെന്ന കാഴ്ചപ്പടില്‍ മലയാളികളുടെ അന്ത്സ്സിനും അഭിമാനത്തിന്നുമിണങാത്ത ഒരുകൂട്ടമായി ഇന്നും ഞങളെകാണുന്നു എന്നത് വളരെ വ്യസനത്തോടെ മാത്രമെ പറയാന്‍ കഴിയൂ.
പെട്ടെന്നായിരുന്നു റുമാന കളം മാറ്റിചവിട്ടിയത് അതിന്റെ ആമുഖമെന്നോണം അവള് പറയുകയുണ്ടായി ‘ ഈ ലോകത്ത് കരുണക്കും കാരുണ്യത്തിനും സഹനത്തിനും സഹതാപത്തിനും വില നിശ്ചയിച്ചിരിക്കുന്നു! അതുകൊണ്ട് എന്നില്‍ നിന്ന് പ്രവഹിക്കാന്‍ വെമ്പല്‍ കൊള്ളുന്ന കരുണക്കും കാരുണ്യത്തിനും വിലപറയാന്‍ ഞാന്‍ ഒരുക്കമല്ല.അതിന്ന് വിലപറയാന്‍ ആര്ക്കുമെട്ട് ആവുകയുമില്ല. എന്നില്‍നിന്ന് പ്രവഹിക്കാനിരിക്കുന്നതെന്തോ അത് ഞാന്‍ എന്നേ ചേര്‍ത്ത് വെച്ചവനും അവന്റെ സന്തതികള്‍ക്കും ദാനമായികൊടുക്കുന്നു.ഇനി എനിക്കീ ഗൌണിന്റെ ആവശ്യമില്ല.ഇത് ഞാന്‍ മടക്കിവെക്കുന്നു നിങള്ക്കാര്ക്കുംതരാതെ...”
അന്ന് ഞങള്‍ റുമാനയുടെ തീരുമാനത്തെ ബാല്യത്തിന്റെ ചാപല്യമായ് പരിഹസിച്ചു.പലരും മടക്കിവിളിച്ചു.പക്ഷേ മടക്കിവെച്ച ഗൌണ്‍ പിന്നെയവള്‍ നിവര്ത്തിയതെയില്ല.എന്നും ഉറച്ച തീരുമാനമെടുക്കാന്‍ മിടുക്കിയായിരുന്നു റുമാന!.അതുതന്നെയായിരുന്നു അവളുടെ സത്യവും പിന്നെ ഞങള്‍ക്ക് കാണിച്ച്തന്ന കുറെ യാഥാര്ത്യങളും.
ഓര്‍മകള്‍ക്ക് മരണമില്ലോ.. ഓര്മിക്കാനായ് മാത്രം ഒരു ജന്മം !അതണ് ഞങള്‍ നിങളുടെ വെള്ളരിപ്രാവുകള്‍!!
പ്രമീള പടിക്കല്‍ (കൊച്ചി ദുബൈ)
സന്തോഷത്തോടെ നടക്കുന്ന ഒരുവനോട്
ഗതികിട്ടാത്ത ഗതകാലസ്മരണയും പേറി വസന്തകാലത്ത് തന്റെപ്രേയസിയുമായി ആടിപ്പാടി നടന്നിരുന്ന
നീലനിശീധിനിയില് നിറയെപൂക്കള്‍ വിരിച്ചവീഥിയിലൂടെ ശോകഗാനവും പാടിജഡപിടിച്ച താടിയും മുടിയും നീട്ടിവളര്‍ത്തി അഴുക്ക്പിടിച്ച ജുബ്ബയുമണിഞ്ഞ് വിഷാദമുഖനാകണമെന്നുപറയാന്
ദൈവമേ ശത്രുക്കള്‍ക്ക് പോലുമാവില്ല
എന്നിരിക്കെ,, ഈപ്രമീളക്കുട്ടിക്കെങ്ങനെകഴിഞ്ഞു [അല്ലെങ്കില്പ്രമീളയുടെപേരില് എഴുതിയ മറ്റുചിലര്‍ക്ക് എങ്ങിനെകഴിഞ്ഞു ] എല്ലാവര്ക്കും പാഞ്ഞുകയറാന്‍ ചാഞ്ഞമരമായ ഈമരമല്ലേയുള്ളു അല്ലെ .
സാരമില്ല ഏതായാലും ഒന്നുരണ്ട്മാസം ഞാന്‍ ഈീവിടം വിടുകയാണു ഒരാവശ്യാര്‍ത്ഥം
U,A,E.AJMAAN,
ലേക്ക് പോവുകയാണു ഈസമയത്ത് വേദിപങ്കിടാന്‍ കഴിയുമെന്നു തോന്നുന്നില്ല അത്യാവശ്യക്കാര്‍ക്ക് എന്റെ ബ്ലോഗ്ഗിലെ പ്രോഫെയിലില്‍ വന്നാല്‍ നമുക്കുകാണാം വീണ്ടും കാണും വരെ ഗുഡ് ബൈ ,
വിനീതന്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ